കൊല്ലം : ആവി പറക്കും ഭക്ഷണം തേടി തട്ടുകടകളിലേക്ക് പോകുന്നവർ തിരിച്ചുപോകുന്നത് രോഗവുമായി. ഭക്ഷണത്തോടൊപ്പം രോഗാണുക്കളെ കൂടിയാണ് പലയിടങ്ങളിൽ നിന്നും അകത്താക്കുന്നത്. കോളറ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ആയിരക്കണക്കിന് തട്ടുകടകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നഗരഗ്രാമ വിത്യാസമില്ലാതെ പ്രവർത്തിക്കുന്നത്. ജില്ലയിലെ 90 ശതമാനം തട്ടുകടകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമില്ലാത്തവയാണ്.വിരലിൽ എണ്ണാവുന്ന മാത്രമാണ് അംഗീകാരമുള്ളത്. കൊല്ലം നഗരഹൃദയത്തിൽ തന്നെയാണ്
അംഗീകാരമില്ലാത്ത തട്ടുകടകൾ കൂടുതൽ.ഒരു അഞ്ചു ശതമാനം
തട്ടുകടകൾ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള കടകൾ രണ്ടു ശതമാനം മാത്രമാണ്
@ കൊല്ലം നഗരത്തിൽ രാത്രി തട്ടുകടകളെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നഗരപ്രദേശം. പകലും രാത്രിയും പ്രതേകം പ്രവർത്തിക്കുന്ന തട്ടുകടകളാണ് ഉള്ളത്.
എസ് എം പി റോഡിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച തട്ട് കടകൾ വീണ്ടും രംഗപ്രവേശനം ചെയ്തു. ഇവിടെ പഴയ രീതിയിൽ റോഡ് പകുതിയോളം കൈയ്യേറിയാണ് കച്ചവടം നടക്കുന്നത്. ബീച്ചിലും ബീച്ച് റോഡിലും ചിന്നകടയിലും പോളയത്തോട്, ആശ്രമം ലിങ്ക് റോഡ്, ഹൈസ്കൂൾ ജങ്ങഷ്ൻ, ആനന്ദവല്ലീശ്വരം എന്നിവടങ്ങളിൽ
രാത്രി 8 മണിയോടെയാണ് റോഡ് കയ്യേറി തട്ടുകടകളുടെ പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിക്കുന്നത്. പലപ്പോഴും തട്ട് കടകൾക്ക് മുന്നിൽ കൂടി വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്. ആശ്രമം ലിങ്ക് റോഡിൽ ബസ് ബേ പൂർണമായും ഇവരുടെ
നിയന്ത്രണത്തിലാണ്. കസേരകളും മേശകളും നിരത്തിയിട്ടാണു ബസ് ബേ കയ്യേറുന്നത്. ബസ് സ്റ്റാൻഡിനു മുന്നിൽ ബൈക്കുകൾ നിരനിരയായി പാർക്കു ചെയ്യുന്നതോടെ ഇതിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാകും
കപ്പലണ്ടി കച്ചവടം, കാപ്പിക്കട, മുറുക്കാൻ കട, തുടങ്ങി വഴിയോര കച്ചവടങ്ങളുമായി ഉന്തുവണ്ടികളും കൂടി പ്രദേശത്ത് എത്തുന്നതോടെ റോഡുകളിൽ കൂടി നടന്ന് പോകുവാൻ കഴിയാത്ത സ്ഥിതിയും പലപ്പോഴും ഉണ്ടാകുന്നുണ്ട്. ചിന്നകടയിൽ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഇത്തരം കയ്യേറ്റം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം
സമാനമായ വിധത്തിലാണ് ആശ്രമം ലിങ്ക് റോഡ് കയ്യേറിയുള്ള മത്സ്യ കച്ചവടം. ഇവിടെ പ്രവർത്തിക്കുന്ന ചെറിയ മത്സ്യ മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടാണു ലേലവും കച്ചവടവും നടത്തുന്നത്. റോഡിലൂടെ എത്തുന്ന ബസുകളും മറ്റു വാഹനങ്ങളും റോഡിലെ തിരക്കു മൂലം നിർത്തിയിടേണ്ടി വരുന്നു. രാത്രിയിലെ ഇത്തരം റോഡ് കയ്യേറ്റങ്ങൾ വൻ ദുരന്തങ്ങൾക്കു കാരണമാകുമെന്നു പൊലീസ് ഉൾപ്പെടെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും കയ്യേറ്റം അവസാനിപ്പിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
@ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മായം കലർന്ന പാലും വ്യാജതേയിലയും കൃത്യമ എണ്ണ കലർന്ന വെളിച്ചെണ്ണയും തട്ട് കടകളിൽ സർവ്വ സാധാരണയായി മാറുകയാണ്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ വടിയൂരിൽ നിന്ന് കൊണ്ടുവന്ന 15,300 ലീറ്റർ പാൽ ആണ് കൊല്ലം ആര്യങ്കാവ് അതിർത്തി ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് അടുത്തിടെ പിടികൂടിയത്. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തിയത്. ഇത്തരത്തിൽ തമിഴ്നാട്ടിൽ നിന്നും കൊണ്ട് വരുന്ന പാൽ ആണ് 70ശതമാനം തട്ട് കടകളിലും ഉപയോഗിക്കുന്നത് പ്രതേകിച്ചു തമിഴ്നാട് സ്വദേശികൾ നടത്തുന്ന തട്ട് കടകളിൽ.കൂടാതെയാണ് വെളിച്ചെണ്ണയെന്ന പേരിൽ ഉപയോഗിക്കുന്ന വ്യാജ എണ്ണയും, വ്യാജ തേയിലയും തട്ട് കടകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ
തട്ടുകടകളിലേക്ക് പോകുന്നവർ തിരിച്ചുപോകുന്നത് രോഗവുമായി തിരിച്ചു പോകുന്നത്.
@ തട്ട് കടകളിൽ ഉപയോഗിക്കുന്ന കുടി
വെള്ളം പോലും ഉപയോഗ ശൂന്യമാണ്.ഭൂരിപക്ഷം തട്ട് കടകളിലും വെള്ളം എത്തിക്കുന്നത് പുറമേ നിന്നാണ്. പെട്ടിആട്ടോകളിലെ
ടാങ്കുകളിലും, ചെറുതും വലുതുമായ ക്യാനുകളിലും മറ്റും വെള്ളം എത്തിച്ചാണ് പല കടകളും പ്രവർത്തിക്കുന്നത്.താത്കാലികമായി തട്ടികൂട്ടുന്ന സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇ തട്ട് കൂട്ട് കടകളിൽ വെള്ളം എവിടെ നിന്ന് കൊണ്ട് വരുന്നുവെന്ന് ആരും തിരക്കാറില്ല അടുത്തിടെ മലേറിയ റിപ്പോർട്ട് ചെയ്ത മയ്യനാട് പഞ്ചായത്തിൽ യാതൊരു രെജിസ്ട്രേഷനും ഇല്ലാത്ത അൻപതിലധികം തട്ടുകടകൾ ഉണ്ട്.വർഷങ്ങളായി പ്രവർത്തിക്കുന്ന ഇ തട്ട് കടകളിൽ യാതൊരു പരിശോധനയും നാളിതുവരെ നടന്നിട്ടില്ല.
No comments:
Post a Comment