കൊട്ടിയം : തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് ഉറപ്പായതോടെ സീറ്റുകൾ സംബന്ധിച്ച ചർച്ചകളിലേക്കു കടന്ന്
ജില്ലയിൽ മുന്നണികൾ.വാർഡ് വിഭജനത്തെ തുടർന്നുണ്ടായ സീറ്റ് വർദ്ധനവും ചില വാർഡുകൾ സംവരണമായതുമാണ് ഇപ്പോൾ ഏറെ ചർച്ച നടക്കുന്നത്. എന്നാൽ സംവരണ വാർഡുകൾ കണ്ടെത്താനുള്ള നറുക്കെടുപ്പിനു ശേഷമേ ചിത്രം വ്യക്തമാകൂ. തോൽക്കുന്ന സീറ്റുകൾ നൽകരുതെന്നുമാണു വിവിധ കക്ഷികളുടെ നിലപാട്.റിബൽ ശല്യം ഒഴി വാക്കണമെന്നാണ് പൊതുവികാരം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സമ്മർദ്ദ തന്ത്രം ഘടകകക്ഷികൾ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ നൽകിയിരുന്ന സീറ്റുകളിൽ പലതും വച്ചുമാറാനും ഘടകകക്ഷികൾ സന്നദ്ധത അറിയി ച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ട്രയലാണ് തദ്ദേശതിരഞ്ഞെടുപ്പ് എന്നതിനാൽ പല ജില്ലാ നേതാക്കളും ജില്ലാ പഞ്ചായത്ത് സീറ്റിനായി രംഗത്തുണ്ട്.മുഖ്യധാരപാർട്ടി കൾ എല്ലാം തന്നെ വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം അടിത്തട്ടിൽ ശക്തമാക്കി തുടങ്ങി സ്ഥാനാർഥി നിർണയത്തിൽ വിജയം മാത്രമായിരിക്കണം മുഖ്യമാനദണ്ഡം എന്നിരിക്കെ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് സീറ്റുകൾ വച്ചുമാറാനുള്ള ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ മുന്നണി ജില്ലാ പഞ്ചായത്തിൽ ജയസാധ്യതയുള്ള സീറ്റുകളിൽ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇടതുമുന്നണിയിൽ പുതിയതായി രൂപം കൊണ്ട സീറ്റ് സിപിഎം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇടത് മുന്നണിയിൽ സിപിഎം തീരുമാനത്തിനാണ് മുൻഗണന എന്നിരിക്കെ തർക്കങ്ങൾ ഉണ്ടാവില്ല.
യുഡിഎഫ് സംവിധാനത്തിൽ ലീഗിന് ഉണ്ടാവുന്ന അവഗണന പരിഹരിക്കാൻ പോലും കോൺഗ്രസിനായിട്ടില്ല ജില്ലയിലെ രണ്ടാമത്തെ ഘടകകക്ഷിയെന്ന പരിഗണന വേണമെന്ന ആവശ്യം ലീഗ് ഉയർത്തി കഴിഞ്ഞു. യുഡിഎഫിന് എന്നും തലവേദനയായ റിബൽ ശല്യം ഒഴി വാക്കണമെന്നാണ് പൊതുവികാരം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സമ്മർദ്ദ തന്ത്രവുമായി ആർ എസ് പി യും ലീഗും രംഗത്തുണ്ട്.ലീഗ് കൂടുതൽ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.വരും ദിനങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത്‌തല തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തേക്ക് കടക്കുകയാണ് മുന്നണികൾ
No comments:
Post a Comment