ചാത്തന്നൂർ : യു ഡി എഫ് പിന്തുണ യോടെ സിപിഎം വിമത പ്രസിഡന്റും കോൺഗ്രസുകാരൻ വൈസ് പ്രസിഡന്റും ആയ ചിറക്കര ഗ്രാമ പഞ്ചായത്തിൽ ജി. എസ് ജയലാൽ വഴിവിട്ട സഹായം പ്രതിഷേധവുമായി ഇടത് മുന്നണി പ്രവർത്തകർ. സർക്കാരിന്റെ പൊതുപരിപാടികളിൽ പഞ്ചായത്ത് ചിറക്കര പഞ്ചായത്ത് പ്രസിഡന്റിന് അമിത പ്രാധാന്യം നല്കുകയും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും
കൊടുക്കാത്ത ആനുകൂല്യങ്ങൾ കൊടുക്കുകയും പഞ്ചായത്ത് നടപ്പാക്കുന്ന
പദ്ധതികളിൽ പോലും ഇടപെടൽ നടത്തി കോൺഗ്രസ് മെബർമാരുടെ വാർഡുകളിൽ പരിപാടികൾക്ക് പ്രാധാന്യം നൽകി പങ്കെടുത്ത് കോൺഗ്രസുകാരനായ പഞ്ചായത്ത്
വൈസ് പ്രസിഡന്റിനെ കൂടെകൂട്ടി ഇടതു മെബർമാരുടെ വാർഡുകളിൽ എത്തുന്നതുമാണ് പ്രധാന പരാതികളായി ചൂണ്ടികാട്ടി സിപിഎം ചിറക്കര ലോക്കൽ നേതൃത്വം
മേൽഘടകങ്ങളിൽ പരാതി നല്കിയിരിക്കുന്നത്.
@ ചിറക്കര ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങൾ പൊടി പൊടിച്ചു തട്ടി കൂട്ട് ഓണാഘോഷം പ്രതിക്ഷേധവുമായി സി പി എം
ജി.എസ്. ജയലാൽ എം എൽ എയുടെ നിർദ്ദേശപ്രകാരം അനുവദിച്ച
ടുറിസം വകുപ്പിന്റെ 50000രൂപയും പഞ്ചായത്ത് ഫണ്ടും പൊതു സമൂഹത്തിൽ നിന്നും സമാഹരിച്ച ഫണ്ടും ഉപയോഗിച്ച് തട്ടിക്കൂട്ട് ഓണാഘോഷം നടത്തിയതായതാണ് പരാതി. നിരവധി ടുറിസം സാധ്യതകൾ ഉള്ള ചിറക്കര ഗ്രാമപഞ്ചായത്തിൽ മാലാകായൽ കണ്ടൽകാട് പോളച്ചിറ ചിറക്കരക്ഷേത്രം ആയിരവില്ലി, താവണംപൊയ്ക കഥകളി നടൻചിറക്കര മാധവൻകുട്ടിസ്മാരകം , ഗുസ്തി ഇതിഹാസം കേരളഗാമ പോളച്ചിറ രാമചന്ദ്രൻ സ്മാരകം തുടങ്ങിയ ഇടങ്ങളിൽ നാളിതുവരെ
ടുറിസം വികസനത്തിന് ഒരു ഫണ്ടും ചിലവഴിക്കാത്ത ജി. എസ്. ജയലാൽ
എം എൽ എ ജനങ്ങളെയും എൽ ഡി എഫി നെയും വഞ്ചിച്ചു കൂറുമാറി ഭരണം അട്ടിമറിച്ച പ്രസിഡന്റ് ഭരിക്കുന്ന പഞ്ചായത്തിൽ ടുറിസംവകുപ്പിന്റെ 50000രൂപ അനുവദിച്ചു ഓണാഘോഷം നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു എൽ ഡി എഫ് തീരുമാനങ്ങൾ അട്ടിമറിച്ചു കൊണ്ട് എംഎൽ എ നടത്തുന്ന നീക്കങ്ങൾക്ക് സംശയത്തിന്റെ നിഴലിലാണ്.
പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന് 800സ്ഥാനത്തെക്ക് കൂപ്പ്ക്കുത്തിയ പഞ്ചായത്തിൽ ഇപ്പോൾ സമ്പൂർണ അഴിമതിയും വികസനമുരടിപ്പും നടക്കുന്ന പഞ്ചായത്തിൽ ഒരു സമരം പോലും സംഘടിപ്പിക്കാത്ത സി പി ഐയും എം. ൽ എ യും ടുറിസം വകുപ്പിന്റെ പണം ഉപയോഗിച്ച് യു.ഡി.എഫ് നേ
നേതൃത്വം പഞ്ചായത്ത് പ്രസിഡന്റ്റിനു അഴിമതി നടത്താൻ എം.എൽഎ നടത്തുന്ന പരിപാടികൾ ജനളോടുള്ള വെല്ലുവിളിയാണ് എന്ന് ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു.
No comments:
Post a Comment