കൊല്ലം :സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം പോലും ട്രഷറി നിയന്ത്രണത്തിലൂടെ സർക്കാർ പിടിച്ചുവെച്ചത് പഞ്ചായത്തുകളുടെ വികസനപ്രവർത്തനത്തെ ബാധിച്ചതായി പഞ്ചായത്ത് ജനപ്രതിനിധികൾ. സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ബജറ്റ് വിഹിതത്തിൽനിന്ന് അനുവദിച്ച ബിൽ തുകകൾ പോലും നൽകിയില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്ത് സമർപ്പിച്ചു എന്ന കാരണത്താലാണ് പുതിയ സാമ്പത്തികവർഷം ബില്ലുകൾ ചെലവഴിക്കുന്നതിന് നിർദേശിച്ചത്.
2023 ഡിസംബർ മുതൽ ട്രഷറി നിയന്ത്രണങ്ങൾ വന്നത് പൂർത്തിയാക്കിയ പദ്ധതികളുടെ ബിൽ തുക മാറി നൽകുന്നതിന് കാലതാമസം വരുത്തി. കേന്ദ്രസർക്കാർ വിഹിതമായ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് വിഹിതത്തിൽനിന്നു പെർഫോമൻസ് ഗ്രാൻഡ് തുക അനുവദിക്കുന്നത് മാർച്ച് 27 നാണ്. തിരഞ്ഞെടുത്ത പഞ്ചായത്തുകൾക്ക് അധികമായി അനുവദിച്ച ഈ തുക മാർച്ച് 31നകം ചെലവഴിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
27 വരെ ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ മാത്രം പാസാക്കുന്നതിനും ശേഷം സമർപ്പിക്കുന്ന ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം പാസാക്കിയാൽ മതിയെന്നും ട്രഷറികൾക്ക് നിർദേശവും നൽകി. ഇതും പഞ്ചായത്തുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. കേന്ദ്രസർക്കാർ അനുവദിച്ച് നൽകിയ തുക സംസ്ഥാനസർക്കാർ കൈപ്പറ്റുകയും ഒരു രൂപ പോലും ചെലവഴിക്കാതെ മുഴുവൻ തുകയും ചെലവഴിച്ചെന്ന് വരുത്തിതീർക്കുകയുമാണ് ഇതിലൂടെ ചെയ്തത്.
ജില്ലയിൽ ഒട്ടുമിക്ക പഞ്ചായത്തുകളും മാർച്ച് 31ന് മുൻപ് 100 ശതമാനം പദ്ധതി വിഹിതത്തിന്റെയും ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിരുന്നു. എങ്കിലും ട്രഷറി നിയന്ത്രണംമൂലം 100 ശതമാനം നേട്ടം കൈവരിക്കാനായത് വിരലിൽ
എണ്ണാവുന്ന
പഞ്ചായത്തുകൾക്ക് മാത്രമാണ്.ഇനി
സ്പിൽ ഓവർ ആകുന്ന പദ്ധതികൾക്ക് അധിക തുക അനുവദിക്കില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനം സമർപ്പിച്ചു എന്ന ഒറ്റക്കാരണത്താൽ നിർബന്ധിത സ്പിൽ ഓവറുകളാക്കിയതോടെ നടപ്പ് സാമ്പത്തിക വർഷം കാര്യമായ പദ്ധതി വിഹിതം പഞ്ചായത്തുകൾക്ക് കിട്ടില്ല.
No comments:
Post a Comment