ചാത്തന്നൂർ : ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കല്ലുവാതുക്കലിന്റെ പാറയുടെ പ്രതാപവും ചരിത്രമാകുന്നു. ദേശീയപാതയുടെ ഇരുവശത്തുമായി
പത്ത് ഏക്കറോളം കൂറ്റൻ പാറ കൾ ഉണ്ടായിരുന്നതിൽ അവശേഷിക്കുന്ന ചെറിയ പാറയാണ് ദേശിയപാത വികസനത്തിനായി പൊട്ടിച്ചുനിക്കുന്നത്. ഇതോടെ കല്ലുവാതുക്കൽ പാറ ഓർമയാകും.
ദേശീയപാതയുടെ ഇരുവശത്തായി സമുദ്രനിരപ്പിൽനിന്നു ആയിരം അടിയോളം ഉയരത്തിലുണ്ടായിരുന്ന പാറമലയിൽ നിന്നാൽ പണ്ട് പടിഞ്ഞാറ് കടൽത്തിരകൾ തീരമണയുന്നതും കി ഴക്ക് സഹ്യപർവത മലനിരകളും കാണാമായിരുന്നെന്ന് പഴമക്കാർ പറയുന്നു.
കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ ഭൂരിഭാഗം നിർമിതികൾക്കും അടിത്തറ പാകിയിട്ടുള്ളത് കല്ലുവാതുക്കൽ പാറമലയിലെ പാറകൊണ്ടായിരുന്നു.
കൊല്ലം ഹജൂർക്കച്ചേരി, കൊല്ലം ബിഷപ്പ് ഹൗസ്, വിക്ടോറിയ ആശുപത്രി, നീണ്ടകര, തേവള്ളി പാലങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതുമാത്രം.
ഏകദേശം ആയിരം തൊഴിലാളികൾ ഒരേസമയം ഇവിടെ പാറപൊട്ടിക്കലും അനുബന്ധ ജോലികളും ചെയ്തിരുന്നു. കെട്ടിടങ്ങളുടെ അടിത്തറകെട്ടുന്ന പാറ,
സോളിങ്, മെറ്റൽ, പാറപ്പൊടി, അതിർത്തി നിർണയ കല്ലുകൾ, സർക്കാർ ആവശ്യത്തിന് ശംഖ് മുദ്രയുള്ള അതിർത്തി കല്ലുകൾ, അരകല്ല്, ഉരൽ, ആട്ടുകല്ല്, കൽ തൂണുകൾ, വേലിക്കല്ലുകൾ എന്നിവയെല്ലാം ഇവിടെ നിർമിച്ചി ട്ടുണ്ട്. ഇവയുടെയൊക്കെ അവ ശേഷിപ്പ് ഇന്നും കാണാം. കല്ലു വാതുക്കലിൽ പാറപ്പണി ഉപജീ വനമാക്കിയവർ ഇന്നും മറ്റ് സ്ഥ
ലങ്ങളിൽനിന്ന് വലിയ പാറയിലെത്തിച്ച് നിർമിതികൾ നടത്തുന്നുണ്ട്.
ദേശീയപാതയുടെ ഒരുവശം അഞ്ചു ഏക്കറോളം സ്ഥലം പാറഖനനത്താൽ 200 അടിയോളം താഴ്ചയുള്ള ഗർത്തമായി. ഇപ്പോൾ ഇവിടെ കടുത്ത വേനലിൽ പ്പോലും വറ്റാത്ത ജലസംഭരണിയായി മാറി. ഇവിടെ ടൂറിസം പദ്ധതിയ്ക്കായി സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഒട്ടേറെത്തവണ ഇടം പിടിച്ചെങ്കിലും ഒരു പദ്ധതിയും പ്രാ വർത്തികമായില്ല. ദേശീയപാത വികസനത്തോടെ കല്ലുവാതുക്കലിലെ പാറപ്രതാപം ചരിത്രമായാലും കല്ലുവാതുക്കൽ ടൂറിസം പദ്ധതി പ്രാവർത്തികമാകുമെന്ന പ്രതീ ക്ഷയിലാണ് ജനങ്ങൾ.
No comments:
Post a Comment