Monday, 1 April 2024

പരവൂർ കായലിലെ ജലനിരപ്പ് താഴുന്നു ഉപ്പ് വെള്ളം കടലിൽ നിന്നും കായലിലേക്ക് കയറി തുടങ്ങി

പരവൂർ കായലിലെ ജലനിരപ്പ് താഴുന്നു ഉപ്പ് വെള്ളം കടലിൽ നിന്നും 
കായലിലേക്ക് കയറി തുടങ്ങി

പരവൂർ: പരവൂർ കായലിലെ ജലനിരപ്പ് താഴുന്നു ഉപ്പ് വെള്ളം കടലിൽ നിന്നും 
കായലിലേക്ക് കയറി തുടങ്ങി. തകർന്ന് പോയ പൊഴിക്കര ചീപ്പ് പാലത്തിന്റെ ഷട്ടറുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ മുടങ്ങിയതിനാലാണ്
കൊടും വേനലിൽ പരവൂർ കായലിലെ ജലനിരപ്പ് താഴ്ന്ന് ഉപ്പു വെള്ളം കയറി തുടങ്ങി കായൽ തീരത്ത് രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് കാരണമായിരിക്കുന്നത്.
 വേലിയേറ്റ സമയത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കായലിലേക്ക് കയറുന്നതും ഇത്തിക്കരയാറിൽ നിന്നുള്ള ശുദ്ധജലം നഷ്ട‌പ്പെടുന്നതും കായലോരത്തെ ശുദ്ധജല സ്രോതസ്സുകൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വേനൽ കടുത്തതോടെ കായലിൽ ജലനിരപ്പ് താഴുന്നതിന് അനുസരിച്ചു 
 പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.
കായലിലേക്ക് ഉപ്പുവെള്ളം ധാരളമായി കയറുന്നതിനാൽ ഇത്തിക്കര, മീനാട്, പോളച്ചിറ ഭാഗങ്ങളിലെ കൃഷിയെ ഗുരുതരമായി ബാധിക്കുകയും താന്നി, പരവൂർ കായൽ പ്രദേശങ്ങളിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവു വരുകയും ചെയ്തിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് ഉപ്പുവെള്ളം കയറി തുടങ്ങിയത് ശുദ്ധജലക്ഷാമത്തിന് കാരണമായിട്ടുണ്ട്.
ചീപ്പ് പാലത്തിന്റെ 
സ്‌പിൽവേ ഷട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ മഴക്കാലത്ത് കൊല്ലം -പരവൂർ തീരദേശ റോഡിൽ താന്നിയിൽ ഗതാഗതം മുടക്കി റോഡ് മുറിച്ചു കായൽ ജലം കടലിലേക്ക്
 ഒഴുക്കുന്നത് ഒഴിവാക്കാൻ സാധിക്കും. കടലിൽ നിന്ന് മണൽ കായലിലേക്ക് കയറുന്നതിനാൽ ഉണ്ടാകുന്ന തുരുത്തുകൾ കാരണം കായലിന്റെ സ്വാഭാവികമായ നീരൊഴുക്കും തടസ്സപ്പെടുന്ന നിലയിലാണ്.

പൊഴിക്കര സ്പ‌ിൽവേ കടലിൽ നിന്ന് പരവൂർ കായലിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാനും തീരദേശം വഴി വാഹനഗതാഗതം സാധ്യമാക്കുവാനുമാണ് 1958 ൽ പൊഴിക്കര ചീപ്പ് പാലത്തിന്റെ (സ്‌പിൽവേ) നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കി 1976 ൽ ഗതാഗതത്തിനു തുറന്നു നൽകി. പാലത്തിന്റെ ഇരുമ്പ് ഷട്ടറുകൾ
പാലത്തിന്റെ ഇരുമ്പ് ഷട്ടറുകൾ തുരുമ്പെടുത്തു നശിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് കെല്ലിൻ്റെ മേൽനോട്ടത്തിൽ ഷട്ടറുകൾ പുനഃസ്ഥാപിച്ചിരുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഷട്ടറുകൾ വീണ്ടും തുരുമ്പെടുത്തപ്പോൾ മാറ്റി സ്ഥാപിക്കുന്നതിനായി മേജർ ഇറിഗേഷൻ വകുപ്പ് കരാർ നൽകി. ഒരു വർഷം മുൻപാണ് കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1.5 കോടി രൂപ ചെലവിലാണ് ഷട്ടറുകൾ മാറ്റി സ്‌ഥാപിക്കാൻ കരാർ നൽകിയിരുന്നത്. എന്നാൽ കരാർ തുക പുതുക്കി നൽകണമെന്നാവിശ്യപ്പെട്ടു കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. സ്‌പിൽവേയുടെ 8 ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കായലിൽ ബണ്ട് നിർമിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. ഇപ്പോൾ എല്ലാം നിലച്ച മട്ടാണ്.

@ ചീപ്പ് പാലത്തിന്റെ നിർമ്മാണപ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം - ബിജെപി

ചീപ്പ് പാലത്തിന്റെ നിർമ്മാണപ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ബിജെപി മുൻസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മസുരേഷ് ആവശ്യപ്പെട്ടു. കൊടും വേനലിൽ കായലിൽ ജലനിരപ്പ് താഴ്ന്ന് കടൽവെള്ളം കയറുന്ന സ്ഥിതി വിശേഷം രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് കാരണമാകും അതിനാൽ അടിയന്തിരമായി ചീപ്പ് പാലത്തിന്റെ ഷട്ടർ നിർമ്മാണം പൂർത്തിയാക്കണമെന്നും സ്വർണ്ണമ്മസുരേഷ് പറഞ്ഞു.

കുലദേവത പൂജയുടെ പ്രാധാന്യം എന്ത്?

*കുലദേവത പൂജയുടെ പ്രാധാന്യം എന്ത്?*
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
  *ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു*.

*കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ ദൈവമായും ഭാരതത്തില്‍ കരുതിപ്പോരുന്നു* . *പരമ്പരാഗതമായി ഓരോ കുടുംബത്തിന്നും ഇത്തരത്തില്‍ ഒരു കുലദേവത ആരാധനാ മൂര്‍ത്തിയായി നിലകൊണ്ടിരുന്നു* . *ആ കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനസമൂഹത്തിനും കുലദേവത സംരക്ഷിച്ചു പോരുന്നു*.
*കുലദേവതയുടെ  പൂജകള്‍ കുടുംബിംഗങ്ങള്‍ കൃത്യനിഷ്ഠയോട് കൂടി ചെയ്യേണ്ടതാണ് എന്നാണ് വിശ്വാസം*.

 *കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ സംരക്ഷിക്കുന്നത്*.
" കുലം ച കുലധർമ്മം ച മാം ച
പാലയ പാലയ ''
എന്ന് ചൊല്ലുന്നുണ്ടല്ലോ.

*അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു.കൂടാതെ ധർമ്മ ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം*.

*ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് രണ്ടു വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും*.
*പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും* -
*പ്രശ്നത്തിൽ 4,9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4ൽ നിൽക്കുന്ന ഗ്രഹം*, *നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ*

*ഇനി പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?*

*കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു .എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ*

*ഈ ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു*.

*ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്*? 

*അപ്പോൾ ആരെ ആരാധിക്കണം. ഇത് പലർക്കും സംശയമാണ്*. *അങ്ങനെയുള്ള സന്ദർഭത്തിൽ  നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്*. *എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്*. *അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം*.
*ഒന്നാമത് പരദേവതയെടുക്കാം*.

' *പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ*, *പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.ദേവതയെന്ന വാക്ക് 'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്*. *ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം*. *അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു*.  *കൂടാതെ 'പര ' എന്നത്*
*ശബ്ദത്തിന്റെ ആദിരൂപമാണ്*. *അതായത് ശബ്ദത്തിന് 4 അവസ്ഥകളുണ്ട്*. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ*.

*ലളിതാസഹസ്രനാമത്തിൽ 366,368,370,371 എന്നീ നമ്പറുകളിൽ വരുന്ന നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്*. *ശബ്ദ ബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ*. *ഇതിന്റെ ഉൽപ്പത്തി സൂഷ്മ ശരീരത്തിലെ ആധാര ചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്*.

*ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീ ശക്തി കുടികൊള്ളുന്നത്*.
*ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്. മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ 4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു*

. *ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു* . *ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു.ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന514-ാം നാമവും വ്യക്തമാക്കുന്നത്*. *കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്.ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്*.
*യജുർവേദഭാഷ്യകാരനായ മഹീധരന്റെ*

 ' *മന്ത്രമഹോദധി'യെന്ന തന്ത്ര ഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക*.

"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത :"

*അർത്ഥം*:

*ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ* *പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും*
*പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക*.
*ഇവിടെയും  കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു*. *കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു*.
*ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീ ശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി*.

*കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതായെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി.അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്*. 

*കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്*.

'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'

*എന്ന് വിശ്വകോശം*.
*അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം*.
*കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു*.

'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'

*ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം*. *അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി*.
*ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്*.
*ഇവിടെ സങ്കേതം എന്നതിന്* ' *പ്രജ്ഞപ്തി* '
*യെന്ന് പര്യായം.അതായത് ജ്ഞാനം എന്നർത്ഥം* (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം)
*പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട് നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്*. 

*ഇനി 'ധർമ്മദേവത'യെന്ന നാമം പരിശോധിക്കാം*.

*ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു*,

' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '

*വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്*. 

*അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു*. *എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്. ഉദാ: മാതാപിതാ ഗുരുർ ദൈവം.അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം*. *ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്*.
*അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി*.

*ഇനി* *ധർമ്മയെന്നതിന്* ' *ധരതി ലോകാൻ*
*ധ്രിയതേ ' എന്ന* *അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു*. *ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു*.

*തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും  ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ*.
  *കുടുംബദേവതകൾ  ,ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ   രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു*.

"ഏകൈവാഹം  ജഗത്യത്ര  ദ്വിതീയാ കാ
മമാ പരാ'

*ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ*🙏
≪ •❈• ≫❀❀═══ • ═══❀❀≪ •❈• ≫

ശിവലിംഗ പൂജയുടെ മാഹാത്മ്യം

#ശിവലിംഗ പൂജയുടെ മാഹാത്മ്യം

പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു.അതി ശക്തനും സമർഥനും ആയിരുന്നു അദ്ദേഹം.ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങവേ വഴിയിൽ ജീർണിച്ചു നാമാവശേഷമായ ഒരു ശിവക്ഷേത്രവും അതിൽ മഞ്ഞും മഴയും വെയിലും കൊണ്ട് കിടന്ന ഒരു ശിവലിംഗവും കാണാൻ ഇടയായി. അദ്ദേഹം അത്യധികം തേജസ്സുള്ള ആ ശിവലിംഗവും കയ്യിലെടുത്തു യാത്ര തുടർന്നു.മാർഗമധ്യേ വേട്ടക്കായി കാട്ടിലെത്തിയ കാണാൻ ഇടയായ ശംബരൻ അദ്ധേഹത്തെ താണ്തോഴുതുകൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.” മഹാപ്രഭോ,അടിയൻ ഒരു വേടനാണ്.വനത്തിൽ നാമാവശേഷമായി കിടന്ന ഒരു ശിവ ക്ഷേത്രത്തിൽ നിന്നും അടിയനു ലഭിച്ചതാണീ ശിവലിംഗം.നീചജാതിക്കാരനായ അടിയനു പൂജാവിധികൾ ഒന്നും തന്നെ അറിയില്ല.അതിനാൽ ദയവുണ്ടായി അങ്ങ് അടിയന്റെ ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെകിൽ അടിയനു പറഞ്ഞു തന്നാലും”ശംബരന്റെ വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശംബരനു യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം ഉപദേശിച്ചു.

“അതിരാവിലെ എഴുന്നേറ്റു കുളിച്ചു ദേഹശുദ്ധി വരുത്തി ശിവലിന്ഗത്തെ ഒരു പാറമേൽ വെച്ച് പുഴവെള്ളം കൊണ്ട് കുളിപ്പിക്കണം പൂജ ചെയ്യുന്നവനരോ അവൻ നിത്യവും വസ്ത്രവും പല്ലും വെളുപ്പിക്കണം.ശിവപൂജക്ക് ഏറ്റവും ശ്രേഷ്ട്ടമായതു ചുടലഭസ്മം ആകയാൽ നീ ആ ഭസ്മം ശിവലിംഗത്തിലും ശരീരത്തിലും പൂശണം.ഫലമൂലാദികളും വരിനെല്ലുചോറും ചാമയും ഭഗവാനു നിവേദിക്കണം. ഒരിക്കലും ശിവപൂജ കഴിയാതെ ഭക്ഷണം കഴിക്കാനും പാടില്ല”

അങ്ങനെ ശംബരൻ പാഞ്ചാല രാജന്റെ ഉപദേശം സ്വീകരിച്ചു ഭഗവാനെ പൂജിക്കാൻ ആരംഭിച്ചു.നെല്ലും ചോറും ലഭ്യമല്ലാതതിനാൽ ചുട്ട ഇറച്ചിയും നിവേദിച്ചു വന്നു. ശംബരന്റെ പൂജയിൽ വേടത്തിയും പങ്കുചേർന്നു വന്നു.വർധിച്ച ഭക്തിയാൽ അവർ ശിവലിംഗ പ്രതിഷ്ട്ടക്ക് സമീപം ഒരു പർണ്ണശാല കെട്ടി പാർത്തു. മാസങ്ങൾ പലതും കഴിഞ്ഞു. ഒരു ദിവസം ചുടലഭസ്മം തേടി വളരെ അലഞ്ഞിട്ടും അതു ലഭിക്കാതെ വന്ന ശംബരന് അതീവ നിരാശയും ദുഖവും ഉണ്ടായി. ഭഗവദ് പൂജക്ക് വിഘ്നം സംഭവിക്കരുതെന്നു മനസിലുറപ്പിച്ച ശംബരൻ തന്റെ പ്രിയ പത്നി പടുതുയർത്തിയ പർണ്ണശാലക്ക് തീ വെച്ചു.ആ പർണ്ണശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല.ആശ്രമാത്തോടൊപ്പം അവളും വെന്തു വെണ്ണീറായി.ശംബരൻ ആ ഭസ്മമെടുത്ത് ശിവലിംഗത്തിലും ശരീരത്തും പൂശി യഥാവിധി പൂജകൾ കഴിച്ചു.

പൂജക്ക് ശേഷം പതിവുപോലെ പ്രസാദം നൽകാൻ തന്റെ പത്നിയെ വിളിച്ചു.അത്ഭുതമെന്നു പറയട്ടെ ,ചിരിച്ചുകൊണ്ട് രണ്ടുകയ്യും നീട്ടി പ്രസാദം വാങ്ങാൻ വേടത്തി അടുത്ത് നിക്കുന്നു.ആശ്രമത്തോടൊപ്പം താൻ ഭാര്യയെയും അഗ്നിക്കിരയാക്കിയ കാര്യമോർത്ത് ശംബരൻ അതിശയിച്ചു നിന്നു.അപ്പോൾ വേടത്തി പറഞ്ഞു. അല്ലയോ നാഥാ , പൂജക്ക് വിഘ്നം സംഭവിക്കരുതെന്ന ചിന്തയിൽ ആശ്രമാത്തോടൊപ്പം എന്നേയും അങ്ങ് അഗ്നിക്കിരയാക്കിയെങ്കിലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേ ഇല്ല.ആശ്രമം കത്തിയമരുമ്പോൾ എന്താണ് സംഭവിച്ചതെന്നു എനിക്ക് ഓർമ്മയില്ല .ഈ അത്ഭുതങ്ങൽക്കെല്ലാം കാരണം അങ്ങ് മുടങ്ങാതെ ചെയ്തുവന്ന ശിവലിംഗ പൂജയുടെ മാഹത്മ്യമാണ്. ഇരുവരും ഭക്തിപുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു.ക്ഷണനേരം കൊണ്ട് പുഷ്പക വിമാനത്തിൽ വന്നിറങ്ങിയ ശിവഗണങ്ങൾ ശംബരനേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തെക്ക് പോയി. അങ്ങനെ മുടങ്ങാതെ ശിവലിംഗ പൂജ ചെയ്ത ശംബരനും പത്നിയും ശിവപാദത്തിൽ അലിഞ്ഞു ചേർന്നു

അനന്തശയന തത്ത്വം

#അനന്തശയന തത്ത്വം 🙏

ഈ തത്ത്വത്തെ ഗ്രഹിച്ചാൽ ബ്രഹ്‌മാവ് ആരെന്നു നമുക്ക് മനസ്സിലാകും…. അതുപോലെ നാം ആരെന്നും…

ഒരിക്കൽ, അനന്തന്റെ മുകളില്‍ കിടക്കുന്ന ഭഗവാൻ ആദിനാരായണന്റെ നാഭിയിൽ നിന്നും പ്രകടമായ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവ്, ഈ പ്രപഞ്ചം മുഴുവന്‍ താനാണ് സൃഷ്ടിച്ചതെന്ന അഹങ്കാരത്തിൽ ഇരിക്കുമ്പോള്‍ നാരദർ അതു വഴി വന്നു. 

ആ സമയം നാരദരോട് ബ്രഹ്മാവ് പറയുകയാണ് ‘ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത് ഞാനാണ്. നോക്കൂ എന്റെ മഹത്വം‘ എന്ന്. നാരദർ ബ്രഹ്മാവിന്റെ പുത്രനാണല്ലോ. അപ്പോൾ നാരദർ പറഞ്ഞു, ‘ശരിയാണച്ഛാ…. അങ്ങാണ് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത്.

 എന്നാൽ അച്ഛനിരിക്കുന്ന ഈ താമര സൃഷ്ടിച്ചതാരാണ്?…. അപ്പോഴാണ് ബ്രഹ്മാവ് അതേക്കുറിച്ച് ചിന്തിക്കുന്നത്. ആ സമയം ബ്രഹ്മാവിന് അതെന്താണെന്നറിയാനുള്ള ജിജ്ഞാസയുണ്ടാവുകയും ആ താമരത്തണ്ടിൻ്റെ ഉള്ളിൽക്കൂടി താഴോട്ട് ഇറങ്ങകയും ചെയ്തൂ.*

 അപ്പോള്‍ 16, 21……16, 21 എന്നൊരശരീരി ഉണ്ടായീ എന്നു പറയുന്നൂ. അപ്പോഴാണ് ബ്രഹ്മാവിന് തന്റെ ഉത്ഭവസ്ഥാനം മനസിലാവുന്നതെന്നും പുരാണം പറയുന്നൂ…

നമുക്കിതിന് പുറകിലുള്ള തത്ത്വങ്ങള്‍ എന്താണെന്ന് നോക്കാം. വെള്ളത്തില്‍ അനന്തന്റെ മുകളില്‍ കിടക്കുന്ന ഭഗവാൻ……എല്ലാം പ്രതീകാത്മകമാണ്.

വെള്ളം എന്നാൽ കാരണ ജലം… വെള്ളത്തിലാണ് ജീവന്റെ ഉൽപത്തി സംഭവിക്കുന്നത്. അതിന്റെ പ്രതീകമാണ് പാലാഴി.

അനന്തൻ എന്നത് കാലത്തിന്റെ പ്രതീകം. മൂന്നു ചുറ്റുകഴിഞ്ഞ് (3 യുഗം) നാലാമത്തെ ചുറ്റിൽ നിൽക്കുന്നൂ. അനന്തന്റെ പത്തി അഞ്ചു പഞ്ചഭൂതങ്ങളുടെ.. നാവ് അഗ്നിയുടെ എല്ലാം പ്രതീകങ്ങൾ ആണ്.

അതിന് മുകളില്‍ ഭഗവാൻ ആദി നാരായണൻ… നാരത്തിൽ അയനം ചെയ്യുന്നത് നാരായണൻ…. നാരം എന്നാൽ അറിവെന്നും വെള്ളമെന്നും അർത്ഥമുണ്ട്… അതാണ് പരമാത്മാവ്…. പൂർണ്ണബോധശക്തി.

ഭഗവാന്റെ നാഭിയിൽ നിന്നും താമരത്തണ്ട് …… സൃഷ്ടി എപ്പോഴും നാഭിയിൽ നിന്നാണ് തുടങ്ങുന്നത്. താമരത്തണ്ട് പ്രാണന്റെ പ്രതീകമാണ്.

അതിന് മുകളില്‍ അനേകം ഇതളുകളോട് കൂടിയ താമര…. അത് നമ്മുടെ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു.

അതിന് മുകളില്‍ നാല് തലകളോട് കൂടിയുള്ള ബ്രഹ്മാവ്…. അത് നാലുതരം ചിന്തകളോട് കൂടിയ (മനസ്സ്, ബുദ്ധി, ചിത്തം, അഹംങ്കാരം) ജീവാത്മാവ്.

എല്ലാ സൃഷ്ടികളും തുടങ്ങുന്നത് ഓരോ മനസിൽ നിന്നാണല്ലോ. എന്നാൽ ഈ മനസ്സിനെ ആര് സൃഷ്ടിച്ചു?* *ഇതന്ന്വേഷിച്ചു പോയപ്പോഴാണ് ബ്രഹ്മാവ് 16 (വൃഞ്ജനാക്ഷരങ്ങളിൽ 16 മത്തെ അക്ഷരമായ ‘ത’ ) 21 (21 മത്തെ അക്ഷരമായ ‘പ’ ) എന്ന് കേട്ടത്. 

അതായത് ‘തപ’…..’തപ’……തപസ്സുചെയ്യൂ എന്ന്.* *നമുക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ച് പലതും നമുക്കറിയാം. എന്നാൽ നമ്മളെക്കുറിച്ചുള്ള അറിവ് നമുക്കില്ലാതെ പോയി..*

*പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-*
*സ്തസ്മാത് പരാങ് പശ്യതി നാന്തരാത്മൻ*
*കശ്ചിദ്ധീര:പ്രത്യഗാത്മാനമൈക്ഷദ്*
*ആവൃത്ത ചക്ഷുരമൃതത്വമിച്ഛൻ..*
*(കഠോപനിഷത്തിലെ വരികളാണിത്)*

*നമ്മുടെ ഇന്ദ്രിയങ്ങൾ പുറത്തേക്കാണ് തുറന്നിരിക്കുന്നതു…അതുകൊണ്ടുതന്നെ അതു നമ്മളെ നയിക്കുന്നതും പുറം ലോകത്തിലേക്കാണ്…. നാം നമ്മുടെ മനസ്സുകൊണ്ട് പഠിക്കുന്ന വിഷയങ്ങളാണ് അറിവെന്നും തെറ്റിദ്ധരിക്കുന്നു..

 എന്നാൽ ആ അറിവ് അപൂർണ്ണമാണ്… നാം വിഷയങ്ങൾ പഠിക്കാൻ ഉപയോഗിക്കുന്ന നമ്മുടെ മനസ്സിനെക്കുറിച്ചുകൂടി പഠിക്കുമ്പോഴാണ് അറിവ് പൂർണ്ണമാകുന്നത്.. അതിനാണ് തപസ്സ്.

 സത്സംഗത്തിൽ കൂടിയുള്ള ജ്ഞാനം, സാധനാ, ധ്യാനം ഇവയൊക്കെയാണ് നമ്മെ ആ അറിവിലേക്ക് ഉയർത്തുന്നത്. കുറച്ചു ധീരന്മാർ മാത്രമേ ആ അറിവിലേക്കുയരുന്നുള്ളൂ.

 അനന്തശയനത്തിന് പുറകിലുള്ള ഈ തത്ത്വത്തെ മനസ്സിലാക്കിയാൽ നമ്മെക്കുറിച്ചു ശരിയായൊരു ബോധം നമുക്കുണ്ടാകും…

ധ്യാനത്തിന് പറ്റിയ ഒരു രൂപമാണിത്. നമ്മിലേക്ക് ആഴ്ന്നിറങ്ങാൻ.

Sunday, 31 March 2024

നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം

നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം 🙏🙏🙏

പ്രഭാതത്തിലും സന്ധ്യനേരത്തും വീടുകളില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് നിലവിളക്ക് എന്ന പേര് വന്നത്. ക്ഷേത്രത്തിന് വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനയ്ക്കായി സന്ധ്യാജപം വേണം. ദേവാരാധനയില്‍ അവശ്യം വേണ്ട പഞ്ചഭൂത സങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം-ചന്ദനാദികള്‍ (പൃഥ്വി) എന്നിവ വീട്ടിലെ അനുഷ്ഠാനങ്ങളില്‍ നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാത സന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതിവരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്. വിളക്ക്, ശംഖ്, പൂജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താണ്ടില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിന് മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയതിനുശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മം കൊണ്ട് മൂന്നു വരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ട് ഒരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കും പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമാണ്. ശനിദോഷമകറ്റാനും പിതൃപ്രീതിക്കായി എണ്ണെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടുതിരി ധനവൃദ്ധിയും മൂന്നു തിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടു തിരിയിട്ടു ഒരു ജ്വാല വരത്തക്കവണ്ണം പ്രഭാതസന്ധ്യയിലും നാലു തിരിയിട്ട് രണ്ടു ജ്വാലവരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തിവരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമേ വടക്കുകിഴക്കേ മൂലയിലേക്കും ജ്വാലവരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കില്‍ നിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമത്തിന് കൊളുത്തി ഏറ്റവും അവസാനം തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പുറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം നാമം ജപിക്കുന്നതും ഉത്തമമാണ്. നിലവിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ ചെയ്യരുത്. എണ്ണ മുഴുവന്‍ പറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണയ്ക്കണം. കരിന്തിരി കത്തുന്നത് ലക്ഷണക്കേടാണ്. വിളക്കണയ്ക്കാന്‍ കിണ്ടിയിലെ പുഷ്പങ്ങള്‍ ഉപയോഗിക്കാം. ഊതി അണയ്ക്കുന്നതും കൈകൊണ്ട് തട്ടി അണയ്ക്കുന്നതും നിലവിളക്കിനെ നിന്ദിക്കലാണ്. നാരായണ ജപത്തോടെ വേണം നിലവിളക്ക് അണയ്‌ക്കേണ്ടത്. സ്ത്രീകള്‍ അല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും പറയുന്നു. എല്ലാ മതക്കാരും നിലവിളക്കിന് അതിന്റേതായ പ്രധാന്യം നല്‍കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിലും നിലവിളക്ക് കൊളുത്തുന്നുണ്ട്. അതുപോലെ ഏതു മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. നിലവിളക്ക് എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കണം. അതുപോലെ കുടുംബിനികളെ നിലവിളക്കിനോട് ഉപമിക്കാറുണ്ട്. നിലവിളക്കിന് അഞ്ച് മുഖങ്ങള്‍ ഉണ്ട്. കുടുംബിനികള്‍ക്ക് ഉണ്ടായിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഇവയാണ്.സ്‌നേഹം, സമചിത്തത, സഹനശക്തി, മനോബലം, ക്ഷമ. നിലവിളക്ക് സാംസ്കാരികമായ മാനം മാത്രമല്ല അതിന് വിശ്വാസപരമായ ഒരു മാനം കൂടിയുണ്ട്. ഹിന്ദു മതസിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) ഐക്യത്തിന്റെ പ്രതീകമാണ്. നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഒരു മുസ്ലീംപള്ളിയാണ് ചേരമാന്‍ പള്ളി. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്‍കുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. അതുപോലെ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. ക്രിസ്തുദേവന്റെ സങ്കല്പത്തില്‍ ആണിത്. വാസ്തുവിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അഗ്നിയെ പ്രീതിപ്പെടുത്താനായി വീടിന്റെ തെക്കുകിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. വിളക്കിന്‍റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്തേണ്ടത്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമം ചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വരചൈതന്യത്തിന്‍റെ പ്രതീകമാണെന്നാണ് സങ്കല്പം. എല്ലാവിധമായ മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കുന്നു. നിലവിളക്കുകള്‍ കത്തിച്ചുവയ്ക്കുന്നത് ഐശ്വര്യദായകമാണ്. 🙏
ഹരേ കൃഷ്ണാ

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ മഹാദേവ ക്ഷേത്രത്തിലാണ്.

#ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ മഹാദേവ ക്ഷേത്രത്തിലാണ്. പുരാതനമായ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്ന് കരുതുന്നത് 108 ശിവക്ഷേത്രങ്ങളാണ്. ഇതിൽ പ്രഥമ സ്ഥാനത്ത് തൃശിവപേരുർ വടക്കുംനാഥ ക്ഷേത്രവും അവസാനത്തേതായി കരുതുന്നത് ചിറയ്ക്കൽ ക്ഷേത്രവുമാണ്. എന്നാൽ തൃക്കാരിയൂർ ക്ഷേത്രത്തിൽ വച്ചാണ് പരശുരാമൻ അന്തർധാനം ചെയ്തത് എന്ന് കരുതുന്നു. ഏറ്റവും വലിയ ക്ഷേത്ര മതിൽക്കെട്ടുള്ള ശിവക്ഷേത്രം തൃശൂർ വടക്കുംനാഥ ക്ഷേത്രമാണ്. ശിവ ഭഗവാന്റെ വിഗ്രഹപ്രതിഷ്ഠ കാണാൻ കഴിയാത്ത ക്ഷേത്രവും ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ കുത്തമ്പലവും നാലമ്പലവും വടക്കുംനാഥ ക്ഷേത്രത്തിലാണ്. ശങ്കരാചാര്യസ്വാമികൾ അന്ത്യവിശ്രമം കൊള്ളുന്നത് വടക്കുംനാഥ ക്ഷേത്രത്തിലാണ്. സ്വയം വളരുന്ന കല്ല് കലിശില ഉള്ളത് വടക്കുംനാഥ ക്ഷേത്രത്തിലാണ് .ഈ ശില ഗോപുരത്തോളം വളർന്നാൽ ലോക നാശമായി കരുതുന്നു.പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രങ്ങൾ ഏറ്റവും അധികം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. കാല സംഹാരമൂർത്തിയായി മഹാദേവൻകുടികൊള്ളുന്നത് തൃപ്രങ്ങോട് ക്ഷേത്രത്തിലാണ് മാർക്കണ്ഡേയ പുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമിതാണ്. വള്ളുവനാട് കോനാതിരിയുടെ ചാവേർ പണിക്കന്മാർ മാമാങ്കത്തിനു പുറപ്പെടും മുമ്പ് മരണം വരെ പോരാടുമെന്ന് ശപഥം ചെയ്തിരുന്നത് ഈ ക്ഷേത്രത്തിലാണ്. 'സീതാദേവി പൂജിച്ചിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം മൂണ്ടൂർ ശിവക്ഷേത്രമാണ്. പാർവ്വതി ദേവി കൈലാസത്തിൽ പൂജിച്ചിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രമാണ്. രണ്ടായി പിളർന്ന ശിവലിംഗമാണിത്.മാന്ധാതാവ് മഹർഷിയുമായി ബന്ധപ്പെട്ട ശിവക്ഷേത്രമാണിത്. മാമാങ്കത്തിന് ചവേർ പണിക്കന്മാർ പുറപ്പെട്ടിരുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. മുങ്ങുന്ന ബലിക്കല്ല് അന്നമനട മഹാദേവക്ഷേത്രത്തിലാണ്. കിരാതമൂർത്തി സങ്കല്ലത്തിൽ ഭഗവാൻ കുടികൊള്ളുന്ന പ്രധാനക്ഷേത്രവും പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട വലിയ ബലി കല്ല് സ്ഥിതി ചെയ്യുന്ന ക്ഷേത്രവുമിതാണ്. മഹാദേവൻ തപസ്വി സങ്കല്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം തൃക്കരുട്ടി മഹാദേവ ക്ഷേത്രം. തിരുവാതി നാളിൽ തീയാട്ട് നടക്കുന്ന മഹാക്ഷേത്രമാണ് തൃക്കാരിയുർ ഭൂതത്താൻക്കെട്ട് ഡാം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഐതിഹ്യമാണ്. പരശുരാമൻ ആവസാനം പ്രതിഷ്ഠ നടത്തിയത് ഈ ക്ഷേത്രമാണെന്ന് കരുതുന്നു. ഇവിടെ വച്ചാണ് പരശുരാമൻ അന്തർധാനം ചെയ്തത് എന്നു കരുതുന്നു. വൈദ്യനാഥ സങ്കല്പത്തിൽ ഭഗവാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തൃക്കാരിയൂർ. വഴുതനങ്ങ  പ്രധാന നിവേദ്യമായ ക്ഷേത്രമാണിത്. വടക്കുംനാഥന്റെ തന്നെ പ്രതിഷ്ഠയുള്ള രണ്ട് പ്രധാനക്ഷേത്രങ്ങളാണ് തിരുനക്കര ക്ഷേത്രവും ചൊവല്ലൂർ ക്ഷേത്രവും. മഹാദേവനെ ലിംഗ രൂപത്തിലും വിഗ്രഹ രൂപത്തിലും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് ഐരാണി കുളം ക്ഷേത്രം കേരളത്തിന്റെ ഏറ്റവും വടക്കുള്ള മഹാദേവ ക്ഷേത്രമാണ് ഗോകർണ്ണം മഹാബലാശ്വേര ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം പ്രാണ ലിംഗം എന്നാണ് അറിയപ്പെടുന്നത്. ഋഷി നാഗ കുളത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്നത് എറണാകുളത്തപ്പൻ ക്ഷേത്രമാണ്.ദേവലൻ എന്ന നാഗർ ക്ഷിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത്. അന്നദാന പ്രഭുവെന്ന് മഹാദേവൻ അറിയപ്പെടുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്.പെരും തൃക്കോവിൽ എന്നറിയപ്പെടുന്നത് ഉദയം പെരുർ പെരും തൃക്കോവിൽ ക്ഷേത്രം പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രം എന്നിവയാണ്.ശാപം കിട്ടിയ തേവർ എന്നറിയപ്പെടുന്നത് തിരുവാലുർ മഹാദേവൻ. ഇരട്ടയപ്പൻ എന്ന പേരിൽ ഭഗവാൻ അറിയപ്പെടുന്നത് പെരും വനം ക്ഷേത്രത്തിലാണ്.കേരളത്തിൽ ഏറ്റവും ഉയരത്തിൽ ഭഗവാന്റെ പ്രതിഷ്ഠയുള്ളത് ഇവിടെയാണ് മാടത്തിലപ്പൻ.പ്രദോഷ ശിവൻ എന്ന പേരിൽ ഭഗവാൻ അറിയപ്പെടുന്നത് തൃക്കണ്ടിയൂർ ക്ഷേത്രത്തിലാണ്. ഏറ്റവും ഭംഗിയുള്ള ഉള്ള ശ്രി കോവിൽ ഉള്ള മഹാദേവ ക്ഷേത്രമാണ് പറന്തളി മഹാദേവ ക്ഷേത്രം. ത്രിമൂർത്തി സാന്ധ്യ മുള്ള സ്ഥലത്ത് പരശുരാമൻ പ്രതിഷ്ഠിക്കപ്പെട്ട മഹാദേവ ക്ഷേത്രം ചെറു തിരുനാവായ ബ്രഹ്മ ശിവക്ഷേത്രം. സംഹാര താണ്ഡവമാടുന്ന ശിവ പ്രതിഷ്ഠയുള്ള ശിവക്ഷേത്രം മുതുവറ ക്ഷേത്രം. ഭഗവാൻ ആനന്ദനൃത്തമാടിയ ക്ഷേത്രം തിരുവഞ്ചികുളം മഹാദേവ ക്ഷേത്രം.ശക്തിപൂജ നടക്കുന്ന മഹാദേവ ക്ഷേത്രം തൃകണ്ടിയൂരും പള്ളിയറ പൂജ നടക്കുന്നത് തിരുവഞ്ചികുളത്തുമാണ്. ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ശിവക്ഷേത്രം മമ്മിയൂർ മഹാദേവക്ഷേത്രം. സതി ദേവിയുടെ വിയോഗത്തിൽ ദു:ഖിതനായി, ഏകാകിയായി ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രം ശ്രംഗപുരം മഹാദേവ ക്ഷേത്രം. പാപനാശിനി ബലിയിടാൻ പോകുന്നവർ ആദ്യം ദർശനം നടത്തുന്ന ക്ഷേത്രം തൃശലേരി മഹാദേവ ക്ഷേത്രം. ക്ഷേത്രങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി ദേവപ്രശ്നം നടക്കുന്ന ക്ഷേത്രം തളിപ്പറമ്പരാജരാജേശ്വര ക്ഷേത്രം. ഏറ്റവും പുരാതനമായ ശക്തി പീഠം സ്ഥിതി ചെയ്യുന്നതും സതി ദേവിയുടെ ശിരസ് വന്നു വീണിടം എന്നറിയപ്പെടുന്നത് ഇവിടെയാണ്. ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് ആഴി മല ക്ഷേത്രത്തിലാണ് ഭഗവാന്റെ വാഹനമായ നന്തിയുടെ ഏറ്റവും വലിയ പ്രതിഷ്ഠ അയ്മുറി മഹാദേവ ക്ഷേത്രത്തിലാണ്. പ്രകൃതി ആറാട്ട് നടത്തുന്ന ശിവക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം..ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കൽ മഹേശ്വര ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം കുടികൊള്ളുന്നത്. കേരളത്തിൽ ശിവഭഗവാന്റെ ശിലാലിംഗം കാണാൻ കഴിയാത്ത ഏക ക്ഷേത്രമാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് .എറ്റവു വലിയ പ്രദിക്ഷ വഴി .വലിയ കൂത്തമ്പലം .പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ ക്ഷേത്രം . ശങ്കരാചാര്യർ അന്ത്യവിശ്രമം കൊള്ളുന്നയിടം. ഏറ്റവും വലിയ പൂരം നടക്കുന്ന ക്ഷേത്ര മൈതാനം ഒക്കെ വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.ഖരൻ മഹർഷി പ്രതിഷ്ഠിച്ചതെന്നും പറയപ്പെടുന്ന മൂന്ന് പ്രധാനക്ഷേത്രങ്ങളാണ് വൈക്കം കടുത്തുരുത്തി ഏറ്റുമാനൂർ ശാന്ത സ്വഭാവത്തിലാണ് വൈയ്ക്കത്തെ മൂർത്തിയെങ്കിൽ ആ ഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ.ആരും പട്ടിണി കിടക്കരുതെന്ന് ഭഗവാന്റെ നിശ്ചയം പ്രകാരം നൂറ്റാണ്ടുകൾക്ക് മുമ്പേ അന്നദാനം തുടങ്ങിയ ക്ഷേത്രമാണ് വൈയ്ക്കം അഷ്ടമി എന്ന് കേൾക്കുമ്പോൾ വൈക്കവും ഏഴരപ്പൊന്നാന എന്ന് കേൾക്കുമ്പോൾ ഏറ്റുമാനൂരും ഓർമ്മ വരും വടക്കു നാഥന് പ്രധാന പ്രതിഷ്ഠയുള്ള രണ്ട് പ്രധാനക്ഷേത്രങ്ങളാണ് തിരുന്ന ക്കര ക്ഷേത്രവും ചൊവ്വല്ലുർ ക്ഷേത്രവും ശിവഭഗവാൻ ആനന്ദനൃത്തമാടിയ ക്ഷേത്രമാണ് തിരുവഞ്ചികുളം ക്ഷേത്രം പള്ളിയറ പൂജ നടക്കുന്ന പ്രധാനക്ഷേത്രവുമിതാണ്.ശബരിമല അയ്യപ്പസ്വാമിയുടെ അപ്ഛനായ മഹേശ്വരൻ കുടികൊള്ളുന്നത് ചിറക്കടവ് മഹാക്ഷേത്രത്തിലാണ്.നാലു പ്രധാന തളിക്ഷേത്രങ്ങൾ കോഴിക്കോട് കടുത്തുരുത്തി തളിക്ഷേത്രങ്ങളും കീഴ് തളി കൊടുങ്ങല്ലൂരും കോട്ടയം തളിക്കോട്ട ക്ഷേത്രവുമാണ്. രേവതി പട്ടത്താനം എന്ന പണ്ഡിതരുടെ തർക്ക സദസ്സ് നടന്നിരുന്നത് കോഴിക്കോട് തളിക്ഷേത്രത്തിലാണ് പ്രാചീനമായ ആചാരങ്ങൾ ഇന്നും നിലനില്ക്കുന്ന ക്ഷേത്രവുമാണ്.ദേവന് കൂവളപ്പൂവോ ശിവരാത്രി നാളിൽ പോലും ധാരയോ രാത്രി എട്ടുമണിക്കു ശേഷമല്ലാതെ സ്ത്രികൾക്ക് പ്രവേശനമോ ഇല്ലാത്ത ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഏറ്റവും ശക്തിപീഠം സ്ഥിതി ചെയ്യുന്നതും ക്ഷേത്രങ്ങളിലെ ദേവപ്രശ്നം തടസ്സമില്ലാതെ നടക്കാൻ ദേവപ്രശ്നം നടക്കുന്നതും ഇവിടെയാണ് കേരളത്തിൽ കലാകാരന്മാർക്കുള്ള ഏറ്റവും വലിയ ബഹുമതി വീരശൃംഖല പട്ടം ഈ ക്ഷേത്രത്തിൽ നിന്നാണ് നല്കുന്നത് .രണ്ടായി പിളർന്ന ശിവലിംഗം കുടികൊള്ളുന്നത് തിരുമാന്ധാ കുന്ന് ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിൽ ഭഗവതിയുടെ മുന്നിൽ ഭജനമിരുന്നിട്ടാണ് വള്ളുവകോനാതിരിയുടെ ചവേറുകൾ മാമാങ്കത്തിന് പോയിരുന്നത്.വിവാഹ തടസം മാറാൻ മൂന്ന് പ്രധാന മംഗല്യപൂജകൾ നടക്കുന്ന ക്ഷേത്രവുമി താണ്.മാർക്കണ്ഡേയ പുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് തൃപ്പങ്ങോട് കാലനെ ഭഗവാൻ വധിച്ചതും കാല സംഹാരമൂർത്തിയായി കുടികൊള്ളുന്നതുമിവിടെയാണ്.ദക്ഷയാഗ നടന്നതെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂർ ഇളനീരാട്ടം നടക്കുന്ന ക്ഷേത്രമാണിത്. പ്രദോഷ ശിവൻ കുടികൊള്ളുന്ന ക്ഷേത്രമാണ് തൃക്കണ്ടിയൂർ ക്ഷേത്രം സീത ദേവി പൂജിച്ചിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രമാണ് മുണ്ടുർ ക്ഷേത്രം. ഏറ്റവും ഉയരത്തിലുള്ള ശിവപ്രതിഷ്ഠ പെരുവനം ക്ഷേത്രത്തിലേതാണ്. ഏറ്റവും വലിയ ക്ഷേത്ര ഗ്രാമങ്ങളിൽ ഒന്നായിരുന്നുവിത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഏറ്റവുമധികം നാശനഷ്ടം വരുത്തിയ ശിവക്ഷേത്രങ്ങൾ രാജ രാജേശ്വര കൊട്ടിയൂർ  തിരുവഞ്ചികുളം പെരുവനം എന്നിവയാണ്. വളരുന്ന കായ ശില ഉള്ളത് വടക്കുംനാഥ ക്ഷേത്രത്തിലാണ്. പാർവ്വതി തൃപ്പൂത്താവുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. തൃപ്പൂത്താറാട്ട് ഇവിടുത്തെ പ്രധാന ഉത്സവമാണ്. ഏകാദശി ശിവൻകുടികൊള്ളുന്നത് ഉദയ പേരൂർ പെരും തൃക്കോവിലാണ്. ജ്യോത്സിതത്തിന് പേരുക്കേട്ട ക്ഷേത്രമാണ് പാഴൂർ ക്ഷേത്രം ഇവിടുത്തെ പാഴുർ പടിപ്പുര ഗണിച്ചു പറയുന്ന കാര്യങ്ങൾ അച്ചട്ടാണ്. അമ്പലമില്ലാതെ ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ. ബ്രാഹ്മണർ പൂജിക്കാത്ത മഹാക്ഷേത്രവുമിതാണ് നന്തിയെ ഓർമ്മപ്പെടുത്തുന്ന കാളയ്ക്ക് വലിയ പ്രാധാന്യമുള്ളതുമായ ക്ഷേത്രവുമിതാണ് ഭഗവാന് വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഐരാണികുളം ക്ഷേത്രം. പന്ത്രണ്ടു ദിവസം നടക്കുന്ന പ്രധാന ചടങ്ങു നടക്കുന്ന ക്ഷേത്രമാണ് തിരുവൈരാണി കുളം വിവാഹം നടക്കാത്തവർ ഏറെ എത്തുന്നത് പാർവ്വതി ദേവിടെ നട തുറക്കുന്ന പന്ത്രണ്ടു ദിവസമാണ്. പരശുരാമൻ അവസാനം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം തൃക്കാരിയൂർ ക്ഷേത്രമാണ്. ഇവിടെ വച്ചാണ് പരശുരാമൻ അന്തർധാനം ചെയ്തത്.പ്രകൃതി ആറാട്ട് നടത്തുന്ന ക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം പെരിയാർ നിറഞ്ഞൊഴുകി ഈ ക്ഷേത്രം മുഴുവനായി മൂടുന്നു. ഋഷി നാഗ കുളമെന്ന പേരിൽ പ്രശസ്തമായ ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം എറ്റവും ഉഗ്രമൂർത്തിയായ ശിവൻ കുടികൊള്ളുന്നത് പൊക്കുന്ന് ശിവക്ഷേത്രത്തിലാണ്.🙏🙏

പാരിപ്പള്ളി കുളമട കെ എസ് ഇ ബി സബ് സ്റ്റേഷനിൽ തീ പിടുത്തം ഒഴിവായത് വൻ ദുരന്തം.

കുളമട കെ എസ് ഇ ബി 
സബ് സ്റ്റേഷനിൽ തീ പിടുത്തം കോടികളുടെ നഷ്ടം 

ചാത്തന്നൂർ : പാരിപ്പള്ളി കുളമട
കെ എസ് ഇ ബി സബ് സ്റ്റേഷനിൽ തീ പിടുത്തം ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെ 10.45ഓടെ റോഡിനോട്‌ ചേർന്ന ഭാഗത്ത് കെ ഫോണിന്റെ ഫൈബർ ഒപ്ടിക്കൽ കേബിളുകൾ സൂക്ഷിച്ചിരുന്ന യാർഡിനാണ് തീപ്പിടിച്ചത്.ജീവനക്കാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും
തീ ആളിപടർന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
 അപകടം നടന്നയുടൻ തന്നെ കല്ലമ്പലത്ത് നിന്നും പരവൂർ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി തീയ്യണയ്ക്കുകയായിരുന്നു മൂന്ന് മണിക്കൂറോളം പണിപെട്ടാണ് തീയ്യണച്ചത്.ഫൈബർ ഒപ്ടിക്കൽ കേബിൾ ബണ്ടിലുകൾ പൂർണ്ണമായും കത്തി നശിച്ചു.
തീ പിടിത്തം ഉണ്ടായ ഉടൻ തന്നെ കെ എസ് ഇ ബി അധികൃതർ കറന്റ് ഓഫ് ചെയ്തു കൊണ്ട് സുരക്ഷാനടപടികൾ കൈകൊണ്ട് കൊണ്ട് തീ സബ് സ്റ്റേഷനിലേക്ക് പടരാതിരുക്കാനുള്ള സുരക്ഷ എടുത്തു.തുടർന്ന് കല്ലമ്പലം പരവൂർ എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.

@ കത്തി നശിച്ചത് കെ ഫോൺ കേബിൾ

സബ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന
കോടികണക്കിന് രൂപ വരുന്ന 
കെ -ഫോണിന്റെ പത്തോളം ബണ്ടിൽ 
ഫൈബർ ഒപ്ടിക്കൽ കേബിളുകൾ ആണ് കത്തി നശിച്ചത്.  ഇവിടേക്ക് തീ പടർന്നതിൽ ദുരൂഹത നിലനിൽക്കുന്നു.
റോഡ് സൈഡിൽ നിന്നും ഗേറ്റിന്റെ ഭാഗത്തേക്ക് തീ പടർന്നതായി കാണുന്നുണ്ട് എന്ന് അധികൃതർ പറയുന്നു  മൂന്നാൾ പൊക്കത്തിലുള്ള മതിൽ ഉള്ള സബ്സ്റ്റേഷനിൽ തീ പടർന്നത് വൻ സുരക്ഷാവീഴ്ചയാണ് നടന്നിരിക്കുന്നത് ഡിപ്പാർട്ട്മെന്റ് തല അന്വേഷണത്തോടൊപ്പം 
 പോലീസ് അന്വേഷണവും വേണമെന്ന ആവശ്യം ശക്തമാണ്