സാമ്പത്തിക ക്രമകേടും അഴിമതിയും ആദിച്ചനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ബിജെപിയുടെ ജനപ്രതിനിധികൾ ഉപരോധിച്ചു
ചാത്തന്നൂർ : സാമ്പത്തിക ക്രമകേടും അഴിമതിയും ആദിച്ചനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ബിജെപിയുടെ ജനപ്രതിനിധികൾ ഉപരോധിച്ചു.
ആദിച്ചനല്ലൂർ ഫെസ്റ്റ് 2024 സാമ്പത്തിക അഴിമതി, 2024-25 വർഷത്തെ പഞ്ചായത്ത്കുടുംബശ്രീ സിഡിഎസ് ഫണ്ട് തിരിമറി എന്നീ വിഷയങ്ങളിൽ കുറ്റക്കാർക്ക് എതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഉപരോധ സമരം നടത്തിയത്. വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായം നൽകുന്നതിനായി 2024 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫെസ്റ്റ് 2024 ന്റെ വരവ് ചെലവ് കണക്കുകൾ നാളിതുവരെ പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിക്കാതിരിക്കുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും നൽകാതിരിക്കുകയും ചെയ്ത ഗുരുതരമായ സാമ്പത്തിക അഴിമതിയിൽ അന്വേഷണം
ആവശ്യപ്പെട്ടു കൊണ്ടും
ആദിച്ചനല്ലൂർ പഞ്ചായത്ത്
കുടുംബശ്രീ കമ്മറ്റിയുടെ 2024 -25 വർഷത്തെ ഫിനാൻസ് ഓഡിറ്റിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഓഡിറ്റ് നിർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുകയും, കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തുകയും ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ തന്നെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മിഷനിൽ പരാതി സമർപ്പിക്കുകയും ചെയ്തു. നാളിതുവരെ തുടർനടപടികൾ സ്വീകരിക്കുകയോ കുടുംബശ്രീ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കുറ്റവാളികൾക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല
ഇ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ഉന്നത അധികാരികൾക്കും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം കൈക്കൊള്ളുന്നതിനായി ബിജെപി ജനപ്രതിനിധികൾ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചു കൊണ്ടുമാണ് ഉപരോധസമരം നടത്തിയത്. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ശ്യാംപ്രവീൺ, മൈലക്കാട് ജി. രാജു , രഞ്ജിത്ത് മൈലക്കാട്, ശ്രീകല സുനിൽ, രഞ്ജു ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗം ശ്രീലാൽ.എസ്, ആദിച്ചനല്ലൂർ ഏരിയ വൈസ് പ്രസിഡന്റ് ടി. എസ്. ബിനോയ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
No comments:
Post a Comment