പരവൂർ: ബിജെപി നേതാവായ
ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ ഗുണ്ടാആക്രമണം. ചിറക്കര ഗ്രാമ പഞ്ചായത്തിലെ 16-)o വാർഡ് മെമ്പറും
ബിജെപി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി യുമായ രതീഷ് (ഉണ്ണി)യെയാണ് ഗുണ്ടാ സംഘം ആക്രമിച്ചു പരിക്കേല്പിച്ചത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനിൽ നിന്നും ബൈക്കിൽ വീട്ടിലേക്കുള്ള യാത്രമധ്യ
റോഡിൽ വച്ച് കണ്ട
സുഹൃത്തുമായി ബൈക്ക് നിർത്തി
സംസാരിച്ചു കൊണ്ട് നിൽക്കെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ(36 മോൻകുട്ടൻ ) എന്ന കൊടും ക്രിമിനൽ യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മർദ്ധിക്കുകയായിരുന്നു.നിലവിളി കേട്ട്
നാട്ടുകാർ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് രതീഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പാരി പ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. പരവൂർ പോലിസ് കേസെടുത്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോൻകുട്ടൻ അതിന് ശേഷം പ്രശസ്ത മജീഷ്യൻ അശ്വിൻ പരവൂരിനെ ആക്രമിച്ച കേസിലും ചാത്തന്നൂർ താഴം ആനന്ദ ഗിരി ക്ഷേത്രത്തിന് മുന്നിൽ വച്ച് ബിജെപി ചാത്തന്നൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിനേശിനെയും നാട്ടു കാരെയും ആക്രമിച്ച കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് വീണ്ടും
ജനപ്രതിനിധി കൂടിയായ
ബിജെപി പ്രവർത്തകനെ ആക്രമിച്ചി രിക്കുന്നത് 2013 -ൽ ഗുണ്ടാ ആക്റ്റ് ചുമത്തി നാട് കടത്തിയിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടി പരവൂർ പോലിസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment