നിരോധിച്ച പാന്‍പരാഗ് ഉള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ പരവൂരില്‍ സുലഭം
പരവൂര്‍: നിരോധിച്ച പാന്‍പരാഗ് ഉള്‍പ്പെടെയുളള ലഹിവസ്തുക്കല് പരവൂരില്‍ സുലഭമായി ലഭിക്കുന്നു. പാന്‍പരാഗ്, ശംഭു, ചൈനീഖൈനി, തുളസി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ പരവൂര്‍ നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും സുലഭമാണ്. സ്കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനം. നേരത്തെ രഹസ്യമായാണ് കച്ചവടം നടത്തിയിരുന്നതെങ്കില്‍ വില്പന മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇവയുടെ ഉപഭോക്താക്കള്‍. മൂന്ന് മുതല്‍ അഞ്ച് രൂപക്ക് അന്യസംസ്ഥാനങ്ങളില്‍ ലഭിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ 40 ഉം 50 രൂപയ്ക്കാണ് കച്ചവടം നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി വസ്തുക്കള്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഇവര്‍ക്ക് കൂടിയവിലയ്ക്കാണ് വില്‍ക്കുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് 20നും 30 നുമാണ് വില്‍പ്പന.
നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ഇവരില്‍ ചിലര്‍ ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട്. തമിഴ്നാട്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിലും മറ്റും കടത്തികൊണ്ടു വരികയാണ് ചെയ്യുന്നത്.
മീനമ്പലം, പൂതക്കുളം, ഊന്നിന്മൂട് എന്നീ പ്രദേശങ്ങളില്‍ കഞ്ചാവ്, എം ഡി എംഎ ഉള്‍പ്പെടെയുളള ലഹരിവസ്തു വില്പന സജീവമാണ്. പലപ്പോഴും റെയ്ഡുകളില് ലഹരിമാഫിയകളും ഏജന്റുമാരും കുടുങ്ങാറുണ്ട്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് ലഹരി വസ്തുക്കള്‍ കടത്ത് നടത്തുകയാണ് ചെയ്യുന്നത്
No comments:
Post a Comment