ചാത്തന്നൂർ : ചിറക്കരയിലെ ചുവപ്പ് മണ്ണിൽ അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ നിന്നും ഇടത് നേതൃത്വം ഇനിയും മുക്തരായിട്ടില്ല. സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്ന ഇവിടെ ഇരു പാർട്ടികളിലും കടുത്ത വിഭാഗിയത തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്ത് രൂപീകരിച്ച നാൾ മുതൽ നാമമാത്രമായ പ്രതിപക്ഷ അംഗങ്ങൾ മാത്രമാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത് അത് കൊണ്ട് തന്നെ സിപിഎമ്മിന്റെ ഏകാദിപത്യ ഭരണമാണ് ഇവിടെ നടന്ന് വന്നിരുന്നത്.അതിന് അവസാനം കുറിച്ചു കൊണ്ടാണ് കോൺഗ്രസ് പിന്തുണയോടെയുള്ള സിപിഎം വിമതയായ ടി. ആർ. സജിലയുടെ വരവ് വരുംവരായ്മകളെയെല്ലാം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് ഇരുവരും പാർട്ടിയ്ക്കെതിരെയുള്ള തീരുമാനവുമായി മുന്നോട്ടു പോയത്.
ചിറക്കരയിലെ സിപിഎമ്മിന്റെ
പാർട്ടി കുടുംബങ്ങളിൽ നിന്നും വന്നതിൽ എന്നതിനും അപ്പുറം ടി. ആർ.സജിലയും, സുചിത്രയും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ നേതാക്കളുമാണ്.ഇരുവരും പാർട്ടി മെബർമാരും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമാണ്.ടി. ആർ. സജില
സിപിഎം ഇടവട്ടം ബ്രാഞ്ചംഗം, മഹിളാ അസോസിയേഷൻ മേഖല കമ്മിറ്റിയംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റിയംഗം, കെ എസ് കെ ടി യു വില്ലേജ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സുചിത്ര സിപിഎം ചാലിൽ ബ്രാഞ്ചംഗം
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം , കർഷക സംഘം വില്ലേജ് കമ്മിറ്റിയംഗം ,മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ്
എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കുന്ന നടപടികളുമായി സിപിഎം മുന്നോട്ട് പോകുകയും ഒപ്പം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നൽകി പാർട്ടി വിപ്പിന്റെ പകർപ്പ് നൽകി നിയമനടപടികളുമായി സിപിഎം മുന്നോട്ട് പോകുകയാണ്.
ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി വിപ്പിൽ ഒപ്പിട്ടുനൽകിയശേഷം
രണ്ടുപേർ പാർട്ടി തീരുമാനത്തിനെതിരേ മുന്നോട്ടു പോയത്
വിശ്വസിക്കാൻപോലും പ്രയാസപ്പെടുന്ന പ്രവർത്തകർ കാരണക്കാരായ
പാർട്ടി നേതാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർത്തികഴിഞ്ഞു. പാർട്ടിയിലും മുന്നണിയിലും ഉണ്ടായ വിഭാഗിയത സമയാസമയം ചർച്ച ചെയ്തു പരിഹരിക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലായെന്ന് അണികൾ ആരോപിക്കുന്നു. ഇതിനിടയിൽ ടി. ആർ. സജിലയ്ക്കും സുചിത്രയ്ക്കും അനുകൂലമായി ഒരു വിഭാഗം സിപിഎം പ്രവർത്തകരും രംഗതെത്തിയുട്ടുണ്ട്.
@ സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും ഇരുവർക്കും പിന്തുണ
പാർട്ടി തീരുമാനം അട്ടിമറിയ്ക്കാൻ സി പി എമ്മിൽ നിന്നും സിപിഐയിൽ നിന്നും ഇരുവർക്കും പിന്തുണ കിട്ടിയതായി സിപിഎം നടത്തിയ പ്രാരംഭ അന്വേഷണത്തിൽ വ്യക്തമായതായി പാർട്ടി നേത്രത്വം സൂചന നൽകുന്നു.
സിപിഎമ്മിൽ നിന്നും
ലോക്കൽ കമ്മിറ്റി അംഗവും ഒരു ബ്രാഞ്ച് സെക്രട്ടറിയും ടി. ആർ.സജിലയ്ക്കും സുചിത്രയ്ക്കും പിന്തുണ നൽകിയതായി സൂചന കിട്ടിയിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ കൂട്ട നടപടിയ്ക്ക് ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം.സിപിഐക്കാരിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സിപിഎം നേതാക്കൾ ചൂണ്ടി കാട്ടുന്നു മുന്നണിധാരണയുടെ അടിസ്ഥാനത്തിൽ രാജി വയ്ക്കേണ്ട സമയം കഴിഞ്ഞിട്ടും രാജി വയ്ക്കാതിരുന്നതും ആശുപത്രിയുടെ ഉത്ഘാടനത്തിനായി സമയം ചോദിച്ചു വാങ്ങിയതും സംശയനിഴലിലാണ്. ഭരണം അട്ടിമറിച്ചതിൽ സിപിഐ നേതാക്കൾക്ക് കൈയ്യുണ്ടോയെന്ന സംശയത്തിലാണ് സിപിഎം നേതൃത്വം. സിപിഎം ഏരിയാ നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷൻ പ്രാരംഭ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണ് സിപിഎം
ചാത്തന്നൂർ പഞ്ചായത്ത് 1995ൽ ഇടത് മുന്നണി ഭരിക്കുന്ന സമയത്ത് ഭൂരിപക്ഷം ഉണ്ടായിട്ട് പോലും സമാന രീതിയിൽ സിപിഎം നേതാവ് എ. സുരേഷ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു.സമാനരീതിയിൽ ആദ്യ രണ്ട് വർഷം സിപിഐയുടെ
കെ. പവിത്രൻ പ്രസിഡന്റ് ആകുകയും തുടർന്ന് മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ കെ. പവിത്രൻ രാജി വച്ച് തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സിപി എമ്മിന്റെ എ.സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഇടത് മുന്നണിയിൽ ഉണ്ടായ വോട്ട് ചോർച്ചയിൽ സിപിഎം സ്ഥാനാർഥി പരാജയപ്പെടുകയായിരുന്നു.കോൺഗ്രസിലെ ജേക്കബ് ജോർജ് പ്രസിഡന്റ് ആയെങ്കിലും ഇടത് മുന്നണി ആവിശ്വാസ പ്രമേയത്തിലൂടെ ജേക്കബ് വർഗീസിനെ പുറത്താക്കി തുടർന്ന് നടന്ന
No comments:
Post a Comment