Saturday, 10 May 2025

ജീവിതവിജയം പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ല -അഡ്വ.ജയസൂര്യൻ

ജീവിതവിജയം പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ല -അഡ്വ.ജയസൂര്യൻ 

പരവൂർ: ജീവിതവിജയം മത്സര പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലോ പഠിക്കുന്ന വിഷയത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല പ്രയോഗസമർത്യത്തിലാണ് ജീവിതവിജയം കുടി കൊള്ളുന്നതെന്ന് പ്രശസ്ത വ്യക്തിവികാസ പരിശീലകനും വീൻവേൾഡ് ഫൗണ്ടേഷൻ ചെയർ മാനുമായ അഡ്വ.ജയസൂര്യൻ പറഞ്ഞു.
സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു സംസാരിക്കുകയായിരുന്നു.മാർക്ക് എത്ര കുറഞ്ഞാലും വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടാനാകും അത് വിദ്യാർത്ഥികളുടെ നിച്ഛയദാർഡ്യത്തിന്റെ വിജയം ആണെന്നും അദ്ദേഹം പറഞ്ഞു. എഡ്യുകേഷൻ  സൈക്കോളജിസ്റ്റ് ആയ രാഹുൽ.ആർ.പരവൂരും ക്ലാസുകൾക്ക് നേതൃത്വം നൽകി. സിനിമ സീരിയൽ സംവിധായകാൻ പരിപാടി 
വരുൺ. ജി. പണിക്കർ ഉത്ഘാടനം ചെയ്തു. അഡ്വ. കൃഷ്ണചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ചെയർമാൻ കായമഠം ലക്ഷ്മി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.
പുത്തൻകുളം അനിൽകുമാർ,
ഷൈമരാജ്  എന്നിവർ സംസാരിച്ചു
സൃഷ്ടി ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ  എസ്. ജഗദീഷ് സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ഫോട്ടോ: സൃഷ്ടി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന ക്ലാസുകൾക്ക് 
പ്രശസ്ത വ്യക്തിവികാസ പരിശീലകനും വീൻവേൾഡ് ഫൗണ്ടേഷൻ ചെയർ മാനുമായ അഡ്വ.ജയസൂര്യൻ ഭദ്രദീപ പ്രകാശനം നടത്തുന്നു.



No comments:

Post a Comment