സുനിത മകൻ കിണറ്റിൽ വീണുള്ള നിലവിളി കേട്ട് ബഹളം വച്ചും കരഞ്ഞും ആളിനെ കുട്ടുകയായിരുന്നു. തൊട്ടടുത്ത ഫൈവുഡ് ഫാക്ടറിയിലെ ജീവനക്കാർ ഓടിയെത്തി
ഹരിലാൽ കിണറ്റിൽ ഇറങ്ങി വിഷ്ണുവിനെ രക്ഷിച്ചു കിണറിന്റെ വകത്ത് കയറിൽ നിന്നും കൈവഴുതി ഇരുവരും വീണ്ടും കിണറിൽ വീഴുകയായിരുന്നു.വിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നോക്കി നിൽക്കേ മകനും മകനെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും അവഗണിച്ചു കിണറ്റിലിറങ്ങി മകനെ രക്ഷിച്ചു കൊണ്ട് മുകളിലെത്തിയ ഹരിലാലും മരിച്ചതോടെ തീരാദുഃഖത്തിലായി സുനിതയും കുടുംബവും. ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ പോയത് ഉൾകൊള്ളനാകാതെ ഫാക്ടറിയിലെ ജോലി നിർത്തി കുട്ടത്തോടെ നൂറോളം വരുന്ന അന്യസംസ്ഥന തൊഴിലാളികൾ അടക്കമുള്ളവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തുകയായിരുന്നു. ഇരൂവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
No comments:
Post a Comment