പരവൂർ : ഭാരതത്തിൽ വിഭജനത്തിന്റെ
പ്രത്യയശാസ്ത്രം കൊണ്ട് വന്നത് ജവാഹർലാൽനെഹ്റുവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
പ്രഫ. വി. ടി. രമ പറഞ്ഞു നെഹ്റുവിന്റെ പാത ഇന്നും പിന്തുടരുകയാണ് രാഹുൽഗാന്ധിയും കോൺഗ്രസും.
തത്ത്വവും നയവും പരിപാടിയും എന്നേ
ഉപേക്ഷിച്ചവരാണ് കോൺഗ്രസുകാർ. അവർക്കിന്ന് നിലനിൽപ്പാണ് പ്രശ്നം. അതിനുവേണ്ടി എന്തും ചെയ്യുക എന്നതാണ് പുതിയ പരിപാടി. അതിന്റെ ഭാഗമായാണ് വയനാട്ടിൽ രാഹുൽ സ്വന്തം പാർട്ടി പതാക ഉപേക്ഷിച്ചു റോഡ്ഷോ നടത്തിയത്. കോൺഗ്രസിൻ്റെ ചരിത്രവും നേതാക്കളുടെ ജയപരാജയവും തമ്മിലുള്ള കണക്കെടുപ്പ് നടത്തിയാൽ ഉത്തർപ്രദേശിന് അതിന്റേതായ ചരിത്രമുണ്ട്. പ്രത്യേകിച്ച് നെഹ്റുകുടുംബത്തിൻ്റെ കണക്കെടുപ്പ് നടത്തിയാൽ അത് മുഴച്ചുനിൽക്കും. നെഹ്റുവും ഇന്ദിരയും രാജീവും സോണിയയും രാഹുലുമെല്ലാം ഉത്തർപ്രദേശിൻ്റെ സന്തതികളാണ്. റായ്ബറേലിയും അമേഠിയും ഉപേക്ഷിച്ച് അവർക്കൊരു കളിയില്ല.അമേഠിയിൽ കഴിഞ്ഞ തവണ തോറ്റ രാഹുൽ ഇപ്പോൾ
അമേഠി പൂർണ്ണമായും
ഉപേക്ഷിച്ച് രാഹുൽ തിരഞ്ഞത് അല്ലലില്ലാതെ ജയിക്കാനൊരു മണ്ഡലമാണ്. അങ്ങിനെയാണ് ഇപ്പോൾ വീണ്ടും വയനാട്ടിലെത്തിയത്.ഇപ്പോൾ വയനാട്ടിൽ നിന്നും ഓടാൻ തയ്യാറെടുക്കുകയാണ് എന്നും പ്രൊഫ. വി. ടി. രമ പറഞ്ഞു. സ്ഥാനാർഥി കൃഷ്ണകുമാർ. ജിയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകി.
ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ആമുഖപ്രഭാഷണം നടത്തി, ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്,
ബിജെപി ജില്ലാ സെക്രട്ടറി പരവൂർ സുനിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.രോഹിണി,
ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ വെറ്റമുക്ക് സോമൻ,അഡ്വ. കിഴക്കനേല സുധാകരൻ, അഡ്വ. കൃഷ്ണചന്ദ്രമോഹൻ, ബി. ഐ. ശ്രീനാഗേഷ്, പരവൂർ മണ്ഡലം പ്രസിഡന്റ്
പ്രദീപ്. ജി. കുറുമണ്ഡൽ,
ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള,
ഷൈമ, എസ്. സത്യപാലൻ, രഞ്ജിത് മൈലക്കാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി. ടി. രമ ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment