കൊട്ടിയം: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കൊട്ടിയത്തെ തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, പിസ, കിസ്മത് എന്നീ സംഘടനകൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട് ക്യാമ്പുകളിൽ നിന്നായി നൂറ്റി അമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം തലവൻ ഡോ. ആദുരദാസ്, ഡോ.ഹാർഥിക്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി, ഹോളിക്രോസ്സ് കോളേജ് ഓഫ് നഴ്സിംഗ് കമ്മ്യൂണിറ്റി ഹെൽത്ത് ഡിപ്പാർട്മെന്റ്, ഹോളി ക്രോസ്സ് സിസ്റ്റേഴ്സ് സ്റ്റാഫ് കിസ്മത് എന്നിവർ പങ്കെടുത്തു.
ചിത്രം: കൊട്ടിയത്തെ അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് മുന്നോടിയായി ബോധവൽകരണം നടത്തുന്നു.
No comments:
Post a Comment