ചാത്തന്നൂർ : സ്വന്തം സമയവും എന്തും ഏതുമാവട്ടെ എല്ലാം മാറ്റി വച്ച് കിഷോർ അതിജീവൻ എത്തും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ. ഇരുപത്തിനാല് മണിക്കൂറും തന്റെ മൊബൈൽ ഫോൺ ഓരോ വിളിക്കായി കാത്തിരിക്കുകയാണ്.
ആരേയും ആശ്രയിക്കാതെ ആരോടും കൂട്ടുനിൽക്കാതെ ആർക്കെങ്കിലുമൊക്കെ താൻ മൂലം അല്പം രക്തം നൽകാൻ കഴിഞ്ഞാൽ ധന്യമായി എന്ന വ്യത്യസ്തമായ ചിന്തയിലേക്കാണ് കിഷോർ എത്തി നിൽക്കുന്നത്. ചാത്തന്നൂരിലെ
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മുഖമാണ് ഇ വിമുക്തഭടൻ.
കിഷോറിന് നൽകുന്ന ഓരോ ഫോൺ നമ്പരുകളോടും ഒപ്പം അവരുടെ രക്തഗ്രൂപ്പ് കൂടി സൂക്ഷിക്കുകയാണ് ആർക്കെങ്കിലും രക്തം ആവശ്യമായി വന്നാൽ സഹായിക്കാൻ വേണ്ടിയാണ്.
ഇതുവരെ ആയിരത്തിലധികം പേർക്ക് പലരിൽ നിന്നും രക്തം ശേഖരിച്ച് നൽകാനായി എന്ന് കിഷോർ പറയുന്നു.
ചാത്തന്നൂർ ഏറം നമ്പരുവിളവീട്ടിൽ പരേതനായ വി. രവീന്ദ്രൻപിള്ളയുടെയും ബിജെപി മണ്ഡലം കമ്മിറ്റി അംഗമായ ജയശ്രീയുടെയും മകനായ ആർ.കിഷോർ മിലിറ്ററിയിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷമാണ്
കിഷോർ അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു കൊണ്ട് സന്നദ്ധസേവനത്തിനായി ഇറങ്ങുകയായിരുന്നു.ഒപ്പം മിലിറ്ററിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെയും നാട്ടുകാരായ സഹോദരങ്ങളെയും ഒപ്പം ചേർത്ത് അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി കൊണ്ട് സന്നദ്ധപ്രവർത്തനായി ഇറങ്ങിയ കിഷോർ കൊറോണ സമയത്ത് പൂർണ്ണമായും പോലീസിനെയും ആരോഗ്യവകുപ്പിനെയും
സഹായിച്ചു കൊണ്ട് നിസ്വാർത്ഥ പ്രവർത്തനമാണ് കാഴ്ച വച്ചത്. ട്രസ്റ്റിന്റെ പേരിലുള്ള ആംബുലൻസ് സർവീസ് ഉപയോഗിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ പ്രതിഫലമില്ലാതെ അപകടത്തിൽപ്പെട്ടതും അല്ലാതെയുമുള്ള നൂറ് കണക്കിന് ആൾക്കാരുടെ ജീവനാണ് കിഷോർ രക്ഷിച്ചിട്ടുള്ളത്. അപകടം നടന്നയുടൻ പോലീസിന്റെ അറിയിപ്പ് കിട്ടാതെയും അല്ലാതെയും ഓടിയെത്തി അപകടത്തിൽപ്പെടുന്നവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിക്കുന്ന കിഷോർ അപകടത്തിൽപ്പെടുന്നവരെ
വീട്ടുകാർ എത്തുന്നത് വരെ സ്വന്തം പോലെ നോക്കിയാണ് പിന്നീട് ബന്ധുക്കൾക്ക് കൈമാറുന്നത്. രക്തദാനരംഗത്തും കിഷോർ ഒഴിവാക്കാനാകാത്തയൊരാളായി
മാറുകയാണ്. തന്റെ ഫോണിലെ ആയിരകണക്കിന് വരുന്ന
നമ്പരുകളിലൂടെ ദിനവും നിരവധി പേർക്ക് രക്തദാനം ചെയ്യുകയാണ് കിഷോർ അതിന് വേണ്ടി അതിജീവൻ രക്തദാന സേനയും രൂപീകരിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ് കിഷോർ.
ഓരോരുത്തരും അവരവരുടെ സമയം അനുസരിച്ചു ഈ രീതി തുടർന്നാൽ ഇങ്ങനെ നിരവധി പേരുടെ ജിവൻ രക്ഷിക്കാനാകുമെന്നാണ് ഈ യുവാവിന്റെ വിലയിരുത്തൽ. സ്വന്തം രക്തം നിരവധി തവണ മാത്രമേ ദാനം ചെയ്തിട്ടുള്ളൂ. കാരണം അടിയന്തിര ആവശ്യങ്ങൾക്ക് മറ്റുള്ളവരെ കിട്ടില്ലെന്നും അപ്പോൾ തനിക്കും തന്നേപോലെ എപ്പോഴും സന്നദ്ധമായ ചിലർക്കും മാത്രമേ കഴിയൂവെന്ന ചിന്തയാണ്. ആ രീതിയിൽ രണ്ടു തവണ രക്തം കൊടുക്കേണ്ടി വന്നിട്ടുണ്ട് വേണുവിന്.
പുതിയ ഒരാൾ പരിചയപ്പെട്ടാൽ അവർ ഫോൺ നമ്പർ കൊടുക്കാൻ തയ്യാറായാൽ ആദ്യം ചോദിക്കുന്നത് ജോലി എന്തെന്നല്ല. രക്ത ഗ്രൂപ്പ് എന്തെന്നാണ്. ആദ്യം അതിശയത്തോടെ വിവരം അന്വേഷിക്കുന്നവർ കാര്യം അറിയുമ്പോൾ സഹകരണത്തോടെ ഗ്രൂപ്പ് പറയുമെന്ന് കിഷോർ പറയുന്നു. ഫോണിൽ സൂക്ഷിക്കുന്ന പേരിനോടൊപ്പം തന്നെ ഗ്രൂപ്പും അറിയുന്ന തരത്തിലാണ് ഇവ സൂക്ഷിക്കുന്നത്. പലർ വഴി പറഞ്ഞറിഞ്ഞ് ദിവസവും കിഷോറിനെ
തേടിയെത്തുന്ന വിളികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ കിഷോർ വെട്ടിൽ വീണ അവസ്ഥയിലായി. ആവശ്യക്കാർക്ക് രക്തം എത്തിക്കുകയെന്നതിൽ ഉപരി രക്തദാതാക്കളുടെ ചെലവുകളും രക്ത സ്വീകർത്താക്കളുടെ പരിശോധന ചെലവുകളും രക്തദാതാക്കളെ സ്ഥലത്ത് കൊണ്ടെത്തിക്കുന്ന ചെലവുകളുമെല്ലാം തന്റെ ഉത്തരവാദിത്വമായി മാറി.
പിന്നീട് സുഹൃത്തുകളിൽ നിന്നും ലഭിച്ച നിർദ്ദേശം മൊബൈൽ ഫോൺ ശേഖരത്തോടൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ കൂടി സംഘടിപ്പിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
ചാത്തന്നൂർ കേന്ദ്രീകരിച്ച് രക്തദാന സന്നദ്ധ കവാടം ഒരുക്കാൻ തയ്യാറുകയാണ് കിഷോർ അതിജീവൻ
No comments:
Post a Comment