Sunday, 7 September 2025

പുത്തൻകുളത്തെ പീതാംമ്പരമണിയിച്ചു ചതയദിനഘോഷ യാത്ര

പുത്തൻകുളത്തെ പീതാംമ്പരമണിയിച്ചു ചതയദിനഘോഷ യാത്ര
പരവൂർ : ശ്രീനാരായണ സ്തു‌തികൾ നിറഞ്ഞ അന്തരീക്ഷത്തിൽ പുത്തൻ കുളത്തെ മഞ്ഞക്കടലാക്കി ചതയദിന ഘോഷയാത്ര. നെറ്റിപട്ടം കെട്ടിയ ഗജ വീരന്മാരുടെ അകമ്പടിയോടെ അമ്മാര ത്ത് മുക്കിൽ നിന്നും പുത്തൻകുളം
ശാഖായോഗത്തിന്റെ  നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ  പങ്കെടുത്തു. 
പുലികളിയും മയിലാട്ടവും കോൽകളിയും കോലവും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടിയപ്പോൾ
കുമാരനാശാന്റെ ചണ്ഡാലഭിഷുകി, ചങ്ങമ്പുഴയുടെ വാഴക്കുല തുടങ്ങിയ കവിതകളുടെ നിശ്ചലദൃശ്യങ്ങളും മനോഹരമായി അവതരിപ്പിച്ചു. സൂര്യകാന്തി പൂക്കളെ അനുസ്മരിപ്പിക്കും വിധം കുരുന്നുകളും അണിഞ്ഞൊരുങ്ങി. ഒട്ടേറെ ഫ്ലോട്ടുകളും ബാൻഡ്, ചെണ്ട മേളങ്ങളും ഘോഷയാത്രയ്ക്ക കൊഴുപ്പേകി.സമുദായ ശക്തി വിളിച്ചോതുന്നതായി ഘോഷയാത്ര. ഗുരുമന്ദിരത്തിന് മുന്നിൽ ഘോഷയാത്ര സ്മാപിച്ചു തുടർന്ന് ചതയദിന സമ്മേളനം ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്തു.പ്രൊഫ. വി.എസ്.ലീ,പുത്തൻകുളം ജോയി, വി. കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :പുത്തൻകുളം എസ് എൻ ഡി പി ശാഖയുടെ നേത്രത്വത്തിൽ നടന്ന ചതയദിനഘോഷയാത്ര 

No comments:

Post a Comment