Tuesday, 4 October 2022

തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി പള്ളിമുക്ക് മാറുന്നു

തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി പള്ളിമുക്ക് മാറുന്നു

തീവ്രവാദ സംഘടനകളുടെ വിഹാരകേന്ദ്രമായി 
കേന്ദ്രമായി പള്ളിമുക്കും പരിസര പ്രദേശങ്ങളും മാറുമ്പോൾ അതിനെ നേരിടാൻ പോലീസിന് പോലും കഴിയുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ പോലീസിന് നേരെയുള്ള ആക്രമണം. വഴിയാത്രക്കാരെ ആക്രമിച്ചവരെ തടയാൻ വന്ന പോലീസിന് നേരെ രൂപമാറ്റം വരുത്തിയ ബുള്ളറ്റുമായി അക്രമികൾ അമിതവേഗത്തിൽ എത്തി ഇടിക്കുകയായിരുന്നു. തുടർന്ന് ഒരു സംഘം സംഘടിച്ച് എത്തി പ്രകടനവും നടത്തിയതോടെ ദേശീയപാതയിലും അനുബന്ധറോഡുകളിലും ഗതാഗതവും നിലച്ചു ക്രമസമാധാന നില താറുമാറായി. അതിന് പിന്നാലെ തട്ടാമലയിൽ കെ എസ് ആർ ടി സി ബസിന് നേരെ ആക്രമണവും ഉണ്ടായതോടെ കൊല്ലം പോളയത്തോട് മുതൽ കൊട്ടിയം വരെ ആക്രമികൾ പോലീസിന്റെ സാന്നിധ്യത്തിൽ അഴിഞ്ഞാടുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ പോലിസ് മൈലക്കാട് നിന്നും തിരിച്ചുവിടുകയായിരുന്നു. ജനങ്ങൾക്ക്‌ സുഗമമായി യാത്ര ചെയ്യേണ്ട ദേശിയപാതയിൽ സുരക്ഷിതത്വം ഒരുക്കേണ്ട തീവ്രവാദികൾക്ക് മുന്നിൽ 
പോലിസ് സംവിധാനം കൈയുംകെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയിലേക്ക് മാറിയത് ക്രമസമാധാനപാലനത്തിന്റെ പൂർണ്ണപരാജയമാണ് എന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ദേശിയപതാക കെട്ടിയ വാഹനത്തിനും യാത്രക്കാരനും നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പോലീസിന് നേരെയുണ്ടായ ആക്രമണവും നിസാരവത്കരിക്കാനുള്ള ശ്രമമാണ് സ്ഥലം എം എൽ എ യുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. എസ് ഡി പി ഐയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് സിപിഎംന്റെ ഒരു വിഭാഗം നേതാക്കൾ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പള്ളിമുക്കിൽ ഒരു കാലത്ത് ശക്തമായിരുന്ന ലീഗിനെയും മറ്റ് മുസ്ലിം സംഘടനകളെയും ഒതുക്കുന്നതിന് നൗഷാദ് എം എൽ എ പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള തീവ്രവാദി സംഘടനകളെ ഉപയോഗിക്കുകയാണ് എന്ന് ഉന്നത കോൺഗ്രസ്‌ നേതാവ് ആരോപിച്ചു. രാത്രിയായാൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും ഇവിടെ തമ്പടിക്കുകയാണ്. കൂടാതെ ഇവരുടെ നിയന്ത്രണത്തിലുള്ള മയക്കുമരുന്ന് സംഘങ്ങളും ഇവിടെയെത്തുന്നതോടെ മുസ്ലിം തീവ്രവാദി സംഘടനകളുടെ നിയന്ത്രണത്തിലുള്ള അധോലോകകേന്ദ്രമായി ഇവിടം മാറുമെന്ന് നാട്ടുകാർ ആരോപിക്കുന്നു അടിയന്തിരമായി പോളയത്തോട് മുതൽ കൊട്ടിയം വരെയുള്ള തീവ്രവാദി സംഘടനകളുടെ വിളയാട്ടം അവസാനിപ്പിക്കണമെന്ന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment