കഞ്ചാവ് മയക്കുമരുന്നു മാഫിയയുടെ വിളനിലമായി പരവൂർ മാറുന്നു ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ.പരവൂർ കായലിന്റെയും ഇത്തിക്കരയാറിന്റെ തീരങ്ങളിൽ പ്രവർത്തിക്കുന്ന കയാക്കിങ് കേന്ദ്രങ്ങളും റിസോർട്ടുകൾ
കേന്ദ്രീകരിച്ചു കൊണ്ടും ലഹരി മാഫിയ മയക്കു മരുന്ന് കച്ചവടം പൊടി പൊടിക്കുബോഴും പോലീസും എക്‌സൈസും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.പോലീസിന്റെ പെട്രോളിംഗ് സംവിധാനം കാര്യഷമമല്ലാത്തത് മൂലമാണ് ലഹരിസംഘം ആക്രമണങ്ങളിലേക്ക് തിരിയുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നത് കഴിഞ്ഞ ദിവസമാണ് ലഹരി വില്പന ചോദ്യം ചെയ്ത് പോലീസിനെ അറിയിച്ചതിന് ഗ്രാമപഞ്ചായത്ത് അംഗമായ ഉണ്ണി രതീഷിനെ യാതൊരു പ്രകോപനവും കൂടാതെ ലഹരി മാഫിയയ്ക്ക് ചുക്കാൻ പിടിക്കുന്ന മോൻ കുട്ടൻ മൈലക്കാട് സ്വദേശിയോടൊപ്പം കാറിൽ എത്തി ഗ്രാമപഞ്ചായത്ത് അംഗത്തിനെ ആക്രമിച്ചത്. സ്ഥിരം കുറ്റവാളിയായ മോൻ കുട്ടന്റെ പേരിൽ നിരവധി കേസുകളാണ് വിവിധ പോലിസ് സ്റ്റേഷനുകളിൽ ഉള്ളത് എന്നിട്ടും പോലിസ് സംരഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു പോരുന്നത് എന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി
നെടുങ്ങോലം മേഖലയിൽ
കഞ്ചാവ്, മയക്കുമരുന്നു ലോബികളുടെ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്.
നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഹരിയുടെ മറവില്‍ അടിപിടിയും ആക്രമണസംഭവങ്ങളും ഉള്‍പ്പെടെയുള്ള അക്രമങ്ങളാണു ഓരോ ദിവസവും ഇവിടെ അരങ്ങേറുന്നത്. ആറ് മാസം മുൻപാണ് മോൻകുട്ടന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ചാത്തന്നൂരിൽ മയക്കു മരുന്ന് വില്പന ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിച്ചത് ഇ കേസിൽ ജാമ്യത്തിൽ നിൽക്കവേ യാണ് വീണ്ടും ഗ്രാമപഞ്ചായത്ത് അംഗത്തിനെ ആക്രമിച്ചത്. പ്രശസ്ത മജീഷ്യൻ അശ്വിൻ പരവൂരിനെ ആക്രമിച്ച കേസിലെയുംപ്രതിയാണ് മോൻ കുട്ടൻ ഇ കേസിൽ വിചാരണ നടക്കുകയാണ് ഇപ്പോൾ. നെടുങ്ങോലം മേഖലയിൽ കഞ്ചാവ് വില്പനക്കാര്‍ ഏറ്റുമുട്ടുകയും വാക്കേറ്റവും കയ്യാങ്കളിയും സ്ഥിരമായി നടക്കുന്നതാണ് എന്ന് നാട്ടുകാർ പറയുന്നു.പരവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ്
പരിസരം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കഞ്ചാവ,് മയക്കുമരുന്നു മാഫിയയുടെ താവളമാണ്. രാത്രി കാലങ്ങളില്‍ ഈ പ്രദേശത്തുകൂടെ നടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ പോലും നടന്നുപോകാന്‍ പലര്‍ക്കും ഭയമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ വന്നുപോകുന്ന ബസ് സ്റ്റാന്‍ഡാണ് പരവൂർ ഇവിടെയാണ് കഞ്ചാവുകാരുടെ വിളയാട്ടം ഇവര്‍ക്ക് പുറമേ അനാശാസ്യക്കാരുടെയും പ്രധാന താവളമാണിത്.പരവൂർ നഗരപ്രദേശത്തിൽ അടുത്തിടെ ഉണ്ടായ ഭൂരിഭാഗം അക്രമങ്ങളും ലഹരിയുടെയും അനാശാസ്യത്തിന്റെയും പേരിലാണ്. പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം കുറഞ്ഞുവന്ന സഹാചര്യത്തിലാണ് ഇവര്‍ വീണ്ടും തലപൊക്കി തുടങ്ങിയത്.
അക്രമങ്ങൾ കൂടിവന്നതോടെ പോലീസ് ഇവരെ പിടികൂടുന്നതില്‍ കാര്യക്ഷമത കാണിക്കുന്നില്ലെന്ന അക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അക്രമങ്ങളും കൊലപാതകവും നടക്കുമ്പോള്‍ മാത്രം വന്ന് ആളെ പിടിച്ചുകൊണ്ടുപോകുന്നതല്ലാതെ ഇവരെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണു ജനങ്ങള്‍ പറയുന്നത്. കഞ്ചാവു കേസിലും മറ്റും പിടിക്കപ്പെടുന്നവര്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ഈ രംഗത്തു സജീവമാകുകയാണു ചെയ്യുന്നത്. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ പല അക്രമങ്ങളും തടയാന്‍ സാധിക്കും.
തമിഴ്‌നാട്ടില്‍ നിന്നും വർക്കലയിൽ നിന്നുമാണ് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കൂടുതലായി എത്തുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ഇടനിലക്കാര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലരും നിരീക്ഷണത്തിലാണെന്നും ഇവര്‍ പറയുന്നു. ലഹരിയുടെ മറവില്‍ അക്രമണ സംഭവങ്ങൾ വര്‍ധിച്ചതോടെ ഇതിനെ ശക്തമായി നേരിടനാണ് പോലീസിന്റെയും തീരുമാനം. ഇതോടനുബന്ധിച്ച് നെടുങ്ങോലത്തും പരവൂർ നഗരത്തിലെ മറ്റു പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് എന്നും പോലിസ് പറഞ്ഞു.
No comments:
Post a Comment