ചൈതന്യം കാണുന്ന മഹത്തായ സന്ദേശമാണു നൽകുന്നത് - സ്വാമിനി ദിവ്യാനന്ദപുരി
പരവൂർ: ഭഗവത് ഗീത മതങ്ങൾക്കും ജാതിക്കും വിഭാഗീയതയ്ക്കും അതീതമായി എല്ലാ മനുഷ്യരിലും ഇതര ജീവികളിലും ദൈവിക ചൈതന്യം കാണുന്ന മഹത്തായ സന്ദേശമാണു
ഭഗവത് ഗീത നൽകുന്നത് എന്ന് സ്വാമിനി ദിവ്യാനന്ദപുരി പറഞ്ഞു പരവൂരിൽ ശ്രീമദ് ഭഗവത് ഗീത സംഗമം സംയോഗി 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഒരു വിഭാഗത്തിനും ഒരു രാജ്യത്തിനുമല്ല ലോകത്തിനു മുഴുവൻ വേണ്ടിയുള്ളതാണെന്നു
ഭഗവത്ഗീതയുടെ സന്ദേശം മതങ്ങൾക്കും സമുദായത്തിനും അതീതവും എക്കാലത്തേക്കുമുള്ളതുമാണ്. അവനവനെ അറിഞ്ഞു സ്വയം ഉയരാനും കർമത്തിൽ മുഴുകാനും ആവശ്യപ്പെടുന്ന ഗീത നിരാശ ഇല്ലാതാക്കുന്നു. കർമ്മമാണു പ്രധാനം. ഇന്ത്യൻ സംസ്കാരത്തിൻ്റെ വൈവിധ്യവും ദർശനവും എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ്. അവിടെ മറ്റു ഘടകങ്ങളൊന്നും ബാധകമല്ല. അറിവ് ആർജിക്കാനും അതിലൂടെ വൈവിധ്യമാർന്ന ലോകത്തെ സമചിത്തതയോടെ കാണാനുമുള്ള കാഴ്‌ചപ്പാടാണു വേദാന്തം നൽകുന്നത്. മനുഷ്യനെ സമഗ്രമായി കാണുന്നതാണ് ഭാരതീയ തത്വചിന്തയും സാംസ്‌കാരിക പാരമ്പര്യവുമെന്നും സ്വാമിനി പറഞ്ഞു. അഡ്വക്കേറ്റ് വി കൃഷ്ണചന്ദ്രമേനോൻ അധ്യക്ഷത വഹിച്ചു
ഭഗവത് ഗീതയിലെ18 അധ്യായങ്ങളെ സ്മരിച്ചുകൊണ്ട് 18 നിലവിളക്കുകളിൽ 18 ക്ഷേത്രങ്ങളുടെ ഭാരവാഹികൾ ചേർന്ന് ദൈവം തെളിച്ചുകൊണ്ടുള്ള ദീപ പ്രോജ്വലനത്തോടെയാണ് തുടക്കം കുറിച്ചത്. ചടങ്ങിൽ മേയ് മാസത്തിൽ പരവൂരിൽ നടക്കുന്ന ഗീതാമൃതം പരിപാടിയുടെ ലോഗോ പ്രകാശനം നടത്തി. ബി.ജെ പി സംസ്ഥാന
സമിതി അംഗം അഡ്വ.കിഴക്കനേല സുധാകരൻ വിവേകാനന്ദ ജയന്തി സന്ദേശം നൽകി
എസ് നാരായണ സ്വാമി,വി.ജെ. ശ്രീകുമാർ,രാജേഷ് ജി എസ് എന്നിവരെ
ചടങ്ങിൽ ആദരിച്ചു. സപ്താഹ ആചാര്യന്മാരായ കായമഠം അഭിലാഷ് നാരായണൻ, മുട്ടത്തറ സതീശൻ, ജയചന്ദ്രബാബു എന്നിവർ പ്രഭാഷണങ്ങൾ നടത്തി ജഗദീഷ് പരവൂർ,
സലീം പുത്തൻകുളം, ലാലി, സുഭാക്ഷിണി,പ്രദീപ് സി ,എസ് ജഗദീഷ്, കെ ജയകുമാർ,സുരേഷ് ബാബു, ശ്രീലാൽ,അനിൽകുമാർ, രാജേന്ദ്രൻ എന്നിവർ നേതൃത്വം നല്കി.
ഫോട്ടോ:
No comments:
Post a Comment