ചാത്തന്നൂർ: മഴയും കാറ്റും കെ എസ് ഇ ബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം വിശ്രമമില്ലാതെ ജോലി ചെയ്ത് ജീവനക്കാർ മഴ ശക്തമായതോടെ ലൈനുകൾ പൊട്ടി വീണും പോസ്റ്റ് ഒടിഞ്ഞും അടിക്കടിയുള്ള വൈദ്യുതി മുടക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും ഇരട്ടിയായി. മഴ പെയ്‌താലും പെയ്തില്ലെങ്കിലും വൈദ്യുതി പോകുന്ന സ്ഥിതിയാണ്. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നിൽക്കും. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുടെ കീഴിൽ ടച്ച് വെട്ട് അടക്കം വാർഷിക അറ്റകുറ്റപ്പണികളെല്ലാം നേരത്തെ പൂർത്തിയായതാണ്. എന്നാലും ചെ റിയ കാറ്റും മഴയും വന്നാൽ അപ്പോൾ തന്നെ വൈദ്യുതി പോകുന്ന സ്ഥിതിയാണ്. ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരോട് വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. ഹൈ റേഞ്ച് മേഖലകളിൽ വൈദ്യുതി പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരുന്നത്. പലപ്പോഴും കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും എടുത്താൽ തന്നെ കൃ ത്യമായ മറുപടി നൽകാറില്ലെന്നും പരാതിയുണ്ട്. വീടുകളിൽ വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കൊല്ലം നഗരത്തിൽ ഇപ്പോൾ പത്ത് തവണയിലധികമാണ് കറണ്ട് പോകുന്നത്.
@ ജില്ലയിലെ വിവിധ സെക്ഷനുകളിലാ യി 30 ഇടങ്ങളിൽ എച്ച്.ടി(11 കെ.വി മുതൽ മുകളിലേക്ക്) ലൈൻ കമ്പികൾ പൊട്ടിവീണു. 500 ഇടങ്ങളിൽ എൽ.ടി ലൈൻ കമ്പികൾ പൊട്ടിവീണു.
@ ചാത്തന്നൂർ ഡിവിഷൻ പരിധിയിൽ അൻപതോളം 11 കെ.വി പോസ്‌റ്റുകൾ ഒടിഞ്ഞു.
വൈദ്യുതി ലൈനുകൾ പൊട്ടി വീണ് പലയിടങ്ങളിലും വൈദ്യുതി തട സ്സം ട്രാൻസ്‌ഫോമറുകളിൽനിന്നു വീടുകളിലേക്കും സ്‌ഥാപനങ്ങ ളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എൽ.ടി (ലോ ടെൻഷൻ) ലൈനുകളുടെ പോസ് റ്റുകളും ഇനിയും ശരിയാക്കാൻ ബാക്കിയുണ്ട് ട്രാൻസ്ഫോമറുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
@ കെ എസ് ആർ ടി സി ഡിപ്പോ ജങ്ഷന് സമീപം ചാത്തന്നൂർ തോടിനോട് ചേർന്ന് നിന്നിരുന്ന അകേഷ്യ മരങ്ങൾ
കട പുഴകി വൈദ്യുതി ലൈനിലേക്ക് വീണ് കെ എസ് ഇ ബി യുടെ 110 കെ വി കടന്ന് പോകുന്ന
6 പോസ്റ്റുകളും വീടുകളിലേക്കുള്ള രണ്ട് പോസ്റ്റുകളും തകർന്ന് വീണു. ഇന്നലെ പുലർച്ചെ നാലരയോടെ ഉണ്ടായ കാറ്റിലാണ് അപകടം ഉണ്ടായത്.വാഹനങ്ങൾ ഒന്നും തന്നെ റോഡിൽ ഇല്ലാഞ്ഞത് മൂലവും
കെ എസ് ആർ ടി സി ബസുകൾ റോഡിൽ നിർത്തിയി ടാഞ്ഞത് മൂലവും അപകടങ്ങൾ ഒഴിവായി.ഊറാംവിള ജങ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വൈദ്യുതി കമ്പികൾ പൂർണ്ണമായും പൊട്ടിവീണു സിവിൽ സ്റ്റേഷൻ ട്രാൻസ് ഫോർമറിൽ നിന്നും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു ഫ്യുസുകൾ പൊട്ടിയതിനാൽ വൈദ്യുതി ബന്ധം നിലച്ചു അപകടവും ഒഴിവായി തുടർന്ന് നാട്ടുകാർ പോലീസിനെയും കെ എസ് ഇ ബി അധികൃതരുമായി ബന്ധപ്പെട്ടു വൈദ്യുതി ഓഫ് ചെയ്തു തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷിന്റെ നേതൃത്വത്തിൽ
കെ എസ് ഇ ബി അധികൃതർ എത്തി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചു ഉച്ചയ്ക്ക് ഒരു മണിയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
@ മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു
കൊട്ടിയം:തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരം റോഡിന് പുറകെ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു.സംഭവം സമയം റോഡിൽ വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.പള്ളിമുക്ക് അയത്തിൽ റോഡിൽ പള്ളിമുക്ക് ലൈബ്രറിക്ക് സമീപം റോഡരികിൽ നിന്നിരുന്നകൂറ്റൻ മരമാണ് കടപുഴകി വീണത്.മരം വീണതിനെ തുടർന്ന്ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു.കൊല്ലത്തുനിന്നും ഫയർഫോഴ്സ് സംഘമെത്തിമരങ്ങൾ മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.മരം വീണ് പോസ്റ്റുകളും കമ്പികളും തകർന്നുവീണയുടൻവൈദ്യുതി ഓഫ് ആയതിനാലും ദുരന്തം ഒഴിവായി.താന്നിയിലും റോഡിലേക്ക് മരം കടപുഴകി വീണു ഫയർഫോഴ്സ് അംഗത്തെ മുറിച്ച് മാറ്റി.
ഫോട്ടോ: പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്ക് സമീപംകടപുഴകി വീണ മരം ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
No comments:
Post a Comment