സ്റ്റോപ്പ് മെമ്മോ നൽകി ചിറക്കര പഞ്ചായത്ത്
ചാത്തന്നൂർ : ക്രഷർ യൂണിറ്റിൽ അനധികൃതമായി പ്രവർത്തിച്ച എം സാന്റ്, പി സാന്റ് യൂണിറ്റ് കേന്ദ്രം ചിറക്കര പഞ്ചായത്ത്
നിർത്തിവയ്പ്പിച്ചു.
ചിറക്കര പഞ്ചായത്തിലെ ആറാം വാർഡിലാണ് ക്രഷർ യൂണിറ്റിന്റെ ലൈസൻസ് ഉപയോഗിച്ച് അനധികൃതമായി എം. സാന്റ് പി സാന്റ് നിർമ്മാണ ശാല പ്രവർത്തിച്ചു കൊണ്ടിരുന്നത്.
കെമിക്കൽ ഉപയോഗിച്ച് കഴുകിയാണ് എംസാന്റ് പി സാന്റ് നിർമ്മിക്കുന്നത്. നിർമ്മാണ വേളയിൽ വേസ്റ്റായി വരുന്ന കെമിക്കൽ, ടാങ്ക് നിർമ്മിച്ച് സംരക്ഷിക്കാതെ തൊട്ടടുത്ത ആയിരവില്ലി തേമ്പ്രേ തോട്ടിൽ ഒഴുക്കിവിടുകയാണ്.
ആയിരവില്ലി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പട്ടികജാതിയിൽ പെട്ട മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ആശ്രയിക്കുന്നത്
ഈ തോടിനെയാണ്.
ഈ തോട്ടിലാണ് ക്രഷർ യൂണിറ്റിൽ നിന്ന് കെമിക്കൽ ഒഴുക്കിവിടുന്നത്.
ഇതിനെതിരെ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാഞ്ഞതിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ ചിറക്കര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന എം സാന്റ് പി സാന്റ് യൂണിറ്റ് നിർത്തിവയ്ക്കുന്നതിന്
സ്റ്റോപ്പ് മെമ്മോ നൽകാം എന്ന് ഉറപ്പ് നൽകിയാണ് നാട്ടുകാർ
ഉപേരോധം അവസാനിപ്പിച്ചത്.
ഉപരോധത്തിന്
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജയ്കുകുമാർ, സുരേന്ദ്രൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മേരി റോസ്, ദിലീപ് ഹരിദാസൻ
തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment