നവംബർ ആദ്യവാരം മുതൽ വെള്ളം
@ ഇത്തവണ പരമ്പരാഗതമായി നടത്തുന്ന പെട്ടിയും പറയുംതന്നെ വെള്ളം വറ്റിക്കാൻ ആശ്രയിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞതവണ യഥാസമയം വെള്ളം വറ്റിക്കാത്തതിനാൽ കൃഷിയിറക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് നൂറുകണക്കിനു കർഷകരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലായി. ത്രിതല പഞ്ചായത്തുസമിതികൾ പോളച്ചിറ പുഞ്ചക്കൃഷിക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടില്ല. ഇതുകാരണം പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷി ഇറക്കാൻ കഴിയാതെപോയതെന്നാണ് ആക്ഷേപം. ശക്തമായ കാലവർഷംമൂലം പോളച്ചിറ ഏലായിലെ പുറമ്പോക്ക് തോടുകൾ മണലും ചെളിയുംകൊണ്ട് നിറഞ്ഞതിനാൽ ചിറക്കര, ഉളിയനാട്, കുഴുപ്പിൽ, ചിറക്കരത്താഴം തുടങ്ങിയ ഇരുപ്പൂ കൃഷിചെയ്യുന്ന ഏലാകളിലെ വെള്ളം ഒഴുകി പോകാനാകാതെ വെള്ളക്കെട്ടായി മാറിയിരിക്കുന്നു. ഇതുകാരണം ഇവിടെയും കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. അടിയന്തരമായി പോളച്ചിറ ഏലായിലെ തോടുകളിലൂടെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
@ എം എൽ എ ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ ചിലവിൽ മോട്ടോർ വച്ചതിൽ ഗുരുതര സാമ്പത്തിക ക്രമകേടുകൾ നടന്നിട്ടുണ്ടെന്ന് ബിജെപി ചിറക്കര പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി റോയി പങ്കുവിള ആരോപിച്ചു 50 എച് പി യുടെ രണ്ട് മോട്ടോർ പ്രവർത്തിക്കുന്നതിന് 166കെ. വി വൈദ്യുതി ലൈൻ ആണ് വേണ്ടത്. ഇപ്പോൾ ഉള്ളത് 66കെ വി ലൈൻ ആണ് ഉള്ളത് ഇത് വച്ച് ഒരു സമയം ഒരു മോട്ടോർ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയുകയൂള്ളൂ എന്നിരിക്കെ 166കെ വി ലൈൻ ഇവിടേക്ക് കൊണ്ട് വരുന്നതിനുള്ള നിർമ്മാണപ്രവർത്തികൾ ഒന്നും തന്നെ നടക്കുന്നില്ല എന്ന് മാത്രമല്ല പമ്പിന്റെ നിർമ്മാണപ്രവർത്തിയിൽ ഗുരുതര ക്രമകേടുകൾ നടന്നിട്ടുണ്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും
റോയ് പങ്കുവിള (ബിജെപി ചിറക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി )
@ പുഞ്ചകൃഷിയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് കർഷക പ്രതിനിധിയായ പോളച്ചിറ രാമചന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പുഞ്ചകൃഷി പൂർണ്ണതോതിൽ നടത്തുവാൻ കഴിഞ്ഞിട്ടില്ല. കുട്ടനാട്ടുകാരായ കർഷകരെ ഇറക്കി കൃഷി ചെയ്യാനുള്ള ശ്രമവും കഴിഞ്ഞ തവണ പരാജയപ്പെട്ടു ഇത്തവണ കൃഷി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ പഞ്ചായത്ത് തയ്യാറാകണം പോളച്ചിറ രാമചന്ദ്രൻ (ഡയറക്ടർ ബോർഡ് അംഗം ദേശിങ്ങനാട് ഫാർമർ പ്രൊഡ്യുസിംഗ് കമ്പനി)
No comments:
Post a Comment