അട്ടിമറി സിപിഎം മെമ്പർമാർ കൂറുമാറി ഒരാൾ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റ് ആയി. സിപി എമ്മിലെ ചിറക്കര ഇടവട്ടം വാർഡിൽ നിന്നുള്ള
സജിലയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയത്.കൊച്ചാലുംമൂട് വാർഡിൽ നിന്നുള്ള സിപിഎം അംഗം
സുചിത്ര വിമത സ്ഥാനാർഥിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി മിനിമോൾജോഷ് പരാജയപ്പെടുകയായിരുന്നു.
ഇടത് മുന്നണിയുടെ ധാരണപ്രകാരം രണ്ടര വർഷം സിപിഐയ്ക്കും ബാക്കി രണ്ടര വർഷം സിപിഎമ്മിനും ആയിരുന്നു.ഇതിനെ തുടർന്ന് രണ്ടര വർഷം പൂർത്തിയാക്കിയ
സിപിഐയുടെ സുശീലദേവി രാജിവച്ചതിനെ തുടർന്ന് പുതിയ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വരണാധികാരി ബ്ലോക്ക് എൽ എസ് ജി ഡി എക്സിക്യുട്ടീവ്
എൻജിനിയർ
ജ്യോതി വിദ്യാധരന്റെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മിനിമോൾ ജോഷും കോൺഗ്രസിലെ സുബി പരമേശ്വരനും രംഗത്ത് വന്നതിന് പിന്നാലെ നാടകീയമായി സിപിഎം അംഗം സജിലയുടെ പേര് കോൺഗ്രസിലെ ഉളിയനാട് ജയൻ നോമിനേറ്റ് ചെയ്യുകയായിരുന്നു തുടർന്ന് കോൺഗ്രസിലെ സുജയകുമാർ പിൻതാങ്ങുകയും ചെയ്തതോടെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുബിപരമേശ്വരൻ പിൻമാറുകയും കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച സജിലയ്ക്ക് 8വോട്ടും സിപിഎം സ്ഥാനാർഥി മിനിമോൾ ജോഷിന് ആറ് വോട്ടും ലഭിച്ചതോടെ സിപിഎം വിമത സ്ഥാനാർഥിയായി മത്സരിച്ച സജില പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു സിപി എമ്മിന്റെ കൊച്ചാലുംമൂട് വാർഡ് മെബർ സുചിത്ര സിപിഎം വിമത സ്ഥാനാർഥിയ്ക്ക് വോട്ട് ചെയ്യുകയായിരുന്നു. ബിജെപിയുടെ രണ്ടു അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.
@ സിപിഎം നേത്രത്വത്തിന്റെ അവഗണനയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചത് - സജില (പ്രസിഡന്റ് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
സിപിഎം എൽ സി സെക്രട്ടറിയ്ക്കും പാർട്ടി നേതൃത്വത്തിന്റെയും അവഗണനയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സജില. ടി പറഞ്ഞു.പാർട്ടി കുടുംബത്തിൽ നിന്നാണ് വരുന്നത് പാർട്ടിയിൽ എത്തി ഗ്രാമപഞ്ചായത്ത് മെബർ ആയപ്പോൾ ജനങ്ങളെ ഒന്നായി കണ്ട് വികസനം നടത്താൻ പറ്റാത്ത അവസ്ഥയിലായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കൃഷ്ണന്റെ നിലപാടുകൾ ആണ് പാർട്ടി വിടാനുള്ള തീരുമാനത്തിന്റെ പ്രധാന കാരണമെന്നും സജില പറഞ്ഞു.
@ നിലവിലെ കക്ഷിനില
ചിറക്കര പഞ്ചായത്തിലെ 16സീറ്റിൽ
എൽ ഡി എഫ് സ്വതന്ത്രൻ അടക്കം 8സീറ്റ് ആണ് ഇതിൽ സ്വതന്ത്രൻ ഇപ്പോൾ വൈസ് പ്രസിഡന്റ് ആണ് യു ഡി എഫ് ആറ്, ബിജെപി 2എന്നിങ്ങനെയാണ്. ഇതിൽ എൽ ഡി എഫിലെ രണ്ട് പേര് ആണ് ഇപ്പോൾ കൂറുമാറിയത്.
@ പാർട്ടി കുടുംബത്തിൽ നിന്നുള്ളവർ തന്നെ കൂറ് മാറിയതിന്റെ ഞെട്ടലിൽ സിപിഎം
കൂറുമാറിയ സിപിഎം പ്രവർത്തകരായ സജിലയും സുചിത്രയും സിപി എമ്മിന്റെ പാർട്ടി കുടുംബത്തിൽ നിന്നും പാർട്ടി പ്രവർത്തകരായി കടന്ന് വന്നവരാണ്. സിപി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കൊച്ചാലുംമൂട്, ചിറക്കര ഇടവട്ടം എന്നിവടങ്ങളിൽ നിന്നും വിജയിച്ചവരാണ് ഇ വാർഡുകളിൽ നാളിതുവരെ മറ്റ് രാക്ഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ജയിച്ചിട്ടില്ല.എന്നതും സിപി എമ്മിനെ അമ്പരപ്പിക്കുന്നു.
@ കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്നത് കുതിരകച്ചവടം -കെ.സേതുമാധവൻ (സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി)
ചിറക്കരയിൽ
കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്നത് കുതിരകച്ചവടമാണെന്ന് സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി സേതുമാധവൻ പറഞ്ഞു. രാക്ഷ്ട്രീയ വിശുദ്ധിയില്ലാത്ത നിലപാട് ആണ് കോൺഗ്രസ് ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് അതിനെ നിയമപരമായി നേരിടുമെന്നും സേതുമാധവൻ പറഞ്ഞു.
@ അഴിമതി നടത്താൻ വേണ്ടിയൊരു തട്ടികൂട്ട് ഭരണം - ബിജെപി
കഴിഞ്ഞ രണ്ട് വർഷവും സിപിഐ കോൺഗ്രസ് അവിശുദ്ധ കൂട്ട് കെട്ട് ആയിരുന്നു ഭരണം നടത്തിയിരുന്നത് എങ്കിൽ ഇപ്പോൾ അത് സിപിഎം കോൺഗ്രസ് എന്നായി മാറി. സിപിഎമ്മിലെ ചേരിപോരാണ് ഇപ്പോൾ പരസ്യമായത് സിപിഎമ്മിലെ നേതാക്കളുടെ ഏകാധിപത്യ രാക്ഷ്ട്രീയ ശൈലിക്കേറ്റ തിരിച്ചടി കോൺഗ്രസ് ചിറക്കരയിൽ നടത്തുന്ന അഴിമതിയ്ക്ക് കൂട്ടായി എന്നും ബിജെപി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് റോയി പങ്കുവിള പറഞ്ഞു.
No comments:
Post a Comment