കൊല്ലം: ജില്ലയിലേക്ക് സിന്തറ്റിക്ക് ലഹരിഒഴുകുമ്പോൾ ആവശ്യമായ ജീവനക്കാരില്ലാതെ എക്സൈസ് വിഭാഗം കിതയ്ക്കുന്നു.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ, പ്രതിരോധ സാമഗ്രികളോ, വാഹനങ്ങളോ ഇല്ലാതെയാണ് ജില്ലയിലെ എക്സൈസ് വിഭാഗം പ്രവർത്തിക്കുന്നത്. അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ല. അബ് കാരിക്ക് പുറമെ കഞ്ചാവ് മയക്കുമരുന്നു
സിന്തറ്റിക് ലഹരി
കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും അതിനനുസരിച്ചു സ്റ്റാഫ് പാറ്റേൺ ഇല്ലാത്തത് എക്സൈസ് വകുപ്പിനെ നോക്ക് കുത്തിയായി മാറ്റി.
മാത്രമല്ല നിലവിലെ ഒഴിവുകൾ നികത്തുന്നുമില്ല. സിവിൽ എക്സൈസ് ഓഫീസർമാർ ആവശ്യത്തിനില്ലാത്തതും മൂന്ന് മാസത്തെ ട്രയിനിങ്ങ് 8 മാസം ആക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിൽ പ്രൈവന്റ്റീവ് ഓഫിസർമാർ 76 ആണ് ഉള്ളത് ഇതിൽ
ഓഫിസർ തസ്തികയിൽ 6 ഒഴിവ് ഉണ്ട്.
195 സിവിൽ എക്സൈസ് ഓഫീസർ തസ്തികയെയുള്ളൂ. അതിൽ 23ഓളം ഒഴിഞ്ഞ് കിടക്കുന്നു.48 വനിത സിവിൽ എക്സൈസിൽ 6 ഒഴിവുകളുണ്ട്. എക്സൈസ് ഇൻസ്പെക്ടർ തസ്തികളിൽ ആളുകൾ വന്നും പോയും നിൽക്കുന്നു പലപ്പോഴും
ആളില്ലാത്ത അവസ്ഥയാണ്. ഡ്രൈവർ തസ്തികയിൽ 21പേര് ഉണ്ടങ്കിലും അത്രയും വാഹനങ്ങളില്ല. വാഹനങ്ങളെല്ലാം പഴക്കം ചെന്നത് മൂലം എക്സൈസ് വകുപ്പ് ഇഴഞ്ഞിഴഞാണ് നീങ്ങുന്നത്. മദ്യക്കടത്ത് പരിശോധിക്കുന്ന ആര്യങ്കാവ്
ചെക്ക്പോസ്റ്റിൽ പഴക്കം ചെന്ന
വാഹനമാണ് ഉപയോഗിക്കുന്നത്.
ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിത ജോലി ഭാരം പേറുന്ന ജീവനക്കാർക്ക് റേഞ്ച്, റിസ്ക് അലവൻസ് പോലും നൽകുന്നില്ല.കൊറോണയെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണിന് ശേഷം
നഗര ഗ്രാമ വിത്യാസമില്ലാതെ വാറ്റ് കൂടി. വീടിന്റെ ടെറസിൽ വരെ വാറ്റുന്ന സ്ഥിതിയാണിപ്പോൾ, ഈ സാഹചര്യം നേരിടുന്നതാകട്ടെ അംഗബലം കുറഞ്ഞ ഏക്സൈസ് വിഭാഗമാണ്. ഒരു എക്സൈസ് റേഞ്ച് എന്നത് പത്തോളം പോലീസ് സ്റ്റേഷൻ പരിധിയാണ്. മദ്യ മയക്കുമരുന്ന് വേട്ട കോടതി കേസുകൾ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ, നൂറുകണക്കിന് സ്കൂൾ - കോളേജുകൾ, റസിഡൻസ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, എന്നിവടങ്ങളിലെ വിമുക്തി മിഷൻ ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടത് എക്സൈസാണ്.വിമുക്തി,
പാറാവ്, ക്ലറിക്കൽ, രാസപരിശോധന ലാബ് ഡ്യൂട്ടി, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നിർവ്വഹിക്കണം.
.പരിമിത സാഹചര്യത്തിൽ വീർപ്പുമുട്ടുന്ന ജില്ലയിലെ
എക്സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിച്ചില്ലെങ്കിൽ ജില്ലയിലെ യുവത ലഹരിക്കടിമകളാകും.
No comments:
Post a Comment