Saturday, 31 October 2015

കശുവണ്ടിമേഖലയിലും മൂന്നാര്‍ മോഡലിന് കളമൊരുങ്ങി

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നേടിയ സമരവിജയത്തിന് പിന്നാലെ കശുവണ്ടി മേഖലയിലും സ്ത്രിസമൂഹം പുതിയ സമരമുഖം തുറന്നു. അതിന്റെ മുഖ്യതെളിവാണ് ഇന്നലെ ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ആയിരത്തിലധികം തൊഴിലാളികള്‍ പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച്.
ഇടതുമുന്നണി നേതാക്കള്‍ സമരത്തിലേക്ക് കടന്നുകയറിയതിനെ ചോദ്യം ചെയ്ത സ്ത്രീതൊഴിലാളികള്‍ കൂകിവിളിച്ചതും സിപിഎം നേതാവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് പിന്‍മാറിയതും കശുവണ്ടി മേഖലയിലെ കുത്തക യൂണിയനുകളായ സിഐടിയു, ഐഎന്‍ടിയു സി, എഐടിയുസി നേതാക്കള്‍ക്ക് ഏറ്റ തിരിച്ചടിയായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികള്‍, സംഘം ചേര്‍ന്ന് ഇഎസ്‌ഐസി മെഡിക്കല്‍ കോളേജ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇത് കശുവണ്ടി തൊഴിലാളികളിലും മറ്റ് തൊഴില്‍ മേഖലകളിലും എത്തിച്ചു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന ആശുപത്രി ഉപരോധസമരത്തില്‍ പങ്കെടുക്കണമെന്നും നോട്ടീസിലൂടെ അഭ്യര്‍ഥിച്ചിരുന്നു. കല്ലുവാതുക്കലിലെ ചില സിപിഎം നേതാക്കള്‍ കശുവണ്ടി ഫാക്ടറികളില്‍നിന്ന് തൊഴിലാളികളെ പുറത്തുവിടരുതെന്നും ഉപരോധസമരത്തില്‍ പങ്കെടുത്താല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി.
ഈ ഭീഷണിയൊന്നും വകവയ്ക്കാതെ ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ച് ഇഎസ്‌ഐസി ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രിക്ക് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡിന് മുന്നില്‍ ഇവര്‍ നിരന്നിരുന്നു. ആശുപത്രി ഇഎസ്‌ഐസിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. സമരം പൊളിക്കാന്‍ തലേദിവസം സിപിഎം നേതാക്കള്‍ കശുവണ്ടി ഫാക്ടറികളില്‍ ഭീഷണി മുഴക്കിയത് തൊഴിലാളികള്‍ അറിഞ്ഞിരുന്നു. അവസരം മുതലെടുക്കാനായി ചില സിപിഐക്കാരും എത്തിയിരുന്നു. സിഐടിയു നേതാവായ വി.രഘുനാഥന്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ സ്ത്രീ തൊഴിലാളികള്‍ രോഷാകുലരായി. കൂക്കുവിളികള്‍മൂലം അദ്ദേഹത്തിന് പലപ്പോഴും സംസാരം നിര്‍ത്തേണ്ടിവന്നു.
പ്രസംഗിക്കാന്‍ എത്തിയ സിപിഐയുടെ നേതാവിനെ അസഭ്യവര്‍ഷത്തോടെ സ്ത്രീത്തൊഴിലാളികള്‍ സമരമുഖത്തുനിന്നും ഓടിച്ചു. നേതാക്കളെ കൂവിവിളിച്ചതിനൊപ്പം സ്ത്രീ തൊഴിലാളികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പ്രാദേശിക നേതാക്കള്‍ വിളറി. ഇടതുപക്ഷ പ്രാദേശികനേതാവ് പ്രസംഗം തുടങ്ങിയതോടെ പിരിഞ്ഞുപോയ തൊഴിലാളികളെ സിപിഎമ്മുകാര്‍ തടയാന്‍ ശ്രമിച്ചത് ബിഎംഎസ് പ്രവര്‍ത്തകരുമായി ഉന്തിനും തള്ളിനുമിടയാക്കി. പോലീസ് ശക്തമായി ഇടപെട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. രാഷ്ട്രീയക്കാര്‍ക്ക് പ്രസംഗിക്കാന്‍ പോലീസിന്റെ അനുമതി ഇല്ലാതെ മൈക്ക് സെറ്റ് എത്തിച്ചെങ്കിലും അത് ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതും വലിഞ്ഞുകയറിയെത്തുകയും ഉപരോധസമരത്തെ എതിര്‍ക്കുകയും ചെയ്തവര്‍ക്ക് ശക്തമായ താക്കീതായി.
ഇതിനിടയില്‍ സ്ഥലത്ത് ഉണ്ടായിരുന്ന ബിഎംഎസ് പ്രവര്‍ത്തകര്‍ തൊഴിലാളികളുമായി സംസാരിക്കുന്നതില്‍ വിറളിപൂണ്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇടത് വലത് രാഷ്ട്രീയക്കാരെ ഒഴിവാക്കി 24 മുതല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് സ്ത്രീ തൊഴിലാളികളുടെ തീരുമാനം. അതിനിടയില്‍ നേതാക്കള്‍ വലിഞ്ഞുകയറി വന്നാല്‍ അതിനെ ചെറുക്കുമെന്നും ഇഎസ്‌ഐ ആശുപത്രി സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കി.

ചാത്തന്നൂരില്‍ അഴിമതിക്കെതിരായ അന്തിമയുദ്ധം

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പാലിറ്റിയിലും എല്‍ ഡി എഫി നെയും യു ഡി എഫിനെയും കുറ്റവിചാരണ ചെയ്ത് ബി ജെ പി പ്രചാരണം.ഒപ്പം നിയോജകമണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി നിയോജകമണ്ഡലത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിന് ആദ്യപടിയാകുമെന്ന സൂചനയും നല്‍കുന്നു.

ആറു പഞ്ചായത്തുകളും ബ്ലോക്ക്‌ പഞ്ചായത്തും  ഒരു മുന്‍സിപ്പാലിറ്റിയും ഭരിക്കുന്നത് ഇടതുമുന്നണിയാണ് ഒപ്പം എം.എല്‍ ഏ സ്ഥാനവും വഹിക്കുന്നത് ഇടതുപക്ഷക്കാരനാണ്.അടിമുതല്‍ മുടിവരെ ഇടതുപക്ഷക്കാരനായ്തിനാല്‍ എന്ത് അഴിമതി നടത്തിയാലും ആരും ചോദിക്കാന്‍ ഇല്ലാത്ത അവസ്ഥ.അഴിമതിക്കെതിരെ ബി ജെ പി നടത്തിയ ജനകീയ സമരങ്ങള്‍ ഒഴിച്ച്  
നാമമാത്രമുള്ള പ്രതിപക്ഷമായ യു.ഡി.എഫ് നേതാക്കക്കള്‍ പ്രസ്താവനകള്‍ പോലും നടത്താതെ  ഇടതുമുന്നണിക്ക്‌ നിശബ്ദ പിന്തുണ നല്‍കുന്നു .
അഴിമതി, ജനദ്രോഹ നയപരിപാടികള്‍, നിയമങ്ങളെ അട്ടിമറിക്കല്‍ എന്നിവയാല്‍ കുപ്രസിദ്ധി നേടിയ പഞ്ചായത്ത് ഭരണസമിതികളെ വീണ്ടും അധികാരത്തിലേറ്റണമെന്ന എല്‍ ഡി എഫ് നടത്തുന്ന അഭ്യര്‍ഥന ജനങ്ങളെ പരിഹസിക്കലാണ്.ഒപ്പം ഇത്രയും നാളും ഇ ഭരണത്തിന് എല്ലാം നിശബ്ദ പിന്തുണയോടെ ഇടതുമുന്നണി നടത്തുന്ന അഴിമതിക്ക് ചൂട്ടു പിടിച്ച യു.ഡി എഫും ഭരണമാറ്റം ആവശ്യപെട്ട് വോട്ട് തേടുന്നതും ജനങ്ങളെ ജനങ്ങളെ പരിഹസിക്കലാണ് ഇടത് വലത് മുന്നണികളുടെ ഇ അടവ്നയം ചാത്തന്നൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
കാലാകാലങ്ങളായി ഇടതു മുന്നണി പഞ്ചായത്തുകളില്‍ നടത്തി വന്ന അഴിമതിയാണ് പ്രചാരണരംഗത്ത്ബി ജെ പി യുടെ കുന്തമുന ഒപ്പം ഇടതുമുന്നണി നടത്തി വന്ന ദുര്‍ഭരണത്തിനും അതിന് ഒത്താശ പാടുന്ന യുഡിഎഫി നെയും നാടെങ്ങും വിചാരണ ചെയ്യപ്പെടുകയാണ്.ഒപ്പം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രാക്ഷ്ട്രിയ സാഹചര്യവും വിചാരണ ചെയ്യുന്നു.
അഴിമതിയാരോപണങ്ങളില്‍ ഒന്നാം സ്ഥാനത്ത് ചാത്തന്നൂര്‍ നിര്‍മ്മിച്ച പ്രൈവറ്റ് ബസ്‌സ്റ്റാണ്ട്. ജി എസ് ജയലാല്‍ എം എല്‍ ഏ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവധിച്ചതുമായ അറുപത്തിയഞ്ഞു ലക്ഷം രൂപ ചിലവാക്കിയാണ് നിര്മ്മാ ണ പ്രവര്ത്തുനം നടത്തിയിരിക്കുന്നത്.
രണ്ടു മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്ക്രീ റ്റ് പാര്ക്കിംകഗ് ഗ്രൌണ്ടും ആണ് നിര്മ്മിയച്ചിരിക്കുന്നത്.ഇത്രയും നിര്മ്മാ ണ പ്രവര്ത്ത നം നടത്തിയതിനു അരുപത്തിയഞ്ഞു ലക്ഷം രൂപ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.ഇതിലെ നിര്മ്മാ്ണ പ്രവര്ത്ത്ങ്ങളില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട് എന്ന് ആരോപിച്ചുകൊണ്ട്‌ ജനങ്ങള്‍ നല്കി്യ പരാതിയിന്മേല്‍ വിജിലന്സ് അനേഷണം നടക്കുകയാണ്
റോഡുകളായ റോഡുകള്‍ എല്ലാം തകര്‍ന്നു കിടക്കുന്നു.റോഡുകളുടെ നിര്‍മ്മാണവും തകര്‍ച്ചയും ദിവസങ്ങളുടെ വിത്യാസം മാത്രം ഹൈടെക് സംവിധാനത്തിലൂടെ നിര്‍മ്മിക്കുന്ന റോഡുകള്‍ എന്ന് സ്ഥലം എം എല്‍ ഏ അവകാശപെട്ട പരവൂര്‍-പാരിപ്പള്ളി റോഡ്‌ തകര്‍ന്നു തുടങ്ങി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല ആപ്പോള്‍ ആണ് റോഡ്‌ തകര്‍ന്ന് തുടങ്ങിയിരിക്കുന്നത്.പണിതിട്ടും പണിതിട്ടും തീരാതെ ചാത്തന്നൂര്‍-പരവൂര്‍ റോഡും, കൊല്ലം-പരവൂര്‍ തീരദേശ റോഡും അഴിമതിയുടെ പ്രതീകങ്ങള്‍ ആയി ജനങ്ങളുടെ മുന്നിലുണ്ട്.
പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലെ റോഡുകളായ റോഡുകള്‍ മുഴുവന്‍ തകര്‍ന്നു കിടക്കുന്നു തെരുവ് വിളക്കുകള്‍ കത്തുന്നില്ല ജനക്ഷേമ പദ്ധതികള്‍ എല്ലാം തന്നെ രാക്ഷ്ട്രിയവത്കരിച്ചു.കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല പരബരാഗത വ്യവസായ മേഖലയെ തകര്‍ത്തു.തുടങ്ങി നിരവധി ആരോപണങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കുന്നു.
നാളിതുവരെ ഇടതുപക്ഷം ഭരണം കൈയാളിയിരുന്ന പൂതക്കുളം പഞ്ചായത്തിലെയും സ്ഥിതി വളരെ ദയനീയമാണ്.ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സ്വ്കര്യങ്ങള്‍ ഒന്നും ഒരുക്കാതെയാണ് നാളിതുവരെ ഇടതുപക്ഷം ഭരിച്ചിരുന്നത്.ഇടതുമുന്നണിയ്ക് നിശബ്ദ പിന്തുണ നല്‍കി കൊണ്ട് നാമ മാത്രമായ ഭരണപക്ഷവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നടന്ഗം സ്വന്തം പാര്‍ട്ടികാര്‍ക്ക് നല്‍കി കൊണ്ട് ജനങ്ങളെ മറന്നവ്ര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ജനം ഒന്നടങ്കം പറയുന്നു.
ദേശിയപതാക പോലും ഉയര്‍ത്തേണ്ടത് എങ്ങനെയെന്ന് അറിയാത്ത ഇടതുപക്ഷക്കാരനായ പഞ്ചായത്ത് പ്രസിഡന്റ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത് ഇവിടെയാണ്‌.പഞ്ചായത്ത് മെബര്‍മാര്‍ ആനുകൂല്യങ്ങള്‍ എല്ലാം സ്വന്തം പേരില്‍ ആകിയ പഞ്ചായത്ത് ഭരണ സമിതിയാണ് ഇവിടെ ഭരിക്കുന്നത്.കുടു൦ബശ്രീയെ പൂര്‍ണ്ണമായും രാക്ഷ്ട്രിയവത്കരിച്ചു,ജനകീയാസൂത്രണ ഫണ്ടുകള്‍ മുഴുവന്‍ കട്ട് മുടിച്ചു നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയതില്‍ എല്ലാം അഴിമതി നടത്തി കൈയിട്ടുവാരി ഇടതു നേതാക്കള്‍ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന നിയമനങ്ങള്‍ ലോണ്‍ കൊടുക്കുന്നതില്‍ കാണിച്ച ക്രമക്കേടുകള്‍ എല്ലാം ഇവിടെ ചര്‍ച്ചാവിഷയമായി മാറുന്നു.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷം നാളിതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാം തന്നെ അഴിമതിയില്‍ മുങ്ങിയതാണ് എന്ന് ചൂണ്ടിക്കാട്ടി ജനം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തിരസ്കരിച്ചു കഴിഞ്ഞു.പ്രൈവറ്റ് ബസ്സ്സ്റ്റാന്ഡ്,മാര്‍ക്കെറ്റില്‍ ഇരു സൈഡും ഷട്ടര്‍ ഇട്ടുകൊണ്ട് നിര്‍മ്മിച്ച കെട്ടിടം,ലക്ഷങ്ങള്‍ ചിലവഴിച്ച് പൂര്‍ത്തിയായിട്ടും കാട്പിടിച്ചു കിടക്കുന്ന വൃദ്ധസദനം,ഉപയോഗ ശൂന്യമായി കിടക്കുന്ന ആഡിറ്റൊറിയാം,തകര്‍ന്നു കിടക്കുന്ന റോഡുകള്‍,പണിതിട്ടും പണിതിട്ടും പണിതീരാത്ത റോഡുകള്‍,കത്താത്ത തെരുവ്വിളക്കുകള്‍,പള്ളിക്കമണ്ണടി പാലം,ചാത്തന്നൂര്‍ താലുക്ക് ആസ്ഥാനം എന്നിങ്ങനെയുള്ള ഞനങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ച ഇടതുമുന്നണിക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന വലതുമുന്നണിയെയും ഇക്കുറി പടിക്ക് പുറത്ത് നിര്‍ത്തുമെന്ന് ജനം ഒന്നടന്ഗം പറയുന്നു.
ഇടതുമുന്നണിയുടെ പാര്‍ട്ടി നേത്രത്വത്തിന്ടെ റിമോട്ട് കണ്ട്രോള്‍ നിയണ്ട്രണത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ്‌മാര്‍ ഭരിച്ച പഞ്ചായത്ത് ഭരണമാണ് ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്.അത് കൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങള്‍ എല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌ പാര്‍ട്ടി ഓഫിസില്‍ നിന്നുള്ള ഉത്ത്രരവുകള്‍ക്കായി മെബര്‍മാര്‍ കാത്തുനിന്നു.ഒപ്പം തന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിയ ചൂരല്‍പൊയ്ക സമരം പഞ്ചായത്ത് കണ്ടില്ലെന്ന് നടിച്ചു.വികസനങ്ങള്‍ നടത്തിയത് രാക്ഷ്ട്രിയ താല്‍പര്യം മുന്നില്‍ നിര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ പുറബോക്ക് ആയ കളിസ്ഥലം കൊല്ലം ബിഷപ്പിന് പതിച്ചു നല്‍ക്കാന്‍ ഒത്താശ ചെയ്തു കൊണ്ട് ന്യുനപക്ഷ വോട്ടുബാങ്ക് പ്രീണനം നടത്തി തകര്‍ന്ന റോഡുകള്‍ നന്നാക്കാതെയും തെരുവ് വിളക്കുകള്‍ കത്തിക്കാതെയും ജനകീയ പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടിയ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെയുള്ള ജനവിധി എഴുത്താണ് ഇക്കുറി ആദിച്ചന്ല്ലൂരിലേത്.
പഞ്ചായത്ത് പ്രസിഡന്റ്‌ തന്നെ അഴിമതി നടത്തി തൂണിലും തുരുബിലും അഴിമതി നടത്തി കുപ്രസിദ്ധിയാര്‍ജിച്ച പഞ്ചായത്താണ് ചിറക്കര.
പോളചിറ ഏലാ വികസനപദ്ധതി അട്ടിമറിച്ചു ടാര്‍പ്ലാന്റില്‍ ജനങ്ങള്‍ നടത്തിയ സമരത്തെ തുരംഗo വച്ചു കൊണ്ട് ജനങ്ങളെ അവഗണിച്ചു.ചിറക്കര പഞ്ചായത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ എല്ലാം തന്നെ സമഗ്ര അനേഷണം വേണമെന്ന് ആവശ്യപെട്ടു കൊണ്ട് നിരവധി പരാതികളിന്മേല്‍ അനേഷണം നടക്കുന്നു.ജനങ്ങളെ സേവിക്കുന്നതിനു പകരം അഴിമതി നടത്താന്‍ ആണു ജനപ്രതിനിധികള്‍ക്ക് താല്‍പര്യം എന്നാണ് ജനങ്ങള്‍ പറയുന്നത്.കൈകൂലി കൊടുത്താല്‍ എന്തു ആനുകൂല്യങ്ങളും കിട്ടുന്ന അവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കണം എന്നാണ് ജനങ്ങള്‍ പറയുന്നത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് യാതൊരുവിധ വികസന പ്രവര്‍ത്തനവും നടത്താതെ അഴിമതി നടത്തിയ ജനപ്രതിനിധികള്‍ക്ക് ഇനി ആഴി മതിയെന്നാണ് ജനം പറയുന്നത്.

പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ജനങ്ങളെ സേവിക്കാന്‍ മറന്നുപോയവരാണ് ബ്ലോക്ക്‌ പഞ്ചായത്ത് ഭരിച്ചത്.യാതൊരുവിധ വികസന പ്രവര്‍ത്തനവും നടത്താതെ നിര്‍ജീവമായി അഞ്ചു വര്‍ഷം പൂര്‍ത്തിയാകിയെന്നതല്ലാതെ എടുത്ത് പറയാന്‍ നേട്ടങ്ങള്‍ ഇല്ല.
അഴിമതിക്ക് വേണ്ടി വികസനം നടത്തുന്ന ഇടതു ജനപ്രതിനിധികളെയും അവര്‍ക്ക് ഓശാന പാടിയ വലതുമുന്നണിക്കും ചാത്തന്നൂരില്‍ വോട്ടില്ലാ എന്നാണ് ജനങ്ങള്‍ പറയുന്നത്

Friday, 30 October 2015


ധനമന്ത്രി കെ.എം. മാണി 2014 ല്‍ 470 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍, മാണിക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയ നടപടി വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നു.
മാണിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നു കണ്ടെത്തിയ എസ്പി സുകേശന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി സുകേശനോട് അന്വേഷണം തുടരാനും ഉത്തരവിട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നായിരുന്നു എസ്പി സുകേശന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭാംഗമായ മാണിയെ രക്ഷിക്കാന്‍ ഉറച്ചിരിക്കുകയാണ്.

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം ആവശ്യപ്പെട്ടിട്ടും മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല.
രാജിവയ്ക്കില്ലെന്ന് മാണിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വകുപ്പ് 123 പ്രകാരം വസ്തുതാപരമായ തെളിവുകള്‍ നല്‍കിയ സുകേശന്റെ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലന്‍സിന്റെ വിശ്വാസ്യത നഷ്ടപ്പെടാതെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ വിജിലന്‍സ് എസ്പി സുകേശന്‍ തുടരന്വേഷണം നടത്തും. കേസ് വെറും വാമൊഴി കേസാണ് എന്ന് ഉമ്മന്‍ചാണ്ടി പുച്ഛിക്കുമ്പോഴും നിരവധി സാക്ഷികളെ വിസ്തരിച്ച് തെളിവ് ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.

ബാര്‍ കോഴ കേസില്‍ ബിജു രമേശ് ആരോപിച്ചത് പാലായിലെ മാണിയുടെ വീട്ടില്‍വച്ച് 85 ലക്ഷം രൂപയും തിരുവനന്തപുരത്തെ വീട്ടില്‍വച്ച് 15 ലക്ഷവും നല്‍കി എന്നാണ്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് വിജിലന്‍സ് മാണിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജോണ്‍ കെ. ഇല്ലിക്കാടന്‍ ആണ് ഈ കേസിലെ പ്രത്യേക ജഡ്ജ്. അദ്ദേഹമാണ് മാണിയെ കുറ്റവിമുക്തനാക്കി വിന്‍സന്‍ എം.പോള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മാണിക്കെതിരെയുള്ള തെളിവുകള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടാണ് കോടതി വിന്‍സന്‍ പോളിന്റെ റിപ്പോര്‍ട്ട് തള്ളിയത്. മാണിയെ അഴിമതിവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

മാണിക്കെതിരെ ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയ ബിജുരമേശാണ് കേസ് വിജിലന്‍സ് കോടതിയിലെത്തിച്ചത്. അദ്ദേഹം കേസ് അവസാനിപ്പിക്കുന്നതിനെതിരെ അപ്പീല്‍ പോകും എന്ന് വ്യക്തമാക്കിയിരുന്നു. ബാറുടമകളില്‍ ഒരാളുടെ കാര്‍ മാണിയുടെ വീട്ടുപടിയ്ക്കല്‍ എത്തിയത് അവിടെ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ബാര്‍ ഉടമകള്‍ മാണിയെ സന്ദര്‍ശിച്ചു എന്നതിന് തെളിവാണ്. മാണി മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ മാണിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ മാണി പറയുന്നത് ഉത്തരവ് തുടരന്വേഷണത്തിനാണെന്നും അത് നടക്കട്ടേയെന്നും താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ്. കണ്ടെത്തിയ തെളിവുകള്‍പ്രകാരം അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്ന ആവശ്യത്തേയും മാണി നിരാകരിക്കുകയാണ്. തുടരന്വേഷണമെന്നാല്‍ കുറ്റക്കാരനെന്നല്ല അര്‍ത്ഥമെന്ന തൊടുന്യായവും മാണി പറയുന്നുണ്ട്. തുടരന്വേഷണം 101 തവണ ആവര്‍ത്തിക്കട്ടെ എന്ന മാണിയുടെ പുച്ഛം നിറഞ്ഞ മറുപടി ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്.

ഈ കേസന്വേഷണത്തില്‍ നഷ്ടമായത് വിന്‍സന്‍ പോള്‍ എന്ന പോലീസ് ഉദേ്യാഗസ്ഥന്റെ വിശ്വാസ്യത കൂടിയാണ്. മാണിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പോള്‍, സുകേശന്റെ തെളിവുകള്‍ ബോധപൂര്‍വം തള്ളുകയാണ് ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് സുകേശനോട് അന്വേഷണം ഇന്ന രീതിയില്‍ നടത്തണം എന്നു പറയാനോ റിപ്പോര്‍ട്ട് തള്ളി മാണിയെ കുറ്റവിമുക്തനാക്കാനോ അവകാശമില്ല. ഇപ്പോള്‍ വെട്ടിലായ വിന്‍സന്‍ പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാലിത് പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അടവുനയം മാത്രമാണ്. അഴിമതി നടന്നുവെന്നതിന്റെ തെളിവുകള്‍ യാതൊരു മടിയുമില്ലാതെ തള്ളിക്കളഞ്ഞ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ധനമന്ത്രി മാണിയെയും ഈ വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠംപഠിപ്പിക്കുമെന്ന് ഉറപ്പാണ്.

ബിജെപി പ്രകടനപത്രിക പുറത്തിറക്കി

അനന്തപുരിക്ക് ഞങ്ങളുടെ ഉറപ്പുകള്‍ എന്ന പേരില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ച് ബിജെപി കുറ്റപത്രം പുറത്തിറക്കിയിരുന്നു. ബിജെപിക്ക് നഗര ഭരണം ലഭിച്ചാല്‍ നടപ്പിലാക്കുന്ന വികസന രേഖയാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗര വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഈ ഉറപ്പുകള്‍ സാങ്കേതിക രംഗത്തെയും ആസൂത്രണ രംഗത്തേയും വിദഗ്ധരുടെ പാനലില്‍ നിന്ന് രൂപംകൊണ്ടതാണെന്ന് പ്രകടനപത്രിക പ്രകാശനം നിര്‍വ്വഹിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു.

നിഷേധ രാഷ്ട്രീയമല്ല ബിജെപിയുടെ രീതി. അതുകൊണ്ടാണ് കുറ്റപത്രം പുറത്തിറക്കിയ ബിജെപി ഒരവസരം ലഭിച്ചാല്‍ ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ള വികസന പദ്ധതികള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സാദ്ധ്യമാകുന്ന സമഗ്ര നഗരവികസനമാണ് ബിജെപി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുപ്പത് വര്‍ഷം മുന്‍പ് ഭാരതത്തിലെ മേയര്‍മാരുടെ സമ്മേളനം തിരുവനന്തപുരത്ത് നടന്നു. അന്ന് രാജ്യ വ്യാപകമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ശുചിത്വമുള്ള നഗരമായി തെരഞ്ഞെടുത്തത് തിരുവനന്തപുരത്തെ ആയിരുന്നു. ഇന്ന് ഈ നഗരം മാലിന്യ മലയായിരിക്കുന്നു – രാജഗോപാല്‍ ആരോപിച്ചു.

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അരങ്ങേറിയത്. സിപിഎം നേതാവും എം എല്‍ എ യുമായ ശിവന്‍കുട്ടി തന്നെ ഇത് പരസ്യമായി പറഞ്ഞതാണ്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന കാസര്‍ഗോട് ജില്ലയിലെ മഥൂര്‍ പഞ്ചായത്തിനെയാണ് മികച്ച പഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ബിജെപി ഭരിച്ചാല്‍ ഈ കോര്‍പ്പറേഷനും രാജ്യത്തെ നമ്പര്‍ വണ്‍ ആകുമെന്ന് അദ്ദേഹം പറഞ്ഞു.

അരനൂറ്റാണ്ടു കാലമായി തലസ്ഥാന വാസികളെ പറഞ്ഞു പറ്റിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത് നരേന്ദ്രമോദി സര്‍ക്കാര്‍ 800 കോടി രൂപ അനുവദിച്ചതിനാലാണ്. കഴക്കുട്ടം കാരോട് ബൈപാസിന് 670 കോടി, 50000 കോടി രൂപയുടെ അമൃത് നഗരം പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇ ഗവേര്‍ണന്‍സ് നടപ്പിലാക്കാന്‍ 13.48 കോടി, ആര്‍ സി സിയെ സ്‌റ്റേറ്റ് ക്യാന്‍സര്‍ സെന്ററായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് 120 കോടി ഇങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അനന്തപുരിക്ക് ധാരാളം പദ്ധതികളാണ് അനുവദിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനന്തപത്മനാഭ നഗര വികസന പദ്ധതി തലസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗമെന്ന നിലയ്ക്കണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡ്രെയിനേജ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സ്മാര്‍ട്ട് ഡ്രെയിനേജ്, ശ്രീ വിദ്യാധിരാജ റോഡ് വികസന പദ്ധതി, നഗരത്തില്‍ നിന്ന് നക്ഷത്ര റോഡുകള്‍, ഇന്റലിജന്റ് ട്രാഫിക് കണ്‍ ട്രോള്‍ സിസ്റ്റം, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം, വൈകുണ്ഠ സ്വാമികള്‍ മുന്തിരി കിണര്‍ കുടിവെള്ള പദ്ധതി, നേതാജി യുവ വികാസ് കേന്ദ്ര, എ പി ജെ അബ്ദുള്‍ കലാം സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ പ്രോഗ്രാം, ശ്രീനാരായണഗുരു പാര്‍പ്പിട പദ്ധതി, മഹാത്മ അയ്യങ്കാളി സാമൂഹ്യ ക്ഷേമപദ്ധതി, സേതുലക്ഷ്മീഭായി വനിതാ ശാക്തീകരണ പദ്ധതി, വേലുക്കുട്ടി അരയന്‍ തൊഴിലാളി ക്ഷേമ പദ്ധതി, ഡോ. പല്‍പ്പു ആരോഗ്യ മിഷന്‍, വ്യാപാര വ്യവസായ മേഖല, അവഗണിക്കപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസം, മാതൃകാനഗരം, ശ്രീ ചിത്തിരതിരുനാള്‍ അന്താരാഷ്ട്ര വേദ പഠനകേന്ദ്രം, ക്ഷേത്ര നഗരം പദ്ധതി എന്നിങ്ങനെ സമ്പൂര്‍ണ വികസന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ് പ്രകടനപത്രിക.

Monday, 26 October 2015

രമ്യാ രമേശ് ---പറയുന്നു-----താന്‍ അനുഭവിച്ച ദുരിതം ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍


തിരുവന്തപുരം നഗരസഭ പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശ് പുറമ്പോക്ക് ഭൂമിയിലെ സ്വന്തം വീടിനു മുന്നില്‍. ഒരു വശത്ത് പൊതുറോഡ്. മറുവശത്ത് മലിനജലം ഒഴുകുന്ന പാര്‍വതി പുത്തനാര്‍. ഇടയില്‍ ആറടിവീതിയിലെ തുണ്ട് ഭൂമിയിലാണ് വീട്‌
തിരുവന്തപുരം നഗരസഭ പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശ് പുറമ്പോക്ക് ഭൂമിയിലെ സ്വന്തം വീടിനു മുന്നില്‍. ഒരു വശത്ത് പൊതുറോഡ്. മറുവശത്ത് മലിനജലം ഒഴുകുന്ന പാര്‍വതി പുത്തനാര്‍. ഇടയില്‍ ആറടിവീതിയിലെ തുണ്ട് ഭൂമിയിലാണ് വീട്‌
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ സംഗമത്തില്‍ പ്രചാരണ രംഗത്തെ അനുഭവങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചു. കുടിവെള്ളമില്ലാതെ വലയുന്നവര്‍, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നവര്‍, മാലിന്യക്കൂമ്പാരത്തിനടുത്ത് മൂക്കുപൊത്തി ജീവിക്കുന്നവര്‍, കുളമായ റോഡിലൂടെ നടക്കാന്‍ വിധിക്കപ്പെട്ടവര്‍, ഇവരെയൊക്കെ കണ്ടപ്പോഴുണ്ടായ വിഷമം സ്ഥാനാര്‍ത്ഥികള്‍ കണ്ഠമിടറി വിശദീകരിച്ചു. ജയിച്ചാല്‍ ഇവര്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ശപഥവും എടുത്തു. പത്രപ്രവര്‍ത്തക യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.
അക്കൂട്ടത്തില്‍ വേറിട്ട ശബ്ദമായിരുന്നു പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശിന്റേത്. കാരണം മറ്റുള്ളവര്‍ സ്ഥാനാര്‍ത്ഥി ആയ ശേഷമാണ് ഈ ദുരിതം കാണുന്നതെങ്കില്‍ രമ്യ ആ ദുരിതമെല്ലാം സ്വയം അനുഭവിക്കുന്നു. വര്‍ഷങ്ങളോളം. മലിനജലം നിറഞ്ഞൊഴുകുന്ന പാര്‍വ്വതി പുത്തനാറിന്റെ കരയില്‍ പുറമ്പോക്ക് ഭൂമിയിലെ കുടിലിലാണ് വീട്. വീടിന്റെ ഒരുവശത്തുകൂടെയുള്ള റോഡാണെങ്കില്‍ കുളംപോലെയും. വീട്ടുവേല ചെയ്ത് അമ്മയ്ക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബം. ശ്രീചിത്രാപുവര്‍ ഹോമില്‍ അഭയം തേടിയ ബാല്യം. ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭാവി ഇന്നും ചോദ്യചിഹ്നം. ഇതെല്ലാമാണ് രമ്യാരമേശ്. രമ്യക്ക് ഒരു ദൃഢനിശ്ചയമുണ്ട്, താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മറ്റാര്‍ക്കും ഉണ്ടകാതിരിക്കാന്‍ കഴിയുന്നതു ചെയ്യണം.
കോസ്‌മോ പോളിറ്റന്‍ ഹോസ്പിറ്റലിനു സമീപത്തു കൂടി കടന്നുപോകുന്ന കേദാരം റോഡിന് അരികിലുള്ള പുറമ്പോക്കു ഭൂമിയില്‍ ആണ് രമ്യ ജനിച്ചത്. റോഡിനും തോടിനും ഇടയില്‍ കഷ്ടിച്ച് ആറടി വീതിയില്‍ പുറമ്പോക്കിലെ കുടില്‍. കുട്ടിക്കാലം മുതല്‍ കഷ്ടപ്പാടും ദുരിതവും എന്തെന്ന് അറിഞ്ഞും അനുഭവിച്ചുമാണ് വളര്‍ന്നത്. രമ്യക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ രമേശ് മരിച്ചു. ഒരു വയസ്സ് ഇളയവനാണ് അനുജന്‍ രതീഷ്. അമ്മ വീടുകളില്‍ വീട്ടുജോലി ചെയ്താണ് പഠിപ്പിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ കുമാരപുരം സ്‌കൂളില്‍. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ശ്രീചിത്രാ പുവര്‍ഹോമില്‍ അഭയം തേടി. ഹൈസ്‌കൂള്‍ പഠനം ഫോര്‍ട്ട് ഹൈസ്‌കൂളിലും, പ്ലസ് ടു കമലേശ്വരം സ്‌കൂളിലുമായി പൂര്‍ത്തിയാക്കി. രാഷ്ട്രഭാഷയായ ഹിന്ദിയോടുള്ള അതിയായ താല്‍പര്യമുണ്ടായിരുന്നു. ഡിഗ്രി വിഷയം ഹിന്ദി ആയിരുന്നു. ബിഎയും എംഎയും യൂണിവേഴ്‌സിറ്റി കോളേജിലും ബിഎഡ് നെടുമങ്ങാട് മഞ്ച കോളേജിലും. മിക്കവാറും മഴ സമയത്ത് വീട്ടില്‍ വെള്ളം കയറുകയും പുസ്തകങ്ങളും മറ്റും നഷ്ടപ്പെടുകയും ചെയ്തു. അധ്യാപക അധ്യാപികമാര്‍ പഠനോപകരണങ്ങളും സാമ്പത്തികവും നല്‍കി സഹായിച്ചു.
ഗുരുക്കന്മാരുടെയും നല്ലവരായ നാട്ടുകാരുടെയും സഹായവും പ്രോത്സാഹനവും ആണ് ഇതുവരെയുള്ള ജീവിത വിജയത്തിന്റെ ഒരു പ്രധാന ഘടകമെന്ന് പറയുന്നു രമ്യ തെരഞ്ഞെടുപ്പിലും ഇതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച് ഇതുവരെ എത്തിയ എനിക്ക് നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുവാനും അവയ്ക്ക് പരിഹാരം കാണുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാനുള്ള ഒരു മനസ്സുമുണ്ട്. വിജയം ഉറപ്പെന്നു പറഞ്ഞ രമ്യ തന്റെ നിലപാട് വ്യക്തമാക്കി.
മഴക്കാലത്ത് കുടിലില്‍ വെള്ളം കയറുമ്പോള്‍ രമ്യയും അമ്മയും സഹോദരനുമൊക്കെ വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയരുകില്‍ വെച്ച് നില്‍ക്കുന്ന കാഴ്ച കണ്ടവരാണ് പട്ടത്തെ സമ്മതിദായകര്‍. ആ സാഹചര്യത്തിലും പഠിച്ചു മിടുക്കു കാട്ടിയ കുട്ടിയെന്ന സഹതാപവും രമ്യയോടുണ്ട്. നിലവിലെ അനുകൂല സാഹടര്യത്തിനൊപ്പം ഇതുകൂടിയാകുമ്പോള്‍ വിജയം ഉറപ്പെന്നാണ് ബിജെപി കരുതുന്നത്. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും വാര്‍ഡിനു പുറത്തുള്ളവരാണെന്നതും രമ്യയ്ക്ക് തുണയാണ്. നിലവില്‍ കോണ്‍ഗ്രസ്സിലെ സിറ്റിങ് വാര്‍ഡായ പട്ടത്ത് കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളതും ബിജെപിക്ക് വിജയ സാധ്യത കൂട്ടും.

Saturday, 24 October 2015

കമ്യൂണിസ്റ്റ് പിണറായി<പാസ്റ്റർ പിണറായി>ആയി മാറി

കേരളത്തിൽ ആർഎസ്എസിന്റെ തേരോട്ടം തടയാൻ പറ്റിയ ആയുധം തേടിയായിരുന്നു കാലമിത്രയായി പിണറായി വിജയന്റെ യാത്ര. പതിനേഴ് വർഷം പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി വാണിരുന്നകാലത്ത് അത്തരം ഗവേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം ചാലക്കുടിക്കടുത്ത് പോട്ടയിലെ ധ്യാനകേന്ദ്രത്തിൽ പോയത്.

മാത്യു നായ്ക്കംപറമ്പിലിന്റെ മുന്നിൽ സഖാവ് അന്ന് ധ്യാനം കൂടിയിരുന്നോ എന്ന് ഉറപ്പില്ല. എന്തായാലും കഴിഞ്ഞയാഴ്ച കോട്ടയത്ത് പാർട്ടി നടത്തിയ വർഗീയവിരുദ്ധ സ്വർഗീയവിരുന്നോടെ അക്കാര്യത്തിൽ ഏതാണ്ടൊരുറപ്പൊക്കെ നാട്ടുകാർക്ക് കിട്ടിയിട്ടുണ്ട്.

സഖാവ് പാസ്റ്ററാവുകയാണോ പാസ്റ്റർ സഖാവാവുകയാണോ ഉണ്ടായതെന്നേ ഇനി അറിയാനുള്ളൂ. ഗണേശോത്സവവും ജന്മാഷ്ടമിയും ആഘോഷിച്ച് നടുവൊടിഞ്ഞ പാർട്ടി ഇനി അത്ഭുതരോഗശാന്തി ശുശ്രൂഷയ്ക്ക് ഒരുങ്ങുകയാണെന്നാണ് അണിയറ വർത്തമാനം. നോക്കണേ വിശ്വാസത്തിനെതിരെ അരിവാളോങ്ങിയ ഒരു പാർട്ടിയുടെ പോക്ക്. കോട്ടയത്തെ പാർട്ടിക്കാരോട് കമ്മ്യൂണിസത്തിന്റെ വിശുദ്ധിയെക്കുറിച്ചും പാപവിമോചനത്തിനായി കമ്മ്യൂണിസ്റ്റ് പിതാക്കന്മാർ ചെയ്ത ത്യാഗത്തെക്കുറിച്ചും സഖാവ് പാസ്റ്ററും പാസ്റ്റർ സഖാവും സുവിശേഷ പ്രസംഗം നടത്തിയെന്നാണ് വാർത്ത. പാസ്റ്റർ തങ്കുവിന്റെ കമ്മ്യൂണിസ്റ്റ് സുവിശേഷത്തിന് സഖാക്കൾ ഹാലേലൂയ്യാ താളത്തിൽ കരഘോഷം മുഴക്കുകയും ചെയ്തുവത്രെ…

ആർഎസ്എസിനെ ഇല്ലാതാക്കാൻ പിണറായി സഖാവ് കോട്ടയത്ത് പോയി കണ്ടെടുത്ത ഈ വർഗീയവിരുദ്ധ മുത്തിന് ഇനി കേരളമാകെ പാർട്ടിക്കാർ വീഥിയൊരുക്കുമെന്നുറപ്പാണ്. തങ്കുപാസ്റ്റർ കോട്ടയത്തെ വർഗീയവിരുദ്ധ സമ്മേളനത്തിൽ എത്തിയത് യാദൃച്ഛികമായല്ല. കണ്ണൂരിലെ ജയരാജന് പോപ്പുലർഫ്രണ്ടുകാരോടെന്നതുപോലെ കോട്ടയത്തെ വി.എൻ. വാസവന് സുവിശേഷകരോട് തോന്നിയ ഭ്രമത്തിന്റെ കാതലും ആർഎസ്എസ് വിരോധമാണ്.
കോടികൾ മുടക്കി പൊതുമൈതാനങ്ങളിൽ സ്വർഗീയവിരുന്ന് നടത്തി ആയിരങ്ങളെ മതംമാറ്റുന്ന മധ്യകേരളത്തിലെ ഏറ്റവും വലിയ മതപരിവർത്തന ഫാക്ടറികളിലൊന്നാണ് ബ്രദർ തങ്കുവിന്റെ ഹെവൻലി ഫീസ്റ്റ് മിനിസ്ട്രി എന്നത് ഹിന്ദു ഐക്യവേദിക്കാരുടെയോ ആർഎസ്എസുകാരുടെയോ മാത്രം ആക്ഷേപമല്ല.


എസ്എൻഡിപിയും കെപിഎംഎസും അടക്കമുള്ള ഹിന്ദു സമുദായസംഘടനകളെല്ലാം ഇയാളുടെ വിളവെടുപ്പിന് എതിരാണ്. ഒരു പതിറ്റാണ്ടായി കോട്ടയത്ത് ബ്രദർ തങ്കുവെന്ന മാത്യു കുരുവിളയുടെ വിരുന്നിനെതിരെ ഹൈന്ദവസംഘടനകൾ പ്രതിഷേധത്തിലാണ്. 2008 ജൂലൈയിൽ നാഗമ്പടം മാതാനത്ത് പോലീസ് സംരക്ഷണത്തിൽ ഇയാൾ നടത്തിയ സ്വർഗീയവിരുന്നിനെതിരെ എസ്എൻഡിപി അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് അന്ന് എസ്എൻഡിപിക്കാരെ പ്രതിരോധിച്ചത്. പിണറായി വിജയൻ തങ്കുവിന്റെ വിരുന്നുണ്ണുന്നതും തങ്കു പിണറായിയുടെ സുവിശേഷം നടത്തുന്നതിന്റെയും കാലികമായ പൊരുൾ ഇനി തെരയേണ്ടതുണ്ടോ?????????????????

ശ്രീനാരായണഗുരുദേവനെ കുരുശില്‍ കയറ്റി, കയറിട്ട് വലിച്ച് പൊതുനിരത്തില്‍ അപമാനിച്ചവര്‍ പാര്‍ട്ടിയുടെ സ്വന്തം കെട്ടിടത്തിനുള്ളിലിരുന്ന ഗുരുദേവരൂപത്തിന്റെ കൈയറുത്ത് പൊന്തക്കാട്ടില്‍ തള്ളിയവര്‍, എസ്എന്‍ഡിപി നേതൃത്വത്തെയും ഹിന്ദുസംഘടനകളെയും ഒരു കാരണവുമില്ലാതെ ആക്ഷേപിച്ചവര്‍ ശ്രീനാരായണീയരടക്കമുള്ള ആയിരങ്ങളെ മതംമാറ്റി വിളവെടുക്കുന്നുവെന്ന് പരക്കെ ആരോപണം നേരിടുന്ന ഒരു സുവിശേഷകനെ ഒപ്പം കൂട്ടിയതിന്റെ കുടിലബുദ്ധി ആര്‍ക്കാണറിയാത്തത്?????????????????

മത്തായിചാക്കോയുടെ സംസ്‌കാരവിവാദത്തില്‍ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായി പിന്നീടൊരിക്കല്‍ അതേ ബിഷപ്പിന്റെ അരമനയില്‍ വിരുന്നുണ്ണുന്നത് കണ്ടതാണ് കേരളം.

നികൃഷ്ടജീവി പുണ്യവാളനായതെങ്ങനെയാണ്? പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയല്‍ കേരളത്തെ ജാലിയന്‍വാലാബാഗ് ആക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, സമരരംഗത്തുണ്ടായിരുന്ന ഹൈന്ദവസംഘടനാപ്രവര്‍ത്തകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്തപ്പോള്‍, മണ്ഡലകാലത്ത് ഇടുക്കിയിലെ തെരുവോരത്ത് ഉപരോധം സൃഷ്ടിച്ചപ്പോള്‍….അപ്പോഴാണ് പിണറായിക്ക് ഈ ബിഷപ്പുമാര്‍ പുണ്യവാളന്മാരായത്. ഹിന്ദുസമൂഹത്തിനും ഹിന്ദു സംഘടനകള്‍ക്കും എതിരെ വാളോങ്ങുന്നവന്‍ പാതിരിയായാലും മൗലവിയായാലും മതമൗലികവാദിയായാലും വാരിപ്പുണരാന്‍ തയ്യാറാണ് പിണറായി സഖാവെന്ന് സാരം. മദനിയെ എഴുന്നള്ളിച്ച് ശാസ്താംകോട്ടയിലെ വീട്ടുപടിക്കല്‍വരെയെത്തിച്ച പിണറായിയുടെ ബുദ്ധിക്ക് പിന്നിലും ഈ ഹിന്ദുവിരോധമാണെന്ന് കാണാന്‍ മടിക്കേണ്ടതില്ല.

പതിനേഴുകൊല്ലംകൊണ്ട് സിപിഎമ്മിനെ കുളിപ്പിച്ച് കിടത്തിയ ആളാണ് പിണറായി വിജയനെന്ന് ആത്മപരിശോധന നടത്താന്‍ ത്രാണിയുള്ള എവനെങ്കിലും അതിനുള്ളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മനസ്സിലാകും. വേലിക്കകത്ത് അച്യുതാനന്ദനെ വേലിക്ക് പുറത്താക്കി പടിയടച്ച് പിണ്ഡംവെച്ച് പാര്‍ട്ടിവിരുദ്ധനെന്ന് പച്ചകുത്തിയാണ് പിണറായി വിജയന്‍ ആലപ്പുഴയില്‍വെച്ച് പദവി കൊടിയേരി ബാലകൃഷ്ണന് കൈമാറിയത്. കോടിയേറ്റം കഴിഞ്ഞതിനുശേഷം പാവം കോടിയേരി ഇക്കാണുന്നതിന്റെയൊന്നും പൊരുളറിയാതെ കുഴങ്ങുകയാണ്.

നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു കുത്തുപാളയെടുത്തതിന്റെ പിന്നാലെയാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വന്നത്. പിബി അംഗം പിണറായി വിജയന്‍ നേരിട്ടായിരുന്നു തെരഞ്ഞെടുപ്പ് നയിച്ചത്. എം.എ. ബേബിയെ തോല്‍പ്പിക്കാന്‍ കുണ്ടറയില്‍ പയറ്റിയ പരനാറിയന്‍ വികടോക്തികള്‍ കേള്‍ക്കേണ്ടിവരുമെന്ന ഭീതി പക്ഷേ ഇക്കുറി അസ്ഥാനത്തായി. തെരഞ്ഞെടുപ്പ് നയിക്കാന്‍ നിയുക്തനായ പിണറായി പുറത്തിറങ്ങിയതേയില്ല. ഇമ്മാതിരി അഡ്ജസ്റ്റ്‌മെന്റുകളുടെ പഴി കേട്ട് വലഞ്ഞാണ് കൊടിയേരി ഒടുവില്‍ പച്ചക്കറി വിപ്ലവത്തിനിറങ്ങിയത്.

പാര്‍ട്ടി ഭരിക്കുന്ന ജില്ലാപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഫാമില്‍ ജനങ്ങളുടെ പണംകൊണ്ട് വിളയിച്ചെടുത്ത പാവക്കയും വെണ്ടയ്ക്കയും ഓണക്കാലത്ത് വിറ്റഴിച്ച് വിഷമില്ലാത്ത പച്ചക്കറി ജനങ്ങള്‍ക്കു നല്‍കുകയായിരുന്നു ബുദ്ധി. വിഷം പച്ചക്കറിയിലല്ല പാര്‍ട്ടി സഖാക്കളിലാണെന്ന് പിന്നെയാണ് ബോധ്യമായത്. അല്ലെങ്കില്‍പിന്നെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പോയവന് ശ്രീനാരായണഗുരുവിനെ കുരിശിലേറ്റേണ്ട കാര്യമുണ്ടായിരുന്നോ? എല്ലാം കഴിഞ്ഞപ്പോള്‍ ആഘോഷിച്ചത് എന്താണെന്ന് തന്നെ അറിയാത്ത പരുവമായി.

‘വിനായകം പ്രകുര്‍വാണോ രചയാമാസ വാനരം’ എന്നൊരു ചൊല്ലുണ്ടത്രെ സംസ്‌കൃതത്തില്‍. വിനായകനെ നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചത്. കഴിഞ്ഞപ്പോള്‍ വാനരനെപ്പോലെയായെന്ന് സാരം. ഇച്ചേല്ക്കായിപ്പോയി കാര്യങ്ങള്‍. രാവിലെ മഞ്ഞമുണ്ടും ഗോപിക്കുറിയും കിരീടവും ഓടക്കുഴലും മയില്‍പ്പീലിയുമൊക്കെയായി സകലമാന ജയരാജന്മാരും കൃഷ്ണവേഷം കെട്ടിക്കഴിഞ്ഞ് കണ്ണാടി കാണുമ്പോഴാണ് എല്ലാറ്റിനും കംസന്റെ കോലം… ആകെ നാണക്കേടായി. പിന്നെ കുത്തിയിരുന്ന് പാര്‍ട്ടികമ്മറ്റി കൂടിയാണ് കൃഷ്ണന്മാരെല്ലാംകൂടി മയില്‍പ്പീലി മാറ്റി ഓലക്കുടയാക്കാന്‍ തീരുമാനിച്ചതെന്നാണ് കേള്‍ക്കുന്നത്.;

അതാവുമ്പോള്‍ മഹാബലി വന്നു, പോയില്ല, കണ്ണൂരൊക്കെ കറങ്ങിനടപ്പാണെന്ന് ആള്‍ക്കാര് ധരിച്ചോളുമത്രെ. ജന്മാഷ്ടമി നടത്തി ഓണാഘോഷമാക്കി തീര്‍ത്തതിന്റെ പൊരുള്‍ കണ്ടുപിടിക്കാന്‍ കോടിയേരി പെട്ട പാട്! അതൊരുവിധം ഒതുങ്ങുന്നതിന് മുമ്പാണ് കോട്ടയത്തെ പാര്‍ട്ടി വക രോഗശാന്തി ശുശ്രൂഷ. സഖാവ് തങ്കുവും പാസ്റ്റര്‍ പിണറായിയും ചേര്‍ന്ന വര്‍ഗീയവിരുദ്ധ സ്വര്‍ഗീയവിരുന്നിന് പുതിയ വ്യാഖ്യാനം കണ്ടുപിടിക്കാന്‍ പാര്‍ട്ടിയുടെ മഹാകവി ജി. സുധാകരനെയോ ഭാഷാപണ്ഡിതന്‍ എം.വി. ജയരാജനെയോ നിയോഗിക്കാനാണിട.

<<<<<<< ടിപി 51 >>>>>>>> ടിപി യെ കുറിച്ചുള്ള സിനിമയോടും സിപിഎമ്മിന് പക



ടിപി 51′ എന്ന പേരിലൊരുക്കിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് അവരുടെ അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സിപിഎംവിട്ട് സ്വന്തമായൊരു ഇടതുപാര്‍ട്ടിയുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരനെ 51 വെട്ട് ഏല്‍പ്പിച്ചാണ് സിപിഎം കൊലപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല സമൂഹത്തിലാകമാനം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയെ സന്ദര്‍ശിച്ച് ദുഃഖംപങ്കുവയ്ക്കാന്‍ പ്രതിപക്ഷനേതാവും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ചെന്നതും വിസ്മരിക്കാന്‍ കഴിയില്ലല്ലോ.


സമാനതകളില്ലാത്ത കൊടുംക്രൂരത കാട്ടിയ സിപിഎമ്മിനെ നികൃഷ്ട ജീവിയെ പോലെ പൊതുസമൂഹം വീക്ഷിച്ച സംഭവമായിരുന്നു അത്. അതിനെ ആസ്പദമാക്കി ഒരുക്കിയതാണ് ‘ടിപി 51’ എന്ന പേരിലെ സിനിമ. അത് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഎം നീക്കം നടത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിട്ടുള്ളത്.സ്വകാര്യ തിയേറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കെഎസ്എഫ്ഡിസിയുടെ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചത്.

ചന്ദ്രശേഖരനെ 51 വെട്ടേല്‍പ്പിച്ച് കൊലപ്പെടുത്തിയിട്ടും സിപിഎമ്മിന്റെ പക അവസാനിച്ചിട്ടില്ലെന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.ഏത് കുറ്റവാളിക്കും കാലംപിന്നിടുമ്പോള്‍ കുറ്റബോധം ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ ഒരു കുറ്റബോധവും കാലമെത്ര പിന്നിട്ടാലും സംഭവിക്കാത്ത ചെകുത്താന്‍ കൂട്ടമായി ഒരുപാര്‍ട്ടിക്ക് വേറിട്ട് നില്‍ക്കാന്‍ കഴിയുന്നു എന്നാണ് സിപിഎം തെളിയിക്കുന്നത്.ലക്ഷക്കണക്കിനാളുകളെ കൊന്ന സ്റ്റാലിന്റെ പുനരവതാരങ്ങളാണ് കേരളത്തിലെ മാര്‍കിസ്റ്റുകാരെന്ന് ഓരോ ദിവസവും അവര്‍ തെളിയിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിന്റെ ബലിദാന ദിവസത്തെ പ്രവര്‍ത്തി അവരുടെ ക്രൂരതയുടെ മറ്റൊരു തെളിവായിരുന്നല്ലോ. മനോജിന്റെ ബലിദാന ദിനത്തില്‍ അദ്ദേഹത്തെ വെട്ടിയിട്ട സ്ഥലത്ത് മൂന്നു പട്ടികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് കതിരൂരിലെ ജനങ്ങള്‍ കണ്ടത്. തലേദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കിട്ടാത്തതുകൊണ്ടാകണം നാല്‍ക്കാലികളെ തൂക്കിലേറ്റിയത്. എത്ര പൈശാചികമാണവരുടെ മനസ്സ് എന്ന് ആ സംഭവം തെളിയിക്കുന്നു. സിപിഎംവിട്ട് സിഎംപി എന്ന പാര്‍ട്ടിയുണ്ടാക്കിയ എംവി.രാഘവനെ വകവരുത്താന്‍ പഠിച്ചപണിയെല്ലാം പ്രയോഗിച്ച പാര്‍ട്ടിയാണ് സിപിഎം. പേപിടിച്ച ജന്തുവിനെപോലെ രാഘവന്റെ ചോരയ്ക്കുവേണ്ടി അവര്‍ നാടാകെ നാവും നീട്ടി പാഞ്ഞുനടന്നു.

രാഘവനോടുള്ള പകതീര്‍ത്തത് പാപ്പിനിശേരിയിലെ ആയുര്‍വേദ ആശുപത്രിക്കും പറശ്ശിനികടവിലെ സ്‌നേക്ക് പാര്‍ക്കിന് നേരെയും തിരിഞ്ഞുകൊണ്ടായിരുന്നല്ലോ. സ്‌നേക്ക് പാര്‍ക്കിലെ നിരവധി പാമ്പുകളെ ചുട്ടുകൊന്നു. വാനരന്മാരടക്കമുള്ള നാല്‍ക്കാലികളുടെ തലയും കാലും വാലുമെല്ലാം വെട്ടിയെടുത്തു.അത്രയ്ക്കും അധമന്മാരുടെ പാര്‍ട്ടി ഭാരതത്തിലെവിടെയെങ്കിലുമുണ്ടോ? മനുഷ്യസ്‌നേഹമാണ് മാര്‍ക്‌സിസത്തിന്റെ മൂലമന്ത്രമെന്ന് ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഭാരതത്തിലെ മാര്‍ക്‌സിസ്റ്റുകാരെന്നതാണ് സത്യം.

എത്രയെത്ര പേരെയാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അവര്‍ അരിഞ്ഞുതള്ളിയത്. അതിലൊന്നായിരുന്നല്ലോ യുവമോര്‍ച്ചാ നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.സ്‌കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കെയാണ് ക്ലാസ് മുറിയില്‍ ഇരച്ചുകയറിയ കാപാലികന്മാര്‍ പിഞ്ചുകുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടി തുണ്ടം തുണ്ടമാക്കിയത്. ടിപി ചന്ദ്രശേഖരന്റെ വധത്തിന് 51 വെട്ട് എന്ന് തിട്ടപ്പെടുത്താനായി. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ ദേഹത്തെ വെട്ട് എണ്ണിയെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

ആര്‍എസ്എസിനെയും എസ്എന്‍ഡിപി യോഗത്തെയും നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇപ്പോള്‍ സിപിഎം. അതിനായി വമ്പന്‍ പ്രചാരണ പരിപാടിയും ആയുധമെടുക്കാന്‍ അണികളെ ഒരുക്കുകയും ചെയ്തു. അണികള്‍ അവരുടെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ശ്രീനാരായണ മന്ദിരങ്ങള്‍ക്കും പ്രതിമകള്‍ക്കും ശ്രീനാരായണീയര്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുമെതിരെ സംസ്ഥാനമൊട്ടുക്കും ആയുധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെയാണത്രേ പ്രചാരണം. ആരാണ് വര്‍ഗ്ഗീയക്കാരും അക്രമികളും? കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടി സിപിഎമ്മാണ്.ജനങ്ങളെ വര്‍ഗ്ഗീയമായി തമ്മിലടിപ്പിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സിപിഎം മുസ്ലിമായതിന്റെ പേരില്‍ മാത്രം കൊന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

ഏട്ടിക്കുളം പള്ളിയില്‍ കയറി മുക്രിയെ കൊന്നതും വളപട്ടണത്തെ മഹമൂദിനെ കൊന്നതും മാര്‍ക്‌സിസ്‌ററുകാരാണല്ലോ. ലീഗുവിരോധം മുസ്ലിം വിരോധമാക്കി വേട്ടയാടിയതുപോലെ മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ല. തളിപ്പറമ്പിലെ ഷുക്കൂറിനെ കൊന്നതും അവിടെയുള്ള മുസ്ലിം സ്ഥാപനങ്ങളെ അക്രമിക്കുകയും കൊള്ളചെയ്തതും മാര്‍ക്‌സിസ്റ്റുകാരല്ലേ? വടകരയിലെ ഭൂമിവാതുക്കലും പഴയങ്ങാടിയിലും നാദാപുരത്തുമെല്ലാം സിപിഎം നടത്തിയ മുസ്ലിംവേട്ടയ്ക്ക് സമാനതകളില്ലല്ലോ.

നാദാപുരത്ത് അക്രമിക്കപ്പെട്ട അബ്ദുള്ള മാസ്റ്റര്‍ താന്‍ മാര്‍ക്‌സിസ്റ്റുകാരനാണെന്നും സിപിഎം അധ്യാപക സംഘടനയുടെ ഭാരവാഹിയാണെന്നും കാലുപിടിച്ച് പറഞ്ഞപ്പോഴും’മാര്‍ക്‌സിസ്റ്റുകാരനാണെങ്കിലും നീ മാപ്പിളയല്ലെടാ’എന്നുപറഞ്ഞ് നാലടി കൂടുതല്‍ നല്‍കിയതും മാര്‍ക്‌സിസ്റ്റുകാര്‍ മറന്നാലും നാദാപുരത്തുകാര്‍ മറക്കില്ല. ഇപ്പോള്‍ ഒരു സിനിമ തടഞ്ഞതുകൊണ്ടൊന്നും സിപിഎമ്മിന്റെ ക്രൂരത ജനം മറക്കില്ല.ശ്രീനാരായണീയരോടും ആര്‍എസ്എസിനോടും ഇപ്പോള്‍ സിപിഎം തുടങ്ങിവച്ച ‘യുദ്ധ’ത്തില്‍ വിജയിച്ചുകളയാമെന്നാണ് ചിന്തയെങ്കില്‍ അതങ്ങുവെച്ചേക്ക് എന്നാണ് മനുഷ്യസ്‌നേഹികളെല്ലാം മാര്‍ക്‌സിസ്റ്റുകാരെ ഓര്‍മ്മിപ്പിക്കുന്നത്.


























,,

Tuesday, 20 October 2015

പ്രചാരണച്ചൂടിനിടയിലും ജീവിതം തുന്നിച്ചേര്‍ക്കാന്‍ ഈ സ്ഥാനാര്‍ഥിക്ക് ഭാരം ചുമക്കണം

പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോഴും ഇവിടെ ഒരു സ്ഥാനാര്‍ഥി ഭാരം ചുമക്കുകയാണ്. ജീവിതം തുന്നിച്ചേര്‍ക്കാന്‍. സ്ഥാനാര്‍ഥിക്കുപ്പായത്തിന്റെ പളപളപ്പൊന്നും ഈ ചെറുപ്പക്കാരനെ മത്തുപിടിപ്പിച്ചിട്ടില്ല. പൊതുപ്രവര്‍ത്തനം സ്വന്തം അധ്വാനത്തില്‍ നിന്ന് ഒരു വിഹിതം കൊണ്ടാകണമെന്ന് വിശ്വസിക്കുന്ന കണിശക്കാരന്‍. വിളപ്പില്‍ശാല ബ്ലോക്ക് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി വിളപ്പില്‍ശാല എള്ളുവിള പുത്തന്‍വീട്ടില്‍ സുകുമാരന്‍നായര്‍ എന്ന എള്ളുവിള സുകുവാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തന്റെ ജീവനോപാധി കൈവിടാത്തത്.

ഒരു പതിറ്റാണ്ടിലേറെയായി വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനിലെ ബിഎംഎസ് യൂണിയനിലെ ചുമട്ടുതൊഴിലാളിയാണ് സുകു. നാടിന്റെ പൊതുവിഷയങ്ങളിലെല്ലാം സജീവ സാന്നിധ്യം. വിളപ്പില്‍ശാല ചവര്‍ ഫാക്ടറി വിരുദ്ധസമരത്തിലും മറ്റ് ജനകീയ വിഷയങ്ങളിലുമെല്ലാം മുന്‍പന്തിയില്‍ സുകു ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇക്കുറി സീറ്റ് ചര്‍ച്ച വന്നപ്പോള്‍ ബിജെപി പ്രാദേശിക നേതൃത്വം ഏകകണ്ഠമായി ഈ ജനകീയ തൊഴിലാളി നേതാവിന്റെ പേരു നിര്‍ദ്ദേശിക്കുകയായിരുന്നു. മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ സുകു വിളപ്പില്‍ശാല ഡിവിഷനില്‍ ഒരു കൈനോക്കാമെന്ന് ഉറപ്പിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിത്വം കിട്ടിയെന്നു കരുതി ജോലി ചെയ്യാതെ നടക്കാന്‍ മാത്രം സുകു ഒരുക്കമല്ലായിരുന്നു. പണികഴിഞ്ഞ് കിട്ടുന്ന സമയങ്ങളിലും ഒഴിവുവേളകളിലുമണ് സുകുവിന്റെ വോട്ടഭ്യര്‍ഥന. ജനങ്ങള്‍ക്കും ഈ ജനകീയനെ പെരുത്തിഷ്ടം.

കാരോട് ക്ഷീരസഹകരണ സംഘത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ബിജെപി സുകുവിനെ മത്സരിപ്പിച്ചത്. അവിടെയും സുകുവിനെ ജനം വോട്ടു നല്‍കി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. ഇക്കുറി വിളപ്പില്‍ശാല ഡിവിഷനില്‍ ബിജെപിയുടെ വെന്നിക്കൊടി പാറിക്കുമെന്ന ദൃഢ പ്രതീക്ഷയിലാണ് സുകു.

സിപിഎം നേതാക്കള്‍ മുസ്ലിം പള്ളികളില്‍ കയറി വോട്ട് തേടുന്നു

സിപിഎം നേതാക്കള്‍ മുസ്ലിം പള്ളികളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം മുസ്ലിം പള്ളിയില്‍ കയറി വോട്ട് പിടിക്കുന്നതിനിടെ സിപിഎം നേതാവ് തോമസ് ഐസക്ക് എംഎല്‍എയ്ക്ക് വിശ്വാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു.

ആലപ്പുഴ മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായി തോമസ് ഐസക്ക് എംഎല്‍എ പ്രവര്‍ത്തിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ജുമുആ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ വിശ്വാസികളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് എംഎല്‍എ മസ്ജിദ് പരിസരത്ത് എത്തിയത്. മസ്ജിദ് കോമ്പൗണ്ടില്‍ കയറി എംഎല്‍എ ആളുകളുമായി ആശയവിനിമയം നടത്തിയത് വിശ്വാസികള്‍ ചോദ്യം ചെയ്തില്ല.

എന്നാല്‍ മസ്ജിദ് നില്‍ക്കുന്ന വാര്‍ഡിലെ വനിതാ സ്ഥാനാര്‍ത്ഥിയും മറ്റൊരു വനിതയും എംഎല്‍എക്കൊപ്പം നിന്ന് വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ചതോടെ മസ്ജിദിലുണ്ടായിരുന്ന വിശ്വാസികള്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതോടെ എംഎല്‍എയ്ക്കും സംഘത്തിനും റോഡിലേക്ക് മാറി നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. ജില്ലയില്‍ പല സ്ഥലങ്ങളിലും സിപിഎമ്മുകാര്‍ മുസ്ലിം വികാരമിളക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായാണ് പള്ളിയിലെ വോട്ടു പിടുത്തം. നേരത്തെ ചില മുസ്ലിം തീവ്രവാദ സംഘടനകളെ നിയോഗിച്ചാണ് മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പയററിയിരുന്നത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും യാതൊരു മറയുമില്ലാതെ വര്‍ഗീയ പ്രീണനം നടത്തുകയാണ്. ആരാധനാലയങ്ങളില്‍ കയറിയുള്ള വോട്ട് അഭ്യര്‍ത്ഥന ചട്ടവിരുദ്ധമെന്ന് വ്യക്തമായി അറിയാവുന്ന കേന്ദ്രകമ്മറ്റിയംഗം പോലും പള്ളികളില്‍ കയറി വോട്ടുപിടിച്ചതോടെ സിപിഎമ്മിന്റെ വര്‍ഗീയപ്രീണനം മറനീക്കിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളില്‍ക്കയറി വോട്ട് അഭ്യര്‍ഥിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണ് ജില്ല കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ചില രാഷ്ട്രീയ നേതാക്കള്‍ ആരാധനാലയങ്ങളില്‍ കയറി വോട്ട് അഭ്യര്‍ഥിക്കുന്നത് പരാതിക്കിടയാക്കിയ സാഹചര്യത്തില്‍ ആരാധനാസ്ഥലങ്ങള്‍ പ്രചാരണവേദിയാക്കുന്ന നടപടി സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നതിനിടയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

വീരന്റെ പാര്‍ട്ടിയാണ് പാര്‍ട്ടി അഞ്ചു വര്‍ഷം, മൂന്നു പാര്‍ട്ടി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുപാര്‍ട്ടികള്‍, മൂന്ന് കൊടികള്‍.വീരന്റെ പാര്‍ട്ടിയാണ് പാര്‍ട്ടി. എം.പി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ വിഭാഗമാണ് മൂന്ന് പേരിലായി പ്രവര്‍ത്തിച്ച് ചരിത്രം കുറിച്ചത്. ഈ കാലയളവില്‍ അണികള്‍ മാറിമാറി പിടിച്ചത് മൂന്ന് കൊടികള്‍.

വീരേന്ദ്രകുമാര്‍ ഇടതുമുന്നണിക്കൊപ്പം നിന്നപ്പോള്‍ ജനതാദള്‍ സെക്കുലറായിരുന്നു. കോഴിക്കോട് ലോക്‌സഭാ സീറ്റ് നല്‍കാതെ വീരനെ ഇടതുമുന്നണി പറ്റിച്ചതോടെ ആ ബന്ധം തെറ്റി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി വീരേന്ദ്രനുള്ള അനൈക്യമായിരുന്നു സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്നാണ് പിന്നാമ്പുറ സംസാരം.

ലാവ്‌ലിന്‍ കുരുക്കില്‍ അടിമുടി ഉലഞ്ഞുനിന്ന പിണറായിയെ സ്വന്തം പത്രത്തിലൂടെ വീരന്‍ നിരന്തരം ലേഖനമെഴുതി ആക്രമിച്ചതാണ് സീറ്റ് നിരാകരിക്കാന്‍ സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പിണറായിയുടെ ദുര്‍മുഖം കണ്ടുകൊണ്ട് കടിച്ചുതൂങ്ങി ഇടതില്‍ തുടരാന്‍ വീരന്‍ തയ്യാറല്ലായിരുന്നു. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തൃശൂരില്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് രൂപീകരിച്ചു. ഇടതുപക്ഷ വിരുദ്ധരെ അണിനിരത്തി കേരളത്തില്‍ മഹത്തായൊരു വിപ്ലവം എന്നതായിരുന്നു വീരന്റെ പ്രഖ്യാപനം. പക്ഷെ വീരന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അല്‍പായുസ്സായിരുന്നു.

പാര്‍ട്ടിക്ക് സംസ്ഥാന പദവി കിട്ടുന്നതിനു മുമ്പ് മറ്റൊരു പാര്‍ട്ടിയുമായി വീരന്റെ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ലയിച്ചു. 2014 ല്‍ നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡിലായിരുന്നു വീരന്‍ സ്വന്തം കൊടിവച്ച് കീഴടങ്ങി പുതിയ കൊടി പിടിച്ചത്.
ജനതാദള്‍ യുണൈറ്റഡ് വിവിധ ജനതാ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പരിവാര്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമം നടത്തി. പാര്‍ട്ടികള്‍ക്കുള്ളിലെ പടലപിണക്കം കാരണം പരിവാര്‍ മോഹം പാതിവഴിയില്‍ മുടങ്ങി. അല്ലെങ്കില്‍ വീരനൊപ്പം നിന്നവര്‍ മറ്റൊരു കൊടികൂടി പിടിക്കേണ്ടി വന്നേനെ.

കറ്റയേന്തിയ കര്‍ഷക സ്ത്രീയായിരുന്നു സെക്കുലര്‍ ജനതയിലായിരുന്നപ്പോള്‍ വീരന്റെ ചിഹ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോതിരമായിരുന്നു. ഇത്തവണ ജനതാദള്‍ യുണൈറ്റഡ് ആയപ്പോള്‍ അസ്ത്രമാണ് ചിഹ്നം. കറ്റയേന്തിയ കര്‍ഷക സ്ത്രീ ചിഹ്നം ഇപ്പോള്‍ മാത്യു ടി. തോമസ് നേതൃത്വം നല്‍കുന്ന ജനതാദളിനാണ്. മുന്‍പ് കപ്പും സോസറും, മരം, ചക്രം, എന്നീ ചിഹ്നങ്ങളിലും ജനതാദള്‍ മത്സരിച്ചിരുന്നു.

നിലവില്‍ രണ്ട് എംഎല്‍എമാരാണ് വീരന്റെ പാര്‍ട്ടിക്കുള്ളത്. മാത്യൂ ടി. തോമസിന് നാലു എംഎല്‍എമാരുണ്ട്. ജനതാദള്‍ സെക്കുലറിനെ കേരളവും കര്‍ണ്ണാടകവും സംസ്ഥാന പാര്‍ട്ടികളായി അംഗീകരിച്ചിട്ടുണ്ട്.
ഓരോതവണ പാര്‍ട്ടി മാറുമ്പോഴും കൊടിയും മാറ്റുകയണ് വീരന്റെ രീതി. ഇരുവശങ്ങളിലും പച്ചയും നടുവില്‍ വെള്ളയും നിറമുള്ള കൊടിയില്‍ പല്‍ച്ചക്രം ആലേഖനം ചെയ്ത കൊടിയായിരുന്നു ഡമോക്രാറ്റിക് ജനതയുടേത്. യുണൈറ്റഡില്‍ ലയിച്ചപ്പോള്‍ പല്‍ച്ചക്രം വലിച്ചെറിഞ്ഞ് അവിടെ അമ്പ് പ്രതിഷ്ഠിച്ചു. സെക്കുലര്‍ ജനത (ഗൗഡ) യില്‍ ആയിരുന്നപ്പോള്‍ പച്ചയും വെള്ളയും നിറങ്ങള്‍ കൂടിയോജിപ്പിച്ച കൊടിയില്‍ കറ്റയേന്തിയ കര്‍ഷകയായിരുന്നു വീരന്റെ അടയാളം. വി.പി സിംഗിന്റെ കാലത്ത് ചക്രവും വീരന്‍ അടയാളമാക്കിയിട്ടുണ്ട്.

പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് നയിക്കുന്ന പാര്‍ട്ടിയെ ഇപ്പോള്‍ യുഡിഎഫിന്റെ തൊഴുത്തിലാണ് വീരന്‍ കെട്ടിയിരിക്കുന്നത്. അസ്വാരസ്യങ്ങള്‍ പുകഞ്ഞുതുടങ്ങിയ യുഡിഎഫ് മുന്നണിയില്‍നിന്ന് എന്ന് പടിയിറങ്ങുമെന്ന് പറയാനാവില്ല. പക്ഷെ അണികള്‍ ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്. ഉടനെ കൊടിയും പാര്‍ട്ടിയും മാറേണ്ടി വന്നേക്കുമെന്ന്. കാരണം എല്‍ഡിഎഫിലായാലും യുഡിഎഫിലായാലും എത്രയെന്നു കരുതിയാണ് വീരന്‍ അവഗണനയും അധിക്ഷേപവും സഹിച്ച് കഴിയുന്നത്.

ഇംഗ്ലീഷ് അക്ഷരമാലയില്‍ ഇനിയും അക്ഷരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ജനതയെന്ന് പേരിനൊപ്പം ഒരക്ഷരം ചേര്‍ത്തു വയ്ക്കുന്ന ജോലിയെ വീരേന്ദ്രകുമാറിനുള്ളു. പുതിയ പാര്‍ട്ടി റെഡി. ഏറ്റവും അധികം പാര്‍ട്ടിയുണ്ടാക്കിയ നേതാവെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്കില്‍ വരുത്തുകയാണ് വീരന്റെ ലക്ഷ്യമെന്നാണ് അണിയറ സംസാരം.

പഞ്ചാ. തെരഞ്ഞെടുപ്പ് നിയമസഭയുടെ സെമിഫൈനല്‍: എച്ച്.രാജ

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഇപ്പോഴത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞു.

ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പോടെ സിപിഎം കോണ്‍ഗ്രസ് മുക്തകേരളമാണ് ലക്ഷ്യം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപി സംസ്ഥാനത്ത് നേടിയ വളര്‍ച്ചയുടെ സൂചകമാണ്. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ചു മുടിക്കുകയായിരുന്നു കേരളത്തെ. ഈ സ്ഥിതിയില്‍ ഇതില്‍ നിന്നൊരു മാറ്റം ആവശ്യമാണ്. ജനങ്ങള്‍ അതാഗ്രഹിക്കുന്നു. ബിജെപി എന്‍ഡിഎ മുന്നണി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഈ ആഗ്രഹ സാഫല്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടം മാത്രം മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനെന്ന് ആര്‍എസ്പി(ബി) സംസ്ഥാന സെക്രട്ടറി ഏ.വി.താമരാക്ഷന്‍ പറഞ്ഞു. പതിനഞ്ചുമാസം കൊണ്ട് ലോകം ആദരിക്കുന്ന നേതാവായി നരേന്ദ്രമോദി മാറിയിരിക്കുന്നു. എന്റെ കുടുംബം എന്റെ രാജ്യമാണെന്ന് ചിന്തിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. അതേ സമയം നാടിനോട് ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത നാടിനെ കൊള്ളയടിക്കാന്‍ മാത്രം താല്‍പര്യമുള്ളവരാണ് ഇടതുവലതു മുന്നണികള്‍. എന്‍ഡിഎ സഖ്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ് നേതാക്കളെ ഒറ്റതിരിഞ്ഞ് ഇരു മുന്നണികളും വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഒരുപാട് ആനൂകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു. റബര്‍കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. റബര്‍കര്‍ഷകരെ സഹായിക്കാന്‍ റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമായി വര്‍ദ്ധിപ്പിച്ചതും എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തിന്റെ റോഡ് വികസനത്തിന് മുപ്പത്തിനാലായിരം കോടി രൂപ നല്‍കാന്‍ സന്നദ്ധമായ നരേന്ദ്രമോദി സര്‍ക്കാര്‍ വികസനത്തിന് രാഷ്ട്രീയമില്ല എന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മത ന്യൂനപക്ഷങ്ങളുടെ വോട്ടുസമാഹരിക്കാന്‍ ഇടതുവലതു മുന്നണികള്‍ മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. വനിതാ സംവരണം ആവശ്യമില്ലെന്ന് പറഞ്ഞ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കാന്തപുരത്തിനെ സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിക്കുന്നില്ല. നാടിന്റെ വികസനം ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.