പൈപ്പ് ഇടുന്നതിന് വേണ്ടി കഴിഞ്ഞ
മൂന്നു മാസമായി അടിച്ചിട്ട ജെ എസ് എം - കോഷ്ണക്കാവ് റോഡ് പുനർനിർമ്മാണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ദേശിയപാതയിൽ നിന്നും ചാത്തന്നൂർ പഞ്ചായത്തിന്റെ വടക്ക് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണിത്. റോഡ് അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. ദേശീയപാത പുനർനിർമ്മാണത്തിനിടെ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്ന
അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് റോഡ് വെട്ടി പൊളിച്ചത്..
ഒരാഴ്ച കൊണ്ട് പൈപ്പ് ലൈനിലിന്റെ പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചെങ്കിലും റോഡ് തുറക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. ദേശീയപാതയിൽ സർവീസ് റോഡിന്റെ പണി പൂർത്തിയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും ഈ റോഡ് അടച്ചിട്ടിരിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജെ എസ് എം ആശുപത്രി, കോഷ്ണക്കാവ്
ഏറo വടക്ക് എന്നീ ഭാഗങ്ങളിലേക്ക് കിലോമീറ്ററുകൾ കറങ്ങി പോകേണ്ട അവസ്ഥയുമായി.കോഷ്ണകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവകാലമാണ്.
മാസങ്ങളായി അടച്ചിട്ട റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല ഓഫിസുകളും കയറിയിറങ്ങി. അനങ്ങാപ്പാറ നയമാണ് അധികൃതർ സ്വീകരിക്കുന്നത്. ഉടൻ റോഡ് തുറന്നില്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറയുന്നു.
No comments:
Post a Comment