അൻസർ അസീസ്.
കൊട്ടിയം : കുറ്റകൃത്യങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ബോധവൽക്കരണ സന്ദേശയാത്രകൾക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്ന് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് പറഞ്ഞു. സ്ത്രീകൾക്കും, കുട്ടികൾക്കും നേരേ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ചില്ല ഫൗണ്ടേഷൻ വടക്കേവിള യൂനുസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജിയിൽ ഒരു കണ്ണും നനയരുത്, ഒരു കുഞ്ഞും കരയരുത് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളുടെയും, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെത്തി പ്രദർശനവും, ബോധവൽക്കരണവും നടത്തുന്ന എക്സിബിഷൻ മീഡിയമായ കെ എസ് ആർ ടി.
സി ബസ്സിന്റെ രണ്ടാം ദിവസത്തെ ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു അദ്ദേഹം.സി ഡബ്ല്യു സി മുൻ ചെയർമാൻ അഡ്വ.കെ.പി.സജി നാഥ്, ചില്ല സെക്രട്ടറി റാണി നൗഷാദ്, കോർപ്പറേഷൻ കൗൺസിലർ ഹം സത്ത് ബീവി ,യൂനുസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. നിജിൽ രാജ്, ചില്ലയുടെ ജില്ലാ കോ.ഓർഡിനേറ്റർമാരായ ഷീജമണികണ്ഠൻ, ഡോ.ജലജനരേഷ്, ഡോ.അനിതാ ശങ്കർ, നേതാജി ബി.രാജേന്ദ്രൻ, പ്രൊഫ.ജി.മോഹൻദാസ്, അജയകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന്ബോധവൽക്കരണ നാടകവും, നാടൻ പാട്ടും ചില്ലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.
ചിത്രം: ചില്ലയുടെ ബോധവൽക്കരണ പ്രദർശന ബസ്സ് അൻസർ അസീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ചില്ലയുടെ ബോധവൽക്കരണം യൂനുസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment