Monday, 29 October 2018

• ഏ കെ ജി സെന്ററിന്റെ നേരവകാശികള്‍ ആര്?

• ഏ കെ ജി സെന്ററിന്റെ നേരവകാശികള്‍ ആര്?

• കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചതാര്?

ഇത്രയധികം തമസ്കരിക്കപ്പെട്ട ഒരു ചോദ്യവും ഉത്തരവും വേറെയില്ല. 1931-ല്‍ തിരുവനന്തപുരത്ത് രൂപീകൃതമായ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന് നേതൃത്വം നല്‍കിയിരുന്നത് സഖാവ് കെ വി പത്രോസ് ആയിരുന്നു. 1931 മുതല്‍ 1939 വരെ അദ്ദേഹമായിരുന്നു തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി. അദ്ദേഹം പുലയ സമുദായാംഗം ആയിരുന്നു. ഈ സമയത്ത് ഇ എം എസ്, കൃഷ്ണപിള്ള, ഏ കെ ജി എന്നിവരൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും, പിന്നീട് 1934-ല്‍ ആരംഭിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുമൊക്കെ നടക്കുകയായിരുന്നു.

തിരുവിതാംകൂറിലെ എല്ലാവിധ തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ചത് സഖാവ് കെ വി പത്രോസിന്റെ ഉശിരന്‍ നേട്ടമായിരുന്നു. തിരുവിതാംകൂറിലെ കര്‍ഷക തൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും അണിനിരത്തി 1938-ല്‍ കേരള ചരിത്രത്തിലെ ആദ്യ പണിമുടക്കം സംഘടിപ്പിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. ‘കേരള സ്റ്റാലിന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അഗണ്യകോടിയിലേക്ക്, സമ്പൂര്‍ണ്ണ മറവിയിലേക്ക്, വലിച്ചെറിഞ്ഞത് ആരുടെ അജണ്ടയായിരുന്നു?

പാര്‍ട്ടി തത്ത്വങ്ങള്‍ക്ക് അനുസൃതമായ ജീവിതം നയിച്ചിരുന്ന,  അവര്‍ക്കൊപ്പം അധ്വാനിച്ച് അന്നം നേടിയിരുന്ന, സഖാവ് കെ വി പത്രോസിനെ തൊഴിലാളികള്‍ അതിരറ്റു വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തെ അദ്ദേഹത്തോടൊപ്പമുള്ള ചങ്ങാത്തത്തിലൂടെ വര്‍ഗ്ഗ ബോധമുള്ള അധ:സ്ഥിതരായ തൊഴിലാളി വര്‍ഗ്ഗത്തെ  ഹൈജാക്ക് ചെയ്യുകയാണ് ഇ എം എസ്സും കൂട്ടരും ചെയ്തത് എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരായ, ഉന്നതകുലജാതരായ അവര്‍, സാധാരണകാരിലേക്ക് ഇറങ്ങിചെല്ലാനുള്ള ഒരു പാലമായി അദ്ദേഹത്തെ ഉപയോഗിക്കുകയായിരുന്നു. 'പാലം കടക്കുവോളം നാരായണാ.. പാലം കടന്നപ്പോള്‍ കൂരായണാ..'

1939 ഡിസംബറില്‍ പിണറായി പാറപ്രത്ത് നടന്ന സമ്മേളനത്തോടെ ദലിതനായ സഖാവ് കെ വി പത്രോസിന്റെ പതനം ആരംഭിച്ചു തുടങ്ങി. അന്നാണ് തത്ത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപാന്തരം പ്രാപിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകമായത്.! 1940 ജനുവരി 26-നു ഔദ്യോഗികമായി അവര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായി. അങ്ങനെ പാര്‍ട്ടി സ്ഥാപകന്‍ ആയി അവര്‍ പഴയ കോണ്‍ഗ്രസ്കാരന്‍ ആയിരുന്ന സഖാവ് പി കൃഷ്ണപിള്ളയെ കണ്ടെത്തി. അങ്ങനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സവര്‍ണ്ണരില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്ന സ്ഥിരം പരിപാടി തുടങ്ങി.
സഖാവ് കെ വി പത്രോസിന്റെ ഓലപ്പുരയില്‍ നിന്നും നിത്യേനെയെന്നോണം കപ്പപുഴുക്കും കഞ്ഞിയും കുടിച്ചിരുന്ന ഏ കെ ജിയും ഇ എം എസ്സും കൃഷ്ണപിള്ളയും ഉണ്ണിരാജയുമൊക്കെ എന്തെ ആദ്ദേഹത്തെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്നുതന്നെ പുറത്താക്കി? നിങ്ങള്‍ ഉണ്ട ചോറില്‍ ഒരു യഥാര്‍ത്ഥ വിപ്ലവകാരിയുടെ വിയര്‍പ്പുണ്ടായിരുന്നുവെന്ന്, സഖാക്കളേ, നിങ്ങള്‍ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ ഒരു പുലയനാണെന്ന സത്യം തുറന്നു പറയാന്‍, ജാതിവെറി അനുവദിക്കാത്തതുകൊണ്ട്, സഖാവ് ഇ എം എസ് അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് തന്നെ നിഷ്കാസനം ചെയ്തു. അതുകൊണ്ടാണ് സി പി ഐ എം കേരളയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും സഖാവ് കെ വി പത്രോസിന്റെ പേര്‍ ഇല്ലാതെ പോയത്. ജാതിവെറിയുടെ ഇതിലും വലിയ ഉദാഹരണം നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുമോ സഖാക്കളേ? പത്രോസെന്ന പാറമേല്‍ തന്നെയാണ് നിങ്ങളുടെ സവര്‍ണ്ണ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അസ്ഥിവാരം.
...................................................................

ഇതാ പുന്നപ്ര വയലാര്‍ സമരത്തിന്റെ അനുസ്മരണങ്ങള്‍ വീണ്ടും ആരംഭിച്ചു  കഴിഞ്ഞു. സമരസഖാക്കളുടെ ഓര്‍മ്മയില്‍ വീണ്ടും ആലപ്പുഴ ജില്ലയാകെ ചുവക്കുന്നു. പക്ഷെ, എന്തുകൊണ്ട് പുന്നപ്ര വയലാര്‍ സമരത്തിന്റെ സര്‍വ സൈന്യാധിപന്‍ ആയിരുന്ന, ഗ്രേറ്റ് ഡിക്ടെറ്റര്‍ ആയിരുന്ന സഖാവ് കെ വി പത്രോസിനെ ആരും അനുസ്മരിക്കുന്നില്ല. ആചരിച്ചാല്‍ അത് നിങ്ങളുടെ തന്നെ കുഴികുത്തല്‍ ആണെന്ന് നിങ്ങള്‍ക്കറിയാം.

കുപ്രസിദ്ധമായ കല്‍ക്കാത്താ തിസീസ് കേരളത്തില്‍ പരീക്ഷിച്ചപ്പോള്‍ ആണല്ലോ പുന്നപ്ര വയലാറുകള്‍ ഉണ്ടായത്. അന്നും ആ സമരം നയിക്കാന്‍, അതിന്റെ ഗ്രേറ്റ് ലീഡര്‍ ആകാന്‍, സഖാവ് കെ വി പത്രോസിനെത്തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ട്? കൈ വിറയ്ക്കാതെ വാരിക്കുന്തം ശത്രുവിന്റെ നെഞ്ചിലെക്കെറിയാന്‍ നമ്പൂരാര്‍ക്ക്  കഴിയില്ലല്ലോ!  കൈ വിറയ്ക്കും! ഒരു പരീക്ഷണത്തിനുവേണ്ടി ഒരു സവര്‍ണ്ണ നേതാവും മരിച്ച ചരിത്രമില്ല ഇതുവരെയും.

1946 ഒക്ടോബര്‍ 24-നു പുന്നപ്രയില്‍ നൂറു കണക്കിന് പേര്‍ സി പി യുടെ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചുവീണപ്പോള്‍, പാര്‍ട്ടി നേതൃത്വം ഒട്ടനവധി കള്ളങ്ങള്‍ വിശ്വസിപ്പിച്ച്,  സ്വന്തം സഖാക്കളെ കൂട്ടക്കുരുതിയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍, വയലാറിലെ ക്യാമ്പ് പിരിച്ചുവിടാന്‍ സഖാവ് കെ വി പത്രോസ് കൊടുത്തുവിട്ട സന്ദേശം നിങ്ങളെന്തേ മുക്കിയത്?  1946 ഒക്ടോബര്‍ 27 നു എന്തെ ആയിരങ്ങളെ വീണ്ടും കുരുതി കൊടുത്തത്? സ്വന്തം സഖാക്കളുടെ ഘാതകരായ നിങ്ങള്‍ അങ്ങനെ ‘സുഖാക്കളായി...’

നിങ്ങളുടെ പാപഭാരം മുഴുവന്‍ തിരുവിതാംകൂര്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റേറ്റ് സെക്രട്ടറിയായിരുന്ന, കേവലം മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രം സിദ്ധിച്ച, സഖാവ് കെ വി പത്രോസിന്റെ മേല്‍ കെട്ടിവച്ച് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുകച്ചു ചാടിച്ചപ്പോള്‍, പുതിയ പദവികള്‍ കൈക്കലാക്കി നിങ്ങള്‍ ‘സുഖാക്കളായി’

ചരിത്രത്തിലേയില്ലായിരുന്ന തയ്യല്‍ക്കാരന്മാര്‍, പുന്നപ്ര വയലാറിന്റെ പുതിയ വീരനായകന്മാറായി പുതുചരിത്രം തയ്ച്ചപ്പോള്‍, വെടിയേറ്റ്‌ തുളഞ്ഞ അടിസ്ഥാന വര്‍ഗം ചരിത്രത്തിലെ ഇല്ലാതെയായി. വെടിയേറ്റവരുടെ മൃതദേഹം ഒരു നോക്ക് കാണാന്‍ പോലും നമ്പൂതിരിപ്പാട്  പോയില്ല. അദ്ദേഹം അടുത്തെവിടെയോ യോഗക്ഷേമം പഠിപ്പിക്കുകയായിരുന്നു. ടി വി തോമസ്‌ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. മറ്റ് തലപ്പോക്കമുള്ള നേതാക്കള്‍ ആരുമില്ല. അവരെയെല്ലാം പാര്‍ട്ടി സുരക്ഷിതമായ മറ്റു ദൌത്യങ്ങള്‍ ആപ്പോഴേക്കും ഏല്‍പ്പിച്ചിരുന്നു. അപ്പോഴേക്കും കേരളം കണ്ട ഏറ്റവും വലിയ വില്ലനായി സഖാവ് മാറിയിരുന്നു, ആയിരങ്ങളെ കുരുതി കൊടുത്തവന്‍.. കുന്തക്കാരന്‍ പത്രോസ്.

തുടര്‍ന്ന് ഈ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം കുന്തക്കാരന്‍ പത്രോസെന്ന അധകൃതന്റെ തലയില്‍ വച്ചുകെട്ടി പാര്‍ട്ടിയുടെ മേലാളന്മാര്‍ കൈകഴുകി. സഖാവ് പത്രോസിനെ സ്റ്റേറ്റ്‌ സെക്രട്ടറി പദവിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി, ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കി. അതോടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സവര്‍ണ്ണവല്‍ക്കരണം പൂര്‍ത്തിയായിരുന്നു. വിനാശകരമായ കല്‍ക്കത്താ തിസീസിന്റെ ഉപജ്ഞാതാവ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടും സഖാവ് പത്രോസ് മരണം വരെയും പാര്‍ട്ടിയ്ക്ക്  അനഭിമതനായി തുടര്‍ന്ന്. എന്തിന് ധീര രക്തസാക്ഷികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ പോലും അദ്ദേഹത്തിനു ഇടം കിട്ടിയില്ല എന്നതാണ് ചരിത്രം.

തങ്ങള്‍ ജീവന്‍ കൊടുത്ത സൃഷ്ടിച്ച പാര്‍ട്ടിയെ തങ്ങളില്‍ നിന്നും അടിച്ചുമാറ്റിയവര്‍ക്ക് മുന്നില്‍ തലകുനിക്കാതെ ജീവിതകാലം മുഴുവന്‍ അദ്ദേഹം അധ്വാനിച്ച് തന്നെ ജീവിച്ചു. അതും കയര്‍ ചവിട്ടികള്‍ വിറ്റ് കൊണ്ട്. തൊഴിലാളി വര്‍ഗ്ഗം സവര്‍ണ്ണര്‍ക്ക് വെറും ചവിട്ടികള്‍ മാത്രം ആവരുത് എന്ന് അവസാനം വരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.
സഖാവ് കെ വി പത്രോസിനെ തള്ളിപ്പറഞ്ഞവരില്‍ നിന്നും അധസ്ഥിതര്‍ക്ക് എന്ത് കിട്ടാനാണ്‌? അയന്കാളിക്ക് ശേഷം പുലയ സമുദായം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെ സ്വന്തം സമുദായം പോലും ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ദുരന്തം. മാപ്പര്‍ഹിക്കാത്ത ആ തെറ്റിന് ഭാവിയില്‍ അവര്‍ വലിയ വില കൊടുക്കേണ്ടി വരും. 
ആലപ്പുഴയിലെ എസ് എന്‍ ഡി പി വക മംഗലം ശ്മശാനത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാധീരനെ തേടി ഒരു ചെങ്കൊടിയും ഒരു തുലാപ്പത്തിലും (ഒക്ടോബര്‍ 27) എത്താറില്ല. അതിനൊരു മാറ്റം വരാത്തിടത്തോളം അഥസ്ഥിതന്‍ എന്നും അങ്ങനെ തന്നെ തുടരും. അധികാരം അവനു അന്യമായിതന്നെ നില്‍ക്കും.

ഒരു മഹായുദ്ധം നയിച്ചവന്റെ പേരില്ലാതെ ഒരു  ചരിത്രമുണ്ടെങ്കില്‍ അത് സാംസ്കാരികാശ്ലീലമായിത്തന്നെ എന്നും അവശേഷിക്കും. ഇനിയെങ്കിലും, ‘സവര്‍ണ്ണര്‍ - അവര്‍ണ്ണര്‍’ എന്നൊക്കെ നിരന്തരം വിളിച്ചുകൂവി കേരള സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം, നിങ്ങള്‍ തിരിച്ചറിഞ്ഞിരിക്കണം.  അത് വരേയ്ക്കും സഖാവ് കെ വി പത്രോസിന് ഉറങ്ങാന്‍ കഴിയില്ല. ചരിത്രം വിജയിയുടെത് മാത്രമല്ല, അത് പരാജിതന് കൂടി അവകാശപ്പെട്ടതാണ്..

നിങ്ങള്‍ ഇനിപ്പറയൂ, ആദ്യചോദ്യത്തിന്റെ ഉത്തരം!

ആചാരപ്പൊരുളായി മണ്ണാറശാല വലിയമ്മ

 മണ്ണാറശാലയിലെ ആചാരങ്ങളുടെ അവസാനവാക്കാണ് വലിയമ്മ. നാഗരാജാവിന്റെ മാതൃസ്ഥാനമാണ് മണ്ണാറശാല വലിയമ്മയ്ക്കുള്ളത്. മക്കളില്ലാതെ വിഷമിച്ച പൂർവിക മാതാവിന് നാഗരാജാവ് പുത്രനായി അവതരിച്ചെന്നാണ് വിശ്വാസം. അതിന്റെ തുടർച്ചയായാണ് മണ്ണാറശാലയിലെ വലിയമ്മയ്ക്ക് പൂജാവിധികളുടെ അവകാശം സിദ്ധിച്ചതെന്നാണ് വിശ്വസിക്കുന്നത്.

മണ്ണാറശാലയിലെ മുതിർന്ന അംഗത്തിന്റെ വേളിയാണ് വലിയമ്മയാകുന്നത്. ഒരു വർഷത്തോളം നീളുന്ന ഉപാസനയോടെയാണ് വലിയമ്മ പൂജാവിധികൾ സ്വായത്തമാക്കുന്നത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി അന്തർജനത്തിന്റെയും മകൾ ഉമാദേവി അന്തർജന (88)മാണ്‌ ഇപ്പോഴത്തെ വലിയമ്മ. മണ്ണാറശാല എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഇല്ലത്ത് എത്തുന്നത്.

24 വർഷമായി ഉമാദേവി അന്തർജനം വലിയമ്മ പദവി വഹിക്കുന്നു. ദീർഘകാലം വലിയമ്മയായിരുന്ന സാവിത്രി അന്തർജനം തൊണ്ണൂറ്റിയൊന്നാം വയസ്സിൽ 1993 ഓക്ടോബർ 24-ന് സമാധിയായി. തുടർന്നാണ് ഉമാദേവി അന്തർജനം മണ്ണാറശാല വലിയമ്മ പദവിയിലെത്തുന്നത്.

മണ്ണാറശാലയിൽ വലിയമ്മ പൂജ നടത്തുന്ന ദിവസങ്ങൾ നിശ്ചയിക്കപ്പെട്ടിണ്ടുണ്ട്. എല്ലാ മലയാളമാസവും ഒന്നാം തീയതി, മാസംതോറുമുള്ള പൂയ്യം നാൾ, മാഘമാസാരംഭം മുതൽ ശിവരാത്രിയുടെ തലേന്നാൾ വരെ, ചിങ്ങത്തിലെ തിരുവോണം, കർക്കടകം ഒന്ന് മുതൽ 12 വരെ, കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് മുൻപുള്ള 12 ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ വലിയമ്മ ശ്രീകോവിലിൽ പൂജ നടത്തണമെന്നാണ് കീഴ്പതിവ്.

വലിയമ്മയ്ക്ക് ഏതെങ്കിലും വിധത്തിൽ അസൗകര്യമുണ്ടായാൽ ഈ പൂജകൾ ആരും നടത്തേണ്ടതില്ലെന്നാണ് ആചാരം.

മണ്ണാറശാലയിലെ ആയില്യം എഴുന്നള്ളത്തും ഇതേ രീതിയിലാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളിൽ ക്ഷേത്രത്തിൽനിന്ന്‌ ഇല്ലത്തെ നിലവറയിലേക്കാണ് ആയില്യം എഴുന്നള്ളത്ത് നടക്കുന്നത്. വലിയമ്മ നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി എഴുന്നള്ളും. ചെറിയമ്മയും സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ നാഗയക്ഷി, നാഗചാമുണ്ഡി തിടമ്പുകളുമായി അനുഗമിക്കും. വലിയമ്മയ്ക്ക് അസൗകര്യമുണ്ടായാൽ എഴുന്നള്ളത്ത് തന്നെ വേണ്ടതില്ലെന്നതാണ് ആചാരം.

ഭക്തർ നാഗരാജാവിന്റെ പ്രതിരൂപമായാണ് വലിയമ്മയെ കാണുന്നത്. സങ്കടങ്ങളുമായി അമ്മയുടെ മുന്നിലെത്തും. എല്ലാം ശരിയാകുമെന്ന ആശ്വാസവാക്ക് മതി ഭക്തരുടെ ആത്മവിശ്വാസം വാനോളം ഉയരാൻ. നൂറുകണക്കിനാളുകളാണ് എല്ലാ ദിവസവും വലിയമ്മയുടെ ദർശനത്തിനായി എത്തിച്ചേരുന്നത്.

തുലാം മാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം

നാഗരാജാവിന്റെ ജന്മദിനം കന്നി മാസത്തിലെ ആയില്യമാണ്. മണ്ണാറശാലയിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യം തുല്യപ്രാധാന്യത്തോടെയാണ് കൊണ്ടാടുന്നത്. തിരുവിതാംകൂർ രാജാക്കന്മാരുമായി ബന്ധപ്പെട്ടാണ് ഈ പതിവുണ്ടായത്.

മണ്ണാറശാല ആയില്യത്തിന് തിരുവിതാംകൂർ രാജക്കാന്മാർ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ കന്നിയിലെ ആയില്യത്തിന് എത്തിച്ചേരാൻ മഹാരാജാവിന് സാധിച്ചില്ല. അടുത്ത മാസം (തുലാം) ക്ഷേത്രത്തിൽ വരാനും ആരാധന നടത്താനും രാജാവ് തീരുമാനിച്ചു. അന്നത്തെ ചെലവുകളെല്ലാം കൊട്ടാരം വകയായിരുന്നു. ഉത്സവം പൂർവാധികം ആകർഷകമാക്കാൻ ക്ഷേത്രത്തിലേക്ക് ധാരാളം വസ്തുവകകൾ കരമൊഴിവായി കൊടുത്തു. അങ്ങനെയാണ് കന്നിയിലെ ആയില്യത്തിന്റെ അതേ പ്രൗഢി തുലാം മാസത്തിലെ ആയില്യത്തിനും ലഭിക്കുന്നത്. മണ്ണാറശാല ആയില്യം എന്ന പേരിലാണ് തുലാം മാസത്തിലെ ആയില്യം അറിയപ്പെടുന്നത്.

Sunday, 28 October 2018

സ്റ്റോറി പരവൂർ

റെയിൽവേ ലൈനിന് സമീപം സുരക്ഷാഭീക്ഷണി ഉയർത്തി കാലഹരണ്ണപെട്ട ജലസംഭരണ്ണി  

പരവൂർ: റെയിൽവേ ലൈനിനോട് ചേർന്ന് നിൽക്കുന്ന കാലഹരണപ്പെട്ട  ജലസംഭരണി അപകട ഭീഷണി ഉയർത്തുന്നു. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപേ ഉപയോഗശൂന്യമായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപേ ഉപേക്ഷിച്ച ജലസംഭരണിയാണ് ഇന്ന് ഏത് സമയവും തകർന്നു വീഴാവുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. പരവൂർ നഗരഹൃദയത്തോട് ചേർന്ന് റെയിൽവേ മേൽപാലത്തിനു സമീപമാണ് ടാഗ് നിൽക്കുന്നതു.റെയിൽവേ ലൈനിനും പാലത്തിനും തൊട്ടു ചേർന്ന് ആയതിനാൽ അപകട സാധ്യത വർധി ക്കുന്നു. 20വർഷത്തിനു മുൻപ് ആണ് ടാങ്ങ് ഉപേക്ഷിച്ചതു പകരം പുതിയ ജലസംഭരണി ടൗണിൽ തന്നെ നിർമ്മിക്കുകയും ചെയ്തു. 2005-ൽ പുതിയ   ജലസംഭരണി പ്രവർത്തനം ആരംഭിച്ചുവെങ്കിലും പഴയതു പൊളിച്ചു നീക്കുവാൻ ഉള്ള നടപടി ഉണ്ടായില്ല. ടാങ്കിന് വളരെ അടുത്ത് കൂടെയാണ് വൈദ്യതികരിച്ച റെയിൽവേ ലൈൻ കടന്ന് പോകുന്നതു. ടാങ്ങ് നിർമ്മിച്ചതിന് ശേഷം ആണ് റെയിൽവേ പാലം നിർമ്മിച്ച ക്കുന്നതിന് വേണം ണ്ടി ഇവിടെ നിന്നും മണ്ണ് നീക്കിയത്.
അതോടെ ടാങ്കിന്റെ ഫില്ലറുകൾ ഫവാസ് ണ്ടെക്ഷൻ ലൈനിൽ നിന്നും മുകളിൽ ആയി. പിന്നീട് റെയിൽവേ ലൈൻ ഇരട്ടിച്ചപ്പോൾ ടാങ്കിനോട് അടുത്ത് നിന്നും വീണ്ടും മണ്ണ് നീക്കം ചെയ്തു. ട്രെയിനുകൾ വേഗത്തിൽ കടന്ന് പോകുന്നതും അപകട സാധ്യതയേറുന്നു. തൊട്ടടുത്ത ഉള്ള റെയിൽവേ മേൽപാലം കൂടാതെ ആശുപത്രി,സഹകരണബാങ്ക്, എന്നിവയും നിലവിൽ ഉണ്ട്. ഇതിന് സമീപം തന്നെ വാടകകെട്ടിടത്തിൽ അഗ്നി രക്ഷാ നിലയവും ഉണ്ട്. ഇതുനു മുകളിൽ ഒരു വിദ്യാഭ്യാസം സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിനു പുറമേ മറ്റൊരു റോഡും ഈ വഴി കടന്ന് പോകുന്നുണ്ട്.  ഈ ടാങ്കിന്റെ മേൽതട്ടി നിൽക്കുന്ന കൊടുംകാട് ഇത് പോലും വെട്ടി നീക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നില്ല ഏതാനo മീറ്റർ അകലെ രണ്ട് ഹൈസ്കൂൾ ഒരു എൽ.പി.സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. നൂറു കണക്കിന് കുട്ടികളും തിരക്ക് ഏറിയ ചാത്തന്നൂർ പറവൂർ റോഡും സാങേതിക തടസ്സം ആണ് വിലങ്ങുതടിയായി നിൽക്കുന്നതു എന്ന് അറിയുന്നു.     
              
പൊട്ടിപൊളിഞ്ഞു പരവൂർ - ചാത്തന്നൂർ റോഡ്

പരവൂർ: പൊട്ടി പൊട്ടിപൊളിഞ്ഞു പരവൂർ - ചാത്തന്നൂർ റോഡ്
റോഡിലാകെ കുഴികൾ മാത്രം. ഉയർന്ന നിലവാരത്തിൽ പണിഞ റോടാണ് ഇത് എത്ര രൂപ പൊടിപൊടിച്ചു പണിഞാലും അഞ്ചു വർഷം തികച്ചു നിൽക്കില്ല ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡുകൾ. 

ഒരു നടപടിയും സ്വീകരിക്കാതെ പൊതുമരാമത്തുവകുപ്പ് നിസ്സംഗത തുടരുകയാണ്.
ബസുകളും ലോറികളുമുൾപ്പെടെ കുഴിയിൽ ചാടാതെ ഡ്രൈവർമാർ എപ്പോഴും വെട്ടിച്ചു ഓടിക്കുന്നതിനാൽ ഇരു ചക്രവാഹന യാത്രക്കാരുൾപ്പെടെ വണ്ടിക്കടിയിൽ പെടാതെ പോകുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്.

എന്തിനാണ് ഇങ്ങനെയൊരു താലൂക്ക് ആശുപത്രി?

12:09 PM 22/09/2016
നെടുങ്കണ്ടം: പേരില്‍ താലൂക്ക് ആശുപത്രി. പക്ഷേ, ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യവും നോക്കിയാല്‍ വെറുമൊരു സാമൂഹികാരോഗ്യ കേന്ദ്രം.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കാണ് ഈ അവസ്ഥ. ഉടുമ്പന്‍ചോല താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഒ.പി വിഭാഗത്തില്‍ എത്തുന്ന രോഗികളാണ് ഇതുമൂലം വലയുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നാലേ ചീട്ട് ലഭിക്കൂ.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 700 പേര്‍ വീതവും മറ്റ് ദിവസങ്ങളില്‍ 450 പേരുമാണ് ഒ.പി വിഭാഗത്തില്‍ ചികിത്സക്കത്തെുന്നത്. ഒ.പി ടിക്കറ്റ് നല്‍കാന്‍ ഒരാള്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ചികിത്സക്കത്തെുന്നവരിലധികവും പ്രായമായവരും സ്ത്രീകളും കുട്ടികളുമാണ്. ഇവര്‍ മണിക്കൂറുകള്‍ ക്യൂവില്‍നിന്ന് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുന്നതും കുഴഞ്ഞുവീഴുന്നതും പതിവാണ്. രാവിലെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വൈകുന്നേരത്തോടെയാണ് മരുന്നുവാങ്ങി മടങ്ങുന്നത്. ഇത്രയും രോഗികള്‍ക്ക് ചീട്ട് നല്‍കുന്നതിനായി ഒരു കൗണ്ടര്‍ മാത്രമാണ് ഉള്ളത്. ആശുപത്രിയുടെ മറ്റ് ഭാഗങ്ങളില്‍ ഒ.പി കൗണ്ടറുകള്‍ സ്ഥാപിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ ഒ.പി വിഭാഗത്തിലെ തിരക്ക് നിയന്ത്രിക്കാം. നിലവില്‍ ഇവിടെ അറ്റന്‍ഡര്‍ ഇല്ല. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസി. എന്നിവരുടെ എണ്ണവും കുറവാണ്.

കോഴിക്കോട്:റേഷൻകാർഡില്ല, ആധാറുമില്ല എന്തിന് വെള്ളവും വെളിച്ചവുമില്ല. ഞങ്ങളും മനുഷ്യരല്ലേ.. ഞങ്ങൾക്കുമില്ലേ ജീവിക്കാനുള്ള അവകാശം. കേലാട്ട്കുന്ന് കോളനിവാസികൾ ചോദിക്കുന്നു. 18 കുടുംബങ്ങളാണ് പൊറ്റമ്മൽ കേലാട്ട്കുന്ന് കോളനിയിൽ താമസിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമാണ് ഇത്. താമസക്കാർ പലരും ഇവിടെ എത്തിയിട്ട് ഇരുപത്തഞ്ചിലേറെ വർഷങ്ങളായി.

വെളിച്ചത്തിന് ഡീസൽ വാങ്ങി വിളക്കിലൊഴിച്ച് കത്തിക്കും.

കോളനിയുടെ ഒരു വശത്ത് കാട് ആയതിനാൽസന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയില്ല.

റേഷൻ കാർഡില്ലാത്തതിനാൽ അരി വരെ വലിയ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥ.

ഇരുചക്ര വാഹനങ്ങൾ പോലും കടക്കാത്ത ഇടുങ്ങിയ വഴിയാണ് കോളനിയിലേക്കുള്ളത്. ആർക്കെങ്കിലും അസുഖം വന്നാൽ റോഡ് വരെ എടുത്തുകൊണ്ടു പോകണം. ആകെയുള്ള ഒരു കിണർ കോളനിക്ക് പുറത്ത് റോഡരികിലാണ്. മൂന്നായി തിരിച്ചിരിക്കുന്ന കിണറിന്റെ ഒരു വശത്തു നിന്ന് വേണം വെള്ളം കോരിയെടുക്കാൻ. വീട്ടിലേക്ക് ആവശ്യമായ വെള്ളം ഇവിടുന്ന് ചുമന്ന് കൊണ്ടുപോവണം. വേനൽക്കാലമായാൽ കിണറിലെ വെള്ളം കുറയും. രാത്രി ഉറങ്ങാതിരുന്ന് വീട്ടുകാർ ഊഴമൊപ്പിച്ച് വെള്ളം കോരിയെടുക്കുകയാണ് പതിവ്.

പൈപ്പ് വെള്ളം ഉണ്ട്. 2000 ലിറ്റർ വെള്ളത്തിന് 600 രൂപയാണ് വില. കൂലിപ്പണിക്കാരായ ഇവർക്ക് അത് താങ്ങാനാവില്ല.

ഷീറ്റും ഫ്ളക്സും ഉപയോഗിച്ച കുടിലുകളാണ് മിക്കതും. തുണികൊണ്ട് മറച്ച കക്കൂസ് .
തൊണ്ടയാട് ബൈപ്പാസ് നിർമാണത്തിനുവേണ്ടി കിടപ്പാടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന 70 കാരി കാളിയമ്മയാണ് ഇവിടുത്തെ ആദ്യ താമസക്കാരി. ഇവർക്കും രോഗിയായ ഭർത്താവ് അപ്പുക്കുട്ടനും ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. വീട്ടുപണിയും കൂലിപ്പണിയും ചെയ്താണ് കോളനിക്കാർ ജീവിക്കുന്നത്. സ്ത്രീകളിൽ ചിലർ കുടുംബശ്രീയുടെ ഖര മാലിന്യ തൊഴിലാളികളായും പ്രവർത്തിക്കുന്നു. ജാതി സർട്ടിഫിക്കറ്റുകളൊന്നുമില്ലാത്തതിനാൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുമാവില്ല

. മാർച്ചും സമരവുമായി കളക്ടറേറ്റ് മുതൽ തിരുവനന്തപുരം വരെ പോയെങ്കിലും അധികാരികൾ കനിഞ്ഞില്ല.

''വലിയ വാർപ്പിട്ട വീടൊന്നും ഞങ്ങൾക്ക് വേണമെന്നില്ല. ഈ ഉള്ളിടത്തെങ്കിലും വെള്ളവും വൈദ്യുതിയും കിട്ടിയാൽ വലിയ സഹായമാവും''.

- സജിത (കോളനിവാസി)

കോർപ്പറേഷനിൽനിന്ന് ആരോഗ്യ പ്രവർത്തകർ തിരിഞ്ഞ് നോക്കാറില്ല.

കക്കൂസും കുളിമുറിയും നിർമിക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി

പോയവരെ പിന്നീട് കണ്ടിട്ടില്ല.

സന്ധ്യ കഴിഞ്ഞാൽകുറുക്കൻമാരുടെ വിളയാട്ടം

വീടിനകത്ത് ഇഴജന്തുക്കളുടെ ശല്യം

റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊറ്റമ്മല്‍ ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനമില്ല. മാവൂര്‍ റോഡില്‍ ഏറ്റവും തിരക്കേറിയ ഭാഗമായിട്ടു പോലും വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥിരം പോലീസ് സംവിധാനം ഇല്ല

കഴിഞ്ഞയാഴ്ച്ച ബൈക്കില്‍ ബസ് തട്ടി യുവതി മരിച്ചതിനെതുടർന്ന് ഒരു പോലീസുകാരനെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചു.

മെഡിക്കല്‍ കോളേജ്, മാവൂര്‍, പാലാഴി, കുതിരവട്ടം എന്നിവിടങ്ങളിലായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പാലാഴി റോഡ് ദേശീയ പാത ബൈപാസ് വരെ നവീകരിച്ചതോടെ പൊറ്റമ്മല്‍ ജംഗ്ഷനില്‍ നിന്നും പാലാഴിയിലേക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. . തെറ്റായ ദിശയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതു മൂലം കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പ്രയാസമാണ്. നഗരത്തില്‍ ബസുകള്‍ ഏറ്റവും അധികം വേഗത്തില്‍ ഓടുന്നതും ഈ മേഖലയിലാണ്. തൊണ്ടയാട് ബൈപ്പാസിലെ ഗതാഗത കുരുക്കില്‍പെടാതിരിക്കാനാണ് ഈ മത്സരയോട്ടം. തൊണ്ടായാട് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പൊറ്റമ്മലിലെ ഗതാഗത ക്കുരുക്കിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌

മണ്ഡലകാലത്ത്‌ പച്ചക്കറിവില കുതിക്കുന്നു

കോഴിക്കോട്‌: ശബരിമല മാസം സാധാരണക്കാരുടെ കീശകാലിയാക്കി പച്ചക്കറി വിലകുതിക്കുന്നു.പലയിലടത്തും തോന്നിയപോലെയാണ്‌ പച്ചക്കറിവില. മണ്ഡലമാസമായതിനാല്‍ എന്തുവിലകൊടുത്തും പച്ചക്കറി വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധതിരാകുമെന്നിരിക്കേയാണു തോന്നും പോലെ വിലവര്‍ധിപ്പിച്ച്‌ സാധാരണക്കാരെ പിഴിയുന്നത്‌. മഴക്കെടുതിയില്‍ കൃഷി നശിച്ചതാണ്‌ വിലക്കയറ്ററ്റിതിന്‌ ആധാരമായി പറയുന്നതെങ്കിലും കടയുടമകള്‍ അവരുടെ ഇഷ്‌ടമനുസരിച്ച്‌ വിലകൂട്ടിയും കുറയ്‌ക്കുകയും ചെയ്യുകയാണ്‌്.
പച്ചക്കറി വിപണിയില്‍ വിലകുറയുന്നതും കൂടുന്നതും പതിവാണെങ്കിലും കഴിഞ്ഞ ഒരാഴ്‌ചയായി വില കൂടുന്ന പ്രവണതയാണ്‌ ഉള്ളത്‌. മൊത്ത വ്യാപാരകേന്ദ്രങ്ങളില്‍ പോലും വിലവര്‍ധനവ്‌ ദൃശ്യമാകുമ്പോള്‍ ഗ്രാമപ്രദേശത്ത്‌ വിലക്കയറ്റം രൂക്ഷമാകുകയാണ്‌.
ഗ്രാമപ്രദേശങ്ങളിലെ കടക്കാരില്‍ കുടുതല്‍ പേരും പച്ചക്കറി 

നിന്നുമാണു എത്തിക്കുന്നത്‌. ഇവിടെ വില കുടുമ്പോള്‍ അവര്‍ക്കും അതിനു അനുപാതികമായി വിലകൂട്ടേണ്ടിവരുന്നു.

കഴിഞ്ഞ ആഴ്‌ചവരെ എഴുപതു രൂപയായിരുന്ന പയര്‍ ഇപ്പോള്‍ വില്‍ക്കുന്നത്‌ 90 രൂപയ്‌ക്കാണ്‌. ഗുണനിലവാരം അനുസരിച്ച്‌ (വലിപ്പം കൂടിയ നേര്‍മ പയര്‍) ന്‌ു100 രൂപവരെ എത്തിയിട്ടുണ്ട്‌.

മുരിങ്ങയുടെ വില പത്തുരൂപ കൂടി 90-ല്‍ എത്തി.

47 രൂപയുണ്ടായിരുന്ന വില 60 രൂപയില്‍ എത്തി.

തക്കാളിവില കിലോയ്‌ക്ക് 60-ല്‍ നിന്നും അഞ്ചുരൂപകുടി 65-ല്‍ എത്തി

ചിലയിടത്ത്‌ 63 രൂപയും ഈടാക്കുന്നു 25 രൂപയായിരുന്ന ഗാബേജിന്റെ ഇപ്പോഴത്തെ വില 33 ആണ്‌.

ഉള്ളിവിലയില്‍ വലിയമാറ്റമില്ലെങ്കിലും തുടര്‍ ദിവസങ്ങളില്‍ ഇതിനും വിലകുതിക്കാന്‍ സാധ്യതയുണ്ട്‌.

പച്ചമുളക്‌40, ഉരുളക്കിഴങ്ങ്‌ 30,കോവയ്‌ക്ക 50, വെണ്ട 50, ,ബീറ്റ്‌റൂട്ട്‌ 40, കാരറ്റ്‌ 60 എന്നിങ്ങനെയാണ്‌ കഴിഞ്ഞ ദിവസങ്ങളിലെ വില.

കുറച്ചുദിവസങ്ങളായുള്ള ട്രെന്‍ഡ്‌ അനുസരിച്ചു വില ഇനിയും വര്‍ധിക്കാനാണ്‌ സാധ്യത

മണ്ഡലമാസമായതിനാല്‍ തന്നെ വില എത്രകൂടിയാലും വാങ്ങാന്‍ ആളുണ്ടാകുമെന്ന്‌ കച്ചവടക്കാര്‍ക്കും അറിയാം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്‌. അതേസമയം ഒരേ ഇനത്തിന്‌ വ്യത്യസ്‌ത തുക ഈടാക്കുന്നവര്‍ക്കെതിരേയെങ്കിലും നടപടി എടുത്തൂകൂടേ എന്ന ചോദ്യമാണ്‌ സാധാരണക്കാര്‍ ഉയര്‍ത്തുന്നത്‌. മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും വരുന്നതിനേക്കാള്‍ കൂടുതല്‍ പച്ചക്കറികള്‍ കര്‍ണാടകത്തില്‍ നിന്നുമാണ്‌ കേരളത്തിലേക്ക്‌ വരുന്നത്‌ എന്നിരിക്കെ അടിസ്‌ഥാന രഹിതമായ വാദങ്ങളാണ്‌ കടയുടമകള്‍ ഉയര്‍ത്തുന്നതെന്നും ഉപയോക്‌താക്കള്‍ പറയുന്നു.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ‘കൈനിറയെ പണം’

പരവൂർ : പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൻ നിങ്ങളെ തേടിയെത്തുന്നത് കൈനിറയെ പണം. നാദാപുരം മേഖലയിലെ ചില കച്ചവടക്കാരും ഇറച്ചി കടക്കാരുമാണ് മാലിന്യം തള്ളാൻ വൻതോതിൽ പണം ഇറക്കുന്നത്.

മറുനാടൻ തൊഴിലാളികളെയാണ് രാത്രി സമയങ്ങളിൽ മാലിന്യംതള്ളാൻ ചില കച്ചവടക്കാർ ഉപയോഗിക്കുന്നത്‌.

ഒരു പിക്കപ്പ് ലോറിയിൽ മാലിന്യം തള്ളിയാൽ 5000 മുതൽ 10,000 രൂപ വരെ ലഭിക്കും.

ആരോഗ്യവകുപ്പോ പോലീസോ ഇവ പിടികൂടിയാൽ അതിന്റെ പിഴ കടയുടമ വഹിക്കും. വാഹനം പോലീസ് കസ്റ്റഡിയിലെടുത്താൽ അതിനുവേണ്ടിയുള്ള നിയമ സാമ്പത്തിക സഹായങ്ങൾ കടയുടമകൾ നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം.

മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് കടയുടമകൾ ഇങ്ങനെചെയ്യുന്നത്. പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് മാലിന്യംതള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നതോടെ ഈ രീതി ഒഴിവാക്കുന്നുണ്ട്. രാത്രിസമയങ്ങളിൽ പോക്കറ്റ് റോഡുകളിലാണ് മാലിന്യം നിറച്ച വലിയ പ്ലാസ്റ്റിക്‌ സഞ്ചി സംഘം തള്ളുന്നത്. അബദ്ധത്തിൽ ആരെങ്കിലും കണ്ടാൽ ലോറിയിൽനിന്ന്‌ തെറിച്ചുവീണതാണെന്നാണ് ഡ്രൈവർമാരുടെ വിശദീകരണം.

മാലിന്യംതള്ളുന്ന ഇറച്ചി കടക്കാർക്കും മറ്റുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കല്ലാച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യംതള്ളിയ ബേക്കറി കഴിഞ്ഞ ദിവസം നാദാപുരം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവകുപ്പ് അധിക്യതർ പൂട്ടിച്ചിരുന്നു. നാദാപുരം മേഖലയിൽ രാത്രികാല പോലീസ് പട്രോളിങ്‌ ഉണ്ടെങ്കിലും മാലിന്യംതള്ളുന്ന സംഘത്തെ കണ്ടെത്താൻ ഇത് വരെ സാധിച്ചിട്ടില്ല

ചാത്തന്നൂർ: കോളനി നിർമ്മിച്ച് വർഷങ്ങളായിട്ടും പട്ടയമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാതെ വലയുകയാണ് ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനി നിവാസികൾ.

സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് ലക്ഷം വീട് പദ്ധതി പ്രകാരം ഇവിടെ വീടുകൾ നിർമ്മിത്.

ഏഴ് പഞ്ചായത്തുകളിലെ ഭവന രഹിതരും ഭൂരഹിതരുമായവർക്ക് താമസിക്കാനായാണ് ഇവ നിർമ്മിച്ചത്.

എന്നാൽ ഇപ്പോൾ മുൻപ് ഉണ്ടായിരുന്നതിലും പകുതിയിൽ താഴെ വീടുകളിലാണ് താമസക്കാരുള്ളത്.

താമസ യോഗ്യമല്ലാത്ത വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും എത്രപേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കണ്ടറിയണം.

ഓരോവീടിനും നാല് സെന്റ് വസ്തു, രണ്ട് മുറികൾ, വരാന്ത, കക്കൂസ് എന്നിവയുണ്ടായിരുന്നു. താമസത്തിനായി എത്തുന്നവർക്ക് തുശ്ചമായ മാസത്തവണ വ്യവസ്ഥയിൽ കരാറുണ്ടാക്കി വീടും വസ്തുവും നൽകി.

വായ്പാത്തുക തിരിച്ചടച്ച് തീരുമ്പോൾ ഭൂമിയുടെ പട്ടയം ഉടമസ്ഥർക്ക്‌ കൈമാറുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് 200 പേർ ഭവന നിർമ്മാണ ബോർഡുമായി കരാറുണ്ടാക്കി വീടും സ്ഥലവും ഏറ്റെടുത്തു.

മറ്റു പ്രദേശങ്ങളിൽ നിന്ന് ഇവിടെ താമസമാക്കിയവർക്ക് തൊഴിലവസരങ്ങൾ ഇല്ലാതായതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതായി. ഇതോടെ ഭൂരിഭാഗവും തൊഴിൽ അന്വേഷിച്ച് മറ്റിടങ്ങളിലേക്ക്‌ പോയി. പലരും കിട്ടിയ വിലയ്ക്ക്‌ വീടും സ്ഥലവും വെള്ളപേപ്പറിൽ എഴുതി നൽകിസ്ഥലം വിട്ടു.

നിലവിലെ താമസക്കാരെ പുനരധിവസിപ്പിക്കാനും ബാക്കിയുള്ളസ്ഥലത്ത് തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയാൽ പ്രദേശവാസികളുടെ ദുരുതത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും. ഇതിനായി അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. കാലാകാലങ്ങളിൽ വിവിധ കക്ഷി നേതാക്കൾ ഉടൻ പട്ടയം നൽകുമെന്ന വാഗ്ദാനങ്ങൾ നൽകുമെങ്കിലും എല്ലാം വാക്കാൽ ഒതുങ്ങുകയാണെന്നും കോളനിവാസികൾ പറയുന്നു.

പ്രധാന പരാതികൾ

ഇവിടത്തെ പൊതുകിണർ ഉപയോഗശൂന്യമായി.

ചിലർക്ക്‌ സ്വന്തമായി കിണർ ഉണ്ടെങ്കിലും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിട്ടി കണക്ഷനാണ്. വർഷങ്ങൾക്ക് മുൻപ് കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറും ജലസംഭരണിയും ഇതിനായിസ്ഥാപിച്ച പമ്പ്ഹൗസുമെല്ലാം നശിച്ചു.

കൈവശഭൂമിയിൽ ആർക്കും തന്നെ കരം തീരുവയില്ല. ഇതിനാൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ അനുവദിക്കുന്ന വീടുകൾക്കോ മറ്റ് ഫണ്ടുകൾക്കോ ഇവർ അർഹരല്ലാതായി.

സർക്കാർ ധനസഹായമോബാങ്ക് വായ്പയോ നേടി വീടുകൾ പുതുക്കാനോ സ്വയം തൊഴിൽ വായ്പകൾ ലഭിക്കുന്നതിനോ ഇവർക്കാവില്ല.

മിക്കവർക്കും എ.പി.എൽ.കാർഡുകളാണ് ലഭിച്ചിരിക്കുന്നത്.

''കോളനിയിലെ വീടുകളുടെ നവീകരണത്തിനായി ഭവന നിർമ്മാണ ബോർഡുമായി ആലോചിച്ച് അടിയന്തര നടപടിസ്വീകരിക്കണം.

നിർമ്മിച്ചത് 1980ൽ

പണിതത് 12 ഏക്കറിൽ

ആകെ വീടുകൾ -200

ആൾതാമസം ഉള്ളത് - 85 വീടുകളിൽ

ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നു

പാറശ്ശാല : ക്രിസ്മസ്, പുതുവര്‍ഷ ഉത്സവവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കുന്നു. അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മാഫിയാസംഘങ്ങളാണ് സ്പിരിറ്റ് കടത്തി നല്‍കുന്നത്. കേരളത്തില്‍ ബാറുകള്‍ അടഞ്ഞ്കിടക്കുമ്പോള്‍ ഉത്സവകാലയളവില്‍ ഉണ്ടാകുന്ന അനുകൂല സാഹചര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടത്ത് സംഘങ്ങള്‍ സജീവമായിരിക്കുന്നത്. ഇത്തരത്തില്‍ എത്തപ്പെടുന്ന സ്പിരിറ്റ് വ്യാജചാരായമായും, വ്യാജ വിദേശനിര്‍മ്മിതമദ്യവുമായാണ് വിപണിയില്‍ എത്തുന്നത്. എസ്സന്‍സും നിറങ്ങളും ഉപയോഗിച്ച് വ്യാജ വിദേശനിര്‍മ്മിതമദ്യം ഉത്പാദിപ്പിക്കുന്ന വിദഗ്ദ്ധര്‍ സംസ്ഥാനത്തുണ്ട്.
കര്‍ണ്ണാടകയിലെ മൈസൂര്‍, ബെംഗളൂരു - ഹാസ്സന്‍ ഹൈവേയിലെ കോനിങ്ങല്‍ എന്നീ സ്ഥലങ്ങളിലെ വന്‍കിട ഡിസ്റ്റിലറികളില്‍ നിന്നും എടുക്കുന്ന സ്പിരിറ്റ് ഹൊസൂര്‍ വഴി തമിഴ്‌നാട്ടിലെത്തി തൊപ്പൂര്‍ഘട്ട് , ദിണ്ടുകല്‍, ചോളവന്‍ന്താന്‍ വഴി മധുര ഒഴിവാക്കി തിരുമംഗലം വഴി നാമക്കല്‍ എത്തിച്ച് അവിടത്തെ രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നു.
സ്പിരിറ്റ് കടത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് മാഫിയ ഉപയോഗിക്കുന്നത്. ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവിലാണ് സ്പിരിറ്റ് കടത്തുന്നത്.
അടിയില്‍ സ്പിരിറ്റും മുകളില്‍ ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവയില്‍ ഏതെങ്കിലും അടുക്കിയാണ് കടത്ത്. ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവ ഉപയോഗിച്ച് സ്പിരിറ്റ് കടത്തുന്നത് അതിരാവിലെ രണ്ട് മണിക്കും അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ്.
അതിര്‍ത്തിപ്രദേശമായ മലയടി, പടന്താലുംമൂട്, കന്നുമാംമൂട്, എൈങ്കാമം, കുളപ്പുറം എന്നീ സ്ഥലങ്ങളിലെ ഗോഡൗണുകളില്‍ അതിര്‍ത്തി കടത്തുന്നതിന് വേണ്ടി വന്‍ സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ആഡംബരകാറുകളിലും മിനിബസിലും കേരളത്തിലേക്ക് റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ കടത്തുകയാണ്.

ക്ഷീരമേഖലയ്ക്കിത് കഷ്ടകാലം

Published:4 Nov 2018, 04:00 am

കുറവിലങ്ങാട്: കന്നുകാലി വളർത്തൽ ജീവിതമാർഗമായി തിരഞ്ഞെടുത്ത കർഷകർ കഷ്ടപ്പാടിൽ. പ്രളയത്തിൽ കന്നുകാലികളും തൊഴുത്തും നശിച്ചവരിൽ ആർക്കും തന്നെ ഇതുവരെ നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. ലഭിച്ചവർക്കാകട്ടെ നഷ്ടത്തിന്റെ പകുതിപോലും നികത്താനുമായിട്ടില്ല.

മിൽമ വഴി ശേഖരിക്കുന്ന പാലിന് ന്യായമായ വില ലഭിക്കാത്തതും സ്വകാര്യ ക്ഷീരവ്യവസായ സ്ഥാപനങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് വിലയും ഗുണനിലവാരവും കുറഞ്ഞ പാൽ കൊണ്ടുവരുന്നതും കർഷകർക്ക് ഇരുട്ടടിയാകുന്നു.

ക്ഷീരമേഖലയ്ക്ക് സർക്കാർ മുമ്പ് പ്രഖ്യാപിച്ച പല സഹായങ്ങളും ഇനിയും ലഭിച്ചിട്ടില്ല. കാലിത്തൊഴുത്ത് നിർമാണവും പുനരുദ്ധാരണവുമുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മൂലം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ല.

പ്രളയദുരന്തത്തിൽ പശു നഷ്ടപ്പെട്ടവർക്ക് 30,000 രൂപയും കിടാരിക്ക് 16,000 രൂപയും ആടിന് 3,000 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ഒരു തൊഴുത്ത് പൂർണമായും നശിച്ചാൽ കർഷകർക്ക് ലഭിക്കുന്നത് 2,100 രൂപ മാത്രമാണ്. ഇത് വർഷങ്ങൾക്കു മുൻപ് കേന്ദ്രസർക്കാർ അനുവദിച്ച നഷ്ടപരിഹാര താരിഫാണ്. ഈ താരിഫ് പുനർനിശ്ചയിക്കണമെന്ന ആവശ്യം ശക്തമാണ്.

മിൽമയും ക്ഷീരസംഘങ്ങളും കർഷകരിൽനിന്ന് പാൽ ശേഖരിക്കുന്നത് ലിറ്ററിന് ശരാശരി 34 രൂപ നിരക്കിലാണ്. പാലിലെ കൊഴുപ്പിന്റെയും ഇതര ഘടകങ്ങളുടെ അളവിനനുസരിച്ച് ഈ വിലയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. എന്നാൽ, ഉപഭോക്താക്കൾ മിൽമയിൽനിന്നും ക്ഷീരസംഘങ്ങളിൽനിന്നും പാൽ വാങ്ങുന്നത് ലിറ്ററിന് 42 രൂപ നിരക്കിലാണ്. കൊഴുപ്പ് നീക്കിയ കവർ പാലിന് ലിറ്ററിന് 44 രൂപ വരെ വില നൽകേണ്ടി വരുന്നു.

പ്രളയത്തിനുശേഷം സർക്കാർ സ്ഥാപനമായ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ വില 1025-ൽ നിന്ന് 900 ആയി കുറച്ചത് കർഷകർക്ക് ആശ്വാസമായി. എന്നാൽ, മിൽമ കാലിത്തീറ്റയുടെ വില 975 ആയി തുടരുകയാണ്. മിൽമ മലബാർ, തിരുവനന്തപുരം യൂണിയനുകൾ കാലിത്തീറ്റയ്ക്ക് 200 രൂപ വരെ സബ്‌സിഡി അനുവദിച്ചെങ്കിലും എറണാകുളം യൂണിയനിലെ കർഷകർക്ക് ഈ ആനുകൂല്യം നൽകിയിട്ടില്ല.

കാന്‍സര്‍ രോഗികളുടെ കൃത്യമായ കണക്കില്ല ചികിത്സയ്ക്ക് സ്വകാര്യവും ഇല്ല

പരവൂർ ‍: കൊല്ലം ജില്ലയില്‍ ഓരോ വര്‍ഷവും കാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും നിസ്സഹായാവസ്ഥയിലാണ് ആരോഗ്യവകുപ്പും ആതുരായങ്ങളും.
ജില്ലയിലെ കാന്‍സര്‍ രോഗികളെ കുറിച്ച് പ്രത്യേകം പഠനങ്ങളോ കൃത്യമായ കണക്കുകളോ  എവിടെയുമില്ല.
പുതിയ രോഗികളുടെ എണ്ണം എത്രയെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടില്ല.

ജില്ലയിലെ ഓരോ ആസ്പത്രിയിലും ചികിത്സ തേടി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ജില്ലയില്‍ കാന്‍സര്‍ രജിസ്ട്രി ഉണ്ടാക്കേണ്ടത് പക്ഷെ ഇത് വരെ  ഇങ്ങനെ ഒരു രെജിസ്റ്റർ ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരവാദിത്വം ഉള്ളവർ കൈമലർത്തും.

രെജിസ്റ്റർ ഉണ്ടായാൽ തന്നെ ഇത് ഒട്ടും ഫലപ്രദമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജനസംഖ്യ അടിസ്ഥാനമാക്കി കണക്കുകള്‍ ശേഖരിക്കുമ്പോഴേ രോഗം പടരുന്നതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാന്‍ കഴിയൂ.
റീജണല്‍ കാന്‍സര്‍ സെന്ററിൽ മാത്രമേ ജില്ല തിരിച്ചുളള കാന്‍സര്‍ രോഗികളുടെ കണക്കുള്ളത്. അതും അവിടെ ചികിത്സയിൽ എത്തുന്നവരുടെ മാത്രം.

20നും 65നും ഇടയില്‍ പ്രായമുള്ളവരാണ് പ്രധാനമായും ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്.
ഇവ കാന്‍സറിലേക്കുള്ള ചവിട്ടുപടികളാണ്.
പക്ഷേ ഇതൊന്നും നേരത്തെ കണ്ടെത്താന്‍ ജില്ലയിൽ സംവിധാനമില്ല
കാന്‍സറിന്റെ ആദ്യഘട്ടത്തില്‍ തിരിച്ചറിയുമ്പോള്‍ ഭേദപ്പെടുത്താനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള അവസരങ്ങളുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയാണ് ഇതിന്റെ പ്രാഥമിക നടപടി.

ജില്ലയില്‍ പാരിപ്പള്ളി സർക്കാർ മെഡിക്കല്‍ കോളേജുo സ്വകാര്യ മെഡിക്കൽ കോളേജൂകളും   ഉള്‍പ്പെടെ 100ലധികം ആരോഗ്യ സ്ഥാപനങ്ങളുണ്ട്.
പക്ഷേ ഇവിടെയൊന്നും അര്‍ബുദരോഗ നിര്‍ണ്ണയത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളോ താലൂക്ക് ആസ്പത്രികളോ കേന്ദ്രീകരിച്ച് കാന്‍സര്‍ ചികിത്സയില്‍ താത്പര്യമുള്ള ഡോക്ടര്‍മാരെ നിയമിക്കാo.അതിനു
താത്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് ആര്‍.സി.സി. മൂന്ന് മാസത്തെ പ്രത്യേക പരിശീലനം നല്‍കുന്നുമുണ്ട്.
എല്ലാ ആശുപത്രികളിലും ഈ രീതി തുടർന്നാൽ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ അവസരമൊരുക്കാനായി കഴിയും.

പിന്നെ അടുത്തത് ഫലപ്രദമാകുന്നത് ആർ.സി.സി യുടെ നേത്രത്വത്തിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന  ക്യാമ്പുകളാണ്. കാന്‍സര്‍ ബോധവത്കരണ ക്യാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ സഹായിക്കുന്നുണ്ട്. ആദ്യഘട്ട പരിശോധനയാണ് ക്യാമ്പുകളില്‍ നടക്കുന്നത്. സംശയമുള്ളവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ബയോപ്‌സി ചെയ്ത് ഫലങ്ങള്‍ നല്‍കുകയും ചെയ്യും.
സാമ്പത്തിക പരിമിതികളും മറ്റും   ക്യാമ്പുകളെ പ്രതികൂലമായി ബോധിക്കുന്നു.

വായ, തൊണ്ട, ശ്വാസകോശം, സ്തനം, ഗര്‍ഭാശയഗളം, കുടല്‍, പ്രോസ്റ്റേറ്റ് എന്നീ അവയവങ്ങളെയാണ് കൂടുതലായും കാന്‍സര്‍ ബാധിക്കുന്നത്. കേരളത്തില്‍ ഗര്‍ഭാശയഗള കാന്‍സര്‍ കുറയുകയും സ്തനാര്‍ബുദത്തിന്റെ നിരക്ക് കൂടുകയുമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക പഠനങ്ങള്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

കാന്‍സര്‍ ചികിത്സയില്‍ ആധുനിക സംവിധാനത്തോടെയുള്ള ലീനിയര്‍ ആക്‌സിലറേറ്റര്‍ അടിയന്തിരമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചാൽ ക്യാൻസർ രോഗികൾക്ക്  മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുo ഒപ്പം 
മിനി കാന്‍സര്‍ യൂണിറ്റ് എന്ന ആശയത്തോടെ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാൽ രോഗികൾക്ക് ആശ്വാസമാകും.

നെഞ്ചുരോഗാസ്പത്രിയിലെ തിയ്യറ്റര്‍ സൗകര്യം കാന്‍സര്‍ വിഭാഗത്തിന് വേണ്ടി നവീകരിക്കുമ്പോള്‍ ശസ്ത്രക്രിയയ്ക്കായുള്ള കാത്തിരിപ്പ് ഇല്ലാതാക്കാന്‍ കഴിയും
----------    ------==========
പ്രതീക്ഷയോടെ മെഡിക്കല്‍ കോളേജ്

മെഡിക്കല്‍ കോളേജില്‍ 2010 ല്‍ 30,256 പേരും 2011 ല്‍ 33,885 പേരും 2012 ല്‍ 44,702 പേരും ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തി. 2014 ല്‍ അരലക്ഷം പേര്‍ ചികിത്സയുടെ ഭാഗമായി ഇവിടെയെത്തുമെന്നാണ് കരുതുന്നത്.

2012ല്‍ 438 സ്ത്രീകളും 2013ല്‍ 640 സ്ത്രീകളുമാണ് സ്തനാര്‍ബുദ ബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയത്. ഈ വര്‍ഷം മാര്‍ച്ചിനുള്ളില്‍ 300 പേര്‍ക്ക് ശസ്ത്രക്രിയയും നടത്തി.

ആശങ്കപ്പെടുത്തുന്ന സ്തനാര്‍ബുദം

പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും

ആരോഗ്യ വകുപ്പില്‍നിന്ന് അനുവദിക്കുന്ന ധനസഹായത്തെ ആശ്രയിച്ചാണ് ക്യാമ്പുകള്‍ നിശ്ചയിക്കുന്നത്.

യെന്ന് മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ആര്‍. മഹാദേവന്‍ പറഞ്ഞു.

സര്‍വ്വേ അനുസരിച്ച് 87 ശതമാനം പേര്‍ വ്യായാമം ചെയ്യാത്തവരാണ്.

78 ശതമാനം പേര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ടെലിവിഷനും കമ്പ്യൂട്ടറിനും മുന്നില്‍.

38 ശതമാനം പേര്‍ പുകവലിക്കാര്‍. 57 ശതമാനം പേര്‍ മദ്യപാനികള്‍.

30 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവര്‍. ജീവിത ശൈലീരോഗങ്ങള്‍ തടയുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നുമില്ല.

ജില്ലയിലെ 5000 ത്തോളം പേരില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് നടത്തിയ സര്‍വ്വേ ഫലങ്ങള്‍ ഇതിന്റെ സൂചനയാണ്.

ഓരോ മാസവും  200 - 250 പേര്‍ ഒ.പി.യില്‍ എത്തുന്നുണ്ട്. 75-100 പേര്‍ക്ക് കീമോതെറാപ്പിയും

റേഡിയോ തെറാപ്പി വിഭാഗം പിച്ചവെയ്ക്കാന്‍ തുടങ്ങുന്നതേയുള്ളൂ.

ഒരു റേഡിയോതെറാപ്പിസ്റ്റാണ് ഇവിടെയുള്ളത്.

ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍

2012 ല്‍ കാന്‍സര്‍ ബാധിച്ച് 3319 പുതിയ രോഗികളെത്തി.

2013 ല്‍ ഇത് 3521 ആയി.

2014 ആഗസ്ത് വരെ 2436 പേരാണ് പുതിയ രോഗികള്‍.

അമല മെഡിക്കല്‍ കോളേജില്‍ 2012 ല്‍ 1705 പേരെയും 2013 ല്‍ 1882 പേരെയുമാണ്

പുതിയതായി രജിസ്റ്റര്‍ ചെയ്തത്.

മണ്ഡലകാലത്ത്‌ പച്ചക്കറിവില കുതിക്കുന്നു

കോഴിക്കോട്‌: ശബരിമല മാസം സാധാരണക്കാരുടെ കീശകാലിയാക്കി പച്ചക്കറി വിലകുതിക്കുന്നു.പലയിലടത്തും തോന്നിയപോലെയാണ്‌ പച്ചക്കറിവില. മണ്ഡലമാസമായതിനാല്‍ എന്തുവിലകൊടുത്തും പച്ചക്കറി വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധതിരാകുമെന്നിരിക്കേയാണു തോന്നും പോലെ വിലവര്‍ധിപ്പിച്ച്‌ സാധാരണക്കാരെ പിഴിയുന്നത്‌. മഴക്കെടുതിയില്‍ കൃഷി നശിച്ചതാണ്‌ വിലക്കയറ്ററ്റിതിന്‌ ആധാരമായി പറയുന്നതെങ്കിലും കടയുടമകള്‍ അവരുടെ ഇഷ്‌ടമനുസരിച്ച്‌ വിലകൂട്ടിയും കുറയ്‌ക്കുകയും ചെയ്യുകയാണ്‌്.
പച്ചക്കറി വിപണിയില്‍ വിലകുറയുന്നതും കൂടുന്നതും പതിവാണെങ്കിലും കഴിഞ്ഞ ഒരാഴ്‌ചയായി വില കൂടുന്ന പ്രവണതയാണ്‌ ഉള്ളത്‌. മൊത്ത വ്യാപാരകേന്ദ്രങ്ങളില്‍ പോലും വിലവര്‍ധനവ്‌ ദൃശ്യമാകുമ്പോള്‍ ഗ്രാമപ്രദേശത്ത്‌ വിലക്കയറ്റം രൂക്ഷമാകുകയാണ്‌.
ഗ്രാമപ്രദേശങ്ങളിലെ കടക്കാരില്‍ കുടുതല്‍ പേരും പച്ചക്കറി പാളയം മാര്‍ക്കറ്റില്‍ നിന്നുമാണു എത്തിക്കുന്നത്‌. ഇവിടെ വില കുടുമ്പോള്‍ അവര്‍ക്കും അതിനു അനുപാതികമായി വിലകൂട്ടേണ്ടിവരുന്നു. കഴിഞ്ഞ ആഴ്‌ചവരെ എഴുപതു രൂപയായിരുന്ന പയര്‍ ഇപ്പോള്‍ വില്‍ക്കുന്നത്‌ 90 രൂപയ്‌ക്കാണ്‌. ഗുണനിലവാരം അനുസരിച്ച്‌ (വലിപ്പം കൂടിയ നേര്‍മ പയര്‍) ന്‌ു100 രൂപവരെ എത്തിയിട്ടുണ്ട്‌. മുരിങ്ങയുടെ വില പത്തുരൂപ കൂടി 90-ല്‍ എത്തി. 47 രൂപയുണ്ടായിരുന്ന വില 60 രൂപയില്‍ എത്തി.
തക്കാളിവില കിലോയ്‌ക്ക് 60-ല്‍ നിന്നും അഞ്ചുരൂപകുടി 65-ല്‍ എത്തി. ചിലയിടത്ത്‌ 63 രൂപയും ഈടാക്കുന്നു 25 രൂപയായിരുന്ന ഗാബേജിന്റെ ഇപ്പോഴത്തെ വില 33 ആണ്‌. ഉള്ളിവിലയില്‍ വലിയമാറ്റമില്ലെങ്കിലും തുടര്‍ ദിവസങ്ങളില്‍ ഇതിനും വിലകുതിക്കാന്‍ സാധ്യതയുണ്ട്‌.
പച്ചമുളക്‌40, ഉരുളക്കിഴങ്ങ്‌ 30,കോവയ്‌ക്ക 50, വെണ്ട 50, ,ബീറ്റ്‌റൂട്ട്‌ 40, കാരറ്റ്‌ 60 എന്നിങ്ങനെയാണ്‌ കഴിഞ്ഞ ദിവസങ്ങളിലെ വില.
കുറച്ചുദിവസങ്ങളായുള്ള ട്രെന്‍ഡ്‌ അനുസരിച്ചു വില ഇനിയും വര്‍ധിക്കാനാണ്‌ സാധ്യത. മണ്ഡലമാസമായതിനാല്‍ തന്നെ വില എത്രകൂടിയാലും വാങ്ങാന്‍ ആളുണ്ടാകുമെന്ന്‌ കച്ചവടക്കാര്‍ക്കും അറിയാം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്‌. അതേസമയം ഒരേ ഇനത്തിന്‌ വ്യത്യസ്‌ത തുക ഈടാക്കുന്നവര്‍ക്കെതിരേയെങ്കിലും നടപടി എടുത്തൂകൂടേ എന്ന ചോദ്യമാണ്‌ സാധാരണക്കാര്‍ ഉയര്‍ത്തുന്നത്‌. മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും വരുന്നതിനേക്കാള്‍ കൂടുതല്‍ പച്ചക്കറികള്‍ കര്‍ണാടകത്തില്‍ നിന്നുമാണ്‌ കേരളത്തിലേക്ക്‌ വരുന്നത്‌ എന്നിരിക്കെ അടിസ്‌ഥാന രഹിതമായ വാദങ്ങളാണ്‌ കടയുടമകള്‍ ഉയര്‍ത്തുന്നതെന്നും ഉപയോക്‌താക്കള്‍ പറയുന്നു.

ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നു

പാറശ്ശാല : ക്രിസ്മസ്, പുതുവര്‍ഷ ഉത്സവവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കുന്നു. അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മാഫിയാസംഘങ്ങളാണ് സ്പിരിറ്റ് കടത്തി നല്‍കുന്നത്. കേരളത്തില്‍ ബാറുകള്‍ അടഞ്ഞ്കിടക്കുമ്പോള്‍ ഉത്സവകാലയളവില്‍ ഉണ്ടാകുന്ന അനുകൂല സാഹചര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടത്ത് സംഘങ്ങള്‍ സജീവമായിരിക്കുന്നത്. ഇത്തരത്തില്‍ എത്തപ്പെടുന്ന സ്പിരിറ്റ് വ്യാജചാരായമായും, വ്യാജ വിദേശനിര്‍മ്മിതമദ്യവുമായാണ് വിപണിയില്‍ എത്തുന്നത്. എസ്സന്‍സും നിറങ്ങളും ഉപയോഗിച്ച് വ്യാജ വിദേശനിര്‍മ്മിതമദ്യം ഉത്പാദിപ്പിക്കുന്ന വിദഗ്ദ്ധര്‍ സംസ്ഥാനത്തുണ്ട്.
കര്‍ണ്ണാടകയിലെ മൈസൂര്‍, ബെംഗളൂരു - ഹാസ്സന്‍ ഹൈവേയിലെ കോനിങ്ങല്‍ എന്നീ സ്ഥലങ്ങളിലെ വന്‍കിട ഡിസ്റ്റിലറികളില്‍ നിന്നും എടുക്കുന്ന സ്പിരിറ്റ് ഹൊസൂര്‍ വഴി തമിഴ്‌നാട്ടിലെത്തി തൊപ്പൂര്‍ഘട്ട് , ദിണ്ടുകല്‍, ചോളവന്‍ന്താന്‍ വഴി മധുര ഒഴിവാക്കി തിരുമംഗലം വഴി നാമക്കല്‍ എത്തിച്ച് അവിടത്തെ രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നു.
സ്പിരിറ്റ് കടത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് മാഫിയ ഉപയോഗിക്കുന്നത്. ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവിലാണ് സ്പിരിറ്റ് കടത്തുന്നത്.
അടിയില്‍ സ്പിരിറ്റും മുകളില്‍ ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവയില്‍ ഏതെങ്കിലും അടുക്കിയാണ് കടത്ത്. ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവ ഉപയോഗിച്ച് സ്പിരിറ്റ് കടത്തുന്നത് അതിരാവിലെ രണ്ട് മണിക്കും അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ്.
അതിര്‍ത്തിപ്രദേശമായ മലയടി, പടന്താലുംമൂട്, കന്നുമാംമൂട്, എൈങ്കാമം, കുളപ്പുറം എന്നീ സ്ഥലങ്ങളിലെ ഗോഡൗണുകളില്‍ അതിര്‍ത്തി കടത്തുന്നതിന് വേണ്ടി വന്‍ സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ആഡംബരകാറുകളിലും മിനിബസിലും കേരളത്തിലേക്ക് റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ കടത്തുകയാണ്.

കഴിയുമെങ്കിൽ ഷെയർ ചെയ്യുക 🙏🙏🙏 മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്...ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പന്‍ തട്ടുകടകള്‍", നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളില്‍ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നില്‍ വല്ലാത്ത തിരക്കാണ്, അഞ്ചുരൂപാ കടിക്കു വേണ്ടിയുള്ള കാത്തുനില്‍പ്പ്.
പരിപ്പ് വട
ഉഴുന്നുവട
ഉള്ളിവട
മുട്ട വട
പപ്പട വട
മുളക് വട
കാബേജ് വട
പിന്നെ ബജികള്‍.... എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം... അറിഞ്ഞുകൊണ്ട് നമ്മള്‍ കാന്‍സര്‍ എന്നാ മഹാരോഗത്തെയാണ് ന്യൂസ്‌ പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുക. തട്ടുകടക്കാര്‍ കാശുണ്ടാക്കുന്നു, നമ്മുടെ നാട്ടിലെ വ്യവസായികള്‍ ആശുപത്രികള്‍ പണിയുന്നു നമുക്കായ്. നമ്മള്‍ നേരമെത്തും മുന്നേ മരിച്ചു മണ്ണടിയുന്നു ഒപ്പം കുടുംബത്തെയും കുഴിവക്കില്‍ ഇരുത്തുന്നു ..ചിന്തിക്കുക
വട കഴിച്ചു വടിയാവണോ ???
വട കഴിക്കാതെ വടിപിടിച്ച്‌ വിട പറയണോ ??? എന്നാൽ തട്ടുകടകൾ പെരുകി കൊണ്ടിരിക്കുമ്പോഴും അധികാരികൾ കണ്ണടച്ചിരിക്കുന്നു. കേരളത്തിലെ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഉണർന്നു പ്രവർത്തിച്ചാൽ കേരള ജനതയെ ഒരു വൻ ദുരന്തത്തിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാം. എന്നാൽ ലൈസൻസ് ഫീസ് മാത്രം ഈടാക്കാൻ മാത്രമായി ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ്. പൊതു നിരത്തുകളിൽ കൂണുപോലെ വളർന്ന ആന്യാ സംസ്‌ഥാന തട്ടുകടകളിലെ വൃത്തിഹീനമായ ആഹാരം കഴിച്ചു മരിക്കണോ. അധികാരികൾ ഉണരട്ടെ. നമ്മൾക്ക് പ്രാർത്ഥിക്കാം.
Every food item must have fsssai registration

ഉണരൂ മലയാളീ ഉണരൂ