ചാത്തന്നൂർ: ഉറ്റവരും ഉടയവരും ഉണ്ടായിട്ടും കനിവിന്റെ കാരുണ്യത്തിൽ സനാഥയായിരുന്ന ജാനകിയമ്മ(102) വിഷ്ണുപാദം പൂകി. കഴിഞ്ഞ ആറു വർഷമായി ചാത്തന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കനിവിന്റെ സംരക്ഷണത്തിൽ കൊട്ടിയം അസ്സീസ്സി വിനാലയ എന്ന അനാഥലയത്തിലായിരുന്നു ജാനകിയമ്മ. കല്ലുവാതുക്കൽ പുലികുഴി നിവാസി യായിരുന്ന ജാനകിയമ്മയ്ക്ക് ഒരാണും രണ്ട് പെൺ മക്കളുമായി മൂന്ന് മക്കളുണ്ടായിട്ടും ആറ് വർഷമായി അനാഥയായിട്ടാരുന്നു ജീവിതം. ആറ് വർഷം മുൻപ് ഇപ്പോൾ കൊല്ലത്ത്
ക്രൈo ബ്രാഞ്ച് എസ് ഐയായ രാജേഷ് പാരിപ്പള്ളിയിൽ എസ് ഐയായിരുന്ന. സമയത്താണ് റോഡ് സൈഡിൽ കൈകാലുകൾ ഒടിഞ്ഞു അവശ നിലയിൽ കണ്ട ജാനകിയമ്മയെ കനിവ് സംഘടനയുടെ സെക്രട്ടറിയായ കനിവ് രാജീവിന്റെ കൈയിൽ ജാനകിയമ്മയെ എല്പ്പിക്കുന്നത്. തുടർന്ന് തിരുവനന്തപുരം ജില്ല ആശുപത്രിയിൽ കനിവിന്റ മേൽനോട്ടത്തിൽ
ചികിത്സയ്ക്ക് ശേഷം ഈ കഴിഞ്ഞ 6 വർഷകാലമായി കനിവിന്റെ സംരക്ഷണത്തിൽ കൊട്ടിയം അസ്സീസ്സി വിനാലയ എന്ന അനാഥലയത്തിൽ സിസ്റ്റർമാർ സംരക്ഷണം നൽകി വരികയായിരുന്നു. സഹോദരങ്ങളും മക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല
എന്ന് സിസ്റ്റർമാർ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു വർഷം മുൻപ് അനുജത്തിയെ കാണണം എന്നു പറഞ്ഞപ്പോൾ കനിവിന്റ ആംമ്പുലൻസിൽ വീട്ടിൽ കൊണ്ടുപോയി അനുജത്തിയെയും ബന്ധുക്കളെയും കാണിച്ചിരുന്നുവെങ്കിലും തുടർന്നും ബന്ധുക്കൾ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ജാനകിയമ്മ കിടപ്പിലായപ്പോൾ ബന്ധുക്കളെ അവിടെ ചെന്ന് അറിയിച്ചുവെങ്കിലും
അവരാരും കാണാനെത്തിയില്ല അവസാനം മരണവിവരവും അറിയിച്ചുവെങ്കിലും ഒരാൾ പോലും ഈ അമ്മയെ ഒരുനോക്ക് കാണാൻ വന്നില്ല. നിങ്ങൾക്ക് എന്താ ചെയ്യാൻ പറ്റുന്നത് അതൊക്കെ ചെയ്തോളൂ എന്നാണ് മറുപടി കിട്ടിയതിനെ തുടർന്ന്
കൊട്ടിയം അസ്സീസ്സി വിനാലായത്തിൽ
വച്ച് സിസ്റ്റർമാരുടെ നേതൃത്വത്തിൽ ഹിന്ദുധർമ്മാചാര പ്രകാരം
മരണാനന്തര കർമ്മങ്ങൾ നടത്തുകയും കനിവ് പ്രവർത്തകർ തന്നെ മരണാനന്തര കർമ്മങ്ങൾ നടത്തുകയും
മകന്റെ സ്ഥാനത്ത് കനിവ് രാജീവ്, മരുമകന്റെ സ്ഥാനം ഗ്രാമപഞ്ചായത്ത് അംഗം ജയൻ ഉളിയനാട് ഇവർ രണ്ടുപേരും ചേർന്ന് മരണാനന്തര കർമ്മങ്ങൾ നടത്തി പോളയത്തോട് ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്ക്കാരവും നടത്തി.
ജീവകാരുണ്യ പ്രവർത്തകരായ
കിഷോർ അതിജീവൻ,സജീവ് എസ്. ബി, അസ്സീസ്സി വിനാലായ സിസ്റ്റർമാർ
ജീവകാരുണ്യ സംഘടനകളായ
കനിവിന്റെയും അജിജീവന്റെയും
പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു
No comments:
Post a Comment