മാതൃകയായി കേരളം മാറാനുള്ള കാരണം മഹാത്മാ
അയ്യങ്കാളി - ജി.എസ്.ജയലാൽ.എം എൽ എ
ചാത്തന്നൂർ: സാമൂഹികവ്യവസ്ഥിതിയിൽ ഇന്ന് ലോകത്തിനു തന്നെ
മാതൃകയായി കേരളം മാറാനുള്ള കാരണം മഹാത്മാ
അയ്യങ്കാളിയാണെന്ന് ജി.എസ്.ജയലാൽ എംഎൽഎ പറഞ്ഞു.
കെപിഎംഎസ് ചാത്തന്നൂർ യൂണിയന്റെ നതൃത്വത്തിൽ അയ്യങ്കാളി ജയന്തിയുടെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർപേഴ്സൺ വിജയ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിജിശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ജയന്തി സന്ദേശം നല്കി സംഘാടക സമിതി ഭാരവാഹികളായ സനൽകുമാർ. പി.എസ് സ്വാഗതവും കെ
കെ.സേതു രാജ് നന്ദിയും പറഞ്ഞു. സമ്മേളത്തിനു മുന്നോടിയായി നഗരത്തിലൂടെ വർണാഭമായ അവിട്ടദിന ഘോഷയാത്രയും നടത്തി.
ഫോട്ടോ: ജി.എസ്.ജയലാൽ എം.എൽ എ ഭദ്രദീപ പ്രകാശനം നടത്തി ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment