ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ ശൗചാലയ മാലിന്യം ശൗചാലയമാലിന്യം തള്ളുന്നത് പതിവാകുന്നു നടപടി വേണ്ടമെന്ന ആവശ്യം ശക്തമാകുന്നു. ആറ്റിന്റെ തീരത്തെ കാട് പിടിച്ച് കിടക്കുന്ന ആളൊഴിഞ്ഞ സ്ഥലങ്ങളിലും മണ്ണെടുപ്പ് ഇല്ലാത്തത് മൂലം ഉപേക്ഷിച്ച കടവുകളിലുമാണ് ടാങ്കർ ലോറികളിൽ കൊണ്ട് വന്ന് ശൗചാലയ മാലിന്യം ഒഴുക്കുന്നത്.
മാലിന്യo ഒഴുക്കുന്നതിന് മുൻപായി ഇരുചക്ര വാഹനങ്ങളിൽ എത്തി ഏജന്റുമാർ ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ടാങ്കർ ലോറികൾ കടവുകളിലേക്ക് എത്തുന്നത്.
ജില്ലയിലെ പ്രമുഖ ആശുപത്രികളിൽ നിന്നും കരാർ എടുത്തിട്ടുള്ള സംഘങ്ങളാണ് ഇതിന് പിന്നിൽ ദിവസവും സ്ഥലങ്ങൾ മാറ്റി കൊണ്ടിരിക്കുന്ന ഇക്കൂട്ടർ മീനാട്, നെടുങ്ങോലം,
കുമ്മല്ലൂർ, അടുതല, മരക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ മാറ്റി മാറ്റിയാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. സി സി ടി വി ക്യാമറകൾ ആറ്റിന്റെ തീരത്ത് ഇല്ലാത്തത് മൂലവും കാട് പിടിച്ച് കിടക്കുന്നതിനാലും ശൗചാലയ മാലിന്യം തള്ളുന്നവരുടെ ഇഷ്ടകേന്ദ്രമായി ആറ്റിന്റെ തീരങ്ങൾ മാറുകയാണ്. ഇത്തിക്കര ഭാഗത്ത് മാത്രം ദിവസവും പത്ത് മുതൽ അൻപത് വരെയുള്ള ലോഡുകൾ നിക്ഷേപിക്കുന്നുണ്ട്.ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നും തുടങ്ങി പരവൂർ ചാത്തന്നൂർ റോഡിലെ പാലമുക്കിൽ അവസാനിക്കുന്ന ആറിന്റെ തീരത്തെ തോട്ടവാരം റോഡിലാണ് സ്ഥിരമായി വാഹനത്തിലെത്തിച്ച് മാലിന്യം ഒഴുക്കുന്നത്.മിക്കദിവസങ്ങളിലും മാലിന്യം വെള്ളത്തിനു മുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. ലോഡ്‌കണക്കിന് മാലിന്യം തള്ളുന്നതിനാൽ അതീവ ദുർഗന്ധമാണ് ഈ പ്രദേശം. മാലിന്യംതള്ളൽ സ്ഥിരമായതോടെ പ്രദേശത്തെ കിണറുകളും മലിനമായതായി ജലാശയത്തിൽ ശൗചാലയമാലിന്യം ഒഴുക്കുന്നതു തടയാൻ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും പോലീസ് പ്രദേശത്ത് രാത്രിയിൽ പട്രോളിങ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
No comments:
Post a Comment