Monday, 29 September 2025

ടൂറിസത്തിന്റെ മറവിൽ കഞ്ചാവ് മയക്കുമരുന്നു മാഫിയയുടെ വിളനിലമായി പരവൂർ മാറുന്നു ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

 

പരവൂർ: ടൂറിസത്തിന്റെ മറവിൽ 
കഞ്ചാവ് മയക്കുമരുന്നു മാഫിയയുടെ വിളനിലമായി പരവൂർ മാറുന്നു ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ.പരവൂർ കായലിന്റെയും ഇത്തിക്കരയാറിന്റെ തീരങ്ങളിൽ പ്രവർത്തിക്കുന്ന കയാക്കിങ് കേന്ദ്രങ്ങളും റിസോർട്ടുകൾ
 കേന്ദ്രീകരിച്ചു കൊണ്ടും ലഹരി മാഫിയ മയക്കു മരുന്ന് കച്ചവടം പൊടി പൊടിക്കുബോഴും പോലീസും എക്‌സൈസും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.പോലീസിന്റെ പെട്രോളിംഗ് സംവിധാനം കാര്യഷമമല്ലാത്തത് മൂലമാണ് ലഹരിസംഘം ആക്രമണങ്ങളിലേക്ക് തിരിയുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നത് കഴിഞ്ഞ ദിവസമാണ് ലഹരി വില്പന ചോദ്യം ചെയ്ത് പോലീസിനെ അറിയിച്ചതിന് ഗ്രാമപഞ്ചായത്ത്‌ അംഗമായ ഉണ്ണി രതീഷിനെ യാതൊരു പ്രകോപനവും കൂടാതെ ലഹരി മാഫിയയ്ക്ക് ചുക്കാൻ പിടിക്കുന്ന മോൻ കുട്ടൻ മൈലക്കാട് സ്വദേശിയോടൊപ്പം  കാറിൽ എത്തി ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെ ആക്രമിച്ചത്. സ്ഥിരം കുറ്റവാളിയായ മോൻ കുട്ടന്റെ പേരിൽ നിരവധി കേസുകളാണ് വിവിധ പോലിസ് സ്റ്റേഷനുകളിൽ ഉള്ളത് എന്നിട്ടും പോലിസ് സംരഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു പോരുന്നത് എന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി 
നെടുങ്ങോലം മേഖലയിൽ
കഞ്ചാവ്, മയക്കുമരുന്നു ലോബികളുടെ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്.
നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഹരിയുടെ മറവില്‍ അടിപിടിയും ആക്രമണസംഭവങ്ങളും ഉള്‍പ്പെടെയുള്ള അക്രമങ്ങളാണു ഓരോ ദിവസവും ഇവിടെ അരങ്ങേറുന്നത്. ആറ് മാസം മുൻപാണ് മോൻകുട്ടന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ചാത്തന്നൂരിൽ മയക്കു മരുന്ന് വില്പന ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിച്ചത് ഇ കേസിൽ ജാമ്യത്തിൽ നിൽക്കവേ യാണ്‌ വീണ്ടും ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെ ആക്രമിച്ചത്. പ്രശസ്ത മജീഷ്യൻ അശ്വിൻ പരവൂരിനെ ആക്രമിച്ച കേസിലെയുംപ്രതിയാണ് മോൻ കുട്ടൻ ഇ കേസിൽ വിചാരണ നടക്കുകയാണ് ഇപ്പോൾ. നെടുങ്ങോലം മേഖലയിൽ കഞ്ചാവ് വില്പനക്കാര്‍ ഏറ്റുമുട്ടുകയും  വാക്കേറ്റവും കയ്യാങ്കളിയും സ്ഥിരമായി നടക്കുന്നതാണ്  എന്ന് നാട്ടുകാർ പറയുന്നു.പരവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ്
 പരിസരം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കഞ്ചാവ,് മയക്കുമരുന്നു മാഫിയയുടെ താവളമാണ്. രാത്രി കാലങ്ങളില്‍ ഈ പ്രദേശത്തുകൂടെ നടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ പോലും നടന്നുപോകാന്‍ പലര്‍ക്കും ഭയമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ വന്നുപോകുന്ന ബസ് സ്റ്റാന്‍ഡാണ് പരവൂർ ഇവിടെയാണ് കഞ്ചാവുകാരുടെ വിളയാട്ടം ഇവര്‍ക്ക് പുറമേ അനാശാസ്യക്കാരുടെയും പ്രധാന താവളമാണിത്.പരവൂർ നഗരപ്രദേശത്തിൽ അടുത്തിടെ ഉണ്ടായ ഭൂരിഭാഗം അക്രമങ്ങളും ലഹരിയുടെയും അനാശാസ്യത്തിന്റെയും പേരിലാണ്. പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം കുറഞ്ഞുവന്ന സഹാചര്യത്തിലാണ് ഇവര്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. 

അക്രമങ്ങൾ കൂടിവന്നതോടെ പോലീസ് ഇവരെ പിടികൂടുന്നതില്‍ കാര്യക്ഷമത കാണിക്കുന്നില്ലെന്ന അക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അക്രമങ്ങളും കൊലപാതകവും നടക്കുമ്പോള്‍ മാത്രം വന്ന് ആളെ പിടിച്ചുകൊണ്ടുപോകുന്നതല്ലാതെ ഇവരെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണു ജനങ്ങള്‍ പറയുന്നത്. കഞ്ചാവു കേസിലും മറ്റും പിടിക്കപ്പെടുന്നവര്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ഈ രംഗത്തു സജീവമാകുകയാണു ചെയ്യുന്നത്. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ പല അക്രമങ്ങളും തടയാന്‍ സാധിക്കും.
തമിഴ്‌നാട്ടില്‍ നിന്നും വർക്കലയിൽ നിന്നുമാണ് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കൂടുതലായി എത്തുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ഇടനിലക്കാര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലരും നിരീക്ഷണത്തിലാണെന്നും ഇവര്‍ പറയുന്നു. ലഹരിയുടെ മറവില്‍  അക്രമണ സംഭവങ്ങൾ വര്‍ധിച്ചതോടെ ഇതിനെ ശക്തമായി നേരിടനാണ് പോലീസിന്റെയും തീരുമാനം. ഇതോടനുബന്ധിച്ച് നെടുങ്ങോലത്തും പരവൂർ നഗരത്തിലെ മറ്റു പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് എന്നും പോലിസ് പറഞ്ഞു.

Sunday, 28 September 2025

കുതിച്ചും പിന്നെ കിതച്ചും നെടുങ്ങോലം ഗവ. ആശുപത്രി

പരവൂർ: പരവൂരിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ ആരോഗ്യരംഗത്തെ ആശ്രയമായിരുന്ന നെടുങ്ങോലം ആശുപത്രി പിന്നീട് സർക്കാർ ആശുപത്രിയായും താലൂക്കാശുപത്രിയായുമൊക്കെ മാറിയെങ്കിലും ഇന്നും ഈ ആതുരാലയം കിതച്ചാണ് ഒരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഡോക്ടർമാർ ഇല്ലാത്തതും ആവശ്യമായ സ്റ്റാഫുകൾ ഇല്ലാത്തതും  ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. 
കിടത്തി ചികിത്സ ഉള്ള ആശുപത്രിയാണ് ഇത്. പതിവായി അൻപതോളം രോഗികൾ ഐപിയിലുണ്ട്  ഐപി ഡ്യൂട്ടിയും ഒപിയിലെ പരിശോധനയും സുഗമമായി പോകണമെങ്കിൽ മിനിമം 4 ഫിസിഷ്യൻമാർ വേണമെന്നാണ് കണക്ക്.ആയിരത്തിൽപരം പേർ ഒപിയിൽ എത്തുന്ന ആശുപത്രിയാണ് ഇത്. രാത്രി 8 വരെ പ്രവർത്തിക്കുന്ന പനി ക്ലിനിക്കിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 
നഗരസഭയും ആശുപത്രി വികസന സമിതിയും ചേർന്ന് താൽക്കാലികമായി ഡോക്‌ടർമാരെ നിയമിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിട്ടും ഈ ദിശയിലും ഒന്നും നടന്നിട്ടില്ല. മറ്റു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും റഫർ ചെയ്തു വിടുന്ന രോഗികളെ ഒപിയിൽ കാര്യമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ഏറെ സമയം വേണ്ടിവരും. ഇപ്പോഴത്തെ സ്‌ഥിതിയിൽ നീണ്ട ക്യൂവാണ് ഉച്ച തിരിഞ്ഞും ഒപിയിൽ ദൃശ്യമാകുന്നത്. മഴ കടുത്തതോടെ പ്രത്യേക തരം രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഡേ
ഡോക്ടർമാരുടെ കുറവ് മൂലം പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയവയ്ക്കു മാത്രമാണ് ചികിത്സ ലഭിക്കുന്നത് ബാക്കിയെല്ലാം പാരിപ്പള്ളി മെഡിക്കൽ 
കോളേജിലേക്ക് റഫർ ചെയ്യുന്നു.അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്ന് ഉൾപ്പടെ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന പരാതി. 
ഡോക്ടർമാർ എഴുതി നൽകിയ കുറിപ്പടികളുമായി ഫാർമസിയിൽ ചെന്നാൽ അധികൃതർ ആദ്യമൊന്ന് തിരയും. പിന്നീട് മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ നിർദ്ദേശിക്കും. എന്നാൽ പണമില്ലാത്തവർ ഇത് കേട്ട് മരുന്ന് വാങ്ങാതെ മടങ്ങും. ഏതാനും ദിവസങ്ങളായി  ആശുപത്രിയിൽ നടക്കുന്നതാണിത്. പ്രമേഹ രോഗികൾക്കുള്ള മരുന്നുകളും പാരസെറ്റാമോൾ പോലുള്ള സാധാരണ ഗുളികകളും മാത്രമാണ് ഇപ്പോൾ ഇവിടെ നിന്ന് ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്നുകളെല്ലാം വലിയ വില കൊടുത്ത് പുറത്ത് നിന്ന് തന്നെ വാങ്ങണം. ചെ ചെറിയ സർജറിക്കുള്ള മരുന്നുകളും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് ചികിത്സയിലുള്ളവർ പറയുന്നു.

@ ആശുപത്രിയിൽ ഡോക്‌ടർ ക്ഷാമവും മരുന്നു ക്ഷാമവും. 

ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നവർക്ക് പേരിന് പോലും മരുന്ന് കിട്ടാനില്ല. കുറിപ്പടിയുമായി സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് രോഗികൾ. പേപ്പട്ടി കടിക്കെതിരായ ആൻ്റിറാബിസ് വാക്‌സിൻ തീർന്നിട്ട് ദിവസങ്ങളായി. ഇതിനൊപ്പമാണ് മറ്റുമരുന്നുകൾക്കും ദൗർലഭ്യം നേരിടുന്നത്. ചികിത്സതേടിയെത്തുന്നവർക്ക് മിക്കവാറും മരുന്നുകൾ നേരത്തെ ആശുപത്രിയിൽ ലഭിച്ചിരുന്നു. ഇപ്പോൾ അപൂർവം ചിലതേ ആശുപത്രിയിലുള്ളൂ. മഴകാല രോഗങ്ങൾ പടരുന്നതിനിടെയാണ് മരുന്നില്ലാതെ രോഗികൾ വലയുന്നത്. സൗജന്യമായി മരുന്ന് കിട്ടുന്നതിനാലാണ് വിദൂരങ്ങളിൽനിന്നടക്കം രോഗികൾ ജനറൽ ആശുപത്രിയിലെത്തുന്നത്.  ആശുപത്രി ഫാർമസിയിൽ ആളൊഴിയുമ്പോൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ മരുന്നിന് തിരക്ക് കൂടുകയാണ്. രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നും ആന്റിബയോട്ടിക്കുകളും കിട്ടാനില്ല. സ്വകാര്യമെഡിക്കൽ ഷോപ്പുകളിൽ ഇതിനെല്ലാം തീവിലയാണ്. ആവശ്യപ്പെടുന്ന മരുന്നുകളല്ല പലപ്പോഴും മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്യുന്നതെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കോട്ടൺ, ഗ്ലൂക്കോസ് തുടങ്ങിയവയാണ് കൂടുതലായി ആശുപത്രികളിലേക്ക് തള്ളുന്നത്.


@ നെടുങ്ങോലം താലൂക്ക് ആശുപത്രി ഡയാലിസിസ് വിഭാഗത്തിൽ ഡോക്‌ടറുടെ സേവനം ലഭ്യമല്ലാത്തതു രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു.  ഡയാലിസിസ് നടക്കുന്നതിനിടയിൽ രോഗികൾക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ തിരക്കേറിയ ഒപി വിഭാഗത്തിൽ നിന്ന് ഡോക്ട്‌ടർ എത്തേണ്ട അവസ്‌ഥയാണ്.
ഒപിയിൽ തിരക്കുള്ളപ്പോൾ ഡോക്‌ടർ എത്താൻ വൈകുന്നത് ആശുപത്രിയിൽ പ്രതിഷേധങ്ങൾക്കും ബഹളത്തിനും കാരണമാകുന്നുണ്ട്. ഡയാലിസിസ് വിഭാഗത്തിൽ വിദഗ്ധ ഡോക്ടറുടെ സേവനം നിർബന്ധമായും വേണമെന്നിരിക്കെയാണ് താലൂക്ക് ആശുപത്രിയിൽ രോഗികളുടെ ജീവനു വില നൽകാതെ ആരോഗ്യ വകുപ്പ് ഡോക്‌ടറുടെ സേവനം ലഭ്യമാക്കാത്തതു. താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള 1 ഡയാലിസിസ് യൂണിറ്റിൽ 3 ഷിഫ്റ്റുകളായാണ് ഡയാലിസിസ് നടത്തുന്നത്.
6 നഴ്സുമാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ 4 പേർ മാത്രമേ യൂണിറ്റിലുള്ളു. താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഡയാലിസിസ് നടത്തുന്നത്. പരവൂർ നഗരസഭ, പൂതക്കുളം, ചിറക്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ ഒട്ടേറെ രോഗികളാണ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തെ ആശ്രയിച്ചു ചികിത്സ തുടരുന്നത്. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചു ഡയാലിസിസ് കേന്ദ്രത്തിൽ വിദഗ്‌ധ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചു 50 ദിവസമായിട്ടും രോഗികളുടെ ദുരിതത്തിനു അവസാനമില്ലാത്ത അവസ്‌ഥയാണ് താലൂക്ക് ആശുപത്രിയിൽ.

@വൈദ്യുതി പോയാൽ എക്‌സ്‌റേ പോലും എടുക്കാൻ സാധിക്കാത്തത് രോഗികളെ ഏറെ വിഷമിപ്പിക്കുന്നു.ജനറേറ്റർ ഉണ്ടെങ്കിലും ഫലത്തിൽ ഇല്ലാത്തതുപോലെയാണ്. നിലവിലുള്ള ജനറേറ്ററിന് എക്സ്‌റേ യൂണിറ്റും മറ്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുള്ള ക്ഷമത ഇല്ല. അപകടമോ മറ്റോ സംഭവിച്ച് ആശുപത്രിയിൽ എത്തുന്നവർ എക്‌സ്റേ എടുക്കുന്നതിനായി പരവൂരോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ട സ്ഥിതിയാണ്. മുറിവ് പറ്റി ആശുപത്രിയിൽ എത്തിക്കുന്നവരെയും വൈദ്യുതിയില്ലെങ്കിൽ മൊബൈൽ വെളിച്ചത്തിലാണ് പരിശോധിക്കുന്നത്. പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഐസിയു ഓപ്പറേഷൻ തിയറ്റർ, ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ജനറേറ്ററിൽ നിന്നും ലഭിക്കുന്നുണ്ട്. വാർഡുകളിൽ ഓരോ ലൈറ്റും ഫാനും മാത്രമാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്.


@ 2010-ൽ എൻ.അനിരുദ്ധൻ എം.എൽ.എ.യുടെ കാലത്താണ് നെടുങ്ങോലം ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉത്തരവായത്. നടപടികൾ പൂർത്തിയാക്കി 2011-ലാണ് താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 2010-ൽ കുണ്ടറ, കടയ്ക്കൽ, നീണ്ടകര എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികൾക്കും താലൂക്ക് പദവി ലഭിച്ചു. എന്നാൽ ഇവിടെ മുന്നിടത്തും ഡോക്ടർമാരും അനുബന്ധ സ്റ്റാഫുകളും ആവശ്യത്തിനുള്ളപ്പോൾ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മാത്രം അതുണ്ടായില്ല. താലൂക്ക് ആശുപത്രികളിൽ കാഷ്വാലിറ്റി സംവിധാനം നിർബന്ധമാണെന്നിരിക്കെ നെടുങ്ങോലത്ത് ഒഴികെ മറ്റ് മൂന്നിടത്തും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും സംവിധാനവും ഉണ്ട്. താലൂക്ക് പദവി ലഭിച്ച്‌ പതിനഞ്ചു പിന്നിട്ടിട്ടും നെടുങ്ങോലത്ത് കാഷ്വാലിറ്റി സംവിധാനം അനുവദിച്ച് നൽകിയിട്ടില്ല. ഇതുതന്നെയാണ് ഈ ആതുരാലയത്തിന്റെ പിറകോട്ടടിക്ക് പ്രധാന കാരണവും.
കാഷ്വാലിറ്റി സംവിധാനം ലഭ്യമായാൽ ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും മൂന്നു ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ലഭിക്കും. ഇത് ആശുപ ത്രിയിയിലെ മറ്റു ഡോകടർമാരുടെ ജോലിഭാരവും കുറയ്ക്കും. കാഷ്വാലിറ്റി സംവിധാനമില്ലാത്തതുമൂലം നെടുങ്ങോലം ആശുപത്രിയിൽ ഡോക്ടർമാർ ബുദ്ധിമുട്ടുന്നു.

@ താലൂക്കാശുപത്രിയായതുകൊണ്ട് നിയോജകമണ്ഡലത്തിന് കീഴിലെ സകല പോലീസ് സ്റ്റേഷന്റെയും പരിധിലുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റ് വരുന്നവർ, പോലീസ് കേസുകളിൽ പ്രതികളാകുന്നവർ, എക്സൈസ് വകുപ്പ് പിടികൂടുന്ന ലഹരി ഉപയോഗക്കാർ എന്നിവരെയെല്ലാം നെടുങ്ങോലത്ത് പലവിധ പരിശോധനകൾക്ക് കൊണ്ടുവരുന്നതുമൂലം ഇവരെയും ഡ്യൂട്ടിയിലുള്ള ഡോക്ടർമാർതന്നെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകകയും ചിലർക്ക് ചികിത്സ നൽകുകയും ചെയ്യേണ്ടതുണ്ട്. പല ദിവസങ്ങളിലും പൂയപ്പള്ളി, അഞ്ചൽ, കൊട്ടാരക്കര പ്രദേശത്തുള്ളവരെയും പോലീസ് ഇവിടെ പരിശോധകൾക്ക് കൊണ്ടുവരുന്നുണ്ട്. ആശുപത്രിയിലെത്തുന്ന ചുറ്റുവട്ടത്തെ രോഗികളുടെ ചികിത്സയ്ക്ക് പുറമേയാണിത്. അധികജോലിഭാരവും വിശ്രമമില്ലായ്മയും തളർത്തുന്നതുമൂലം ഇവിടെയെത്തുന്ന മിക്ക ഡോക്ടർമാരും എൻ.എച്ച്.എം. ഡോക്ടർമാരടക്കം പലവിധ കാരണങ്ങൾ പറഞ്ഞ് അവധിയിൽ പോകുന്ന സ്ഥിതിയാണ്. 

@ ആശുപത്രി സന്ദർശിച്ച
 ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനോട് 
 നെടുങ്ങോലം താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ എം എൽ എ 
ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തീരദേശ താലൂക്ക് ആശുപത്രികളുടെ വികസനാവശ്യങ്ങൾക്ക് ബജറ്റിൽ കോടികൾ വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ ഇത് ആവശ്യാനുസരണം അനുവദിക്കുമെന്നും  പറഞ്ഞിരുന്നു.
എന്നാൽ തിരുവനന്തപുരത്തുപോയി മന്ത്രിയെക്കണ്ട് വിവരംപറഞ്ഞ് ബോധ്യപ്പെടുത്തി ഇതുനേടിയെടുക്കാൻ ഒരു ശ്രമവും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെയോ നഗരസഭയുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതാണ് ഏറെ ഖേദകരമായ വസ്തുത. ഡി.എം.ഒ. മുഖേന അപേക്ഷ നൽകിയിട്ടുണ്ടെന്ന് പറയുന്നെങ്കിലും അതിന്റെ ഫയൽ നമ്പർ പോലും അറിയാൻ കഴിയാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.

@ കെട്ടിടങ്ങൾ നിരവധി പണിയുന്നു; രോഗികൾക്ക് പ്രയോജനമില്ല

ലക്ഷങ്ങൾ ചെലവിട്ട് നെടുങ്ങോലം ആശുപത്രിവളപ്പിൽ പലകെട്ടിടങ്ങളും പണിയുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്ന ഫലങ്ങളൊന്നും രോഗികൾക്ക് കിട്ടുന്നില്ല. 
നേരത്തേ 1000-1200 രോഗികൾവരെ നിത്യവും എത്തിയിരുന്ന നെടുങ്ങോലത്ത് ഇപ്പോൾ എത്തുന്നത് 450-500 രോഗികളാണ്. സ്പെഷ്യലിസ്റ്റ്‌ ഡോക്ടർമാരുടെ അഭാവം വലിയൊരു പ്രശ്നമാണ്. ഇവിടെ കാർഡിയോളജിസ്റ്റിന്റെ സേവനം ഇനിയും ലഭ്യമല്ല. ഇത് എത്രയുംവേഗം ലഭ്യമാക്കണമെന്നും പരിക്കേറ്റ് വരുന്നവരെ സർജിക്കൽ വാർഡിലെത്തിക്കാൻ ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
നെടുങ്ങോലം ഗവ. താലൂക്കാശുപത്രി വളപ്പിൽ 2017-ൽ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത് പേ ആൻഡ്‌ യൂസ് ലാട്രിനും കാരുണ്യ മെഡിക്കൽ സ്റ്റോറിനുവേണ്ടി അതേ കാലയളവിൽ നിർമിച്ച കെട്ടിടവും ഇന്നും അടച്ചിട്ടിരിക്കുന്നു. 

@ ആശുപത്രി വളപ്പിലെ മോർച്ചറിപരവൂരിന്റെ ചിരകാല സ്വപ്നം

നെടുങ്ങോലം ആശുപത്രി വളപ്പിൽ ഒരു മോർച്ചറിയും ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ഒരു ഡോക്ടറും വേണമെന്നത് പരവൂർ നിവാസികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു അതും ഇത് വരെ നടന്നില്ല.ഇതിന് പരിഹാരമായി നെടുങ്ങോലം ആശുപത്രിവളപ്പിൽത്തന്നെ നിർമിച്ച കെട്ടിടവും മോർച്ചറി സംവിധാനവും 2017 സെപ്റ്റംബർ ഏഴിനാണ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തത്.ഒരേസമയം നാലു മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന തരത്തിലുള്ള ഫ്രീസറായിരുന്നു സ്ഥാപിച്ചത് ഇപ്പോൾ അതും നോക്ക് കുത്തിയായി മാറി 
@ ഒരുകാലത്ത് എൽ.എം.എസിന്റെ (ലണ്ടൻ മിഷൻ സൊസൈറ്റി) കീഴിൽ മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്നു. ഈ ആതുരാലയം അന്ന് കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ രോഗികൾക്കും മികച്ച ചികിത്സ ലഭിച്ചിരുന്ന ഏക ആശുപത്രിയായി കരുതപ്പെട്ടിരുന്നു. 1971-ൽ എൽ.എം.എസിന്റെ കൈയിൽനിന്ന് ആശുപത്രിയും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും 83 ഏക്കറോളം ഭൂമിയുമടക്കം തിരിച്ചുവാങ്ങി ദിവാൻ രാമറാവു കുടുംബം സർക്കാരിന് കൈമാറിയശേഷമാണ് ഈ ആതുരാലയത്തിന്റെ കഷ്ടകാലം തുടങ്ങിയതെന്നും പറയപ്പെടുന്നു. സർക്കാർ ആശുപത്രിയായാൽ ഒരുപാട് സേവനങ്ങൾ പാവപ്പെട്ട രോഗികൾക്കടക്കം ലഭ്യമാകുമെന്നാണ് ധരിച്ചത്. എന്നാൽ പിന്നീടെല്ലാം താളംതെറ്റി. ആശുപത്രി നിൽക്കുന്ന നെടുങ്ങോലത്ത് മുമ്പ് 16 ഏക്കറോളം സ്ഥലം ആശുപത്രിക്കുണ്ടായിരുന്നതായാണ് അറിവ്. എന്നാൽ വഴിക്കും കനാലിനുമൊക്കെ പോയതുംകഴിഞ്ഞ്‌ ഇന്ന് ഏതാണ്ട് 13 ഏക്കർ സ്ഥലമെങ്കിലും ഉണ്ടാകുമെന്നാണ് ധാരണ. ആശുപത്രിയുടെപേരിൽ പത്തനാപുരം താലൂക്കിൽ ഉണ്ടായിരുന്ന 66 ഏക്കറോളം ഭൂമി അന്ന് സർക്കാർതന്നെ കൃഷിവകുപ്പിന് കൃഷിചെയ്യാൻ പാട്ടത്തിന് നൽകി. എന്നാൽ ഇത് പലരായി െെകയേറിയിരിക്കുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും കാലാസിൽ മാത്രമൊതുങ്ങുന്നു.

@ പടിയിറങ്ങുന്നോ ആശുപത്രിയുടെ പഴയകാല പ്രതാപം?

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാർ കൈയൊഴിഞ്ഞ രോഗികളെപ്പോലും ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് ചികിത്സിച്ച് ഭേദപ്പെടുത്തിയിട്ടുള്ള ഒട്ടനവധി ഭിഷഗ്വരന്മാരുടെ നീണ്ട പട്ടികയുണ്ടായിരുന്ന നെടുങ്ങോലം ആശുപത്രിക്ക് പഴയ പ്രതാപം ഇന്നില്ല. ലോകപ്രശസ്ത സർജൻ ഡോ. സോമർവെല്ലും കുട്ടികളുടെ ചികിത്സയിൽ അഗ്രഗണ്യനായിരുന്ന ഡോ. ബെന്നി ഫെഡറിക്കും സ്ത്രീരോഗചികിത്സയിൽ പ്രശസ്തയായിരുന്ന ഡോ. സ്റ്റെല്ല ഡാനിയലും പരവൂരിൽ പിൽക്കാലത്ത് സ്വന്തമായി ദയാബ്ജി ആശുപത്രി സ്ഥാപിച്ച് ചികിത്സ നടത്തി പേരെടുത്ത ഡോ. തീയോ എ.ആർ.തിലകും ഒക്കെ നെടുങ്ങോലം ആശുപത്രിയുടെ പെരുമ കേരളമാകെ പരത്തിയവരാണ്.


Saturday, 27 September 2025

ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം കടുത്ത സാബത്തിക പ്രതിസന്ധിയിലായ പഞ്ചായത്ത് ആണ് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്.

ചാത്തന്നൂർ:  ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥതയും  മൂലം കടുത്ത സാബത്തിക  പ്രതിസന്ധിയിലായ പഞ്ചായത്ത് ആണ് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്. 
നേട്ടങ്ങൾ ഒന്നുമില്ലാതെ ഇടതുമുന്നണിയുടെ ഭരണം അവസാനിക്കുബോൾ നിർമ്മാണം പൂർത്തിയായ നിരവധി കെട്ടിടങ്ങളാണ് പഞ്ചായത്തിന്റെ  നബർ കിട്ടിപ്രവർത്തനത്തിനുള്ള അനുമതിയ്ക്കായി  കാത്ത് കഴിയുന്നത്. ഇടതുമുന്നണിയുടെ ധാരണയനുസരിച്ച് മാറി മാറി ഭരിക്കുന്ന സി പി എം, സി പി ഐ പ്രസിഡന്റുമാർ അഴിമതി നടത്താൻ മത്സരിക്കുബോൾ പഞ്ചായത്തിന്റെ വികസന കാര്യങ്ങൾ മറന്ന് പോകുകയാണെന്ന് 
ജനങ്ങൾ ഒന്നടങ്കം പറയുന്നു.ചാത്തന്നൂരിന്റെ ജീവനാഡിയായ വിശേഷിപ്പിക്കുന്ന ചാത്തന്നൂർ തോട് നാശത്തിൻ്റെ വക്കിലാണ്. ദേശീയപാതയിലെ ഓടയിലേക്ക് തുറന്നു വിടുന്ന മലിനജലം ചാത്തന്നൂർ തോട്ടിൽ എത്തുന്നത് തടയാൻ നടപടി ഇല്ല. തലച്ചിറ
 സംരക്ഷണത്തിനും ചാത്തന്നൂർ തോട്  നവീകരണത്തിനും പദ്ധതികളില്ല.
നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ സ്‌കൂളുകൾ സ്‌ഥിതി ചെയ്യുന്നത് ചാത്തന്നൂരിലാണ്. ആയിരക്കണക്കിനു വിദ്യാർഥികൾ എത്തുന്ന ചാത്തന്നൂർ ജംക്‌ഷനിൽ മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ സൗകര്യം ഇല്ല.
ചാത്തന്നൂരിനെ രണ്ടായി വിഭജിച്ചു ദേശീയപാത കടന്നു പോകുമ്പോൾ ഇത്തിക്കര മുതൽ കുരിശുംമൂട് വരെ ഇരുപത്തിയഞ്ചോളം ഇടറോഡുകൾ നാമാവശേഷമായി മാറി
സർവീസ് റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറാനും ഇറങ്ങാനും വലയുമ്പോൾ ഈ റേ
റോഡുകൾ പുനർ നിർമ്മാണം നടത്താൻ  പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല.
ഏഴു വർഷം മുൻപ് ഒന്നിലേറെ തവണ ഉദ്ഘാടനം ചെയ്‌ത  ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ബസുകൾ എത്തുന്നതിനുള്ള നടപടി ചാത്തന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല..ലൈഫ്, പിഎംഎവൈ പദ്ധതികളിൽ രാക്ട്രിയം കലർത്തി അനർഹരെ തള്ളി കയറ്റി  പദ്ധതി അട്ടിമറിച്ചു. പരവൂർ മേഖലയിൽ നിന്നു ചാത്തന്നൂരിൽ എത്തിയിരുന്ന സ്വകാര്യ ബസുകൾ എൻഎച്ച് വികസനത്തെ തുടർന്നു ചാത്തന്നൂരിനെ ഒഴിവാക്കുന്നത് വ്യാപാര വ്യവസായ മേഖലയ്ക്കു തിരിച്ചടിയായി മാറിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല.സിവിൽ സ്റ്റേഷൻ വാർഡിൽ വ്യവസായ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ പഞ്ചായത്തിന് വീഴ്ച പറ്റിയത് മൂലം വസ്തു സ്വകാര്യ വ്യക്തികളുടെ കൈവശമെത്തി. മാറി വരുന്ന ഓരോ ഭരണ സമിതിയും വസ്തുക്കൾ  വാങ്ങി കുട്ടുന്നത് അല്ലാതെ പദ്ധതികൾ നടപ്പാക്കുന്നില്ല ചാത്തന്നൂർ നിയോജക മണ്ടലത്തിന്റെ ആസ്ഥാനമായ ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിനെ അവഗണിക്കുന്ന സമീപനമാണ് കാലാകാലങ്ങളായി 
എം എൻ എ പുലർത്തി വരുന്നത് എന്ന ആക്ഷേപവും ശക്തമാണ്. 

@ നേട്ടങ്ങൾ

കെഎസ്ആർടിസി ഗ്രാമവണ്ടി പദ്ധതിയിലൂടെ യാത്രാക്ലേശത്തിനു പരിഹാരം കാണുകയാണ്. ഇതിനായി പ്രതിമാസം എഴുപതിനായിരം രൂപയിലേറെ ചെലവഴിക്കുന്നു
വിരൽത്തുമ്പിൽ ഓരോ വാർഡിലെയും സമസ്‌ത വിവരങ്ങളും ലഭ്യമാകുന്ന ഡിജിറ്റൽ ഗ്രാമപ്പഞ്ചായത്ത് എന്ന ലക്ഷ്യത്തിൽ എത്തിയ പഞ്ചായത്താണ്. എൻഎച്ച് വികസനത്തിൽ പൊളിച്ചു മാറ്റിയ ഷോപ്പിങ് കോംപ്ലക്‌സിനു പകരം 5.28 കോടി രൂപ ചെലവിൽ ബഹുനില മാർക്കറ്റ് സമുച്ചയം നിർമാണം അന്തിമ ഘട്ടത്തിലാണ്. 



തദ്ദേശ തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്ത്‌ സീറ്റ് വിഭജനചർച്ചകളുമായി മുന്നണി കൾ

തദ്ദേശ തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്ത്‌ സീറ്റ് വിഭജനചർച്ചകളുമായി മുന്നണി കൾ

കൊട്ടിയം : തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് ഉറപ്പായതോടെ സീറ്റുകൾ സംബന്ധിച്ച ചർച്ചകളിലേക്കു കടന്ന് 
ജില്ലയിൽ മുന്നണികൾ.വാർഡ് വിഭജനത്തെ തുടർന്നുണ്ടായ സീറ്റ് വർദ്ധനവും ചില വാർഡുകൾ സംവരണമായതുമാണ് ഇപ്പോൾ ഏറെ ചർച്ച നടക്കുന്നത്. എന്നാൽ സംവരണ വാർഡുകൾ കണ്ടെത്താനുള്ള നറുക്കെടുപ്പിനു ശേഷമേ ചിത്രം വ്യക്തമാകൂ. തോൽക്കുന്ന സീറ്റുകൾ നൽകരുതെന്നുമാണു വിവിധ കക്ഷികളുടെ നിലപാട്.റിബൽ ശല്യം ഒഴി വാക്കണമെന്നാണ് പൊതുവികാരം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സമ്മർദ്ദ തന്ത്രം ഘടകകക്ഷികൾ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ നൽകിയിരുന്ന സീറ്റുകളിൽ പലതും വച്ചുമാറാനും ഘടകകക്ഷികൾ സന്നദ്ധത അറിയി ച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ട്രയലാണ് തദ്ദേശതിരഞ്ഞെടുപ്പ് എന്നതിനാൽ പല ജില്ലാ നേതാക്കളും ജില്ലാ പഞ്ചായത്ത്‌ സീറ്റിനായി രംഗത്തുണ്ട്.മുഖ്യധാരപാർട്ടി കൾ എല്ലാം തന്നെ വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം അടിത്തട്ടിൽ ശക്തമാക്കി തുടങ്ങി  സ്ഥാനാർഥി നിർണയത്തിൽ വിജയം മാത്രമായിരിക്കണം മുഖ്യമാനദണ്ഡം എന്നിരിക്കെ  പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് സീറ്റുകൾ വച്ചുമാറാനുള്ള ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ മുന്നണി ജില്ലാ പഞ്ചായത്തിൽ ജയസാധ്യതയുള്ള സീറ്റുകളിൽ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്‌. ഇടതുമുന്നണിയിൽ പുതിയതായി രൂപം കൊണ്ട സീറ്റ് സിപിഎം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇടത് മുന്നണിയിൽ സിപിഎം തീരുമാനത്തിനാണ് മുൻഗണന എന്നിരിക്കെ തർക്കങ്ങൾ ഉണ്ടാവില്ല.
യുഡിഎഫ് സംവിധാനത്തിൽ ലീഗിന് ഉണ്ടാവുന്ന അവഗണന പരിഹരിക്കാൻ പോലും കോൺഗ്രസിനായിട്ടില്ല ജില്ലയിലെ രണ്ടാമത്തെ ഘടകകക്ഷിയെന്ന പരിഗണന വേണമെന്ന ആവശ്യം ലീഗ് ഉയർത്തി കഴിഞ്ഞു.  യുഡിഎഫിന് എന്നും തലവേദനയായ റിബൽ ശല്യം ഒഴി വാക്കണമെന്നാണ് പൊതുവികാരം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സമ്മർദ്ദ തന്ത്രവുമായി ആർ എസ് പി യും ലീഗും രംഗത്തുണ്ട്.ലീഗ് കൂടുതൽ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.വരും ദിനങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത്‌തല തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തേക്ക് കടക്കുകയാണ്‌ മുന്നണികൾ




ഭഗവതിസേവയെ കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകൾ ഉണ്ടാവില്ല

ഭഗവതിസേവയെ കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകൾ ഉണ്ടാവില്ല 

എന്താണ് ഭഗവതിസേവ ?
*********************************************
നമുക്ക് അതേകുറിച്ചൊന്ന് നോക്കാം. ഈ പോസ്റ്റ് ഭഗവതിസേവയെ കുറിച്ച് സാമാന്യമായൊരു അറിവ് എല്ലാവരിലും ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു 

സായം സന്ധ്യയ്ക്ക് ശേഷം ഹിന്ദു ഭവനങ്ങളിലോ, ക്ഷേത്രങ്ങളിലോ, ഐശ്വര്യ ലബ്ധിക്കായി
നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ.
ഹിന്ദു ഭവനങ്ങളിൽ വിഘ്ന നിവാരണത്തിനായി രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവതിസേവയും നടത്തുന്നത് സർവ്വസാധാരണമാണ്.
പ്രത്യെകിച്ച് വീടിന്റെ പാലുകാച്ചൽ ചടങ്ങിനോട് അനുബന്ധിച്ച് അന്നേ ദിവസം മിക്കവരും ഇത് നടത്തിവരുന്നു. വൈകിട്ട് നടത്തുന്ന ഭഗവതിസേവയിൽ ദുർഗ്ഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തശേഷം, ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തെ "പത്മം" എന്നുവിളിക്കുന്നു. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, വേദാന്തർഗതമായ ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ 11-ആം അദ്ധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. ഒപ്പം പഞ്ചൊപചാരപൂജ ചെയ്ത് നിവേദ്യവും വയ്ക്കണം.
(ചന്ദനം, തീർത്ഥം, പുഷ്പ്പം, ഗന്ധം (ചന്ദനത്തിരി) ദീപം എന്നിവയുടെ കൃത്യമായ സമർപ്പണമാണ് പഞ്ചോപചാരപൂജ.)

ഇങ്ങനെ ഭഗവതിസേവ ലളിതമായും, വിപുലമായും നടത്താറുണ്ട്.
വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ (രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും)
എന്ന് പറയുന്നു. ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്.
ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കുന്നു. നിവേദ്യം ഈ മൂന്ന് നേരവും വ്യത്യസ്തമാണ്.
രാവിലെ മഞ്ഞപൊങ്കലും, ഉച്ചയ്ക്ക് പാൽപ്പായസവും, വൈകീട്ട് കടുംപായസവുമാണ് നിവേദ്യങ്ങൾ.
താമരപ്പൂവ് നിർബന്ധമാണ്. തെറ്റി (തെച്ചി ) മുതലായ ചുവന്ന പുഷ്പ്പങ്ങളാണ് മറ്റു പൂക്കളായി വേണ്ടത്. എത്രയും കൂടുതൽ പൂവ് ഉണ്ടോ അത്രയും നല്ലത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശാന്തിദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവും ഉണ്ട്.
മംഗല്യസിദ്ധിക്കായി സ്വയംവരമന്ത്രവും,
സർവ്വകാര്യവിജയത്തിനായി ജയദുർഗ്ഗാമന്ത്രവും, ഭയത്തിൽ നിന്നുള്ള മോചനത്തിനായി വനദുർഗ്ഗാമന്ത്രവും, വശ്യത്തിനായി ആശ്വാരൂഡമന്ത്രവും, ബാധാപ്രവേശ ശമനത്തിനായി ആഗ്നേയതൃഷ്ട്ടുപ്പും ഒക്കെ ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

സാധാരണയായി വൈകിട്ട് ഒരു നേരം മാത്രം കടുംപായസം നേദിച്ച് ലളിതമായ പൂജയാണ് നടത്താറുള്ളത്. ദോഷങ്ങളുടെ കാഠിന്യം അനുസരിച്ച് 3/7/12 തുടങ്ങിയ ദിവസങ്ങളില് അടുപ്പിച്ചു നടത്തുന്നതും പതിവാണ്.
മാസംതോറും അവരവരുടെ ജന്മ നക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ നല്ലതാണെന്ന് കരുതപ്പെടുന്നു.

പൗർണമിദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവീ പ്രീതിക്ക് ഏറ്റവും ശ്രേഷ്ട്ടമാണ്. മന്ത്രസിദ്ധിയുള്ള ഒരു പുരോഹിതനെ കൊണ്ട് ഈ പൂജ ഗൃഹത്തിൽ ചെയ്യിക്കുന്നതാണ് ഏറെ പ്രധാനമായ സംഗതി.

ഇനിയിപ്പോ എല്ലാവർക്കും ഇതൊന്നും ചെയ്യാൻസാധിച്ചില്ലെങ്കിലും മനസ് വിഷമിപ്പിക്കേണ്ട കാര്യമില്ല. മുടങ്ങാതെ പതിവായി ലളിതാസഹസ്രനാമം ജപിച്ചാൽ മതി 

കടപ്പാട് 🙏🌹

സാമ്പത്തിക ക്രമകേടും അഴിമതിയും ആദിച്ചനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറിയെ ബിജെപിയുടെ ജനപ്രതിനിധികൾ ഉപരോധിച്ചു

സാമ്പത്തിക ക്രമകേടും അഴിമതിയും ആദിച്ചനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറിയെ ബിജെപിയുടെ ജനപ്രതിനിധികൾ ഉപരോധിച്ചു
ചാത്തന്നൂർ : സാമ്പത്തിക ക്രമകേടും അഴിമതിയും ആദിച്ചനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറിയെ ബിജെപിയുടെ ജനപ്രതിനിധികൾ ഉപരോധിച്ചു.
ആദിച്ചനല്ലൂർ  ഫെസ്റ്റ് 2024 സാമ്പത്തിക അഴിമതി, 2024-25 വർഷത്തെ പഞ്ചായത്ത്കുടുംബശ്രീ സിഡിഎസ് ഫണ്ട് തിരിമറി  എന്നീ വിഷയങ്ങളിൽ കുറ്റക്കാർക്ക് എതിരെ  അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടു കൊണ്ടാണ്  ഉപരോധ സമരം നടത്തിയത്. വയനാട് ദുരന്തബാധിതർക്കായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായം നൽകുന്നതിനായി 2024 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫെസ്റ്റ് 2024 ന്റെ വരവ് ചെലവ് കണക്കുകൾ നാളിതുവരെ പഞ്ചായത്ത് കമ്മറ്റിയിൽ  അവതരിപ്പിക്കാതിരിക്കുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും നൽകാതിരിക്കുകയും ചെയ്ത ഗുരുതരമായ സാമ്പത്തിക അഴിമതിയിൽ അന്വേഷണം
ആവശ്യപ്പെട്ടു കൊണ്ടും

ആദിച്ചനല്ലൂർ പഞ്ചായത്ത് 
കുടുംബശ്രീ കമ്മറ്റിയുടെ 2024 -25 വർഷത്തെ ഫിനാൻസ് ഓഡിറ്റിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഓഡിറ്റ് നിർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുകയും, കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തുകയും ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ തന്നെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മിഷനിൽ പരാതി സമർപ്പിക്കുകയും ചെയ്തു. നാളിതുവരെ തുടർനടപടികൾ സ്വീകരിക്കുകയോ കുടുംബശ്രീ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കുറ്റവാളികൾക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല
ഇ  വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ഉന്നത അധികാരികൾക്കും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം കൈക്കൊള്ളുന്നതിനായി ബിജെപി ജനപ്രതിനിധികൾ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചു കൊണ്ടുമാണ് ഉപരോധസമരം നടത്തിയത്. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ശ്യാംപ്രവീൺ, മൈലക്കാട് ജി. രാജു , രഞ്ജിത്ത് മൈലക്കാട്, ശ്രീകല സുനിൽ, രഞ്ജു ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗം ശ്രീലാൽ.എസ്, ആദിച്ചനല്ലൂർ ഏരിയ വൈസ് പ്രസിഡന്റ് ടി. എസ്. ബിനോയ്‌ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.


Friday, 26 September 2025

ബിജെപി നേതാവായ ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെതിരെ ഗുണ്ടാആക്രമണം പ്രതിഷേധവുമായി ബിജെപി.

ബിജെപി നേതാവായ
ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ ഗുണ്ടാആക്രമണം

പരവൂർ: ബിജെപി നേതാവായ
ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ ഗുണ്ടാആക്രമണം. ചിറക്കര ഗ്രാമ പഞ്ചായത്തിലെ 16-)o വാർഡ്‌ മെമ്പറും 
ബിജെപി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി യുമായ രതീഷ് (ഉണ്ണി)യെയാണ്‌ ഗുണ്ടാ സംഘം ആക്രമിച്ചു പരിക്കേല്പിച്ചത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്‌ ഇന്നലെ രാത്രി  പത്ത് മണിയോടെ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനിൽ നിന്നും   ബൈക്കിൽ വീട്ടിലേക്കുള്ള യാത്രമധ്യ 
റോഡിൽ വച്ച് കണ്ട 
 സുഹൃത്തുമായി ബൈക്ക് നിർത്തി
സംസാരിച്ചു കൊണ്ട് നിൽക്കെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ(36 മോൻകുട്ടൻ ) എന്ന കൊടും ക്രിമിനൽ യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടി ഉപയോഗിച്ച്  ക്രൂരമായി മർദ്ധിക്കുകയായിരുന്നു.നിലവിളി കേട്ട്
 നാട്ടുകാർ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് രതീഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പാരി പ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. പരവൂർ പോലിസ് കേസെടുത്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോൻകുട്ടൻ അതിന് ശേഷം പ്രശസ്ത മജീഷ്യൻ അശ്വിൻ പരവൂരിനെ ആക്രമിച്ച കേസിലും ചാത്തന്നൂർ താഴം ആനന്ദ ഗിരി ക്ഷേത്രത്തിന് മുന്നിൽ വച്ച് ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ദിനേശിനെയും നാട്ടു കാരെയും ആക്രമിച്ച കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ്‌ വീണ്ടും
ജനപ്രതിനിധി കൂടിയായ
 ബിജെപി പ്രവർത്തകനെ ആക്രമിച്ചി രിക്കുന്നത് 2013 -ൽ ഗുണ്ടാ ആക്റ്റ് ചുമത്തി നാട് കടത്തിയിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടി പരവൂർ പോലിസ് അന്വേഷണം ആരംഭിച്ചു.



നെടുങ്ങോലത്ത്‌ബിജെപി പ്രതിഷേധ പ്രകടനം നടത്തി

നെടുങ്ങോലത്ത്‌
ബിജെപി പ്രതിഷേധ പ്രകടനം നടത്തി
പരവൂർ : ബിജെപി മണ്ഡലം സെക്രട്ടറി കൂടിയായ ഗ്രാമപഞ്ചായത്ത്‌ അംഗം രതീഷിനെ ആക്രമിച്ച ഗുണ്ടാസംഘ തലവൻ കപ്പ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നെടുങ്ങോലത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. നെടുങ്ങോലം എം എൽ എ ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ്‌ ഓഫീസ് ജംഗഷൻ വഴി നെടുങ്ങോലം തെക്ക് വിള ജങ്ഷനിൽ സമാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി പരവൂർ മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷമൺ ഉത്ഘാടനം ചെയ്തു ബിജെപി നേതാക്കളായ കൊട്ടിയം സുനിൽകുമാർ, രഞ്ജിത് മൈലക്കാട്, നവീൻ നെടുങ്ങോലം എന്നിവർ നേതൃത്വം നൽകി.

Wednesday, 24 September 2025

ആംബുലൻസ് സർവീസ്രോഗികളുടെ കഴുത്തറുക്കാൻ അധികൃതർ കൂട്ട്

ആംബുലൻസ് സർവീസ്
രോഗികളുടെ കഴുത്തറുക്കാൻ അധികൃതർ കൂട്ട് 
ചാത്തന്നൂർ: അത്യാസന്ന നിലയിലായ രോഗികളുടെ കൂട്ടിരിപ്പുകാരെ കൊള്ളയടിക്കാൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വകാര്യ ആംബുലൻസ് ലോബി ശക്തമായി രംഗത്ത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ആംബുലൻസുകൾ ഒാട്ടമില്ലാതെ പിന്നാമ്പുറത്ത് വിശ്രമിക്കുന്നു. ആശുപത്രി ജീവനക്കാർക്ക് വൻതോതിൽ കമ്മീഷൻ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള തുടങ്ങിയിട്ട് വർഷങ്ങളേറെയായിട്ടും പോലീസിൽ അടക്കം നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർക്ക് അനക്കമില്ല.
നിശ്ചിത തുകയേക്കാൾ ആയിരം രൂപവരെ കൂട്ടി വാങ്ങിയാണ് സ്വകാര്യ ആംബുലൻസുകാർ രോഗികളുടെ കഴുത്തറുക്കുന്നത്. അത്യാസന്ന നിലയിലായ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് സാധാരണ റഫർ ചെയ്യാറുളളത്. പാരി പ്പള്ളി മെഡിക്കൽ കോളേജ്
 ആശുപത്രിയിലെ ആംബുലൻസുകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 2500-3000 രൂപവരെയാണ്  വാടക . ഡ്രൈവർമാർക്ക് കാപ്പികുടിക്കായി ചിലർ നൂറോ ഇരുന്നൂറോ അധികം കൊടുക്കാറുമുണ്ട്. സേവഭാരതി യടക്കമുള്ള ആംബുലൻസുകൾ 1500-2500വരെ സാമ്പത്തിക മനുസരിച്ചു കുറച്ചു ആണ് വാങ്ങുന്നത്.
എന്നാൽ. സ്വകാര്യ ആംബുലൻസുകാർ 
തിരുവനന്തപുരത്തേക്ക് ഒാട്ടത്തിനു വാങ്ങുന്നത് 3500-4500 രൂപ വരെ തോന്നും പോലെയാണ്.
 ചോദിക്കുന്ന തുക കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുന്നതായും ആക്ഷേപമുണ്ട്.

@ ഗവ. ആംബുലൻസ് 'കേടാ"വും അല്ലെങ്കിൽ ഡ്രൈവർമാരില്ല
ദേശീയ നിലവാരത്തിലേക്ക് ഉയരാൻ പോകുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പകൽ രണ്ട്, രാത്രിയിൽ രണ്ട് എന്നിങ്ങനെയാണ് ആംബുലൻസിന്റെ സേവനം ലഭിക്കുക. എന്നാൽ, ആംബുലൻസിന് ഡ്രൈവർ ഇല്ലെന്നും പെട്ടെന്ന് ഏതെങ്കിലും സ്വകാര്യ ആംബുലൻസ് വിളിച്ചുകൊള്ളാനുമാണ് കാഷ്വാലിറ്റിയിലെ ചില നഴ്സുമാരും അറ്റന്റർമാരും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന നിർദേശം. ആംബുലൻസ് കേടാണ് എന്നാണ് ഡ്രൈവർമാർ ഉള്ളപ്പോൾ പറയുന്നത്. പെട്ടെന്നു തിരുവനന്തപുരത്തേക്ക്
 പോകേണ്ട സാഹചര്യത്തിൽ ആംബുലൻസ് സർവ്വീസ് കിട്ടാതെ വേവലാതിപ്പെടുന്നവരെ ആശ്വസിപ്പിക്കാൻ ജീവനക്കാർ തന്നെ രംഗത്തുവരും. അവർ തന്നെ സ്വകാര്യ ആംബുലൻസ് വിളിച്ചു വരുത്തുകയും ചെയ്യും. സ്വകാര്യ ആംബുലൻസിന് ഒാട്ടം പിടിച്ചു കൊടുത്താൽ 500വരെയാണ് ജീവനക്കാർക്ക് കമ്മീഷൻ വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വകാര്യ ആംബുലൻസുകാരുടെ വിസിറ്റിംഗ് കാർഡുകൾ ജീവനക്കാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.  ആശുപത്രിയുടെ മുന്നിലാണ് ഇത്തരം ആംബുലൻസുകാർ പാർക്ക് ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവ്വീസ് നടത്താൻ സേവന സന്നദ്ധരായവരെയും അപമാനിക്കുന്ന നടപടികളാണ് ആശുപത്രി ജീവനക്കാരും സ്വകാര്യ ആംബുലൻസ് സർവ്വീസുകാരും ചേർന്ന് നടത്തുന്നതെന്നാണ് ആക്ഷേപം.

Monday, 22 September 2025

ഇത്തിക്കരയാറ്റിൽ ശൗചാലയ മാലിന്യം ശൗചാലയമാലിന്യം തള്ളുന്നത് പതിവാകുന്നു നടപടി വേണ്ടമെന്ന ആവശ്യം ശക്തമാകുന്നു.


ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ ശൗചാലയ മാലിന്യം  ശൗചാലയമാലിന്യം തള്ളുന്നത് പതിവാകുന്നു നടപടി വേണ്ടമെന്ന  ആവശ്യം ശക്തമാകുന്നു.  ആറ്റിന്റെ തീരത്തെ കാട് പിടിച്ച് കിടക്കുന്ന ആളൊഴിഞ്ഞ സ്ഥലങ്ങളിലും മണ്ണെടുപ്പ് ഇല്ലാത്തത് മൂലം ഉപേക്ഷിച്ച കടവുകളിലുമാണ്  ടാങ്കർ ലോറികളിൽ കൊണ്ട് വന്ന്  ശൗചാലയ മാലിന്യം ഒഴുക്കുന്നത്.
മാലിന്യo ഒഴുക്കുന്നതിന് മുൻപായി ഇരുചക്ര വാഹനങ്ങളിൽ എത്തി ഏജന്റുമാർ ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ടാങ്കർ ലോറികൾ കടവുകളിലേക്ക് എത്തുന്നത്. 
ജില്ലയിലെ പ്രമുഖ ആശുപത്രികളിൽ നിന്നും കരാർ എടുത്തിട്ടുള്ള സംഘങ്ങളാണ് ഇതിന് പിന്നിൽ ദിവസവും സ്ഥലങ്ങൾ മാറ്റി കൊണ്ടിരിക്കുന്ന  ഇക്കൂട്ടർ മീനാട്, നെടുങ്ങോലം,
കുമ്മല്ലൂർ, അടുതല, മരക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ മാറ്റി മാറ്റിയാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. സി സി ടി വി ക്യാമറകൾ  ആറ്റിന്റെ തീരത്ത് ഇല്ലാത്തത് മൂലവും കാട് പിടിച്ച് കിടക്കുന്നതിനാലും  ശൗചാലയ മാലിന്യം തള്ളുന്നവരുടെ ഇഷ്ടകേന്ദ്രമായി  ആറ്റിന്റെ തീരങ്ങൾ മാറുകയാണ്. ഇത്തിക്കര ഭാഗത്ത് മാത്രം  ദിവസവും പത്ത് മുതൽ അൻപത് വരെയുള്ള ലോഡുകൾ  നിക്ഷേപിക്കുന്നുണ്ട്.ദേശീയപാതയിൽ  ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നും തുടങ്ങി  പരവൂർ ചാത്തന്നൂർ റോഡിലെ പാലമുക്കിൽ അവസാനിക്കുന്ന ആറിന്റെ തീരത്തെ തോട്ടവാരം  റോഡിലാണ്  സ്ഥിരമായി വാഹനത്തിലെത്തിച്ച് മാലിന്യം ഒഴുക്കുന്നത്.മിക്കദിവസങ്ങളിലും മാലിന്യം വെള്ളത്തിനു മുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. ലോഡ്‌കണക്കിന് മാലിന്യം തള്ളുന്നതിനാൽ  അതീവ ദുർഗന്ധമാണ് ഈ പ്രദേശം. മാലിന്യംതള്ളൽ സ്ഥിരമായതോടെ പ്രദേശത്തെ കിണറുകളും മലിനമായതായി ജലാശയത്തിൽ ശൗചാലയമാലിന്യം ഒഴുക്കുന്നതു തടയാൻ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും  പോലീസ് പ്രദേശത്ത് രാത്രിയിൽ പട്രോളിങ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

🌸തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശാസ്താക്ഷേത്രങ്ങളിലൊന്നാണിത്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീ പ്രഭാസത്യകസമേതനായ ശ്രീ ധർമ്മശാസ്താവ് തന്നെയാണെങ്കിലും തുല്യപ്രാധാന്യത്തോടെ ശ്രീ സുബ്രഹ്മണ്യസ്വാമിയും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. ഉപദേവതകളായി ശ്രീപരമശിവൻ, ശ്രീമഹാ വിഷ്ണു, ശ്രീ ഗണപതി, ശ്രീ ദുർഗ്ഗ, ശ്രീ ഭദ്രകാളി, ശ്രീ നാഗദൈവങ്ങൾ, ശ്രീ ബ്രഹ്മരക്ഷസ്സ്, ശ്രീ യക്ഷി, ശ്രീ യോഗീശ്വരൻ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പിതൃതർപ്പണത്തിന് വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നീണ്ടുനിവർന്നുകിടക്കുന്ന അറബിക്കടലിലാണ് ബലിതർപ്പണം നടത്തുന്നത്. വൃശ്ചികമാസത്തിൽ ഉത്രം നാളിൽ ആറാട്ട് വരത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, മീനമാസത്തിലെ പങ്കുനി ഉത്രം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം എന്നിവയും വിശേഷദിവസങ്ങളാണ്. 301-ആം നമ്പർ അയ്യപ്പ സേവാ സംഘമാണ് ക്ഷേത്രഭരണം നടത്തുന്നത്.
ശ്രീ പരശുരാമനാണ് തൃക്കുന്നപ്പുഴ ശ്രീ ശാസ്താവിനെ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്നു. അതിനുപുറകിൽ പറയപ്പെടുന്ന കഥ ഇങ്ങനെയാണ്: ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ നിഗ്രഹിച്ച കൊടും പാപത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രീ പരശുരാമൻ കേരളഭൂമി സൃഷ്ടിയ്ക്കുകയും ആ സ്ഥലം മുഴുവൻ ബ്രാഹ്മണർക്ക് കൊടുക്കുകയും ചെയ്തു. ബ്രാഹ്മണരെ 64 ഗ്രാമക്കാരാക്കിത്തിരിച്ച അദ്ദേഹം, അവർക്ക് ആരാധന നടത്താൻ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും ഏതാനും ശാസ്താക്ഷേത്രങ്ങളും (പ്രധാനമായും അഞ്ചെണ്ണം) നിർമ്മിച്ചുകൊടുത്തു. കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നായിരുന്നു, അന്ന് ശ്രീമൂലവാസം എന്ന പേരിൽ അറിയപ്പെട്ട തൃക്കുന്നപ്പുഴ. അവിടെ അദ്ദേഹം കടൽക്കരയിൽ ഒരു ശാസ്താക്ഷേത്രം പ്രതിഷ്ഠിച്ചിരുന്നു. അതാണ് ഇന്ന് ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പറയപ്പെടുന്ന സ്ഥലം. കാലാന്തരത്തിൽ, വലിയൊരു കടലാക്രമണത്തിൽ ക്ഷേത്രം തകർന്നുപോകുകയും വിഗ്രഹം കടലിനടിയിലാകുകയും ചെയ്തു. പിന്നീടെന്നോ ഒരിയ്ക്കൽ കടൽ പുറകോട്ട് വലിഞ്ഞപ്പോൾ വിഗ്രഹം കരയ്ക്കടിയുകയും, ഭക്തരായ നാട്ടുകാർ തങ്ങളുടെ ഉടമസ്ഥതയിൽ കൊണ്ടുനടത്തുകയും ചെയ്തു.
ആ സമയത്താണ് അന്ന് കേരളം വാണിരുന്ന ചേരമാൻ പെരുമാൾ ഒരു യാത്രയുടെ ഭാഗമായി ആ വഴി വരാനിടയായത്. യാത്ര ചെയ്തുവരുന്നതിനിടയിൽ വടക്കോട്ടൊഴുകുന്ന ഒരു നദിയിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം വലിയൊരു പൂന്തോട്ടവും അതിന്റെ നടുക്ക് ഒരു കൊന്നമരവും കാണാനിടയായി. തുടർന്ന് തന്റെ തോണി നിർത്തിച്ച് അദ്ദേഹം കൊന്നമരച്ചുവട്ടിൽ വിശ്രമിയ്ക്കാൻ പോയി. ആ സമയത്ത് നാട്ടുകാരെല്ലാവരും ചേർന്ന് പെരുമാളെ കാണാൻ വരികയും തങ്ങളുടെ ആഗ്രഹം ഉണർത്തിയ്ക്കുകയും ചെയ്തു. ആവശ്യം മനസ്സിലാക്കിയ പെരുമാൾ, ഉടനെ ശാസ്താവിന് ഒരു ക്ഷേത്രം പണിയാൻ ഉത്തരവിടുകയും പണി തുടങ്ങുകയും ചെയ്തു.
ക്ഷേത്രത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് അന്നുതന്നെ ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ക്ഷേത്രം പണിയാൻ ഉത്തരവായത്. തുടർന്ന് പെരുമാൾ, പണി പൂർത്തിയായ ക്ഷേത്രത്തിൽ ആഘോഷപൂർവ്വം വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയും ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമീകരിയ്ക്കുകയും ചെയ്തു. ക്ഷേത്രമിരുന്ന ശ്രീമൂലവാസം, പിന്നീട് ഈ സംഭവത്തിന്റെ ഓർമ്മയിൽ 'തിരുക്കൊന്നപ്പുഴ' എന്നും പിൽക്കാലത്ത് അത് ലോപിച്ച് 'തൃക്കുന്നപ്പുഴ' എന്നും അറിയപ്പെട്ടുവന്നു.
തൃക്കുന്നപ്പുഴ ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പടിഞ്ഞാറുഭാഗത്ത് അറബിക്കടൽ നീണ്ടുകിടക്കുന്നു.🌸
🙏🏻ശാന്തിസുരേഷ് പനവേലിൽ

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

കേരളത്തില്‍ കന്നി മാസത്തിലെ  വെളുത്ത പക്ഷ പ്രഥമ ദിവസം  മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ  പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍  ദുര്‍ഗാ പൂജയും കന്യാപൂജയും (കുമാരീ പൂജ) നടത്തുന്നു. രണ്ടു മുതല്‍ പത്തു വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള കന്യയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ടിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം.

നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്ത ത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുദ്ധ ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്‌. എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം.

ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം. കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി  എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്.  ഒന്‍പതു  ദിവസങ്ങള്‍ തുടര്‍ച്ചയായി  വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം.

ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം,ലളിതാ ത്രിശതീ സ്തോത്രം,സൌന്ദര്യ ലഹരി മുതലായവാ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

എല്ലാ വ്രത ദിവസങ്ങളിലും ദുര്‍ഗാ ഭഗവതിയുടെ ഈ ധ്യാന ശ്ലോകം ഭക്തിപൂര്‍വ്വം  ജപിക്കാം. സര്‍വ ദുഖങ്ങളും ദേവി അകറ്റും. സര്‍വാഭീഷ്ടങ്ങളും ദേവി നടത്തും.

ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനിം ദൂര്‍വാദള ശ്യാമളാം

ചന്ദ്രാര്‍ധോജ്വല ശേഖരാം ത്രിനയനാം അപീത വാസോവസം

ചക്രം ശംഘ ധനുശ്ച ധതതിം കോദണ്ഡ ബാണാംശയോര്‍

മുദ്രേവാ അഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോ:

ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫല ശ്രുതി.

ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു. ഓരോ ദിവസത്തെയും ആരാധാനാ ഭാവവും മന്ത്രങ്ങളും തലേ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നവരാത്രി വ്രതം ഒന്നാം ദിവസം

നവരാത്രിയുടെ ഒന്നാം ദിവസം ബാലസ്വരൂപണീ ഭാവ ത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 

വന്ദേ വാഞ്ഛിതലാഭായ 
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം 
ശൈലപുത്രീം യശസ്വിനീം 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

നവരാത്രിയുടെ രണ്ടാം ദിവസം

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. 

കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി 
വയ്ക്കപ്പെട്ടിരിക്കുന്നു

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ 
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:” 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ 
സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും.

നവരാത്രിയുടെ മൂന്നാം ദിവസം

നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍  അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍  ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും.

യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്  ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്.

“പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ 

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.

നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം.

കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

നവരാത്രി വ്രതം നാലാം ദിവസം

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട  ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും  പ്രവേശിച്ച് ശോഭിച്ച്  തിളങ്ങി. മഹാ തേജസ്വിനിയായ  ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

“സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം.

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”

നവരാത്രി വ്രതം അഞ്ചാം ദിവസം 

നവദുര്‍ഗാ  ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ  അഞ്ചാമത്തെ ഭാവമായ  സ്കന്ദമാതാവാ യാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് .

ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു. 
സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്. 

രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.

അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “

എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല.

നവരാത്രി അഞ്ചാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം.

കാളികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം”

നവരാത്രി വ്രതം ആറാം ദിവസം

നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് . 

ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ 
കാത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ

നവരാത്രി ആറാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം.

ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാമി സദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

നവരാത്രി വ്രതം ഏഴാം ദിവസം

നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും  ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ 

ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ 

വര്ധനമൂര്‍ധ്വജാ  കൃഷ്ണാ കാളരാത്രിര്‍ഭയംകരീ”  

നവരാത്രി ഏഴാം  ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം.

ശാംഭവീ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

നവരാത്രി എട്ടാം ദിവസം

നവരാത്രി വ്രതത്തിന്റെ എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ്. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക് ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു.

എട്ടാം ദിവസത്തില്‍  ദേവീ ഉപാസനയ്ക്കുള്ള മന്ത്രം

“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ 
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ”

നവരാത്രി എട്ടാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം.

ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം

നവരാത്രിയുടെ  ഒന്‍പതാം ദിവസം

നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം 

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി 

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.

നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.

സുഭദ്രാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
#fblifestyle
Sree Guruvayoorappan

Saturday, 20 September 2025

എൻ എസ് എസ് താലൂക്ക് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

എൻ എസ് എസ് താലൂക്ക് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാത്തന്നൂർ : എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ഭാരവാഹികളായി ബി. ഐ. ശ്രീനാഗേഷ് (പ്രസിഡന്റ്‌ ), പ്രദീപ്‌ നെടുമ്പന (വൈസ് പ്രസിഡന്റ്‌ )എന്നിവർ അടങ്ങുന്ന 15അംഗങ്ങൾ അടങ്ങിയ യൂണിയൻ കമ്മിറ്റി തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്നു. എസ്. വി. അനിത്ത്കുമാർ,ശ്രീകണ്ഠൻ, ജയചന്ദ്രൻ, ജെ. മുരളീധരൻ, സജീവ് സജിഗത്തിൽ, അജിത്, അനിൽകുമാർ, അംബികദാസൻപിള്ള, ഗോപിനാഥൻപിള്ള, മുരളിധരകുറുപ്പ്, ചാത്തന്നൂർമുരളി, പരവൂർ മോഹൻദാസ്, ലത്തൻകുമാർ എന്നിവർ അടങ്ങുന്ന  കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഫോട്ടോ :ബി.ഐ. ശ്രീനാഗേഷ് (പ്രസിഡന്റ്‌ ), പ്രദീപ്‌ നെടുമ്പന (വൈസ് പ്രസിഡന്റ്‌ )

ആദിത്യഹൃദയം_നാമാവലി

# ആദിത്യഹൃദയം_നാമാവലി.
          ഓം രശ്മിമതേ നമഃ . 
          ഓം സമുദ്യതേ നമഃ . 
          ഓം ദേവാസുരനമസ്കൃതായ നമഃ . 
          ഓം വിവസ്വതേ നമഃ . 
          ഓം ഭാസ്കരായ നമഃ . 5.
          ഓം ഭുവനേശ്വരായ നമഃ .
ഓം സർവദേവാത്മകായ നമഃ . 
          ഓം തേജസ്വിനേ നമഃ . 
          ഓം രശ്മിഭവനായ നമഃ . 
          ഓം ദേവാസുരഗണലോകപാലായ നമഃ . 10.
          
         ഓം ബ്രഹ്മണേ നമഃ . 
          ഓം വിഷ്ണവേ നമഃ . 
          ഓം ശിവായ നമഃ . 
          ഓം സ്കന്ദായ നമഃ . 
          ഓം പ്രജാപതയേ നമഃ . 15.
ഓം മഹേന്ദ്രായ നമഃ . 
          ഓം ധനദായ നമഃ . 
          ഓം കാലായ നമഃ . 
          ഓം യമായ നമഃ . 
          ഓം സോമായ നമഃ . 20.
          
          ഓം അപാമ്പതയേ നമഃ . 
          ഓം പിതൃമൂർതയേ നമഃ . 
          ഓം വസുമൂർതയേ നമഃ . 
          ഓം സാധ്യമൂർതയേ നമഃ .
ഓം അശ്വിമൂർതയേ നമഃ . 25.
          ഓം മരുന്മൂർതയേ നമഃ . 
          ഓം മനവേ നമഃ . 
          ഓം വായുമൂർതയേ നമഃ . 
          ഓം വഹ്നയേ നമഃ . 
          ഓം പ്രജമൂർതയേ നമഃ . 30.
          
          ഓം പ്രാണായ നമഃ . 
          ഓം ഋതവേ നമഃ . 
          ഓം കർത്രേ നമഃ .
ഓം പ്രഭാകരായ നമഃ . 
          ഓം ആദിത്യായ നമഃ . 35.
          ഓം സവിത്രേ നമഃ . 
          ഓം സൂര്യായ നമഃ . 
          ഓം ഖഗായ നമഃ . 
          ഓം പൂഷ്ണേ നമഃ . 
          ഓം ഗഭസ്തിമതേ നമഃ . 40.
          
          ഓം സുവർണസദൃശായ നമഃ . 
          ഓം ഭാനവേ നമഃ .
ഓം ഹിരണ്യരേതസേ നമഃ . 
          ഓം ദിവാകരായ നമഃ . 
          ഓം ഹരിദശ്വായ നമഃ . 45.
          ഓം സഹസ്രാർചിഷേ നമഃ . 
          ഓം സപ്തസപ്തയേ നമഃ . 
          ഓം മരീചിമതേ നമഃ . 
          ഓം തിമിരോന്മഥനായ നമഃ . 
          ഓം ശംഭവേ നമഃ . 50.
ഓം ത്വഷ്ട്രേ നമഃ . 
          ഓം മാർതാണ്ഡായ നമഃ . 
          ഓം അംശുമതേ നമഃ . 
          ഓം ഹിരണ്യഗർഭായ നമഃ . 
          ഓം ശിശിരായ നമഃ . 55.
          ഓം തപനായ നമഃ . 
          ഓം ഭാസ്കരായ നമഃ . 
          ഓം രവയേ നമഃ . 
          ഓം അഗ്നിഗർഭായ നമഃ .
ഓം അദിതേഃപുത്രായ നമഃ . 60.
          
          ഓം ശംഖായ നമഃ . 
          ഓം ശിശിരനാശനായ നമഃ . 
          ഓം വ്യോമനാഥായ നമഃ . 
          ഓം തമോഭേദിനേ നമഃ . 
          ഓം ഋഗ്യജുഃസാമപാരഗായ നമഃ . 65.
          ഓം ഘനവൃഷ്ടയേ നമഃ . 
          ഓം അപാംമിത്രായ നമഃ .
ഓം വിന്ധ്യവീഥീപ്ലവംഗമായ നമഃ . 
          ഓം ആതപിനേ നമഃ . 
          ഓം മണ്ഡലിനേ നമഃ . 70.
          
          ഓം മൃത്യവേ നമഃ . 
          ഓം പിംഗലായ നമഃ . 
          ഓം സർവതാപനായ നമഃ . 
          ഓം കവയേ നമഃ . 
          ഓം വിശ്വസ്മൈ നമഃ . 75.
          ഓം മഹാതേജസേ നമഃ .
ഓം രക്തായ നമഃ . 
          ഓം സർവഭവോദ്ഭവായ നമഃ . 
          ഓം നക്ഷത്രഗ്രഹതാരാണാം അധിപായ നമഃ . 
          ഓം വിശ്വഭാവനായ നമഃ . 80.
          
          ഓം തേജസാമപി തേജസ്വിനേ നമഃ . 
          ഓം ദ്വാദശാത്മനേ നമഃ . 
          ഓം ഇന്ദ്രായ നമഃ . 
          ഓം ധാത്രേ നമഃ .
ഓം ഭഗായ നമഃ . 85.
          ഓം പൂഷ്ണേ നമഃ . 
          ഓം മിത്രായ നമഃ . 
          ഓം വരുണായ നമഃ . 
          ഓം അര്യമണേ നമഃ . 
          ഓം അർചിഷ്മതേ നമഃ . 90.
          
          ഓം വിവസ്വതേ നമഃ . 
          ഓം ത്വഷ്ട്രേ നമഃ . 
          ഓം സവിത്രേ നമഃ .
ഓം വിഷ്ണവേ നമഃ . 
          ഓം പൂർവായഗിരയേ നമഃ . 95.
          ഓം പശ്ചിമായാദ്രയേ നമഃ . 
          ഓം ജ്യോതിർഗണാനാമ്പതയേ നമഃ . 
          ഓം ദിനാധിപതയേ നമഃ . 
          ഓം ജയായ നമഃ . 
          ഓം ജയഭദ്രായ നമഃ . 100.
          
          ഓം ഹര്യശ്വായ നമഃ .

ഓം സഹസ്രാംശവേ നമഃ . 
          ഓം ആദിത്യായ നമഃ . 
          ഓം ഉഗ്രായ നമഃ . 
          ഓം വീരായ നമഃ . 105.
          ഓം സാരംഗായ നമഃ . 
          ഓം പദ്മപ്രബോദായ നമഃ . 
          ഓം പ്രചണ്ഡായ നമഃ . 
          ഓം ബ്രഹ്മേശാനാച്യുതേശായ നമഃ . 
          ഓം സൂര്യായ നമഃ . 110 .
ഓം ആദിത്യവർചസേ നമഃ . 
          ഓം ഭാസ്വതേ നമഃ . 
          ഓം സർവഭക്ഷായ നമഃ . 
          ഓം രൗദ്രയ വപുഷേ നമഃ . 
          ഓം തമോഘ്നായ നമഃ . 115.
          ഓം ഹിമഘ്നായ നമഃ . 
          ഓം ശത്രുഘ്നായ നമഃ . 
          ഓം അമിതാത്മനേ നമഃ . 
          ഓം കൃതഘ്നഘ്നായ നമഃ .
ഓം ദേവായ നമഃ . 120.
          
          ഓം ജ്യോതിഷാമ്പതയേ നമഃ . 
          ഓം തപ്തചാമീകരാഭായ നമഃ . 
          ഓം വഹ്നയേ നമഃ . 
          ഓം വിശ്വകർമണേ നമഃ . 
          ഓം തമോഭിനിഘ്നായ നമഃ . 125.
          ഓം ഘൃണയേ നമഃ . 
          ഓം ലോകസാക്ഷിണേ നമഃ .
ഓം ഭൂതസ്ര്ഷ്ട്രേ നമഃ . 
          ഓം ഭൂതപാലായ നമഃ . 
          ഓം ഭൂതനാശായ നമഃ . 130.
          
          ഓം പായതേ നമഃ . 
          ഓം തപതേ നമഃ . 
          ഓം വർഷതേ നമഃ . 
          ഓം സുപ്തേഷു ജാഗ്രതേ നമഃ . 
          ഓം ഭൂതേഷു പരിനിഷ്ഠിതായ നമഃ . 135.
   ഓം അഗ്നിഹോത്രായ നമഃ . 
          ഓം അഗ്നിഹോത്രിണാം ഫലായ നമഃ . 
          ഓം പരമസമർഥായ പരബ്രഹ്മണേ നമഃ . 138.

പാരമ്പര്യത്തനിമയോടെ നവരാത്രി വിഗ്രഹ ഘോഷയാത്ര അനന്തപുരിയിലേക്ക്.

പാരമ്പര്യത്തനിമയോടെ നവരാത്രി വിഗ്രഹ ഘോഷയാത്ര അനന്തപുരിയിലേക്ക്.

കന്യാകുമാരി ജില്ലയിലുൾപ്പെട്ട  കൽക്കുളം പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്നു സരസ്വതീ ദേവി, വേളിമലയിലെ കുമാര കോവിലിൽ നിന്നു വേലായുധ സ്വാമി, ശുചീന്ദ്രത്തു നിന്നു മുന്നൂറ്റി മങ്ക എന്നീ വിഗ്രഹങ്ങളെയാണ് ആചാരപരമായ ഘോഷയാത്രയോടെ എത്തിക്കുക. 
സരസ്വതീ ദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളി കുതിരപ്പുറത്തും മൂന്നൂറ്റി നങ്കയെ പല്ലക്കിലും കൊണ്ടു വരും. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കവച്ചതാണു കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിൽ ഈ ഘോഷയാത്രയ്ക്കു തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേൽപു നൽകും. വലിയൊരു ജനാവലി നഗരവീഥിയിലുടനീളം ഘോഷയാത്ര ദർശിക്കാൻ തടിച്ചു കൂടും.

കേരള പൊലീസിന്റെ അശ്വാരൂഡ സേന അകമ്പടി സേവിക്കും. പിന്നീടു സരസ്വതീ വിഗ്രഹത്തെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയിലുള്ള ചൊക്കട്ടാ മണ്ഡപത്തിൽ (നവരാത്രി മണ്ഡപം) പ്രതിഷ്ഠിക്കും. തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആയുധങ്ങളം ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിനു മുന്നിൽ പൂജ വയ്ക്കും. കുമാര സ്വാമിയെ നഗര പരിധിയിലുള്ള ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി മങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും ആനയിക്കും. .അതോടെ തലസ്ഥാന നഗരം നവരാത്രി ആഘോഷത്തിന്റെ തിരക്കിലാകും.നവരാത്രി സംഗീതോത്സവത്തിനു കൂടി ഇതോടെ തുടക്കമാകും.
നൂറ്റാണ്ടുകളായി തുടരുന്നു ഈ ആചാരം സ്വാതി തിരുനാൾ മഹാരാജാവു ചിട്ടപ്പെടുത്തിയതാണ്. കേരള ചരിത്രത്തിന്റെ മായാത്ത ഈ പൈതൃകം തമിഴ്നാട് കേരള സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ്. ഈ ഘോഷയാത്രയെ അന്തപുരി ആഹ്ലാദാരവങ്ങളോടെ വരവേൽക്കുമ്പോൾ ചരിത്രത്തിന്റെ ഗതിവിഗതികൾ കൊണ്ടു രണ്ടായിപ്പോയ പഴയ തിരുവിതാംകൂർ പ്രദേശത്തിലുൾപ്പെട്ടിരുന്ന   ജനത ഹൃദയം കൊണ്ട് ഐക്യപ്പെടുകയാണ്.  .  

നാഞ്ചിനാട്ടിലുൾപ്പട്ട പ്രദേശങ്ങളെല്ലാം ഇന്നു കന്യാകുമാരി ജില്ലയിലാണ്. ഇവിടെയുള്ള കൽക്കുളം താലൂക്കിലെ പദ്മനാഭപുരം കൊട്ടാരം മാത്രം ഇന്നും കേരള സർക്കാരിന്റെ അധീനതയിലാണെങ്കിലും  കൊട്ടാരത്തിന്റെ കിഴക്കേ ഭാഗത്തുള്ള തേവാരക്കെട്ടിലുള്ള സരസ്വതീ ക്ഷേത്രം കന്യാകുമാരി ദേവസ്വത്തിന്റെ കീഴിലാണ്. ഇവിടെയുള്ള  വിഗ്രഹമാണ് കേരളത്തിലേക്കു നവരാത്രി കാലത്തു ഘോഷയാത്രയായി കൊണ്ടുവരുന്നത്. തമിഴിലെ മഹാകവി കമ്പർ പൂജിച്ചിരുന്നിരുന്നതാണ് ഈ വിഗ്രഹം . ഈ സമയത്തു തേവാരക്കെട്ടിലെ പീ‍ഠത്തിൽ സാളഗ്രാമങ്ങളാവും പൂജിക്കുക.

സരസ്വതീ വിഗ്രഹത്തിന്റെ കഥ 

വള്ളിയൂർ രാജാവിന്റെ സദസ്യനായിരുന്നു മഹാകവി കമ്പർ. താൻ പൂജിച്ചിരുന്ന സരസ്വതീ വിഗ്രഹം തന്റെ ജീവിത സായന്തനമായപ്പോൾ വേണാട്ടിലെ കുലശേഖരപ്പെരുമാളിനു സമർപ്പിച്ചുവത്രേ. വിഗ്രഹത്തെ ആചാര വിധികളോടെ സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ. ഒൻപതാം നൂറ്റാണ്ടിലായിരുന്നു ഇതെന്നു കരുതപ്പെടുന്നു. അന്നു മഹാകവിക്കു കുലശേഖരപ്പെരുമാൾ നൽകിയ ഉറപ്പു പിൽക്കാലത്തെ വേണാട്ടധിപന്മാരും തുടർന്നുവന്ന തിരുവിതാംകൂർ മഹാരാജാക്കന്മാരും തെറ്റിച്ചിട്ടില്ല. പിന്നീടു കേരള സംസ്ഥാനം രൂപപ്പെടുകയും ജനകീയ ഭരണം വരുകയും ചെയ്തപ്പോഴും അതു തുടരുന്നു. കുലശേഖരപ്പെരുമാൾ ഈ വിഗ്രഹം സൂക്ഷിക്കാൻ തിരഞ്ഞെടുത്തതു  പദ്മാനാഭപുരത്തെ  കൊട്ടാരമായിരുന്നു.
അന്നതു വലിയ കോയിക്കൽ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഇന്നത്തെ ശൈലിയിൽ പദ്മനാഭപുരം കൊട്ടാരം പുതുക്കിപ്പണിതത്. കൊട്ടാരത്തിന്റെ കിഴക്കുഭാഗത്തുള്ള   തേവാരക്കെട്ടിൽ അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.  അക്കാലത്തു നവരാത്രി ആഘോഷങ്ങൾ ഇവിടെയായിരുന്നു . അദ്ദേഹത്തിന്റെ കാലശേഷം അധികാരമേറ്റ ധർമ്മരാജാവെന്നറിയപ്പെട്ട കാർത്തിക തിരുനാൾ രാമവർമ രാജാവ് തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും ഈ പതിവിനു മാറ്റമുണ്ടായില്ല. എന്നാൽ 1788, 1789, 1791, 1804 വർഷങ്ങളിൽ ഈ വിഗ്രഹം മാവേലിക്കര കൊട്ടാരത്തിലേക്കു നവരാത്രി കാലത്തു കൊണ്ടു വന്നിട്ടുണ്ട്. 1838ലാണു പദ്മനാഭപുരത്തുവച്ച് അവസാനമായി വിഗ്രഹ പൂജ നടന്നത്. വലിയ ആഘോഷമായിട്ടാണതു നടത്തിയത്. ഒരു തവണ ഹരിപ്പാടു കൊട്ടാരത്തിലും പൂജവച്ചിട്ടുണ്ട്. ഒട്ടേറെത്തവണ ഇതു മോഷണം പോയതിന്റെയും വീണ്ടെടുപ്പിന്റെയു കഥകളും ഈ വിഗ്രഹവുമായി ബന്ധപ്പെട്ടുണ്ട്.

സ്വാതി തിരുനാളിന്റെ മുൻകൈ

നവരാത്രി കാലത്തു തിരുവനന്തപുരത്തേക്കു വിഗ്രഹങ്ങൾ  ഘോഷയാത്രയായി എഴുന്നള്ളിക്കുന്ന സ്ഥിരം സംവിധാനമുണ്ടാക്കിയത്.സ്വാതി തിരുനാൾ മഹാരാജാവായിരുന്നപ്പോഴാണ്. 1839 മുതലാണിതു തുടങ്ങിയത്. ഘോഷയാത്രയ്ക്കും നവരാത്രി ആഘോഷങ്ങൾക്കും  ഇന്നു കാണുന്ന ചിട്ടയും സൗന്ദര്യവുമുണ്ടാക്കിയതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. വിദ്യയുടെയും സുകുമാര കലകളുടെയും പ്രതീകമായി സരസ്വതീ വിഗ്രഹവും ആയുധ വിദ്യയുടെ പ്രതീകമായി വേലായുധ സ്വാമിയെയും ശക്തിപൂജയുടെ പ്രതീകമായി ശുചീന്ദ്രത്തുനിന്നു മുന്നൂറ്റി നങ്കയെയും ആചാരപരമായി എഴുന്നള്ളിച്ചു കൊണ്ടുവരുന്ന രീതിയാണദ്ദേഹം സ്വീകരിച്ചത്.ഇക്കാലത്തു 9 ദിവസത്തെ നവരാത്രി സംഗീതോത്സവത്തിനും തുടക്കം കുറിച്ചു.ഓരോ ദിവസവും അതിൽ പാടേണ്ട രാഗങ്ങളെയും കൃതികളെയും കുറിച്ചു വ്യവസ്ഥയുണ്ടാക്കി. സ്വാതി തിരുനാൾ കൃതികളാണു പാടുന്നത്. 

നാഞ്ചിനാട്ടുലുൾപ്പെട്ട കൃഷ്ണൻ വഹക്കാരാണു വിഗ്രഹം ഇവിടേക്കു കൊണ്ടുവരുന്നത്. പഴയ ആയ് രാജ വംശത്തിലെ യാദവന്മാരുടെ പിൻഗാമികളാണിവരെന്നാണു കരുതപ്പെടുന്നത്. മൂന്ന് ആറുകൾ കടന്നാണു ഘോഷയാത്ര എത്തുന്നത്. കുഴിത്തുറ( കോതയാർ), നെയ്യാറ്റിൻകര, കരമന, പാലങ്ങളും യാത്രാ സൗകര്യങ്ങളുമില്ലായിരുന്ന പഴയകാലത്ത് യാത്ര അനായാസമായിരുന്നില്ല. അതിനു പ്രതിഫലമായി ഇവർക്കു മൂന്നു സ്വർണ നാരങ്ങ നൽകുന്ന പതിവുണ്ടായിരുന്നു. രാജഭരണം അവസാനിച്ചപ്പോൾ അത് അവസാനിച്ചു.  

കരുവേലപ്പുര മാളിക

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പത്മ തീർഥ കുളത്തിന് എതിർ വശത്താണു കരുവേലപ്പുര മാളിക. കരുവലം മാളികയെന്നാണത് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ ട്രഷറിയായിരുന്നു അത്. കരുവലമെന്നതിന് ആ അർഥമാണ്. പുത്തൻ മാളിക കൊട്ടാരത്തിന്റെ ഭാഗമാണിത്. അതിന്റെ താഴത്തെ നിലയിലെ ചൊക്കട്ടാ മണ്ഡപത്തിലാണു സരസ്വതി വിഗ്രഹം പൂജിക്കുന്നത്. നൃത്തം അരങ്ങേറിയിരുന്ന ചൊൽക്കെട്ടു മണ്ഡപം ലോപിച്ചതാണു ചൊക്കട്ടാ മണ്ഡപം. നവരാതിര പൂജയ്ക്കായി ഈ മണ്ഡപത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഏർപ്പെടുത്താറുണ്ട്.

ചുവന്ന അടയ്ക്കയും നാരങ്ങയും വാഴക്കുലകളും കൊണ്ടാണ് നേരത്തേ അലങ്കാരം തീർത്തിരുന്നത്. പിൽക്കാലത്ത് അവ തടികൊണ്ടുള്ള ശിൽപങ്ങളിലാക്കി. ഇതിനിടയിൽ കൊഴുന്നും മുല്ലയുമുൾപ്പടെയുള്ള മണമുള്ള പുഷ്പങ്ങൾ നിറയ്ക്കും സുഗന്ധ ദ്രവ്യങ്ങൾ തളിക്കും. അതോടെ ചൊക്കട്ടാ മണ്ഡപത്തിൽ നവരാത്രി കാലത്തു പ്രത്യേക സൗരഭ്യം  നിറഞ്ഞു നിൽക്കും. ഈ അന്തരീക്ഷത്തിലാണു  പകിട ശാലയിൽ ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ സംഗീതോത്സവം നടക്കുക. ഉഛഭാഷിണികളില്ലാത്ത ആ കാലത്തു പ്രത്യേക തരത്തിലുള്ള മൺകുടങ്ങളാണു ശബ്ദ ക്രമീകരണത്തിനു സജ്ജീകരിച്ചിരുന്നത്. പല തരത്തിലുള്ള മൺകുടങ്ങൾ തലകീഴായി കെട്ടിത്തൂക്കുമായിരുന്നു. അതിൽ ശബ്ദം പ്രതിഫലിക്കുമായിരുന്നു. ഇപ്പോൾ ഉഛഭാഷിണികളായി.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പടിക്കെട്ടുകളിലിരുന്നു സംഗീതം ആസ്വദിക്കാം. മുല്ലമൂടു ഭാഗവതന്മാർ മാത്രമായിരുന്നു ആദ്യകാലത്തു നവരാത്രി സംഗീതോത്സവത്തിൽ പാടിയിരുന്നത്. 1933–34 വർഷത്തിൽ തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധിപനായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മ അതിൽ പരിഷ്കാരം വരുത്തുകയും രാജ്യത്തെ പ്രശസ്തരായ ഗായകരെ സംഗീത വിരുന്നിനു ക്ഷണിക്കുകയും ചെയ്തു. ആ പതിവ് ഇപ്പോഴും തുടരുന്നു. 

ഇതിനോടു ചേർന്ന കുതിരമാളിക സ്വാതി തിരുനാൾ മഹാരാജാവാണു പണികഴിപ്പിച്ചത്. കേരളീയ ശീൽപകലയുടെ അനശ്വര മാതൃകയാണിത്. ഇന്നിതു തിരുവിതാംകൂർ ചരിത്രം മ്യൂസിയമാണ്. അപൂർവ ആയുധങ്ങൾ, ശിൽപങ്ങൾ, പുരാവസ്തു ശേഖരങ്ങൾ എന്നിവ തിരുവിതാംകൂർ എന്ന മഹാ സാമ്രാജ്യത്തിന്റെ ഇന്നലെകളെക്കുറിച്ചു നമ്മളോടു സംവദിക്കും. ഇതിനോടു ചേർന്ന ലെവി ഹാളും ചരിത്ര മ്യൂസിയമാണ്. 

പൂജപ്പുര എഴുന്നള്ളത്ത്.

വിജയ ദശമി ദിവവസം പൂജ ഇളക്കിക്കഴിഞ്ഞാൽ ആര്യശാലയിൽ നിന്നു വേലായുധ സ്വാമിയുടെ വിഗ്രഹം വെള്ളിക്കുതിരപ്പുറത്ത് നാലു കിലോമീറ്റർ അകലെയുള്ള പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. രാജ ഭരണം നടന്നിരുന്ന കാലത്ത് തിരുവിതാംകൂർ രാജാക്കന്മാർ അഞ്ചു വെള്ളിക്കുതിരകളെ പൂട്ടിയ രഥത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുമായിരുന്നു. അവിടെ പ്രത്യേക പൂജകൾക്കു ശേഷം രാജ കുടുംബാംഗങ്ങളും മഹാരാജാവും വേലായുധ സ്വാമിക്കുമുന്നിൽ ആയുധാഭ്യാസം നടത്തുമായിരുന്നു. ഈ ഘോഷയാത്രയ്ക്കു സാക്ഷിയാകാൻ റോഡിനിരുവശവും പൗരാവലി തടിച്ചു കൂടുമായിരുന്നു. ഇന്നു തേരും കുതിരയുമൊന്നുമില്ലെങ്കിലും രാജ കുടുംബാംഗങ്ങളെത്തി ആയുധാഭ്യാസം നടത്താറുണ്ട്. കരുവേലപ്പുര മാളികയിൽ നിന്നു സരസ്വതീ വിഗ്രഹത്തെ ഇവിടേക്ക് എഴുന്നള്ളിക്കുന്ന പതിവു സമീപ കാലത്താണ് ആരംഭിച്ചത്.

Wednesday, 17 September 2025

ആവി പറക്കും ഭക്ഷണം തേടി തട്ടുകടകളിലേക്ക് പോകുന്നവർ തിരിച്ചുപോകുന്നത് രോഗവുമായി

കൊല്ലം : ആവി പറക്കും ഭക്ഷണം തേടി തട്ടുകടകളിലേക്ക് പോകുന്നവർ തിരിച്ചുപോകുന്നത് രോഗവുമായി. ഭക്ഷണത്തോടൊപ്പം രോഗാണുക്കളെ കൂടിയാണ് പലയിടങ്ങളിൽ നിന്നും അകത്താക്കുന്നത്. കോളറ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ആയിരക്കണക്കിന് തട്ടുകടകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നഗരഗ്രാമ വിത്യാസമില്ലാതെ പ്രവർത്തിക്കുന്നത്. ജില്ലയിലെ 90 ശതമാനം തട്ടുകടകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമില്ലാത്തവയാണ്.വിരലിൽ എണ്ണാവുന്ന  മാത്രമാണ് അംഗീകാരമുള്ളത്. കൊല്ലം നഗരഹൃദയത്തിൽ തന്നെയാണ് 
അംഗീകാരമില്ലാത്ത തട്ടുകടകൾ കൂടുതൽ.ഒരു അഞ്ചു ശതമാനം 
തട്ടുകടകൾ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള കടകൾ രണ്ടു ശതമാനം മാത്രമാണ്


@  കൊല്ലം നഗരത്തിൽ രാത്രി തട്ടുകടകളെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നഗരപ്രദേശം. പകലും രാത്രിയും പ്രതേകം പ്രവർത്തിക്കുന്ന തട്ടുകടകളാണ് ഉള്ളത്.
എസ് എം പി റോഡിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച തട്ട് കടകൾ വീണ്ടും രംഗപ്രവേശനം ചെയ്തു. ഇവിടെ പഴയ രീതിയിൽ റോഡ് പകുതിയോളം കൈയ്യേറിയാണ് കച്ചവടം നടക്കുന്നത്. ബീച്ചിലും ബീച്ച് റോഡിലും ചിന്നകടയിലും പോളയത്തോട്, ആശ്രമം ലിങ്ക് റോഡ്, ഹൈസ്കൂൾ ജങ്ങഷ്ൻ, ആനന്ദവല്ലീശ്വരം എന്നിവടങ്ങളിൽ 
രാത്രി 8 മണിയോടെയാണ് റോഡ് കയ്യേറി തട്ടുകടകളുടെ പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിക്കുന്നത്. പലപ്പോഴും തട്ട് കടകൾക്ക് മുന്നിൽ കൂടി വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്. ആശ്രമം ലിങ്ക് റോഡിൽ ബസ് ബേ പൂർണമായും ഇവരുടെ
നിയന്ത്രണത്തിലാണ്. കസേരകളും മേശകളും നിരത്തിയിട്ടാണു ബസ് ബേ കയ്യേറുന്നത്. ബസ് സ്റ്റാൻഡിനു മുന്നിൽ ബൈക്കുകൾ നിരനിരയായി പാർക്കു ചെയ്യുന്നതോടെ ഇതിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാകും
 കപ്പലണ്ടി കച്ചവടം, കാപ്പിക്കട, മുറുക്കാൻ കട, തുടങ്ങി വഴിയോര കച്ചവടങ്ങളുമായി ഉന്തുവണ്ടികളും കൂടി പ്രദേശത്ത് എത്തുന്നതോടെ റോഡുകളിൽ  കൂടി നടന്ന് പോകുവാൻ കഴിയാത്ത സ്ഥിതിയും പലപ്പോഴും ഉണ്ടാകുന്നുണ്ട്. ചിന്നകടയിൽ  റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഇത്തരം കയ്യേറ്റം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം
സമാനമായ വിധത്തിലാണ് ആശ്രമം ലിങ്ക് റോഡ് കയ്യേറിയുള്ള മത്സ്യ കച്ചവടം. ഇവിടെ പ്രവർത്തിക്കുന്ന ചെറിയ മത്സ്യ മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടാണു ലേലവും കച്ചവടവും നടത്തുന്നത്. റോഡിലൂടെ എത്തുന്ന ബസുകളും മറ്റു വാഹനങ്ങളും റോഡിലെ തിരക്കു മൂലം നിർത്തിയിടേണ്ടി വരുന്നു. രാത്രിയിലെ ഇത്തരം റോഡ് കയ്യേറ്റങ്ങൾ വൻ ദുരന്തങ്ങൾക്കു കാരണമാകുമെന്നു പൊലീസ് ഉൾപ്പെടെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും കയ്യേറ്റം അവസാനിപ്പിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.


@ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മായം കലർന്ന പാലും വ്യാജതേയിലയും കൃത്യമ എണ്ണ കലർന്ന വെളിച്ചെണ്ണയും തട്ട് കടകളിൽ സർവ്വ സാധാരണയായി മാറുകയാണ്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ വടിയൂരിൽ നിന്ന്  കൊണ്ടുവന്ന 15,300 ലീറ്റർ പാൽ ആണ് കൊല്ലം ആര്യങ്കാവ് അതിർത്തി ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് അടുത്തിടെ പിടികൂടിയത്. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തിയത്. ഇത്തരത്തിൽ തമിഴ്നാട്ടിൽ നിന്നും കൊണ്ട് വരുന്ന പാൽ ആണ് 70ശതമാനം തട്ട് കടകളിലും ഉപയോഗിക്കുന്നത് പ്രതേകിച്ചു തമിഴ്നാട് സ്വദേശികൾ നടത്തുന്ന തട്ട് കടകളിൽ.കൂടാതെയാണ് വെളിച്ചെണ്ണയെന്ന പേരിൽ ഉപയോഗിക്കുന്ന വ്യാജ എണ്ണയും, വ്യാജ തേയിലയും തട്ട് കടകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ
 തട്ടുകടകളിലേക്ക് പോകുന്നവർ തിരിച്ചുപോകുന്നത് രോഗവുമായി തിരിച്ചു പോകുന്നത്.

@ തട്ട് കടകളിൽ ഉപയോഗിക്കുന്ന കുടി 
വെള്ളം പോലും ഉപയോഗ ശൂന്യമാണ്.ഭൂരിപക്ഷം തട്ട് കടകളിലും വെള്ളം എത്തിക്കുന്നത് പുറമേ നിന്നാണ്. പെട്ടിആട്ടോകളിലെ 
ടാങ്കുകളിലും, ചെറുതും വലുതുമായ ക്യാനുകളിലും മറ്റും വെള്ളം എത്തിച്ചാണ് പല കടകളും പ്രവർത്തിക്കുന്നത്.താത്കാലികമായി തട്ടികൂട്ടുന്ന സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇ തട്ട് കൂട്ട് കടകളിൽ വെള്ളം എവിടെ നിന്ന് കൊണ്ട് വരുന്നുവെന്ന് ആരും തിരക്കാറില്ല അടുത്തിടെ മലേറിയ റിപ്പോർട്ട് ചെയ്ത മയ്യനാട് പഞ്ചായത്തിൽ യാതൊരു രെജിസ്ട്രേഷനും ഇല്ലാത്ത അൻപതിലധികം തട്ടുകടകൾ ഉണ്ട്.വർഷങ്ങളായി പ്രവർത്തിക്കുന്ന ഇ തട്ട് കടകളിൽ യാതൊരു പരിശോധനയും നാളിതുവരെ നടന്നിട്ടില്ല.


ചിറക്കരയിലെ യുഡിഎഫ് ഭരണത്തിന് ജി.എസ്.ജയലാലിന്റെ പിന്തുണ ഇടതുമുന്നണിയിൽ പ്രതിക്ഷേധം

ചിറക്കരയിലെ യുഡിഎഫ് ഭരണത്തിന് ജി.എസ്.ജയലാലിന്റെ പിന്തുണ ഇടതുമുന്നണിയിൽ പ്രതിക്ഷേധം

ചാത്തന്നൂർ : യു ഡി എഫ് പിന്തുണ യോടെ സിപിഎം വിമത പ്രസിഡന്റും കോൺഗ്രസുകാരൻ വൈസ് പ്രസിഡന്റും ആയ ചിറക്കര ഗ്രാമ പഞ്ചായത്തിൽ ജി. എസ് ജയലാൽ വഴിവിട്ട സഹായം പ്രതിഷേധവുമായി ഇടത് മുന്നണി പ്രവർത്തകർ. സർക്കാരിന്റെ പൊതുപരിപാടികളിൽ പഞ്ചായത്ത് ചിറക്കര പഞ്ചായത്ത് പ്രസിഡന്റിന് അമിത പ്രാധാന്യം നല്കുകയും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും  
കൊടുക്കാത്ത ആനുകൂല്യങ്ങൾ കൊടുക്കുകയും  പഞ്ചായത്ത് നടപ്പാക്കുന്ന 
പദ്ധതികളിൽ പോലും  ഇടപെടൽ നടത്തി  കോൺഗ്രസ് മെബർമാരുടെ  വാർഡുകളിൽ പരിപാടികൾക്ക് പ്രാധാന്യം നൽകി പങ്കെടുത്ത് കോൺഗ്രസുകാരനായ  പഞ്ചായത്ത്
വൈസ്  പ്രസിഡന്റിനെ കൂടെകൂട്ടി ഇടതു മെബർമാരുടെ വാർഡുകളിൽ എത്തുന്നതുമാണ് പ്രധാന പരാതികളായി ചൂണ്ടികാട്ടി  സിപിഎം ചിറക്കര ലോക്കൽ നേതൃത്വം  
മേൽഘടകങ്ങളിൽ പരാതി നല്കിയിരിക്കുന്നത്.

@  ചിറക്കര ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങൾ പൊടി പൊടിച്ചു തട്ടി കൂട്ട് ഓണാഘോഷം പ്രതിക്ഷേധവുമായി സി പി എം 

ജി.എസ്. ജയലാൽ എം എൽ എയുടെ നിർദ്ദേശപ്രകാരം അനുവദിച്ച
 ടുറിസം വകുപ്പിന്റെ 50000രൂപയും പഞ്ചായത്ത് ഫണ്ടും പൊതു സമൂഹത്തിൽ നിന്നും സമാഹരിച്ച ഫണ്ടും ഉപയോഗിച്ച്  തട്ടിക്കൂട്ട് ഓണാഘോഷം നടത്തിയതായതാണ് പരാതി.  നിരവധി ടുറിസം സാധ്യതകൾ ഉള്ള ചിറക്കര ഗ്രാമപഞ്ചായത്തിൽ മാലാകായൽ കണ്ടൽകാട് പോളച്ചിറ ചിറക്കരക്ഷേത്രം ആയിരവില്ലി, താവണംപൊയ്ക  കഥകളി നടൻചിറക്കര മാധവൻകുട്ടിസ്മാരകം , ഗുസ്തി ഇതിഹാസം കേരളഗാമ പോളച്ചിറ രാമചന്ദ്രൻ സ്മാരകം തുടങ്ങിയ ഇടങ്ങളിൽ നാളിതുവരെ
ടുറിസം വികസനത്തിന് ഒരു ഫണ്ടും ചിലവഴിക്കാത്ത ജി. എസ്. ജയലാൽ
 എം എൽ എ ജനങ്ങളെയും എൽ ഡി എഫി നെയും വഞ്ചിച്ചു കൂറുമാറി ഭരണം അട്ടിമറിച്ച പ്രസിഡന്റ്‌ ഭരിക്കുന്ന പഞ്ചായത്തിൽ  ടുറിസംവകുപ്പിന്റെ 50000രൂപ അനുവദിച്ചു ഓണാഘോഷം നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു എൽ ഡി എഫ് തീരുമാനങ്ങൾ അട്ടിമറിച്ചു കൊണ്ട് എംഎൽ എ നടത്തുന്ന നീക്കങ്ങൾക്ക് സംശയത്തിന്റെ നിഴലിലാണ്.
 പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന് 800സ്ഥാനത്തെക്ക് കൂപ്പ്ക്കുത്തിയ പഞ്ചായത്തിൽ ഇപ്പോൾ സമ്പൂർണ അഴിമതിയും വികസനമുരടിപ്പും നടക്കുന്ന പഞ്ചായത്തിൽ ഒരു സമരം പോലും സംഘടിപ്പിക്കാത്ത സി പി ഐയും എം. ൽ എ യും ടുറിസം വകുപ്പിന്റെ പണം ഉപയോഗിച്ച്   യു.ഡി.എഫ് നേ
നേതൃത്വം പഞ്ചായത്ത്  പ്രസിഡന്റ്റിനു അഴിമതി നടത്താൻ എം.എൽഎ നടത്തുന്ന പരിപാടികൾ ജനളോടുള്ള വെല്ലുവിളിയാണ് എന്ന് ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു.

Sunday, 14 September 2025

യുവാക്കളുടെ കിണറ്റിൽ വീണുള്ള മരണം കണ്ണീരണിഞ്ഞു മണ്ണയം

ചാത്തന്നൂർ: യുവാക്കളുടെ കിണറ്റിൽ വീണുള്ള മരണം കണ്ണീരണിഞ്ഞു മണ്ണയം കരഞ്ഞു തളർന്ന്  വിഷ്ണുവിന്റെ മാതാവ് സുനിത.ഇന്നലെ വൈകുന്നേരം നാലരയോടെ കുളിക്കാനായും വീട്ടിലേക്കുള്ള ആവശ്യത്തിനായി വെള്ളം കോരുകയായിരുന്ന വിഷ്ണു കിണറ്റിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പി കിണർ പാലത്തിൽ കെട്ടിയിരുന്ന കയർ പൊട്ടി കയറും തൊട്ടിയുമായി മുപ്പത് അടിയോളം താഴ്ചയുള്ള കിണറിലേക്ക്  വീഴുന്നത് ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയ മാതാവ്
സുനിത  മകൻ കിണറ്റിൽ വീണുള്ള നിലവിളി കേട്ട് ബഹളം വച്ചും കരഞ്ഞും ആളിനെ കുട്ടുകയായിരുന്നു. തൊട്ടടുത്ത ഫൈവുഡ് ഫാക്ടറിയിലെ ജീവനക്കാർ ഓടിയെത്തി
ഹരിലാൽ കിണറ്റിൽ ഇറങ്ങി വിഷ്ണുവിനെ രക്ഷിച്ചു കിണറിന്റെ വകത്ത്  കയറിൽ നിന്നും കൈവഴുതി ഇരുവരും വീണ്ടും കിണറിൽ വീഴുകയായിരുന്നു.വിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നോക്കി നിൽക്കേ മകനും മകനെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും അവഗണിച്ചു കിണറ്റിലിറങ്ങി മകനെ രക്ഷിച്ചു കൊണ്ട് മുകളിലെത്തിയ ഹരിലാലും മരിച്ചതോടെ തീരാദുഃഖത്തിലായി  സുനിതയും കുടുംബവും. ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ പോയത് ഉൾകൊള്ളനാകാതെ ഫാക്ടറിയിലെ ജോലി നിർത്തി കുട്ടത്തോടെ നൂറോളം വരുന്ന അന്യസംസ്ഥന തൊഴിലാളികൾ അടക്കമുള്ളവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തുകയായിരുന്നു. ഇരൂവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

ശ്രീമദ് ഭാഗവതം വേദവേദാന്ത സാരമാണ് അത് ലോകത്തിനെ നേർവഴിക്ക് നയിക്കുന്ന വേദം -ബ്രഹ്മശ്രീ ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി തൊടിയൂർ

ശ്രീമദ് ഭാഗവതം വേദവേദാന്ത സാരം ലോകത്തിനെ നേർവഴിക്ക് നയിക്കുന്ന വേദം - ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി തൊടിയൂർ  


ചാത്തന്നൂർ : ശ്രീമദ് ഭാഗവതം വേദവേദാന്ത സാരമാണ് അത് ലോകത്തിനെ നേർവഴിക്ക് നയിക്കുന്ന വേദമാണെന്നും  യജ്ഞാചാര്യൻ
ബ്രഹ്മശ്രീ ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി തൊടിയൂർ  പറഞ്ഞു.കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു  അദ്ദേഹംവേദത്തെ നാലായി പകുത്ത വേദവ്യാസൻ അഞ്ചാമത് വേദം ആയിട്ടുള്ള മഹാഭാരതം ഉണ്ടാക്കി അതിനുശേഷം സാധാരണക്കാരെ ആത്മീയമായ ചിന്തയിലേക്ക് എത്തിച്ച് ജീവിതം ധന്യമാക്കുന്നതിന് വേണ്ടി 17 പുരാണങ്ങൾ നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്. കലിയുഗത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഭഗവാൻ്റെ ദിവ്യ ചൈതന്യം ശ്രീമദ് ഭാഗവതത്തിലേക്ക് ലയിപ്പിച്ചു. അന്നുമുതൽ ശ്രീമദ് ഭാഗവതം പ്രത്യക്ഷകൃഷ്ണ സ്വരൂപമാണ് കലിയുഗത്തിൽ സകല ധർമ്മങ്ങളും ശ്രീമദ് ഭാഗവതത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏഴു ദിവസങ്ങളിൽ ആയിട്ട് രാവിലെ ആറുമണി മുതൽ വൈകുന്നേരം 7 മണി വരെയായിട്ട് ഏഴ് പകലുകളിലൂടെ നടക്കുന്ന കലിയുഗത്തിലെ ഏറ്റവും വലിയജ്ഞാനയജ്ഞമാണ്ശ്രീമദ് ഭാഗവത സപ്താഹജ്ഞം അനേകം സ്തുതികളും അനേകം അവതാര ചരിത്രങ്ങളും അനേകം അനേകം തത്വപദേശങ്ങളും നിറഞ്ഞിരിക്കുന്ന ശ്രീമദ് ഭാഗവതം ശ്രവണത്തിലൂടെ മുക്തി നൽകുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. സപ്താഹയഞജത്തിന്റെ മൂന്നാം ദിവസമായ ഇന്ന് യജ്ഞശാലയിൽ രാവിലെ 6ന്
അഷ്ടദ്രവ്യഗണപതി ഹോമം,10ന് ശ്രീ കൃഷ്ണവതാരംഉച്ചയ്ക്ക് 1ന് പിറന്നാൾ സദ്യ,വൈകുന്നേരം 4.45ന് ശ്രീകൃഷ്ണജയന്തിഘോഷയാത്ര തുടർന്ന് ഉറിയടിയും കൃഷ്ണലീലയും
വൈകുന്നേരം 5ന്
 വിഷ്ണുസഹസ്രനാമജപം, .

ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ കടലാസിൽ ഉറങ്ങുന്നു

ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ കടലാസിൽ ഉറങ്ങുന്നു 

ചാത്തന്നൂർ : ഇപ്പോഴും കടലാസിൽ തുടരുകയാണ് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ. ടൂറിസത്തിന് അനന്തസാധ്യതകളുള്ള പോളച്ചിറ ഏലായുടെ സമഗ്രവികസനവും ചോദ്യചിഹ്നമായി തുടരുകയാണ്.
ഏലായുടെ നടുത്തോട് വീതിയും ആഴവും കൂട്ടി ബണ്ടുകൾ നിർമിക്കുന്നതിനും ഏഴുകിലോമീറ്ററുള്ള റിങ് റോഡ് വീതി കൂട്ടാനും സൈക്ലിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി എന്നിവ സജ്ജീകരിക്കാനും മുൻപ് പദ്ധതികളുണ്ടായിരുന്നു.
മത്സ്യക്കൃഷിയും നെൽക്കൃഷിയും കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനുള്ള പദ്ധതിയും ഫയലിൽ മാത്രമായി. നെടുങ്ങോലം മാലാക്കായലിലെ കണ്ടൽക്കാടുകളിലേക്കുള്ള ടൂറിസത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും നടപടിയില്ല. ഒട്ടേറെ വിദേശികളും സ്വദേശികളും വരുന്നിടത്ത് ടൂറിസ്റ്റുകൾക്ക് അടിസ്ഥാനസൗകര്യങ്ങളില്ല.
കളരിക്ക് പേരുകേട്ട ചിറക്കര ക്ഷേത്രം, പോളച്ചിറ, നെടുങ്ങോലം മലാക്കായൽ, കണ്ടൽക്കാട്, ആയിരവല്ലിപ്പാറ വെള്ളച്ചാട്ടം, ആനത്താവളം, രാവണൻപൊയ്ക കുന്നുകൾ എന്നിവ സംയോജിപ്പിച്ചുള്ള ടൂറിസവുമൊക്കെ ഫയലിൽമാത്രമായി ഒതുങ്ങുന്നു.
മുൻപ് ബജറ്റിൽ പ്രഖ്യാപിച്ച, അതുല്യനടൻ ചിറക്കര മാധവൻകുട്ടിയുടെ സ്‌മാരകവും കഥകളി പഠനകേന്ദ്രവും റിസർച്ച് സെൻ്ററും എവിടെയെന്നാണ് ചിറക്കര ഗ്രാമവാസികൾ ചോദിക്കുന്നത്. കേരളഗാമ പോളച്ചിറ രാമചന്ദ്രന്റെ സ്മരണയ്ക്കായുള്ള ഗുസ്‌തി പഠനകേന്ദ്രവും പാഴായ പ്രഖ്യാപനങ്ങളിൽപ്പെടുന്നു.ചാത്തന്നൂർ : ഇപ്പോഴും കടലാസിൽ തുടരുകയാണ് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ. ടൂറിസത്തിന് അനന്തസാധ്യതകളുള്ള പോളച്ചിറ ഏലായുടെ സമഗ്രവികസനവും ചോദ്യചിഹ്നമായി തുടരുകയാണ്. ഏലായുടെ നടുത്തോട് വീതിയും ആഴവും കൂട്ടി ബണ്ടുകൾ നിർമിക്കുന്നതിനും ഏഴുകിലോമീറ്ററുള്ള റിങ് റോഡ് വീതി കൂട്ടാനും സൈക്ലിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി എന്നിവ സജ്ജീകരിക്കാനും മുൻപ് പദ്ധതികളുണ്ടായിരുന്നു. മത്സ്യക്കൃഷിയും നെൽക്കൃഷിയും കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനുള്ള പദ്ധതിയും ഫയലിൽ മാത്രമായി. നെടുങ്ങോലം മാലാക്കായലിലെ കണ്ടൽക്കാടുകളിലേക്കുള്ള ടൂറിസത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും നടപടിയില്ല. ഒട്ടേറെ വിദേശികളും സ്വദേശികളും വരുന്നിടത്ത് ടൂറിസ്റ്റുകൾക്ക് അടിസ്ഥാനസൗകര്യങ്ങളില്ല. കളരിക്ക് പേരുകേട്ട ചിറക്കര ക്ഷേത്രം, പോളച്ചിറ, നെടുങ്ങോലം മലാക്കായൽ, കണ്ടൽക്കാട്, ആയിരവല്ലിപ്പാറ വെള്ളച്ചാട്ടം, ആനത്താവളം, രാവണൻപൊയ്ക കുന്നുകൾ എന്നിവ സംയോജിപ്പിച്ചുള്ള ടൂറിസവുമൊക്കെ ഫയലിൽമാത്രമായി ഒതുങ്ങുന്നു. മുൻപ് ബജറ്റിൽ പ്രഖ്യാപിച്ച, അതുല്യനടൻ ചിറക്കര മാധവൻകുട്ടിയുടെ സ്‌മാരകവും കഥകളി പഠനകേന്ദ്രവും റിസർച്ച് സെൻ്ററും എവിടെയെന്നാണ് ചിറക്കര ഗ്രാമവാസികൾ ചോദിക്കുന്നത്. കേരളഗാമ പോളച്ചിറ രാമചന്ദ്രന്റെ സ്മരണയ്ക്കായുള്ള ഗുസ്‌തി പഠനകേന്ദ്രവും പാഴായ പ്രഖ്യാപനങ്ങളിൽപ്പെടുന്നു.

വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു.


ചാത്തന്നൂർ: വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. വേളമാനൂർ മണ്ണയം കോളനിയിൽ  തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23),മയ്യനാട്  മയ്യനാട്  ധവളക്കുഴി  ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം  നാലരയോടെ വിഷ്ണു വീടിന്റെ മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കപ്പി പൊട്ടി കിണറിൽ വീഴുകയായിരുന്നു വിട്ടുകാരുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ഫ്ളൈവുഡ് ഫാക്ടറിയിലെ  ജീവനക്കാരായ ഹരിലാലും കൂടുകാരും
ഓടിയെത്തി ഹരിലാൽ കിണറ്റിൽ  ഇറങ്ങി രക്ഷിക്കാൻ   രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ  ഇരുവരും  കയറിൽ നിന്നുള്ള പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതിനിടയിൽ നാട്ടുകാർ പോലീസിനെയും 
ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും ഫയർഫോഴ്സ് സ്ഥലതെത്തി ഇരുവരെയും പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചിരിന്നു തുടർന്ന് പോസ്റ്റ് മാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Friday, 12 September 2025

ജില്ലയിൽ അനധികൃത 'റെൻഡ് എ കാറു'കൾ വരുത്തിവെക്കുന്നത് അപകടങ്ങളും കടുത്ത നിയമലംഘനങ്ങളും

കൊല്ലം :  ജില്ലയിൽ അനധികൃത  'റെൻഡ് എ കാർ'  ബിസിനസ് 
കേന്ദ്രങ്ങൾ വ്യാപകമാകുന്നു കാറുകൾ ഉപയോഗിക്കുന്നത് മയക്കുമരുന്ന് വ്യാപാരത്തിനും  പെൺവാണിഭത്തിനും. ടൂറിസത്തിന്റെ മറവിൽ തീരദേശങ്ങൾ 
കേന്ദ്രീകരിച്ചു  പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ ആണ് കുടുതലായും   'റെൻഡ് എ കാർ'  ബിസിനസിന് ചുക്കാൻ പിടിക്കുന്നത്. 
അനധികൃത 'റെൻഡ് എ കാറു'കൾ വരുത്തിവെക്കുന്നത് അപകടങ്ങളും കടുത്ത നിയമലംഘനങ്ങളും നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെയാണ് ഇവ ചീറിപായുന്നത്. 
വിദ്യാർത്ഥികളും കൗമാരക്കാരുമാണ് ഇത്തരം വാഹനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജുകളിൽ ഓണാഘോഷ പരിപാടികൾക്കും വാടക കാറുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം കാറുകളുടെ അമിത വേഗമാണ് പല അപകടങ്ങൾക്കും ഇടയാക്കുന്നത്. ശരിയായ അറകുറ്റപണികൾ നടത്താത്തതും കാരണമാകുന്നുണ്ട്. നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയത്. എന്നാൽ ഇവയൊന്നും പരിഹാരമാകുന്നില്ല. അപകടങ്ങളിൽ പെടുമ്പോഴും സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയത് എന്ന മൊഴി വിശ്വസിക്കേണ്ട ഗതികേടിലാണ് പൊലീസ്. അപകടങ്ങളിൽ 
തലനാരിഴയ്ക്കാണ് പലയിടത്തും ആളപായമൊഴിവാവുന്നത് പരവൂർ - വർക്കല - തിരുവനന്തപുരം  - കൊല്ലം തീരദേശ മേഖലയിലാണ്  കൂടുതലും അപകടങ്ങൾ നടക്കുന്നത്.  ജില്ലയിലെ ഉൾപ്രദേശങ്ങളിലും മലയോര മേഖലകളിലും തീരദേശ മേ
മേഖലയിലുമാണ് കൂടുതലായി ഇത്തരം കാറുകൾ ഓടുന്നത്. 
കൊല്ലത്തെ തീരദേശ മേഖലയിലായി
 അഞ്ഞൂറിലധികം കാറുകൾ ഓടുന്നതായാണ് സൂചന. കൊല്ലം - തിരുവനന്തപുരം 
അതിർത്തി പ്രദേശമായതിനാൽ കാപ്പിൽ ഇടവ ഭാഗങ്ങളിൽ  ഇവ ലഹരിക്കടത്തിനുൾപ്പെടെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. യൂസ്‌ഡ് കാർ കമ്പനികളുടേയും വർക്ക് ഷോപ്പുകളുടേയും മറവിലാണ് ജില്ലയിലുടനീളം പലരും കാറുകൾ വാടകയ്ക്ക് നൽകുന്നത്. വിദേശത്തു നിന്നും എത്തുന്നവർക്ക് മാസങ്ങളോളം വാഹനം ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ വാഹനങ്ങൾ നിരത്തിലോടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിനും ലഭിക്കുന്നുണ്ട്. കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുക നിയമവിരുദ്ധമാണ് എന്നിരിക്കെ ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്ത സംവിധാനങ്ങളുണ്ട്. 'റെന്റ് എ ക്യാബ്' എന്നതാണ് ഇതിന് കേരളത്തിലുള്ള ഈ സംവിധാനം. ഇത്തരം കാറുകളുടെ നമ്പർ പ്ലേറ്റുകൾ കറുപ്പിൽ മഞ്ഞ നിറത്തിലുള്ള
തായിരിക്കും. സ്വകാര്യ വാഹനങ്ങൾ പ്രതിഫലം വാങ്ങിക്കൊണ്ടാണ് മറ്റൊരാൾക്ക് വിട്ടു നൽകുന്നതെങ്കിൽ അത് നിയമവിരുദ്ധമാണ്. എന്നാൽ പണമിടപാടിന് തെളിവുകളുമില്ലാത്തതും ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതിന് കാരണമാണ്.

Monday, 8 September 2025

ഗണപതിയ്ക്ക്_തേങ്ങ_ഉടക്കുമ്പോൾ

#ഗണപതിയ്ക്ക്_തേങ്ങ_ഉടക്കുമ്പോൾ.🙏🙏🙏🙏

നമ്മളെല്ലാവരും വിഘ്‌നേശ്വരന് തേങ്ങയുടക്കാറുണ്ട്.
എന്നാല്‍ വിഘ്‌നേശ്വരന് തേങ്ങയുടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
ഇവ എന്താണെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.
തേങ്ങ മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് പറയുന്നത്.
 കാരണം തേങ്ങ ഉടക്കുമ്പോള്‍ മനുഷ്യനും ദേവനും ഒന്നായി ചേരുന്നു എന്നാണ് പറയുന്നത്.
 ഭക്തന് ഭഗവാനോടുള്ള ആത്മീയ സമര്‍പ്പണമാണ് തേങ്ങയുടക്കുന്നതിലൂടെ സംഭവിക്കുന്നത്.
വിഘ്‌നേശ്വര സങ്കല്‍പ്പത്തിലാണ് നമ്മള്‍ ക്ഷേത്രത്തില്‍ തേങ്ങയുടക്കുന്നത്.
ഇഷ്ടകാര്യ സിദ്ധിക്കായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്.

നമ്മള്‍ വിചാരിച്ച കാര്യം സംഭവിക്കുമ്പോള്‍ നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്നം നേരിടേണ്ടി വരുമെന്നും അനിഷ്ടസംഭവം നടക്കും എന്നുമാണ് വിശ്വാസം.
 നാളികേരം ഉടയ്ക്കുന്നതിനു മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
അവ എന്തൊക്കെയെന്ന് നോക്കാം.

 *എന്തുകൊണ്ട് തേങ്ങയുടക്കുന്നു?* 

പുരാണം അനുസരിച്ച്, പുറം ഭാഗം ഒരു വ്യക്തിയുടെ കോപം, അഹംഭാവം എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകളും മറുവശത്ത് ആന്തരിക ഭാഗം ശുദ്ധവും നിരപരാധിത്വവും എല്ലാ പോസിറ്റീവ് ചിന്തകളും ഉള്ള ഗുണങ്ങളായും കണക്കാക്കപ്പെടുന്നുണ്ട്.
നാം ഒരു തേങ്ങ പൊട്ടിക്കുമ്പോള്‍, വീട്ടിലോ ക്ഷേത്രത്തിലോ ആരാധന നടത്തുമ്പോള്‍ അതില്‍ എല്ലാ വിധത്തിലുള്ള നന്മകളും ഉണ്ട് എന്നാണ് നാം ഉറപ്പ് നല്‍കുന്നത്.
വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടായിരം തേങ്ങ എറിഞ്ഞുടയ്ക്കുന്ന ഒരു ആചാരം തന്നെയുണ്ട്..

 *ക്ഷേത്രത്തിൽ എന്തിന്?* 

എന്തുകൊണ്ടാണ് ക്ഷേത്രത്തില്‍ പോവുമ്പോള്‍ തേങ്ങയുടക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
 കാരണം, മനുഷ്യരായ നമുക്ക് എളുപ്പത്തില്‍ നെഗറ്റീവ് എനര്‍ജിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും നമ്മള്‍ നെഗറ്റീവ് സ്വഭാവമുള്ള വ്യക്തികളായി മാറുകയും ചെയ്യുന്നു.
അഹം, കോപം, നെഗറ്റീവ് ചിന്തകള്‍ എന്നിങ്ങനെയുള്ള എല്ലാ മോശം ഗുണങ്ങളും നമ്മള്‍ ഓരോരുത്തരും സ്വീകരിക്കാന്‍ തുടങ്ങുന്നു.
 ഓരോ തവണയും തേങ്ങ ഉടക്കുന്നതിലൂടെ അത് ഉള്ളിലുള്ള പോസിറ്റീവ് ഗുണങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
നാളികേരം ഉടക്കുമ്പോള്‍ അത് പൊള്ളയായ സ്വഭാവത്തെ ഇല്ലാതാക്കി അകമേയുള്ള കാമ്പിനെ പുറത്തേക്ക് കാണിക്കുന്നു എന്നാണ് വിശ്വാസം.

 *ശുഭകാര്യങ്ങൾക്ക്* 

      ശുഭകാര്യങ്ങൾക്ക് മുൻപായി നാളികേരം രണ്ടായി ഉടച്ച് ശുഭവും അശുഭവുമായ ഫലങ്ങള്‍ നോക്കാറുണ്ട് പലരും.
 ഇതോടൊപ്പം തന്നെ ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ പൂവിട്ട് അത് ഏതുരാശിയില്‍ വരുന്നു എന്നും നിശ്ചയിച്ച് ഫലം കാണാറും ഉണ്ട് പലരും.
ഇത് 12 രാശിയിലും കാര്യങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
 മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം രാശിയെങ്കില്‍ കലഹം വിഷഭയം അങ്ങനെ....

തേങ്ങ ഉടയുന്നത് നെടുകേ നടുവിലായി ആണെങ്കില്‍ ഇവര്‍ ആഗ്രഹിക്കുന്ന ഫലം ശുഭമായി കലാശിക്കുന്നു.
എന്നാല്‍ തേങ്ങ കോടല്‍ സംഭവിച്ച് വശങ്ങള്‍ ഒടിഞ്ഞതാണെങ്കില്‍ വയര്‍ സംബന്ധമായ അസ്വസ്ഥതകളും തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍  ദു:ഖവും, മുകള്‍ഭാഗമുടഞ്ഞതാണെങ്കില്‍ കുടുംബനാഥന് ആപത്തും സംഭവിക്കും എന്നാണ് വിശ്വാസം.
 ഇത് കൂടാതെ ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ പൊട്ടിച്ച മുറിയോ കൈയ്യില്‍ നിന്ന് താഴെ വീണാല്‍ അധപതനം ഉറപ്പെന്നും വിശ്വാസമുണ്ട്.

തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നാണ് വിശ്വാസം.
തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിയ്ക്കുന്നു.
ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുകയെന്ന വിശ്വാസവുമുണ്ട്.
തേങ്ങയുടയ്ക്കുന്നതിലൂടെ ജീവാത്മാവ് പരമാത്മാവുമായുള്ള സംഗമം നടക്കുകയാണെന്നാണ് വിശ്വാസം.
ഇടയ്ക്കുള്ള എല്ലാ തടസങ്ങളേയും അകറ്റി.
ഇതാണ് തേങ്ങ " ശ്രീഫലം " എന്നറിയപ്പെടുന്നത്.
അതായത് ദൈവത്തിന്റെ സ്വന്തം ഫലം.
 പൊട്ടിച്ചു കഴിഞ്ഞ തേങ്ങാ മുറി ഒരിക്കലും കൂട്ടി വെയ്ക്കരുത് എന്നാണ് പറയുക.
ഇതിനു പിന്നിലുള്ള വിശ്വാസമെന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

മറ്റുള്ളവരുടെ കണ്ണു പറ്റിയാല്‍ ദോഷമാണെന്നു പൊതുവെ ചിന്തയുണ്ട്.
ഈ ദോഷം അകറ്റുന്നതിന് ഏഴു തവണ തലയ്ക്കു ചുറ്റും തേങ്ങായുഴിഞ്ഞ് ഉടയ്ക്കുന്നു.
 നിങ്ങള്‍ക്ക് രാഹുവിന്റെ ദോഷമുണ്ടെങ്കില്‍ ഒരു തേങ്ങ ബുധനാഴ്ച രാത്രി തലയ്ക്കു സമീപം വച്ച് കിടന്നുറങ്ങുക.
 പിറ്റേന്നു രാവിലെ ഇത് ഗണപതിയ്ക്കു സമര്‍പ്പിയ്ക്കാം.
 ശനിദോഷമകറ്റാന്‍ തേങ്ങാമുറിയില്‍ എള്ളുതിരി കത്തിയ്ക്കുന്നത് പതിവാണ്.
 ഇതുപോലെ ഒരു കറുത്ത തുണിയില്‍ ബാര്‍ലി, ഒരു തേങ്ങ, കറുത്ത ഉഴുന്ന് എന്നിവ ഒരുമിച്ചു കെട്ടി വയ്ക്കുക.
തലയ്ക്കു ചുറ്റും ഇത് ഏഴു തവണ ഉഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ഇടുക.

 *ഗണപതിക്ക് ഉടയ്ക്കുന്ന തേങ്ങ കഴിക്കാമോ?* 

ഗണപതി ക്ഷേത്രങ്ങളില്‍ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലുമുള്ള പതിവാണ് ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നത്.
ഉടച്ച ശേഷം ഈ തേങ്ങയുടെ കഷ്ണങ്ങള്‍ എടുത്ത് കഴിക്കുന്നവരെയയും നാം കാണാറുണ്ട്.
 എന്നാല്‍ അത്തരത്തില്‍  ഉടച്ച തേങ്ങ കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്.
ഹൈന്ദവവിശ്വാസ പ്രകാരം അത്തരത്തില്‍ ഗണപതിയ്ക്ക് മുന്നില്‍ ഉടച്ച തേങ്ങ കഴിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം.
നമ്മുടെ ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കല്‍പ്പത്തിലാണ് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുന്നത്.
അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കല്‍പ്പിച്ച് ഉടയ്ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ അവ തിരിച്ച് നമ്മിലേക്ക് തന്നെ വരുമെന്നാണ് വിശ്വാസം.

 *അപൂർവ ഫലം* 

ഗണപതി ഭഗവാന് ഒറ്റ തവണ നാളികേരം ഉടയ്ക്കുന്നത് ആയിരം ഗണപതി ഹോമങ്ങൾക്ക് തുല്യ പുണ്യപ്രവർത്തി എന്നും നൂറ്റിയെട്ട് തേങ്ങ ഉടയ്ക്കുന്നത് ഒരുലക്ഷം മഹാഗണപതി ഹോമങ്ങൾക് തുല്യവും എന്ന് പറയപ്പെടുന്നു.