കൊല്ലം : അനധികൃത പാർക്കിങ് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസും കോർപ്പറേഷൻ അധികൃതരും. ആശ്രാമം മൈതാനത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്ന ലിങ്ക് റോഡായ ആശ്രമം - പോളയത്തോട് നാലുവരി പാതയ്ക്ക് സമീപം ആശ്രാമം മൈതാനത്തിന് വടക്കുഭാഗത്താണ് റോഡ് സൈഡിൽ അനധികൃത പാർക്കിങ്.പ്രദേശത്തെ കൺവെൻഷൻ സെന്ററിലും മറ്റ് സ്ഥാപനങ്ങളിലും വരുന്ന വാഹനങ്ങളാണ് ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നത്.ഇവിടെ പ്രവർത്തിക്കുന്ന പല ബിസിനസ് സ്ഥപാനങ്ങൾക്കും കൺവെൻഷൻ സെന്ററുകൾക്കും സ്വന്തമായി പാർക്കിങ് സെന്ററുകൾ ഇല്ലാത്തത് മൂലം ആശ്രമം മൈതാനവും പരിസരപ്രദേശങ്ങളുമാണ് ആശ്രയിക്കുന്നത്. ഭൂരിപക്ഷം സ്ഥാപനങ്ങളും ആശ്രമം റോഡ് സൈഡിൽ യാതൊരു സുരക്ഷാമാനദണ്ടങ്ങളും പാലിക്കാതെയാണ് പാർക്ക് ചെയ്യുന്നത്.ഇത് പലപ്പോഴും ചെറുതും വലുതുമായ തർക്കങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇവിടെ പ്രവർത്തിക്കുന്ന
യൂനസ് കൺവെൻഷൻ സെന്ററിൽ ഒരു കല്യാണമോ മറ്റു പരുപാടികൾക്കോ തൊട്ടടുത്തുള്ള ഐ എം എ യിൽ നടക്കുന്ന ഐ എം എ യുടെ മീറ്റിങ്ങുകളോ അവിടെ ബുക്ക് ചെയ്യുന്ന പരിപാടികൾക്കുമായോ വരുന്ന വാഹനങ്ങൾ ഈ നാലുവരി പാതയുടെ ഇരു ഭാഗങ്ങളിലായി പാർക്ക് ചെയ്യുന്നത്.
മറ്റ് സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും അവസ്ഥയും ഇത് തന്നെയാണ് ചെറുതും വലുതുമായ പ്രശ്നങ്ങൾ ഉണ്ടായാലും
ഇത് നിരന്തരം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. പലതവണകളായി ഐ എം എ യിലും യൂനുസ് കൺവെൻഷൻ സെന്ററിലും
നാട്ടുകാർ നേരിട്ട് ചെന്ന് പറഞ്ഞിട്ടും ഈ സ്ഥാപനങ്ങളിൽ എത്തുന്ന ആളുകൾ
ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
മണിക്കൂറുകളോളമാണ് ഇവിടെ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നാട്ടുകാർ പരാതി പറഞ്ഞു പോലീസ് എത്തിയാലും നടപടി ഉണ്ടാവില്ല. ഈ ഭാഗങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന ഈ അനധികൃത വാഹന പാർക്കിംഗ് മൂലം ആശ്രാമം ഇ എസ് ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോകുന്നതും വരുന്നതുമായ ആംബുലൻസുകളും കൊല്ലത്തിന്റെ പടിഞ്ഞാറ് തെക്ക് മേഖലകളിൽ നിന്നും വരുന്ന ആംബുലൻസുകൾ തിരുവനന്തപുരം ഭാഗത്തേക്ക് തിരക്ക് കുറച്ചു പോകുവാനായി ഉപയോഗിക്കുന്നതുമായ ഈ നാലുവരി പാത സുഗമമായ ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുകയാണ്. ഇതുവഴി സ്വകാര്യ ബസ്സുകളും ലോറികളും ട്രക്കുകളും ഇരു ചക്ര വാഹനങ്ങളും അടക്കം അനവധി വാഹനങ്ങൾ ദൈനംദിനം കടന്നുപോകുമ്പോൾ ഈ പാതയിൽ ഇത്തരം വഴിമുടക്കികൾ ആയിട്ടുള്ള പാർക്കിംഗ് വളരെ ദുരിതം ഉണ്ടാക്കുകയാണ്. തൊട്ടടുത്തുള്ള പബ്ലിക് ലൈബ്രറിയുടെ മുൻപിൽ ട്രാഫിക് പോലീസ് വച്ചിരിക്കുന്ന നോ പാർക്കിംഗ് ബോർഡിനോട് പോലും യാതൊരു ബഹുമാനവും കാണിക്കാതെ അതിൻറെ മുൻപിൽ പുറകിലും ആയി പാർക്കിംഗ് അനസ്യൂതം നടന്നുകൊണ്ടിരിക്കുന്നു.
ഇതിനെതിരെ നിരവധി പരാതികൾ പോലീസിലും കോർപ്പറേഷനിലും പരാതികൾ നൽകിയിട്ടും നടപടിയുണ്ടാവാത്ത അവസ്ഥയാണ് ഇവിടുത്തെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:ആശ്രമം റോഡിലെ അനധികൃത പാർക്കിങ്
No comments:
Post a Comment