Saturday, 6 September 2025

വൈഭവ വിദ്യാഭ്യാസം......

വൈഭവി നേടാനുള്ള അർത്ഥശാസ്ത്ര തത്ത്വങ്ങൾ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്നു. വേദോപനിഷത്തുകളിലും, ഇതിഹാസ പുരാണാദികളിലും, സ്മൃതികളിലുമെല്ലാം അർത്ഥ ശാസ്ത്രത്തിൻ്റെ ആശയങ്ങൾകാണാൻ കഴിയും. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലും, ശാന്തിപർവ്വത്തിലും സാമ്പത്തിക ചിന്തകൾ ഉണ്ട്. മനുസ്മൃതി, യാജ്ഞവലക്യസ്മൃതി, ശുക്രനീതി, കൗടില്യൻ്റെ അർത്ഥശാസ്ത്രം, തിരുവള്ളുവരുടെ കൃതികൾ എന്നിവയിലൊക്കെധന ശാസ്ത്ര തത്ത്വങ്ങൾ കാണാൻ കഴിയും.
എല്ലാ ധനത്തിൻ്റെയും സ്രോതസ്സ് പ്രകൃതിയാണ്. സൂര്യൻ, വായു, ചൂട്, വെളിച്ചം, മണ്ണ്, വനം, നദി, സമുദ്രം മുതലായവയാണ് യഥാർത്ഥത്തിൽ ധനം. ഇതൊന്നും മനുഷ്യൻ സൃഷ്ടിച്ചതല്ലാത്തതിനാൽ ഇത് നശിപ്പിക്കാനും മനുഷ്യന് അവകാശമില്ല.
വിഭവസമൃദ്ധി അതിൻ്റെ പാരമ്യത്തിൽ എത്തുമ്പോൾ രാഷ്ട്രത്തിൽ എല്ലാ ജീവജാലങ്ങളും സന്തോഷത്തിൽ ആറാടും. ലോകക്ഷേമമാണ് ഇവിടെ ലക്ഷ്യം. 'ലോകാസമസ്താഃ സുഖിനോഭവന്തു: അതിനുവേണ്ടി വിശ്വത്തെ മുഴുവൻ ഒരുകുടുംബമായി കാണണം. അതാണ് 'വസുധൈവ കുടുംബകം! സ്വന്തം കുടുംബത്തിൽ ധർമ്മിഷ്ടരായആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണ രഹിതമായി ദോഹന ത്തിൽ അധിഷ്ഠിതമായിട്ടുള്ള സമൂഹത്തിൽ എല്ലാവരും അവനവൻ്റെ ആവശ്യങ്ങൾ സാധിക്കാൻവേണ്ടി മാത്രം

വസുധൈവ കുടുംബകം! 
സ്വന്തം കുടുംബത്തിൽ ധർമ്മിഷ്ടരായആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണ രഹിതമായി ദോഹന ത്തിൽ അധിഷ്ഠിതമായിട്ടുള്ള സമൂഹത്തിൽ എല്ലാവരും അവനവൻ്റെ ആവശ്യങ്ങൾ സാധിക്കാൻവേണ്ടി മാത്രം വിഭവങ്ങൾ യജ്ഞരൂപത്തിൽ ആർജ്ജിച്ചു പ്രയോഗിക്കുന്നു. യജ്ഞരൂപത്തിൽ ആർജ്ജിക്കുമ്പോൾ അഥവാ ദോഹനം ചെയ്യുമ്പോൾ, എടുക്കുന്നതിനൊപ്പം കൊടുക്കുകയും ചെയ്യണം. വൃക്ഷങ്ങൾ വെട്ടുന്നതിനൊപ്പം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതാണ് യജ്ഞരൂപേണയുള്ള ധനസമാഹരണം. ധനം സമാഹരിച്ചുപയോഗിക്കുമ്പോൾ തനിക്കും മറ്റുള്ളവർക്കും അത് ഉപകാരപ്പെടണം. അപ്പോഴാണ് 'പരോപകാരമേപുണ്യം' എന്ന മഹാഭാരത വചനം അന്വർത്ഥം ആകുന്നത്. മറിച്ചായാൽ അത് പാപമാണ്. പാപം പരപീഡനമാണ്. ഇതുതന്നെയാണ് ശ്രീരാമകൃഷ്ണ ദേവൻ 'ആത്മനോമോക്ഷാർത്ഥം ജഗത്ഹിതായ ച' എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്. ആത്മമോക്ഷത്തിനുവേണ്ടി വ്യക്തികൾ ചെയ്യുന്നത് ലോകഹിതത്തിനും കൂടിയാകണം. ശ്രീനാരായണഗുരുവും 'അവനനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായിവരേണം' എന്നു പറഞ്ഞപ്പോഴും ഇതുതന്നെ ലക്ഷ്യമാക്കി. ഇങ്ങനെയുള്ള സമൂഹത്തിൽ യോഗക്ഷേമം (social welfare) എളുപ്പമാണ്. കാരണം ഭൗതിക വികസനവും (പ്രേയസ്സ്) ആധ്യാത്മിക പുരോഗതിയും (ശ്രേയസ്സ്) അവിടെ ഒരുമിച്ചു നേടാൻ കഴിയും. ഇവിടെമനുഷ്യർക്ക് ശാന്തിയുണ്ടാകും.

ഈ സമൂഹത്തിൽ, 'സ്ത്രീയാശ്ചാപുരുഷാഃ മാർഗ്ഗം സർവാലങ്കാര ഭൂഷിതാഃ നിർഭയാഃ പ്രതിപദ്യന്തേയാദാരക്ഷതി ഭൂമിപാഃ( മഹാഭാരതം, ശാന്തിപർവ്വം). സർവ്വാലങ്കാരഭൂഷിതയായ, സുന്ദരിയായ സ്ത്രീക്ക് പാതിരാസമയത്തും പുരുഷതുണയില്ലാതെ നിർഭയം നഗരങ്ങളിലെ വീഥികളിലൂടെ വിഹരിക്കാൻ കഴിയുമ്പോഴാണ് നല്ലഭരണം നടക്കുക. ഇതാണ് നല്ല മനസ്ഥിതിയുള്ള ആളുകളുള്ള വ്യവസ്ഥിതിയുടെ ലക്ഷണം. കൗമാരക്കാരിക്കും യുവതിക്കും രണ്ടു വയസ്സായ പെൺകുട്ടിക്കും എഴുപതുവയസ്സായ വൃദ്ധയ്ക്കും വഴി നടക്കാൻ കഴിയാത്ത വ്യവസ്ഥിതി ഒരിക്കലും ഒരു ക്ഷേമ രാഷ്ട്രമാകില്ല. ഇതിന്റെയർത്ഥം, നല്ല ഭൗതികപുരോഗതിയുണ്ടാകണമെങ്കിൽ നല്ല മനസ്ഥിതിയുണ്ടാകണമെന്നാണ്. ഭൗതിക മൂലധനവും, മനുഷ്യമൂലധനവും ഒപ്പം തന്നെ സാമൂഹ്യമൂലധനവും, ഇതിനെയൊക്കെ പുഷ്ടിപ്പെടുത്താൻ ആധ്യാത്മിക മൂലധനവും കൂടിയുണ്ടെങ്കിൽ മാത്രമേ വളർച്ച വികസനത്തിലേക്കും, വികസനം പുരോഗതിയിലേക്കും, പുരോഗതി ശ്രേയസിലേക്കും നയിക്കുകയുള്ളു. ഇന്നത്തെ ലോക സ്ഥിതി എന്തെന്നാൽ വരുമാനത്തിൽ വളർച്ചയുണ്ട്, വികസനത്തിൽ വർധനവുണ്ട്, പുരോഗതിയിൽ വേഗതയുണ്ട്. പക്ഷേ, മനസ്സിന് സുഖവും, സമാധാനവുമില്ല. ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.

സഹസ്രഗുണം ഉത്സസൃഷ്ടം

ആദത്തേഹി രസംരവീ' (കാളിദാസൻ, രഘുവംശം)

ആയിരം മടങ്ങു മഴയായി തിരിച്ചുനൽകാൻവേണ്ടിയാണ് സൂര്യൻ കടലിൽ നിന്ന് വെള്ളമെടുക്കുന്നത്. എടുക്കുന്നിടത്തു മാത്രമല്ല കടലിലും കരയിലുമെല്ലാം മഴ നൽകുന്നു. നികുതി പിരിക്കുമ്പോൾ അത് നൽകുന്നവർക്ക് മാത്രമല്ല, നൽകാത്ത പാവപ്പെട്ടവർക്കും രാജാവ് ക്ഷേമം നൽകുന്നു. ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴി ക്കണം. പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ജനങ്ങളിൽ നിന്ന് അധിക നികുതി ഈടാക്കാമെന്നു കൗടില്യൻ പറയുന്നു. പക്ഷേ അങ്ങനെ പിരിക്കുന്ന തുക രാജാവിനും അയാളുടെ ബന്ധുമിത്രാദികൾക്കും(ഇപ്പോൾ പാർട്ടിക്കാർക്ക്) ഖജനാവിലെ ഉദ്യോഗസ്ഥന്മാർക്കും ഉള്ളതല്ല.

ചാണക്യൻ പറഞ്ഞിരിക്കുന്നത് എങ്ങനെയാണോ ശലഭം പൂവിൽ നിന്ന് തേൻശേഖരിക്കുന്നത് അതുപോലെ വേണം രാജാവ് ജനങ്ങളിൽ നിന്ന് നികുതി പിരിക്കേണ്ടത് എന്നാണ്. അതായത് പൂവിനെ നോവിക്കാതെ, പൂവ് അറിയാതെയാണ് ശലഭം തേൻ വലിച്ചെടുക്കുന്നത്. ജനങ്ങൾക്ക് വിഷമം വരാതെവേണം നികുതി ഈടാക്കാൻ.

No comments:

Post a Comment