ശ്രീകൃഷ്ണ ഭഗവാന് വനമാലി എന്ന ഒരു പേര് ഉണ്ടെന്ന് എല്ലാവരും കേട്ടിട്ട് ഉണ്ടാവുമല്ലോ. വനമാല അണിഞ്ഞവൻ എന്നാണ് ആ പേരിന്റെ അർത്ഥം. ഒരിക്കലും വാടാത്ത അതി വിശിഷ്ടമായ മാലയാണ് വനമാല.
ഒരിക്കൽ കുന്തിദേവിക്ക് ഒരു ആഗ്രഹം ഉണ്ടായി. തന്റെ ജ്യേഷ്ഠന്റെ മകനായ ഉണ്ണികണ്ണനെ ഒന്ന് കാണണം. കൊച്ചു കുട്ടിയായ അർജ്ജുനനെയും കൂട്ടി കുന്തിദേവിക്ക് അന്ന് തന്നെ മധുരയിലേക്ക് പുറപ്പെട്ടു. കാടും മലയും താണ്ടി മധുരയിൽ എത്തിയപ്പോഴാണ് കുന്തീദേവിആകാര്യംഅറിഞ്ഞത്ഉണ്ണികണ്ണൻഅവിടെഇല്ല.കൃഷ്ണപ്രേമംഭക്തിപേജ്അമ്മാവനായ കംസനെ ഭയന്ന് പിറന്ന ഉടൻ തന്നെ അമ്പാടിയിലെ നന്ദഗോപന്റെയുംയശോദയുടെയും അടുത്തേക്ക് കൊണ്ടു പോയിരിക്കുന്നു. എതായാലും ഇറങ്ങി പുറപ്പെട്ടതല്ലെ കണ്ണനെ കണ്ണനെ കണ്ടിട്ട് തന്നെ കാര്യം. അപ്പോഴാണ് ഒരു കാര്യം ഓർത്തത് ഉണ്ണികണ്ണനെ കാണാനായി ചെല്ലുമ്പോൾ അവന് സമ്മാനം കൊടുക്കണ്ടേ. എന്തെങ്കിലും വാങ്ങി കൊടുക്കാം എന്നുവെച്ചാൽ കൈയിൽ പണം ഒന്നും ഇല്ല. മറ്റൊരു വഴിയും കാണാതിരുന്ന കുന്തീദേവി എന്തു ചെയ്തെന്നോ പോകുന്ന വഴിക്ക് കാട്ടിൽ നിന്ന് താമര, മുല്ല, പിച്ചകം തുടങ്ങി ഒരുപാട് പൂക്കൾ ഇറുത്ത് നല്ലൊരു മാല കെട്ടി. എല്ലാ ഋതുക്കളിലും പൂക്കുന്ന പൂവുകൾ ആ മാലയിൽ ഉണ്ടായിരുന്നു. അമ്പാടിയിൽ ചെന്ന് കയറിയതും കുന്തീദേവിയുടെയും അർജ്ജുനന്റെയും അടുത്തേക്ക് ഉണ്ണികണ്ണൻ ഓടി വന്നു. കുന്തീദേവി കണ്ണനെ വാരിപുണർന്നു. എന്നിട്ട് തന്റെ ആനന്ദകണ്ണീർ കൊണ്ട് കൈയിലെ മാല കഴുകി വൃത്തിയാക്കി ഉണ്ണികണ്ണനെ അണിയിച്ചു.
പ്രിയപ്പെട്ടവരേ അമ്മ സ്നേഹത്തോടെ അണിയിച്ച ആ മാല ഉണ്ണികണ്ണന് വലിയ ഇഷ്ടം ആയി. കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് കുന്തീദേവി യോട് പറഞ്ഞു..
" അമ്മേ ഈ മാല എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഇത് ഒരിക്കലും വാടുകയും ഇല്ല. എപ്പോഴും എന്റെ കഴുത്തിൽ കിടക്കുക തന്നെ ചെയ്യും".
കുന്തീദേവി അണിയിച്ച ആ മാലയാണ് വനമാല എന്ന പേരിൽ പിന്നീട് പ്രശസ്തമായത്.
ഹരേ കൃഷ്ണ 🙏
No comments:
Post a Comment