റേഷൻ കടകളിലേക്ക് ആഹാര സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി വിതരണ കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശികയ്ക്കായി വിതരണക്കാർ സമരത്തിലേക്ക് നീങ്ങിയതാണ് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലാവാനുള്ള കാരണം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സംഭരണശാലകളിൽനിന്ന് റേഷൻ കടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നതിനുള്ള കരാറുകാരുടെ ഫെബ്രുവരിമുതലുള്ള ബിൽ തുകയും ഒരുവർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന 10 ശതമാനം കുടിശ്ശികയും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കരാറുകാർ സമരത്തിലേക്ക് കടന്നത്.
ഓരോ മാസവും സമർപ്പിക്കുന്ന ബിൽ തുകയിൽനിന്ന് സപ്ലൈകോ 10 ശതമാനം ബിൽതുക പിടിച്ചുവെക്കാറുണ്ട്. ഈ തുക ഓഡിറ്റിങ് പൂർത്തിയാക്കിയ ശേഷമാണ് കരാറുകാർക്ക് നൽകാറ്. ഈ തുക കുടിശ്ശികയാണെന്നാണ് പരാതി. സംഭരണശാലയിൽനിന്ന് സ്റ്റോക്ക് എടുത്ത് റേഷൻകടകളിലേക്ക് എത്തിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിയാണ് കരാറുകാർ പ്രതിഷേധിക്കുന്നത്. ഇതോടെ ജൂൺമുതലുള്ള റേഷൻ വിതരണം നിലയ്ക്കും.
നിലവിൽ ഒരാഴ്ചകൂടി വിതരണംചെയ്യുന്നതിനുള്ള റേഷൻ സാധനങ്ങളാണ് കടകളിൽ സ്റ്റോക്കുള്ളത്. കരാറുകാരുടെ സമരം ആരംഭിച്ച് പുതിയ സ്റ്റോക്ക് എത്താതാകുന്നതോടെ റേഷൻ കടകളിലെ വിതരണം പൂർണമായും നിലയ്ക്കും. റേഷൻ മുടങ്ങാതിരിക്കണമെങ്കിൽ കരാറുകാരുടെ കുടിശ്ശിക വിതരണംചെയ്ത് സമരം അവസാനിപ്പിക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരന്തരം സമരംചെയ്യേണ്ട ഗതികേടിലാണ് കരാറുകാർ. ഇതിന് മുൻപ് ജനുവരിയിലായിരുന്നു അവസാനം ഇതേ ആവശ്യമുന്നയിച്ച് സമരം നടത്തിയത്. ഒക്ടോബർ മുതൽ ഡിസംബർവരെയുള്ള കുടിശ്ശിക ആവശ്യപ്പെട്ടായിരുന്നു അന്ന് സമരം. മുൻപ് വേതനം ഒന്നോ രണ്ടോ മാസമായിരുന്നു കുടിശ്ശികയായിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നും നാലും മാസത്തെ വേതനം കുടിശ്ശികയാകുന്നത് ആവർത്തിക്കുകയാണെന്നാണ് കരാറുകാർ പറയുന്നു. ഇത് വലിയ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണമാവുന്നതായും അവർ പറയുന്നു..സമരം മൂലം ജില്ലയിൽ വെള്ള, നീല കാർഡുകളുടെ റേഷൻ വിതരണം പൂർണമായും നിലച്ചു. മഞ്ഞ, ചുവപ്പ് കാർഡുകളുടെ വിതരണം ഈ ആഴ്‌ചയോടെ നിലയ്ക്കും. റേഷൻ സാധനങ്ങൾ കടകളിലേക്ക് എത്തിക്കുന്ന
കരാറുകാരുടെ സമരം ഒത്തുതീർപ്പാക്കി റേഷൻ വിതരണം പുനരാരംഭിക്കണമെന്ന്
റേഷൻ കടക്കാർ പറയുന്നു
No comments:
Post a Comment