Monday, 29 April 2024

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ശക്തമായ അടിയോഴുക്ക് ആര് ജയിക്കുമെന്ന് പറയാനാവാത്ത വിധം മത്സരം പ്രവചനാതീതമെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

കൊല്ലം : കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ 
ശക്തമായ അടിയോഴുക്ക് ആര് ജയിക്കുമെന്ന് പറയാനാവാത്ത വിധം മത്സരം പ്രവചനാതീതമെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇരു മുന്നണികളുടെയുടെ രാക്ഷ്ട്രീയപരമായ കണക്ക് കൂട്ടലുകൾ തെറ്റിച്ച തിരഞ്ഞെടുപ്പാണിതെന്ന് 
മുന്നണി നേതാക്കൾ തന്നെ സ്വയം സമ്മതിക്കുന്നു. എൻ ഡി എ യുടെ ശക്തമായ സാന്നിധ്യമാണ് ഇക്കുറി മത്സരം പ്രവചനാതീതമാക്കിയതെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു. ഇരു മുന്നണികൾക്കും പാരമ്പര്യമായി വോട്ട് ചെയ്തു കൊണ്ടിരുന്ന ഒരു വലിയ വിഭാഗം വോട്ട് ചെയ്യാനായി എത്താതതാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ പ്രചരണത്തിൽ 
മുന്നിട്ട് നിന്ന സ്ഥലം എം പി കൂടിയായ എൻ. കെ. പ്രേമചന്ദ്രൻ അവസാനലാപ്പിൽ പിൻതള്ളിപോയതാണ് വിജയം പ്രവചനാതീതമാക്കിയത്.
കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ ആർ എസ് പിയ്ക്ക് എതിരായി ഉണ്ടായ വികാരമാണ് ഇതിന് കാരണമായി കണക്ക് കൂട്ടുന്നത്. ദേശീയ രാക്ഷ്ട്രീയം ചർച്ച ചെയ്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ സംസ്ഥാന ഭരണത്തിന് എതിരായി വിധിയെഴുതിയെന്നും പക്ഷേ ആ വോട്ട് യു ഡി എഫിലേക്കോ എൻ ഡി എ സഖ്യത്തിനോ പോയി കാണുമെന്ന് നിരീക്ഷകർ പറയുന്നു തൊഴിലാളി സമൂഹം മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്തമായി എൻ ഡി എയ്ക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്ന് ഇരു മുന്നണികളും ഒരു പോലെ സമ്മതിക്കുന്നു. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ യു ഡി എഫിന് നേരിയ  മുൻതൂക്കം ഉണ്ടാവുമെന്നും കുണ്ടറയിലും ചാത്തന്നൂരിലും ഭൂരിപക്ഷം പ്രവചിക്കാൻ പറ്റില്ലായെന്നും ചടയമംഗലം പുനലൂർ എന്നിവടങ്ങളിൽ പിന്നിൽ പോകുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറയുബോൾ കൊല്ലത്ത് പിറകിൽ പോയാലും ബാക്കിയുള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷം കിട്ടുമെന്ന് എൽ ഡി എഫ് കേന്ദ്രങ്ങൾ ആശ്വാസത്തോടെ പറയുന്നു.ഇരു മുന്നണികൾക്കും എൻ ഡി എ സഖ്യം പിടിക്കുന്ന വോട്ടുകളുടെ എണ്ണം മുൻകാലങ്ങളിലെ പോലെ ഗണിക്കാൻ കഴിയാത്തതാണ് ഇരു മുന്നണികളെയും മുൾമുനയിൽ നിർത്തുന്നത്.


@ പരമ്പരാഗതമായി കിട്ടി കൊണ്ടിരുന്ന വോട്ടുകൾ പോൾ ചെയ്യിക്കാനായില്ല ഇടത് പക്ഷത്ത് 
ആശങ്ക. 

പരമ്പരാഗതമായി കിട്ടി കൊണ്ടിരുന്ന വോട്ടുകൾ പോൾ ചെയ്യിക്കാനായില്ല ഇടത് പക്ഷത്ത് 
ആശങ്ക. ഇടതുമുന്നണിയുടെ കൊല്ലം പാർലമെന്റ് കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലിലാണ് ആശങ്ക പങ്കുവയ്ക്കുന്നത്. പതിവിൽ നിന്നും വിരുദ്ധമായി ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകൾ പോളിംഗ് ബൂത്തിൽ എത്തിയില്ല അവസാന സമയത്ത് വോട്ടുകൾ ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും വോട്ടർമാരുടെ നിസoഗത മൂലം നടന്നില്ല എന്നും മണ്ഡലം കൺവീനർമാർ കൊണ്ട് വന്ന റിപ്പോർട്ടിൽ പറയുന്നു.ബിജെപിയ്ക്ക് കിട്ടിയ വോട്ട് ഇക്കുറി വിലയിരുത്താനാകുന്നില്ല എന്ന് എൽ ഡി എഫ് നേതൃത്വ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഭൂരിപക്ഷം ബൂത്ത് കമ്മിറ്റികളും പറയുന്നു.ഓരോ ബൂത്തിലും നിലവിലുള്ള വോട്ടിൽ നിന്നും പത്ത് മുതൽ ഇരുപത്തിയഞ്ചു വോട്ട് വരെ എൻ ഡി എ സ്ഥാനാർഥി വോട്ട് വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

@ ന്യുനപക്ഷ വോട്ടുകൾ സംഘടിതമായി വോട്ട് ചെയ്യാഞ്ഞത് തിരിച്ചടിയായി.

ന്യുനപക്ഷ വോട്ടുകൾ സംഘടിതമായി വോട്ട് ചെയ്യാഞ്ഞതും ഒരു വിഭാഗം 
കോൺഗ്രസ്‌ പ്രവർത്തകരുടെ നിസoഗതയും മൂലം വോട്ടിംഗിൽ
കുറവ് വന്നിട്ടുണ്ട് എന്ന് യു ഡി എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.  
അവസാന ദിവസങ്ങളിൽ 
യു ഡി എഫ്. പ്രവർത്തനം താഴെ തട്ടിൽ എത്തിക്കാൻ  കഴിയാഞ്ഞതാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ലാപ്പിൽ മുന്നിട്ടു നിന്ന എൻ. കെ. പ്രേമചന്ദ്രൻ. എം. പി അവസാനലാപ്പിൽ പിൻതള്ളിപോയതിന് പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്.ചവറ,കൊല്ലം 
തീരദേശമേഖലയിൽ വേണ്ടത്ര ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല രാവിലെ തന്നെ വോട്ടിടാൻ എത്താറുള്ള മത്സ്യ തൊഴിലാളികൾ വോട്ടിടാൻ എത്തിയില്ല പലരും മന:പൂർവ്വം കടലിൽ തന്നെ തങ്ങിയതും എല്ലാം തീരദേശ മേഖലയിലും തിരിച്ചടി ഉണ്ടായതായി കണക്ക് കൂട്ടുന്നു.ബൂത്ത്‌ തല കണക്ക് കൂട്ടലുകളിൽ പ്രതീഷയർപ്പിക്കുകയാണ് യു ഡി എഫ്.



No comments:

Post a Comment