Tuesday, 27 February 2018
Saturday, 13 January 2018
Friday, 12 January 2018
കന്യാകുമാരി വിവേകാനന്ദപ്പാറ ചരിത്രം
*പുതിയ സ്വയംസേവകർ നിർബ്ബന്ധമായും വായിക്കണം - ഷെയർ ചെയ്യണം - മറ്റുള്ളവരിൽ എത്തിക്കണം :*
സംഘ സ്വയംസേവകരുടെ പരിശ്രമം കൊണ്ട് കിട്ടിയ അമൂല്യ നിധിയാണ് ഭാരതത്തിന്റെ തെക്കെയറ്റത്ത്, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം - കന്യാകുമാരി വിവേകാനന്ദ സ്മാരക കേന്ദ്രം
സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം.
കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്. 1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു . ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു . ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട്.
കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന് രോമാഞ്ചദായകമായ ഒരു ചരിത്രമുണ്ട്. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം. പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം. അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം.
തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി. അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി. ഈ സംരംഭം നടന്നാൽ അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ, ഇത് കന്യാകുമാരിയല്ല കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു. ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത്.
പാറയിൽ കുരിശ് വന്നതോടെ കാര്യങ്ങൾ സങ്കീർണമായി. എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ആർഎസ്എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. കടലിനോട് മല്ലടിച്ച് കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങനെ കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു. നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു. അടുത്ത വെളുപ്പാൻ കാലത്ത് കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു. രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു. സാഹചര്യം സങ്കീർണമായപ്പോൾ കളക്ടറും ആർഡിഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി. അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു.
പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലത്തിനു സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ വിവേകാനന്ദ സ്മാരകം ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ ആർഎസ്എസ് സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ സംഘം ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു. പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർലമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേയുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു. ഭക്ത വല്‍സലത്തിനും പിന്നെ രക്ഷയുണ്ടായില്ല. എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ, ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഭാരതത്തിലുണ്ടായിരുന്നു. സ്വാമിജി ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഇഎംഎസ്.
അങ്ങിനെ 1968 ഡിസംബറിൽ പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകനാഥ് റാനഡെ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് 1982 ആ ധന്യ ജീവിതം അവസാനിച്ചു.
1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ആ ദൗത്യത്തിന്റെ അസൂത്രണവും ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ ഇപ്പോഴും എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്. ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച ആര്‍എസ്‌എസ് പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി.
ഇന്ന് കന്യാകുമാരി ഭാരതത്തിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനവും. പതിനായിരങ്ങളുടെ ഉപജീവനവും. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്.
Friday, 8 December 2017
ഇതൊന്നു വായിക്കൂ എന്നിട്ട് ചിന്തിക്കൂ
താൻ കമ്മ്യൂണിസ്റ്റാണ്, മതേതരനാണ് എന്നൊക്കെ പറയുക, അക്കൂട്ടത്തിൽ ഒരു ഗുമ്മിന് നിരീശ്വരവാദിയായി ചമഞ്ഞ് ഹിന്ദുക്കളെയും ഹൈന്ദവ ആചാരങ്ങളെയും ദേവതകളെയും ഇകഴ്ത്തുക, അതുക്കും മേലെ പുട്ടിനു പീര പോലെ ആർഎസ്എസ്സിനെയും ബിജെപിയെയും തെറിപറയുക, അവസരം കിട്ടുമ്പോഴൊക്കെ ഹിന്ദു വർഗ്ഗീയവാദം, ഹിന്ദുക്കളുടെ അസഹിഷ്ണുത എന്നൊക്കെ പറഞ്ഞു വാചാലനാവുക - ഇതൊക്കെ സമൂഹത്തിൽ ഹീറോ ആകാനുള്ള കുറുക്കുവഴി ആയിട്ടാണ് കേരളത്തിലെ ഹിന്ദുക്കളിൽ ചിലരെങ്കിലും കരുതുന്നത്.. അത്തരമൊരു ഹീറോ ആയിരുന്നു ഖത്തർ മലയാളം എഫ്.എം.സ്റ്റേഷനിലെ റേഡിയോ ജോക്കി കണ്ണൂർ ശ്രീകണ്ഠാപുരത്തുകാരൻ സൂരജ്..
അങ്ങിനെ ഹീറോയായി വിരാജിക്കുമ്പോഴാണ് ഒരുദിവസം മലപ്പുറത്ത് ഏതാനും താത്തക്കുട്ടികൾ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതും ഫേസ്‌ബുക്കിൽ അത് വൈറലായതും.. നമ്മുടെ മതേതര ഹീറോ ഇതുകണ്ട് ഹർഷപുളകിതനായി അതീവശ്‌ളാഘനീയം, പുരോഗമനപരം എന്നൊക്കെ ഘോഷിച്ചുകൊണ്ട് ആഹ്ളാദാതിരേകത്തോടെ താത്തക്കുട്ടികളെ പിന്തുണച്ചും ചിലരെ സ്ത്രീസ്വാതന്ത്ര്യം, ലിംഗസമത്വം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ ഉദ്ബോധിപ്പിച്ചും ഫേസ്‌ബുക്കിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത് മാത്രമേ കക്ഷിക്ക് ഓർമ്മയുള്ളൂ..
പിന്നെ കണ്ണുതുറക്കുമ്പോൾ ഫേസ്‌ബുക്കിലെ ലൈവ് വീഡിയോയുടെ ചുവട്ടിലും ഇൻബോക്സിലും നിറയെ കണ്ണുപൊട്ടുന്ന തെറിവിളിയും കൊലവിളിയും ജോലി ചെയ്യുന്ന സ്ഥാപനം വരെ പൂട്ടിക്കുമെന്ന ഭീഷണിയും.. ചുരുക്കം പറഞ്ഞാൽ ഉണ്ടായിരുന്ന ജോലീം പോയി, പുറത്തുകണ്ടാൽ തലയും കയ്യും കാലുമൊക്കെ ഒന്നൊന്നായി വെട്ടുമെന്ന പേടിയും..
അതോടെ ഗതികെട്ട മതേതരൻ കളംമാറിച്ചവിട്ടി, പിന്നങ്ങോട്ട് ഫേസ്‌ബുക്ക് ലൈവിലും നേരിട്ടും മാപ്പോട് മാപ്പ്.. നിലവിൽ കരഞ്ഞും കാലുപിടിച്ചും, മാപ്പ് പറഞ്ഞും ജീവൻ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നമ്മുടെ സൂപ്പർഹീറോ..
അപ്പോൾ പറഞ്ഞുവന്നത്, സഹിഷ്ണുത എന്താണ്, ഹിന്ദുക്കൾ അസഹിഷ്ണുതയുള്ളവരാണോ, സമാധാന മതക്കാർ ആണ് എന്ന് പറഞ്ഞു നടക്കുന്നവർക്ക് സഹിഷ്ണുത എത്രത്തോളമുണ്ട് എന്നൊക്കെ ഇപ്പോൾ കമ്മി മതേതരൻ സൂരജിന് വളരെ വൃത്തിക്ക് മനസ്സിലായിക്കാണുമെന്നു കരുതാം..
ഏതായാലും തൽക്കാലം മാപ്പ് പറഞ്ഞോ കാലുപിടിച്ചോ എങ്ങിനെയെങ്കിലും ജോലിയും ഭാവിയും കളയാതെ നോക്കുക . ഇനി അതൊക്കെ പോയാലും വേണ്ടില്ല ജീവനോടെ ഖത്തറിൽ നിന്നും രക്ഷപ്പെട്ട് നാട് പിടിക്കുന്നത് വരെയെങ്കിലും കരച്ചിലും കാലുപിടുത്തവും ഒക്കെ നല്ലതാ..! അതൊക്കെ കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുമ്പോൾ ഒന്ന് ചിന്തിക്കുക - നിങ്ങളിത്രകാലം മനസ്സിൽ കൊണ്ടുനടന്ന കമ്മ്യൂണിസവും തദ്വാരാ ഉണ്ടായ ദൈവനിഷേധവും ഹിന്ദുവിരുദ്ധതയും സംഘവിരോധവും ഒക്കെ കൊണ്ട് നിങ്ങൾ എന്ത് നേടി?
തൻ്റെ പൂർവ്വികർ ആയിരത്താണ്ടുകളായി ആചാരാനുഷ്ഠാനങ്ങളോടെ പരിപാലിച്ചു പിന്തുടർന്നു പോന്ന വിശ്വാസത്തെ തിരസ്കരിച്ചതിൻ്റെ ദൂഷ്യഫലമല്ലേ താങ്കൾ അനുഭവിച്ചത്? ഒന്ന് ചിന്തിക്കുക - ഹിന്ദുക്കളെപ്പോലെ സഹിഷ്ണുതയുള്ള ഒരു സമൂഹം ഈ ഭൂമിയിൽ മറ്റെവിടെയെങ്കിലുമുണ്ടോ? അല്ലെങ്കിൽ ഭാരതത്തിൽ മറ്റു മതങ്ങൾ ഇത്രത്തോളം വളരുമായിരുന്നോ ? അഹിന്ദുക്കളെ ഇല്ലായ്മ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഏതെങ്കിലും മതസംഹിത ഹൈന്ദവർക്ക് ഉള്ളതായി കേട്ടിട്ടുണ്ടോ? നബിയെക്കുറിച്ച് മോശമായി പരാമർശിച്ചു എന്ന പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൈവെട്ടിയ ജോസഫ് മാഷിനെ ഓർമ്മയുണ്ടാവുമല്ലോ,???
കൃഷ്ണനെയോ രാമനെയോ സരസ്വതിയെയോ ദുർഗ്ഗയേയോ ഒക്കെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെ നിങ്ങൾ കമ്മ്യൂണിസ്റ്റുകൾ വർഗ്ഗീയവാദികളെന്ന് വിളിക്കുന്ന ആർഎസ്എസ്സുകാർ
പോലും എപ്പോഴെങ്കിലും വാളെടുക്കുകയോ തലയോ കയ്യോ വെട്ടുകയോ ചെയ്തിട്ടുണ്ടോ?
എന്നുവെച്ചാൽ, നിങ്ങളൊക്കെ മനസ്സിലാക്കേണ്ട കാര്യം ഇത്രേയുള്ളൂ - കമ്മ്യൂണിസ്റ്റുകൾ കേരളത്തിലെ 25% ത്തിലേറെ വരുന്ന മുസ്ലിങ്ങളുടെ വോട്ടുകൾ കിട്ടാൻ വേണ്ടി കെട്ടിയാടുന്ന വെറും കപടനാടകമാണ് മതേതരത്വവും ഹിന്ദു വിരുദ്ധതയും വർഗീയ ആരോപണം ഒക്കെ
അല്ലാതെ വർഗ്ഗീയതക്കെതിരെയുള്ള നേരായ നിലപാടാണ് അവർക്കുണ്ടായിരുന്നതെങ്കിൽ ഒരുകാലത്തും അവർ ഇസ്‌ലാമിക ഭീകരവാദത്തെ വെള്ളപൂശുകയോ മുസ്ലിം വോട്ട് ബാങ്കിനു വേണ്ടി പ്രീണന നാടകങ്ങളോ നടത്തുകയില്ലായിരുന്നു..!
കേരളത്തിലെ നിക്ഷ്പക്ഷർ ആയവർക്ക് ഒക്കെ അറിയാം , ഇടതു പക്ഷം എന്തൊക്കെ ഡാൻസ് അല്ലെങ്കിൽ നാടകമോ നടത്തിയാലും കേരളത്തിലെ മുസ്ലിങ്ങളിൽ, 60 % അവരുടെ സമുദായത്തിന്റെ സ്വന്തം മതേതര പാർട്ടിയായ ലീഗിനെ വോട്ട് ചെയ്യൂ . പിന്നെ ഒരു 20 % കോൺഗ്രസിന്, പിന്നെ ബാക്കി ഉള്ള 20 % (അതായത് മൊത്തം വോട്ടറന്മാറിലെ 5 % ) വോട്ട് കിട്ടുന്നതിനുള്ള ഒരു നാടകം മാത്രം
അതുകൊണ്ട് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകളുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ട് ഹൈന്ദവ വിശ്വാസത്തെയും ആചാരങ്ങളെയും ക്ഷേത്രങ്ങളെയും ഒക്കെ തിരസ്ക്കരിക്കാതിരിക്കാനും അവയെയൊക്കെ ബഹുമാനിച്ചും ആദരിച്ചും സ്വന്തം പൂർവ്വികരോട് അല്പമെങ്കിലും പ്രതിബദ്ധത പുലർത്താനും ഇനിയുള്ള കാലമെങ്കിലും ശ്രമിക്കുക..
സൂരജ് മാത്രം അല്ല ബാക്കിയുള്ള സഖാക്കന്മാരായ ഹിന്ദുക്കളോടും എനിക്ക് പറയാൻ ഉള്ളത് ഇനി എങ്കിലും വിവരക്കേട് കളഞ്ഞിട്ടു ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക . നിങ്ങളുടെ മണ്ടത്തരം കൊണ്ട് ആണ് ഇപ്പോഴും സ്വന്തം സമുദായത്തിന് കേരളത്തിലെ ഏറ്റവും വലിയ സമുദായം ആയിട്ട് കൂടി ) നിലവിളിച്ചു നടക്കേണ്ടി വരുന്നതും രണ്ടാമത് സമുദായം ആയ ഇസ്‌ലാം സമുദായം ഇപ്പോഴും അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുന്നതും
Sunday, 27 August 2017
വേദനിക്കുന്ന കോടീശ്വരന്‍.തോമസ് ചാണ്ടി കായല്‍രാജാവ്
Friday, 4 August 2017
മഹാത്മാ മദനി
സമുന്നതനായ ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്ത കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പിന്നെ ഒമ്പത് വര്‍ഷം ജയിലഴിക്കുള്ളില്‍ കഴിഞ്ഞു. മദനിയെ ജയിലില്‍ നിന്നിറക്കാനും ജയിലില്‍ പോയി കാണാനും കേരളത്തിലെ ഇടതു വലത് രാഷ്ട്രീയക്കാര്‍ മത്സരിച്ചു. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ജയിലില്‍ പോയി ആ കൈ മുത്തി ഒരു കത്തും സംഘടിപ്പിച്ച്, മദനിയുടെ പോസ്റ്ററുമടിച്ച് വോട്ട് തെണ്ടിയവരുടെ പടയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.
ജയിലില്‍ കഴിയുമ്പോള്‍ പൂന്തുറക്കാരന്‍ സിറാജും മറ്റും കേരളത്തിലെ പ്രസ്‌ക്ലബുകള്‍ തോറും കയറിയിറങ്ങി നടന്ന് നിലവിളിച്ചത് ‘മദനി മരിക്കാറായിരിക്കുന്നു, കാഴ്ചശക്തി നഷ്ടപ്പെട്ടു, മൂന്ന് മിനിട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ തളര്‍ന്നുപോകുന്നു. മഹാരോഗിയാണ്. ജയിലില്‍ കൊല്ലാക്കൊല ചെയ്യുകയാണ്’ എന്നൊക്കെയായിരുന്നു. മഹാരോഗിയായ മദനി കേരളത്തില്‍ പോലീസ് എസ്‌കോര്‍ട്ടോടെ പാഞ്ഞുനടന്ന് വിഷം വമിപ്പിച്ചു പിന്നെയും. മാറാട് കൊല്ലപ്പെട്ടവന്റെ കുടുംബത്തെക്കുറിച്ചല്ല മനുഷ്യവകാശപ്രവാചകന്‍ വാവിട്ടു നിലവിളിച്ചത്, കൊലയാളിയുടെ അവകാശത്തെക്കുറിച്ചായിരുന്നു.
അധികാരത്തിലേറി ഇത്രകാലംകൊണ്ട് കൊന്നുതള്ളിയ നിരപരാധികളുടെ കുടുംബത്തെത്തിരിഞ്ഞുനോക്കാത്ത ഒരു മുഖ്യമന്ത്രി, കല്ലോടുകല്ല് നശിപ്പിക്കപ്പെട്ട വീടുകള്‍ എങ്ങനെ കെട്ടിപ്പടുക്കുമെന്ന് മാനത്തോട്ട് നോക്കിവിലപിക്കുന്ന അമ്മമാരെ കാണാത്ത മുഖ്യമന്ത്രിക്ക് മദനിയുടെ മകന്റെ നിക്കാഹിന് വിളമ്പാന്‍ പോകുന്ന ദം ബിരിയാണിയുടെ രുചിയില്‍ കൊതി കയറിയെങ്കില്‍ അത് അപകടകരമാണ്. ഐഎസ് ഉണ്ടാകും മുമ്പേ ഐഎസ്എസ് ഉണ്ടായ നാടാണ് കേരളം.














