ശ്രീമദ് ഭാഗവതം വേദവേദാന്ത സാരം ലോകത്തിനെ നേർവഴിക്ക് നയിക്കുന്ന വേദം - ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി തൊടിയൂർ
ബ്രഹ്മശ്രീ ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി തൊടിയൂർ പറഞ്ഞു.കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹംവേദത്തെ നാലായി പകുത്ത വേദവ്യാസൻ അഞ്ചാമത് വേദം ആയിട്ടുള്ള മഹാഭാരതം ഉണ്ടാക്കി അതിനുശേഷം സാധാരണക്കാരെ ആത്മീയമായ ചിന്തയിലേക്ക് എത്തിച്ച് ജീവിതം ധന്യമാക്കുന്നതിന് വേണ്ടി 17 പുരാണങ്ങൾ നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്. കലിയുഗത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഭഗവാൻ്റെ ദിവ്യ ചൈതന്യം ശ്രീമദ് ഭാഗവതത്തിലേക്ക് ലയിപ്പിച്ചു. അന്നുമുതൽ ശ്രീമദ് ഭാഗവതം പ്രത്യക്ഷകൃഷ്ണ സ്വരൂപമാണ് കലിയുഗത്തിൽ സകല ധർമ്മങ്ങളും ശ്രീമദ് ഭാഗവതത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏഴു ദിവസങ്ങളിൽ ആയിട്ട് രാവിലെ ആറുമണി മുതൽ വൈകുന്നേരം 7 മണി വരെയായിട്ട് ഏഴ് പകലുകളിലൂടെ നടക്കുന്ന കലിയുഗത്തിലെ ഏറ്റവും വലിയജ്ഞാനയജ്ഞമാണ്ശ്രീമദ് ഭാഗവത സപ്താഹജ്ഞം അനേകം സ്തുതികളും അനേകം അവതാര ചരിത്രങ്ങളും അനേകം അനേകം തത്വപദേശങ്ങളും നിറഞ്ഞിരിക്കുന്ന ശ്രീമദ് ഭാഗവതം ശ്രവണത്തിലൂടെ മുക്തി നൽകുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. സപ്താഹയഞജത്തിന്റെ മൂന്നാം ദിവസമായ ഇന്ന് യജ്ഞശാലയിൽ രാവിലെ 6ന്
അഷ്ടദ്രവ്യഗണപതി ഹോമം,10ന് ശ്രീ കൃഷ്ണവതാരംഉച്ചയ്ക്ക് 1ന് പിറന്നാൾ സദ്യ,വൈകുന്നേരം 4.45ന് ശ്രീകൃഷ്ണജയന്തിഘോഷയാത്ര തുടർന്ന് ഉറിയടിയും കൃഷ്ണലീലയും
വൈകുന്നേരം 5ന്
വിഷ്ണുസഹസ്രനാമജപം, .
No comments:
Post a Comment