വേതനം കിട്ടിയില്ല
ചാത്തന്നൂർ : ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്ക് വേതനം ഇതുവരെ ലഭിച്ചില്ല. ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക ശുദ്ധീകരണം മുതൽ വോട്ടെടുപ്പ് ദിവസം ബൂത്തിൽ വോട്ടർ അസിസ്റ്റന്റ് വരെയായി മൂന്നു മാസകാലത്തോളം ആയിരുന്നു ബിഎൽഒ മാരുടെ ജോലി. മരിച്ചവരെയും, സ്ഥലത്തില്ലാത്തവരെയും വീടുകൾ തോറും കയറിയിറങ്ങി കണ്ടെത്തി ഒഴിവാക്കൽ ഇരട്ടിപ്പുള്ളവരെ ഒഴിവാക്കൽ എന്നിവ ബിഎൽഒ മാരുടെ ചുമതലയായിരുന്നു. കൂടാതെ ഭിന്നശേഷിക്കാരുടെയും, എൺപത്തിയഞ്ച് വയസിന് മുകളിൽ ഉള്ളവരെയും വോട്ട് ചെയ്യിക്കുന്നതിനായി അവരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് പോകേണ്ട ജോലിയും ബി എൽ ഒ മാർക്ക് ആയിരുന്നു. ഈ ചൂട് കൂടിയ കാലാവസ്ഥയിൽ ഒരു ആഴ്ചയിൽ കൂടുതൽ സമയമെടുത്താണ് സ്ലിപ്പുകൾ വീടുകളിൽ എത്തിച്ചത്.എണ്ണൂറ് മുതൽ ആയിരത്തിയഞ്ഞൂറ് വരെ വോട്ടർമാർ ഓരോ ബൂത്തിലും ഉണ്ട്.
ആളില്ലാത്ത വീടുകളിൽ പല പ്രാവശ്യം പോകേണ്ടി വന്നിട്ടുണ്ട്.
ബി എൽ ഒ മാരിൽ ഭൂരിപക്ഷവും അംഗൻവാടി പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
തിരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുത്ത മറ്റ് ജീവനക്കാർക് എല്ലാം വേതനം നൽകി കഴിഞ്ഞു.
വർഷം ആറായിരം രൂപയാണ് ഒരു ബി എൽ ഒ യ്ക്ക് ലഭിക്കുന്നത്.
ഇതൊക്കെ കൊണ്ടാണ് ആരും പുതിയതായി ഈ ജോലി ഏറ്റെടുക്കാൻ തയ്യാറാകാത്തത്.
No comments:
Post a Comment