ഹരിത ദേശീയ പാതയ്ക്ക് വേണ്ടി വസ്തു ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (3 - എ ) ഈ മാസം അവസാനം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ ദേശിയ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന് മുന്നോടിയായി മുതൽ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലപരിശോധന നടത്തും.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടർ ആർ. മിനിയുടെ നേതൃത്വത്തിൽ, പാതയുടെ വിശദ പദ്ധതി (ഡി പി ആർ തയാറാക്കുന്ന ഏ ജൻസിയുടെ പ്രതിനിധികൾ, ദേശിയ പാത അതോറി റ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്പെഷ്യൽ തഹസിൽദാർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടത്തുന്നത്. നിലവിലുള്ള കൊല്ലം - തിരുമംഗലം ദേശിയപാതയിലെ നിരക്ക് നിയന്ത്രിക്കാനാണ് പുതിയ ഹരിത
ദേശീയപാത നിർമ്മിക്കുന്നത്. പാരിപ്പള്ളി കടമ്പനാട്ടു മുതൽ ആര്യങ്കാവ് വരെയാണ് പുതിയ പാത നിർമ്മിക്കുന്നത്.
കൊല്ലത്തു നിന്നും ദേശീയപാത 66-ലൂടെ കടമ്പാട്ട്കോണത്ത്
എത്തി ഹരിത പാതയിലൂടെ ആര്യങ്കാവ് വഴി തിരുമലം റോഡിൽ പ്രവേശിക്കാനാവും പുതിയ ഹരിത ഹൈവേയുടെ ദൂരം 59 കിലോമീറ്ററാണ്. 201 ഹെക്ടർ ഭൂമി ഇതിന് വേണ്ടി ഏറ്റെടുക്കേണ്ടിവരും.
45 മീറ്റർ വീതിയിൽ ആറ് വരി പാതയായാണ് നിർമ്മിക്കുന്നതെങ്കിലും ചില ഭാഗങ്ങളിൽ (വന മേഖലകളിൽ) വീതി 30 മീറ്ററായിരിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവർക്കും ഈ പാത യാഥാർത്ഥ്യമാക്കുന്നതോടെ തമിഴ്നാട്ടിലേക്കുള്ള എളുപ്പ വഴിയാകും. യു.പി ആസ്ഥാനമായ സ്ഥാപനമാണ് ഈ റോഡിന്റെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നതും വിശദപദ്ധതി രേഖ തയ്യാറാക്കുന്നതും.
സംയുക്ത പരിശോധന കഴിഞ്ഞാലുടൻ ഏറ്റെടുക്കേണ്ട വസ്തുക്കൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രാഥമിക
വിജ്ഞാപനം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കും. ഇതിന് പിന്നാലെ എടുക്കുന്ന ഭൂമിയിലെ
കെട്ടിടങ്ങൾ വ്യക്ഷങ്ങൾ എന്നിവയുടെ വില നിശ്ചയിക്കും. ഏകദേശം അയ്യായിരം കോടി രൂപയോളം നഷ്ടപരിഹാരമായി നല്കേണ്ടിവരുമെന്നാണ്
കണകാക്കുന്നത്.
കൊല്ലം,കൊട്ടാരക്കര,പുനലൂർ താലൂക്കുകളിലെ പാരിപ്പള്ളി, നിലമേൽ ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ,
അഞ്ജൽ, അലയമൺ, ആയിരനല്ലൂർ, ഏരൂർ, ഇടമൺ,
തെന്മല ആര്യങ്കാവ് എന്നീ വില്ലേജുകളിൽ നിന്നാണ് ഹരിത ഹൈവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത്.
No comments:
Post a Comment