Monday, 19 May 2025

കൊട്ടിയം പോലിസ് സ്റ്റേഷനിൽ സ്റ്റേഷൻ ഓഫിസർ ഇല്ല നാഥനില്ലാത്ത അവസ്ഥ

കൊട്ടിയം പോലിസ് സ്റ്റേഷനിൽ സ്റ്റേഷൻ ഓഫിസർ ഇല്ല നാഥനില്ലാത്ത അവസ്ഥ
കൊട്ടിയം: കൊല്ലം സിറ്റിയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കൊട്ടിയത്ത് സ്റ്റേഷൻ ഓഫിസർ ഇല്ലാത്തത് മൂലം നാഥനില്ലാത്ത അവസ്ഥ യായി. കൊട്ടിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ
കൂടുതലും ലഹരിയുമായി ബന്ധപ്പെട്ട
കേസുകൾ ആണ് കൂടുതൽ ക്രിമിനൽ കേസുകൾ ദിനം പ്രതി വർദ്ധിക്കുന്ന അവസ്ഥയുമാണ്.ദേശീയപാത നിർമ്മാണം ആരംഭിച്ചതോടുകൂടി, കേരളത്തിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം അനുഭവപ്പെടുന്ന ഒരു ജംഗ്ഷനും ആണ് കൊട്ടിയം.ജനങ്ങൾ നിരവധി ആവശ്യങ്ങൾക്കായി ദിനവും സ്റ്റേഷനിൽ കയറിയിറങ്ങുന്ന അവസ്ഥ യാണ്  എന്നാൽ  കൊട്ടിയം പോലീസ് സ്റ്റേഷനിൽ നിലവിൽ എസ് എച്ച് ഓ ഇല്ലാത്ത അവസ്ഥയാണ് ഇത് മൂലം പല കേസുകൾക്കും തീർപ്പ് കൽപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്‌.
 അടുത്തകാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ലഹരി കേസുകളിലും മറ്റും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല. പൊതുജനങ്ങൾ കൊട്ടിയം പോലീസ് സ്റ്റേഷൻ നൽകുന്ന പരാതികളിലും നടപടികൾ ഇല്ല എന്ന പരാതി വ്യാപകമായിട്ടുണ്ട്. അവശ്യ സാഹചര്യത്തിൽ  പൊതുജനങ്ങൾ കൊട്ടിയം എസ് എച്ച് ഒ യുടെ മൊബൈൽ നമ്പറിൽ വിളിച്ചാൽ പലപ്പോഴും കാൾ എടുക്കാറില്ല. ക്രമസമാധാനം ചുമതലയുള്ള എസ്ഐയുടെ നമ്പറിൽ വിളിച്ചാലും ഇതാണ് ഗതി എന്ന് പൊതുജനങ്ങളിൽ നിന്ന് പരാതിയുണ്ട്. കൊട്ടിയം പോലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയായി തുടരുമ്പോൾ കൊട്ടിയം ജംഗ്ഷനിൽ ഗതാഗതക്കുരുക്കിനിടയിലും മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുത്തുള്ള പെറ്റി പിടുത്തവും നടക്കുന്നുണ്ട്. കൊട്ടിയം ജംഗ്ഷനിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനോ, വൃദ്ധരും കുട്ടികളും ഉൾപ്പെടുന്ന കാൽനടയാത്രക്കാർക്ക് റോഡ് ക്രോസ് ചെയ്യുന്നതിനും മറ്റും സഹായം ചെയ്യുന്നതിനോ ശ്രമിക്കാതെയാണ് രാവിലെ മുതൽ രാത്രി വരെ ഒരു പോലീസ് ജീപ്പ് കൊട്ടിയം ജംഗ്ഷനിലെ അടിപ്പാതയിൽ പാർക്ക് ചെയ്ത്  ഒരു വനിതാ പോലീസുകാരി ഫോട്ടോയെടുത്തുള്ള പെറ്റി പിടുത്തം തുടരുന്നത്. കഴിഞ്ഞ 9ന് വൈകിട്ട്  ഏകദേശം 6.15 ന് കൊട്ടിയം ജംഗ്ഷനിൽ വച്ച് തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്ന കാറിന്റെ പിന്നിൽ അമിത വേഗതയിൽ വന്ന എ വി കെ എന്ന് പേരുള്ള സ്വകാര്യ ബസ് തട്ടി കാറിനു കേടുപാടുകൾ പറ്റിയിരുന്നു. എന്നാൽ ഈ സമയം മൊബൈൽ ഫോട്ടോയിലൂടെ പെറ്റി പ്പിടുത്തം നടത്തുന്ന ഉദ്യോഗസ്ഥയും, ഒരു എ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നുവെങ്കിലും ഈ വിഷയത്തിൽ ഒരു ഇടപെടലും നടത്തിയില്ല എന്ന് മാത്രമല്ല എന്ത് സംഭവിച്ചു എന്ന് പോലും തിരക്കിയില്ല. ആ സമയവും ആ ഉദ്യോഗസ്ഥ ഫോട്ടോ എടുക്കൽ തുടരുകയായിരുന്നു. മിക്ക പോലീസ്‌കാരും കൊട്ടിയം ജംഗ്ഷനിൽ അപകടകാരമായുള്ള സ്വകാര്യബസുകളുടെ പാച്ചിലിന് കൂട്ട് നിൽക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു അടിയന്തിരമായി സ്റ്റേഷൻ ഓഫിസറെ നിയമിച്ച് ക്രമസമാധാനനില നേരെ യാക്കണമെന്ന ആവശ്യം ശക്തമാണ് ഇതിനായി കൊട്ടിയം പൗര വേദി സിറ്റി പോലിസ് കമ്മീഷണർക്ക് പരാതി നൽകി. അഡ്വ. കൊട്ടിയം എൻ അജിത്കുമാർ   സാജൻ കവറാട്ടിൽ എന്നിവരാണ് നിവേദനം നൽകിയത്.

No comments:

Post a Comment