@ നടപടിയുണ്ടായാൽ സംഘടിതമായി എതിർക്കാൻ വിമതപക്ഷം
വിമതപ്രവർത്തനം ശക്തമെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. കൂറ് മാറിയ
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസ് പാളയത്തിൽ എത്തിയത് സിപിഎം നേതാക്കളുടെ പിന്തുണയോടെ. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ചരട് വലിച്ചു. നിലവിലുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെയുള്ള നീക്കം പാർട്ടിയ്ക്ക് ചിറക്കര പഞ്ചായത്തിൽ അധികാരം നഷ്ടപ്പെടുന്നതിൽ കൊണ്ട് എത്തിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് സിപിഐയുടെ സുശീലദേവിയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു എന്നിട്ടും എല്ലാം മറച്ചു വച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും നടപടിയെടുക്കാൻ വൈകിയത് ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ വീഴ്ചയായി ചൂണ്ടി കാട്ടുന്നു.പാർട്ടി നടപടി ഉണ്ടായാൽ സംരഷിക്കുമെന്ന് രണ്ട് പഞ്ചായത്ത് അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉറപ്പ് നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പേരെടുത്ത് പറയുന്നുണ്ട്.അന്വേഷണകമ്മീഷൻ കണ്ടെത്തിയ പ്രതികൂല വസ്തുതകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണ് ഏരിയാ നേതൃത്വം.
@ സംഘടിതമായ നിലപാടുമായി വിമതപക്ഷം
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കൂറുമാറിയതുമായി ബന്ധപ്പെട്ടു
ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
പാർട്ടി നടപടി മുന്നിൽ കണ്ട് കൊണ്ട് സംഘടിതമായി നിന്ന്
കൊണ്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടിലാണ് വിമതപക്ഷം.ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ
നിസ്സഹകരണ നിലപാടുമായി ചിറക്കര ലോക്കൽ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.
വിമത പ്രവർത്തനം നടത്തുന്നതിൽ നിന്നും പിന്തിരിയാൻ പാർട്ടി ഏരിയ നേത്രത്വം ഇവരോട് ഇപ്പോൾ ആവശ്യപെട്ടിരിക്കുകയാണ്. പാർട്ടി കടുത്ത നടപടിയിലേക്ക് തിരിഞ്ഞാൽ എന്ത് ചെയ്യണമെന്ന് ആലോചിക്കാനുള്ള യോഗവും പരസ്യമായി തന്നെ നടത്തിയതോടെ പാർട്ടി നേതൃത്വത്തിനെ പരസ്യമായി വെല്ലുവിളിയ്ക്കുകയാണ് വിമതപക്ഷം.
No comments:
Post a Comment