Saturday, 12 May 2018

പരാധീനതകളിൽ നിന്ന് ആർ.സി.സിയെ രക്ഷിക്കണം

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലു​തും ഏ​റെ ജ​ന​വി​ശ്വാ​സ​മാർ​ജ്ജി​ച്ച​തു​മായ ഉ​ന്നത ചി​കി​ത്സാ​കേ​ന്ദ്ര​മായ ആർ.​സി.​സി​ക്കെ​തി​രെ സ​മീ​പ​കാ​ല​ത്തു പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാദ ക​ഥ​കൾ ഉ​ത്‌​ക​ണ്ഠ​യു​ള​വാ​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അർ​ബുദ രോ​ഗി​ക​ളു​ടെ ആ​ശാ​കേ​ന്ദ്ര​മായ ഈ മ​ഹ​ദ് സ്ഥാ​പ​നം വി​വാ​ദ​ങ്ങ​ളിൽ നി​ന്ന് ഒ​ഴി​ഞ്ഞു​നിൽ​ക്കേ​ണ്ട​തും വ​ളർ​ന്നു വ​ലു​താ​കേ​ണ്ട​തും മു​ഴു​വൻ ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​മാ​ണ്. സ്ഥാ​പ​ന​ത്തി​നെ​തി​രെ ഉ​ണ്ടാ​കു​ന്ന അ​പ​വാദ പ്ര​ച​ര​ണ​ങ്ങൾ​ക്കു പി​ന്നിൽ തീർ​ച്ച​യാ​യും നി​ക്ഷി​പ്ത താ​ത്‌​പ​ര്യ​ക്കാ​രും കാ​ണും. എ​ന്നാൽ വ​സ്തു​ത​കൾ മ​ന​സി​ലാ​ക്കാ​തെ​യും കേ​ട്ടു​കേ​ഴ്‌​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ക​ള്ള​ക്ക​ഥ​കൾ പ​ട​ച്ചി​റ​ക്കു​ന്ന​വർ സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മായ ഈ സ്ഥാ​പ​ന​ത്തോ​ട് വ​ലിയ ക്രൂ​ര​ത​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന​തിൽ തർ​ക്ക​മൊ​ന്നു​മി​ല്ല.
സർ​ക്കാ​രി​ന്റെ കീ​ഴിൽ ന​ട​ക്കു​ന്ന ഏ​തൊ​രു സ്ഥാ​പ​ന​ത്തി​ലും ഉ​ണ്ടാ​കാ​വു​ന്ന പാ​ക​പ്പി​ഴ​ക​ളും പോ​രാ​യ്മ​ക​ളു​മൊ​ക്കെ ആർ.​സി.​സി​യി​ലും ക​ണ്ടേ​ക്കാം. അ​തി​നെ ആ​ധാ​ര​മാ​ക്കി അ​വി​ടെ ന​ട​ക്കു​ന്ന​തി​നെ​യെ​ല്ലാം അ​ട​ച്ചാ​ക്ഷേ​പി​ക്കാ​നും അ​പ​വാ​ദം അ​ഴി​ച്ചു​വി​ടാ​നും ശ്ര​മി​ക്കു​ന്ന​വർ ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ആ​ത്മ​വീ​ര്യ​മാ​ണ് ത​കർ​ക്കു​ന്ന​ത്. മാ​തൃ​കാ​പ​ര​മായ നി​ല​യിൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആർ.​സി.​സി പോ​ലു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​നെ​തി​രെ വി​മർ​ശ​ന​ത്തി​നു മു​തി​രു​മ്പോൾ അവ ആ​രി​ലാ​ണ് ആ​ത്യ​ന്തി​ക​മാ​യി ചെ​ന്നു ത​റ​യ്ക്കു​ന്ന​തെ​ന്ന് ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്.

ആർ.​സി.​സി​യിൽ ചി​കി​ത്സ​യ്ക്കെ​ത്തിയ ഒ​രു ബാ​ലിക അ​വി​ടെ നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച​തി​ലൂ​ടെ എ​ച്ച്.​ഐ.​വി ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ സ​മീ​പ​കാല സം​ഭ​വ​മാ​ണ് പു​തിയ വി​വാ​ദ​ങ്ങൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. സ​മാ​ന​മായ മ​റ്റൊ​രു കേ​സ് കൂ​ടി ഉ​ണ്ടാ​യ​ത് സ്ഥി​തി കൂ​ടു​തൽ വ​ഷ​ളാ​ക്കു​ക​യും ചെ​യ്തു. ഡോ​ക്ട​റായ ത​ന്റെ പ​ത്നി ആർ.​സി.​സി​യി​ലെ ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​പ്പെ​ട്ട​ത് ചി​കി​ത്സ​യി​ലെ പോ​രാ​യ്മ കൊ​ണ്ടാ​ണെ​ന്നു പ​രാ​തി​പ്പെ​ട്ടു​കൊ​ണ്ട് ഒ​രു ഡോ​ക്ടർ ത​ന്നെ രം​ഗ​ത്തു വ​ന്ന​ത് കൂ​ടു​തൽ മോ​ശ​മായ പ്ര​തി​ച്ഛായ സൃ​ഷ്ടി​ക്കാൻ കാ​ര​ണ​വു​മാ​യി. ഇ​തി​നോ​ടൊ​പ്പം സ്ഥാ​പ​ന​ത്തി​ന്റെ ഡ​യ​റ​ക്ട​റും ഏ​താ​നും മേ​ധാ​വി​ക​ളും സ്ഥാ​ന​മൊ​ഴി​യാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാർ​ത്ത കൂ​ടി പു​റ​ത്തു​വ​ന്ന​ത് ആർ.​സി.​സി​യിൽ അ​രു​താ​ത്ത​തെ​ന്തെ​ല്ലാ​മോ ന​ട​ക്കു​ന്നു എ​ന്ന പ്ര​തീ​തി​യും ജ​ന​ങ്ങൾ​ക്കി​ട​യിൽ സൃ​ഷ്ടി​ച്ചു. സ​മൂ​ഹ​മ​ദ്ധ്യേ സം​ശയ നി​ഴ​ലി​ലാ​യി​ട്ടും ഇ​ട​പെ​ടാൻ ബാ​ദ്ധ്യ​ത​യു​ള്ള സർ​ക്കാർ ഇ​ട​പെ​ടാ​തെ മാ​റി​നിൽ​ക്കു​ന്ന​താ​ണ് മ​റ്റൊ​രു ദൗർ​ഭാ​ഗ്യം.
രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യ​ത്തി​നൊ​പ്പം വ​ള​രാൻ ക​ഴി​യാ​ത്ത​താ​ണ് ആർ.​സി.​സി നേ​രി​ടു​ന്ന പ്ര​ധാന പ്ര​ശ്നം. സം​സ്ഥാ​ന​ത്ത് അർ​ബുദ ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ സം​ഖ്യ ഓ​രോ വർ​ഷ​വും ഉ​ത്ക​ണ്ഠ​ജ​ന​ക​മാം വി​ധം വർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ക​ട്ടെ അ​ത​നു​സ​രി​ച്ച് വർ​ദ്ധി​ക്കു​ന്നു​മി​ല്ല. ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കു​മെ​ന്ന​തി​നാൽ കാ​സർ​കോ​ട് നി​ന്ന് പോ​ലും ഏ​റെ രോ​ഗി​കൾ എ​ത്തു​ന്ന​ത് ആർ.​സി.​സി​യി​ലാ​ണ്. സ്ഥ​ല​പ​രി​മി​തി​യിൽ വീർ​പ്പു​മു​ട്ടു​ന്ന ആർ.​സി.​സി ദി​വ​സ​വും ര​ണ്ടാ​യി​ര​ത്തോ​ളം രോ​ഗി​ക​ളെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യ​ത്തി​ന​നു​സ​രി​ച്ച് കി​ട​ക്ക​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും വർ​ദ്ധി​ക്കാ​ത്ത​തി​നാൽ രോ​ഗി​ക​ളു​ടെ ദു​രി​ത​വും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. കൂ​ടു​തൽ വി​ശാ​ല​മായ സ്ഥ​ലം ക​ണ്ടെ​ത്തി സ്ഥാ​പ​നം അ​ങ്ങോ​ട്ടു മാ​റ്റാ​നു​ള്ള ആ​ലോ​ചന ഉ​ണ്ടാ​യെ​ങ്കി​ലും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ല്ല. സം​സ്ഥാന ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​തർ മ​ന​സു​വ​ച്ചാ​ലേ ആർ.​സി.​സി വി​ക​സ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വൂ. അർ​ബുദ ചി​കി​ത്സ​യ്ക്ക് മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളി​ലും വി​പുല സൗ​ക​ര്യ​ങ്ങൾ ഏർ​പ്പെ​ടു​ത്താൻ പ​ദ്ധ​തി ഒ​രു​ക്കു​ന്ന സർ​ക്കാർ ആ​ദ്യം ചെ​യ്യേ​ണ്ട​ത് ആർ.​സി.​സി ഇ​ന്ന് നേ​രി​ടു​ന്ന പോ​രാ​യ്മ​കൾ പ​രി​ഹ​രി​ക്കാ​നാ​ണ്.
സർ​ക്കാ​രി​ന്റെ ത​ന്നെ മ​റ്റ് ആ​ശു​പ​ത്രി​ക​ളിൽ നി​ന്ന് ആർ.​സി.​സി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന ഘ​ട​ക​ങ്ങൾ നി​ര​വ​ധി​യാ​ണ്. ആ​ശ​യ​റ്റു പോ​കു​ന്ന അർ​ബുദ രോ​ഗി​ക​ളു​ടെ ഏ​റ്റ​വും വ​ലിയ ആ​ശ്രയ സ്ഥാ​ന​മാ​ണി​ത്. കു​ബേര കു​ചേല വ്യ​ത്യാ​സ​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വർ​ക്കും ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യും പ​രി​ച​ര​ണ​വു​മാ​ണ് ഇ​വി​ടെ നൽ​കു​ന്ന​ത്. എ​ല്ലാം ചി​ട്ട​യോ​ടും പ​ര​മാ​വ​ധി വേ​ഗ​ത്തി​ലും എ​ന്ന​താ​ക​ണം ഇ​തു​പോ​ലു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ മു​ദ്രാ​വാ​ക്യം. എ​ന്നാൽ സർ​ക്കാർ സ്ഥാ​പ​ന​മെ​ന്ന പ​രാ​ധീ​ന​ത​ക​ളിൽ നി​ന്ന് പൂർണ മോ​ച​നം ആർ.​സി.​സി​ക്കു​മി​ല്ല എ​ന്ന​താ​ണ് സ​ത്യം. അ​തു​കൊ​ണ്ടാ​ണ് വർ​ഷ​ങ്ങ​ളാ​യി വ​ലിയ വി​ക​സ​ന​മൊ​ന്നു​മി​ല്ലാ​തെ, ഏ​റെ ഇ​ല്ലാ​യ്മ​ക​ളു​മാ​യി സ്ഥാ​പ​ന​ത്തി​ന് മു​ന്നോ​ട്ടു പോ​കേ​ണ്ടി​വ​രു​ന്ന​ത്. സ​മൂ​ഹ​ത്തിൽ ഏ​റെ അ​നു​ക​മ്പ​യും പ​രി​ഗ​ണ​ന​യും അർ​ഹി​ക്കു​ന്ന അർ​ബുദ രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തിൽ ആ​രോ​ഗ്യ വ​കു​പ്പ് കൂ​ടു​തൽ ഉ​ത്ത​ര​വാ​ദി​ത്വ​പൂർ​ണ​മായ സ​മീ​പ​നം സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗി​കൾ​ക്കു​ള്ള സ​ഹായ പ​ദ്ധ​തി​കൾ പോ​ലും യ​ഥാ​വി​ധി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​ണ്. സൂ​ക്ഷ്മ​മായ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​വ​ശ്യ​മായ അ​ത്യാ​ധു​നിക യ​ന്ത്ര​ങ്ങൾ വാ​ങ്ങു​ന്ന​തിൽ പോ​ലും സർ​ക്കാ​രി​ന്റെ സ്വ​ത​സി​ദ്ധ​മായ മെ​ല്ലെ​പ്പോ​ക്ക് എ​ത്ര​മാ​ത്രം ദോ​ഷം ചെ​യ്യു​മെ​ന്ന് സ​മീ​പ​കാ​ല​ത്തെ എ​ച്ച്.​ഐ.​വി ബാധ കാ​ട്ടി​ത്ത​രു​ന്നു. ആർ.​സി.​സി​യു​ടെ കാ​ര്യ​ശേ​ഷി​യും യ​ശ​സ്സും വാ​നോ​ളം ഉ​യർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​ത്.

പ്രവേശനപരീക്ഷയുടെ ഷെഡ്യൂൾ പുതുക്കി എഴുതണം

മ​ത്സ​ര​ബു​ദ്ധി​യോ​ടെ ത​ന്നെ ഇ​ക്കു​റി​യും സം​സ്ഥാ​ന​ത്തെ പ​ത്താം ക്ളാ​സ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. ഒ​പ്പം ത​ന്നെ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ച​ങ്കി​ടി​പ്പും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാന ദി​വ​സം മേ​യ് 18 ആ​ണ്. ന​ട​പ​ടി​കൾ പൂർ​ത്തി​യാ​ക്കി ജൂൺ 13​-​ന് ക്ളാ​സ് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. പ​രീ​ക്ഷ​യും ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​യർ​ന്ന ക്ളാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വു​മെ​ല്ലാം ചി​ട്ട​യാ​യും ഭം​ഗി​യാ​യും സ​മ​യ​ക്ര​മം പാ​ലി​ച്ചു​കൊ​ണ്ടും പൂർ​ത്തി​യാ​ക്കാൻ ക​ഴി​യു​ന്ന​ത് ന​ല്ല കാ​ര്യം ത​ന്നെ. എ​ന്നാൽ ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശ​നം തേ​ടു​ന്ന​ത് സം​സ്ഥാന പ​രീ​ക്ഷാ ബോർ​ഡു​കാർ മാ​ത്ര​മ​ല്ലെ​ന്നും സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.ഇ വി​ഭാ​ഗ​ക്കാ​രും ധാ​രാ​ള​മു​ണ്ടെ​ന്നും അ​വർ​ക്കു​കൂ​ടി പ​ങ്കെ​ടു​ക്കാൻ അ​വ​സ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഓർ​ക്കാ​തെ​യാ​ണ് പ്ര​വേ​ശന ഷെ​ഡ്യൂ​ളി​നു ഹ​യർ സെ​ക്കൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് രൂ​പം നൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വർ​ഷ​ങ്ങ​ളാ​യി ഈ നെ​റി​കേ​ട് തു​ടർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മുൻ​വർ​ഷം പ്ര​വേ​ശന തീ​യ​തി നീ​ട്ടാൻ കോ​ട​തി ഇ​ട​പെ​ടൽ ത​ന്നെ വേ​ണ്ടി​വ​ന്നു. ഇ​ക്കു​റി​യും അ​ത് ആ​വർ​ത്തി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്.
പ​തി​നൊ​ന്നാം ക്ളാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ നൽ​കാ​നു​ള്ള അ​വ​സാന ദി​ന​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് മേ​യ് 18 ആ​ണ്. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.ഇ പ​ത്താം ക്ളാ​സ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​രാൻ പി​ന്നെ​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും. സി.​ബി.​എ​സ്.ഇ ഫ​ലം മേ​യ് 28​-​ന് പ്ര​സി​ദ്ധീ​ക​രി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഈ സി​ല​ബ​സിൽ പ​ഠി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​കൾ ഇ​വി​ടെ ഉ​ണ്ട്. സം​സ്ഥാന സി​ല​ബ​സി​ലേ​ക്ക് മാ​റാൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തിൽ ധാ​രാ​ള​മു​ണ്ടാ​കും. ക​ഴി​ഞ്ഞ വർ​ഷം നാ​ല്പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് ഇ​തര സി​ല​ബ​സ് വി​ട്ട് സം​സ്ഥാന സി​ല​ബ​സി​ലേ​ക്കു മാ​റി​യ​തെ​ന്ന ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​സ്ഥാന ഹ​യർ സെ​ക്കൻ​ഡ​റി​യിൽ കൂ​ടു​തൽ മാർ​ക്ക് നേ​ടാൻ സാ​ദ്ധ്യത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് വൻ​തോ​തി​ലു​ള്ള ഈ കൂ​ടു​മാ​റ്റം. സി.​ബി.​എ​സ്.ഇ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാർ​ത്ഥി​ക​ളു​ടെ ഒ​ഴു​ക്ക് ഏ​തു​വി​ധേ​ന​യും നി​യ​ന്ത്രി​ക്കാ​നു​ള്ള പൊ​തു​വി​ദ്യാ​ലയ സം​ര​ക്ഷ​ക​രു​ടെ ശ്ര​മ​ത്തി​നു ക​രു​ത്തു പ​ക​രു​ന്ന​താ​ണി​ത്. അ​തേ​സ​മ​യം ത​ന്നെ ഉ​ന്നത പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​ങ്ങൾ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി ചു​രു​ക്കാൻ ആർ​ക്കും അ​ധി​കാ​ര​മി​ല്ല. ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശ​നം നേ​ര​ത്തെ ന​ട​ത്തി കേ​ന്ദ്ര ബോർ​ഡ് സി​ല​ബ​സ് പി​ന്തു​ട​രു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്കു മുൻ​പിൽ വാ​തിൽ കൊ​ട്ടി​യ​ട​യ്ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ഭ​ര​ണ​ഘ​ടന ഉ​റ​പ്പു​നൽ​കു​ന്ന തു​ല്യ​നീ​തി സ​ങ്ക​ല്പ​ത്തി​ന് എ​തി​രും അ​ധാർ​മ്മി​ക​വു​മാ​ണെ​ന്ന് ഓർ​ക്ക​ണം. എ​ന്തി​നാ​ണ് ഇ​ത്ര ധൃ​തി​പി​ടി​ച്ച് ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശന ന​ട​പ​ടി​കൾ കേ​ന്ദ്ര സി​ല​ബ​സി​ലെ വി​ദ്യാർ​ത്ഥി​ക​ളെ ഉൾ​പ്പെ​ടു​ത്താ​തെ നേ​ര​ത്തെ​യാ​ക്കു​ന്ന​ത്? അ​വ​രു​ടെ പ​രീ​ക്ഷാ​ഫ​ലം കൂ​ടി പു​റ​ത്തു​വ​ന്നി​ട്ട് അ​പേ​ക്ഷാ​തീ​യ​തി അ​ത​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കു​ന്ന​ത​ല്ലേ കൂ​ടു​തൽ ഉ​ചി​തം? ഓൺ​ലൈൻ വ​ഴി കാ​ര്യ​ങ്ങൾ ന​ട​ക്കു​ന്ന​തി​നാൽ തീ​യ​തി നീ​ട്ടി നി​ശ്ച​യി​ച്ചാ​ലും പ്ര​ത്യേ​കി​ച്ച് പ്ര​ശ്ന​മൊ​ന്നു​മി​ല്ല. അ​വ​സര നി​ഷേ​ധ​ത്തി​നെ​തി​രെ ആർ​ക്കും കോ​ട​തി​യെ ശ​ര​ണം പ്രാ​പി​ക്കാ​മെ​ന്നി​രി​ക്കെ അ​തൊ​ക്കെ ക്ഷ​ണി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​തർ വാ​ശി​പി​ടി​ക്കു​ന്ന​തെ​ന്തി​നാ​ണ്?

ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് പ്ര​വേ​ശന കാ​ര്യ​ത്തിൽ സം​ഭ​വി​ക്കാൻ പോ​കു​ന്ന പാ​ക​പ്പി​ഴ​കൾ. പ​ത്താം ക്ളാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​വ​രിൽ 97. 8 ശ​ത​മാ​നം പേർ വി​ജ​യം നേ​ടിയ പ​ശ്ചാ​ത്ത​ല​ത്തിൽ ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശ​നം പ്ര​ശ്ന​സ​ങ്കീർ​ണ​മാ​കു​മെ​ന്ന് തീർ​ച്ച​യാ​ണ്. പ​കു​തി​യോ​ളം ജി​ല്ല​ക​ളിൽ ക​ഴി​ഞ്ഞ വർ​ഷം സീ​റ്റു​കൾ മി​ച്ച​മാ​യി​രു​ന്ന​പ്പോൾ മ​റ്റു​ള്ളി​ട​ങ്ങ​ളിൽ പ്ര​വേ​ശ​ന​ത്തി​നാ​യി കു​ട്ടി​കൾ നെ​ട്ടോ​ട്ട​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​തൽ കു​ട്ടി​കൾ വി​ജ​യി​ച്ച മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് വ​ലിയ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​ത്. ഇ​ക്കു​റി​യും അ​തേ സ്ഥി​തി ആ​വർ​ത്തി​ക്കു​മെ​ന്നാ​ണ് വി​ജ​യി​ക​ളു​ടെ വ​ലിയ സം​ഖ്യ ഓർ​മ്മി​പ്പി​ക്കു​ന്ന​ത്. ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ളും സ്കൂ​ളും ല​ഭി​ക്കാൻ കു​ട്ടി​കൾ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​രും. ആ​വ​ശ്യ​മാ​യി​ട​ങ്ങ​ളിൽ സീ​റ്റു​കൾ വർ​ദ്ധി​പ്പി​ച്ച് കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാൻ അ​മാ​ന്തം കാ​ണി​ക്ക​രു​ത്.
മെ​ഡി​ക്കൽ പ്ര​വേ​ശന വേ​ള​യിൽ സാ​ധാ​രണ കാ​ണു​ന്ന പ്ര​തി​സ​ന്ധി ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ലും സൃ​ഷ്ടി​ക്കാ​തെ നോ​ക്കേ​ണ്ട​ത് സർ​ക്കാ​രി​ന്റെ ചു​മ​ത​ല​യാ​ണ്. പ്ര​വേ​ശന ഘ​ട്ടം മു​തൽ ന​ട​പ​ടി​കൾ ല​ളി​ത​വും സു​താ​ര്യ​വു​മാ​ക്കാൻ പ്ര​ത്യേക ശ്ര​ദ്ധ പു​ലർ​ത്ത​ണം. അ​പേ​ക്ഷാ തീ​യ​തി നേ​ര​ത്തെ​യാ​ക്കി നി​ശ്ച​യി​ച്ച് കേ​ന്ദ്ര സി​ല​ബ​സു​കാ​രിൽ ആ​ശ​ങ്ക​യും പ​രി​ഭ്രാ​ന്തി​യും സൃ​ഷ്ടി​ച്ച് പ്ര​വേ​ശന ന​ട​പ​ടി​കൾ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കാൻ നോ​ക്ക​രു​ത്. കേ​ന്ദ്ര സി​ല​ബ​സു​കാ​രെ ര​ണ്ടാം ത​രം പൗ​ര​ന്മാ​രാ​യി ക​രു​തി അ​വ​രു​ടെ ഹ​യർ സെ​ക്കൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത വി​ഘാ​ത​ങ്ങൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു പി​ന്നിൽ കു​ബു​ദ്ധി​യാ​ണ് നി​ഴ​ലി​ക്കു​ന്ന​ത്. ഇ​വ​രൊ​ക്കെ കേ​രള മ​ണ്ണിൽ ജ​നി​ച്ചു വ​ളർ​ന്ന​വ​രാ​ണെ​ന്നും ഇ​വ​രു​ടെ മാ​താ​പി​താ​ക്കൾ​ക്ക് ഇ​വി​ടെ​ത്ത​ന്നെ​യാ​ണ് വോ​ട്ടു​ള്ള​തെ​ന്നു​മു​ള്ള കാ​ര്യം ആ​രും മ​റ​ക്ക​രു​ത്. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്റിൽ​ത്ത​ന്നെ കേ​ന്ദ്ര സി​ല​ബ​സു​കാ​രെ​യും ഉൾ​പ്പെ​ടു​ത്താൻ പാ​ക​ത്തിൽ പ്ര​വേ​ശന ഷെ​ഡ്യൂൾ പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യാ​ണു വേ​ണ്ട​ത്. ചി​ല്ലറ കാ​ശി​ന്റെ ചെ​ല​വി​ല്ലാ​ത്ത കാ​ര്യ​മാ​ണി​ത്.

Friday, 11 May 2018

കുട്ടികൾ മലയാളവും പഠിക്കട്ടെ

മലയാളഭാഷാനിയമം പ്രാബല്യത്തിലായിട്ട് വർഷം ഒന്നുകഴിഞ്ഞപ്പോഴാണ് നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങൾ തയ്യാറാകുന്നത്. നിയമത്തിനുവേണ്ട ചട്ടങ്ങളുണ്ടാക്കുന്നതിൽ പൊതുവേ കാണുന്ന അലംഭാവമാണ് ഇവിടെയും പ്രശ്നമായത്. ഏതായാലും ഭാഷാസ്നേഹികൾ നിരന്തരം ഇടപെട്ടതിന്റെ ഫലമെന്നോണം നിയമവകുപ്പു തയ്യാറാക്കിയ ചട്ടങ്ങൾ നിയമസഭാ സബ്‌ജക്ട് കമ്മിറ്റി അംഗീകരിച്ചതോടെ ഇനി അത് വിജ്ഞാപനമായി ഇറക്കിയാൽ മതിയാകും. അതോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നുമുതൽ പത്തുവരെയുള്ള ക്ളാസുകളിൽ മലയാളം പഠനം നിർബന്ധമാകും. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും നിയമം ബാധകമായതിനാൽ ഒരു കുട്ടിയും മലയാളം അറിയാത്തവരായി ഉണ്ടാവുകയില്ല. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊണ്ടിട്ട് 62 വർഷം കഴിയുമ്പോഴാണ് ഇത് സാദ്ധ്യമാകുന്നതെന്നത് മലയാള ഭാഷയെ സ്നേഹിക്കുന്ന ഏതൊരാളെ സംബന്ധിച്ചും ഏറെ ലജ്ജാകരംതന്നെയാണ്. പുറമേ ഭാഷാസ്നേഹം പറയുകയും അകമേ മലയാളത്തെ പടിക്കുപുറത്തുനിറുത്തുകയും ചെയ്യുക എന്നതാണ് ഇവിടെ പൊതുവേ കാണുന്ന പ്രവണത. സ്കൂളുകളിൽ മലയാളം നിർബന്ധപഠനവിഷയമാക്കിയശേഷവും അത് നടപ്പാക്കാൻ കൂട്ടാക്കാത്ത സ്കൂളുകൾക്കെതിരെ യാതൊരു നടപടിയും എടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായില്ല. കഴിഞ്ഞവർഷം പാസാക്കിയ മലയാളഭാഷാനിയമം പൂർണമായി നടപ്പാക്കുമ്പോൾ വേണം നിയമലംഘകർക്കെതിരെ നടപടി എടുക്കാൻ. സ്കൂളിൽ മലയാളം പഠിപ്പിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ പ്രധാനാദ്ധ്യാപകനിൽനിന്ന് 5000 രൂപ പിഴ ഇൗടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ശമ്പളത്തിൽ കുറവുവരുമെന്ന് കണ്ടാൽ ഉപേക്ഷ കാട്ടാൻ ആരും തയ്യാറാകില്ലെന്ന് കരുതാം. തുടർച്ചയായി നിയമലംഘനം നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബഹുഭൂരിപക്ഷം സ്കൂളുകളിലും ഇപ്പോൾത്തന്നെ മലയാളം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെങ്കിലും വിസമ്മതിക്കുന്നവയും ഇല്ലാതില്ല. നിയമം കർക്കശമായി നടപ്പാക്കുന്നതോടെ അവയും വരുതിയിൽ വരുമെന്ന് കരുതാം. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്കൂളുകളിൽ ഒരു വിഭാഗത്തിനാണ് മലയാളത്തോടും മലയാളഭാഷാപഠനത്തോടും കടുത്ത അലർജിയുള്ളത്. ക്ളാസിൽ കുട്ടികൾ മലയാളവാക്ക് ഉച്ചരിക്കുന്നതിനുപോലും വിലക്കുള്ള സ്കൂളുകളുണ്ട്. പുതിയ അദ്ധ്യയനവർഷംമുതൽ അവയും മുൻനിലപാട് ഉപേക്ഷിക്കാൻ നിർബന്ധിതമാകും. ഇവിടെ ജനിച്ചുവളരുന്നവരോ, സ്ഥിരതാമസമാക്കിയവരോ ആയ സകലരും വിദ്യാഭ്യാസകാലത്ത് മലയാളഭാഷ പഠിച്ചിരിക്കണമെന്നത് ഭാഷാഭ്രാന്തായി കാണേണ്ടതില്ല. മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃഭാഷയ്ക്ക് പരമപ്രധാനമായ സ്ഥാനം നൽകുമ്പോൾ ഇവിടെ മാത്രമാണ് കടുത്ത അവഗണനയും പരിഹാസവും. ഭരണഭാഷ മലയാളത്തിലേക്ക് മാറ്റാൻ പതിറ്റാണ്ടുകൾതന്നെ വേണ്ടിവന്നു. ഇന്നും അത് പൂർണമായിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്കൂളുകളിൽ മലയാളപഠനം നിർബന്ധമാക്കുന്നതിനൊപ്പം ഒാരോ ക്ളാസിലും ആവശ്യമായ പുസ്തകം തയ്യാറാക്കേണ്ടതുണ്ട്. എസ്.സി.ഇ.ആർ.ടിക്കാണ് അതിന്റെ ചുമതല. ആവശ്യമായ സ്കൂളുകളിൽ പുതുതായി മലയാളം അദ്ധ്യാപകരെയും നിയമിക്കേണ്ടിവരും. മാതൃഭാഷയാണെങ്കിലും തെറ്റുകൂടാതെ മലയാളത്തിൽ എഴുതാനും വായിക്കാനും പരിജ്ഞാനമുള്ള കുട്ടികൾ കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനരീതിയിലെ അപാകതയാണ് ഇതിന് കാരണം. തെറ്റുകൂടാതെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുമ്പോഴാണ് ഭാഷയും ഒപ്പം വളരുന്നത്. സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കുന്നതുപോലെ തന്നെ വ്യവഹാര ഭാഷയും മലയാളമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചുതുടങ്ങിയത് സ്വാഗതാർഹമാണ്. മുൻസിഫ്, മജിസ്ട്രേട്ട് കോടതികളിൽ വിധിന്യായങ്ങൾ മലയാളത്തിലാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഇൗ കോടതികളിൽ വിസ്താരങ്ങൾ മലയാളത്തിലാണെങ്കിലും വിധിന്യായം ഇംഗ്ളീഷിലാണ് തയ്യാറാക്കുന്നത്. മലയാളം മാത്രം അറിയാവുന്ന സാധാരണക്കാർക്ക് വിധി വായിച്ചു മനസിലാക്കാൻ ഇംഗ്ളീഷ് അറിയാവുന്നവരെ ആശ്രയിക്കണം. എല്ലാ കോടതികളിലും മാതൃഭാഷ കഴിയുന്നിടത്തോളം ഉപയോഗിക്കുന്നതുകൊണ്ട് ദോഷമൊന്നും വരാനില്ല. കീഴ്കോടതികളിൽ പരിഭാഷകരെ ഏർപ്പെടുത്തിയശേഷമാകും വിധിന്യായങ്ങൾ മലയാളത്തിൽ വന്നുതുടങ്ങുകയുള്ളൂ എന്നാണ് കേൾക്കുന്നത്. ഇതിനായി 220 പരിഭാഷകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പുതുതായി ഇത്രയും തസ്തികകൾ സൃഷ്ടിക്കേണ്ടിവരുമെന്നതിനാൽ നിർദ്ദേശം ധനവകുപ്പിന്റെ പരിഗണന കാത്തുകിടക്കുകയാണ്. കോടതികളിലും മലയാളം തന്നെ മതിയെന്ന് സർക്കാർ ഉറച്ച തീരുമാനമെടുത്താൽ കാര്യങ്ങൾ വേഗത്തിലാകും. കക്ഷികൾക്കും എളുപ്പം മനസിലാകുന്ന ഭാഷയിൽ കോടതി നടപടികൾ നടന്നാൽ അതിന്റെ ഗുണം ഏറെയാണ്.