കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മുരളിയുടെയും ശ്രീജയുടെയും മകൾ
മീനാക്ഷി (19) യാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇ വീട്ടിലെ ഇളയ ആളായ അബാടിയ്ക്ക് ആണ് ആദ്യം അസുഖം സ്ഥിതീകരിച്ചത് തുടർന്ന് കൊല്ലം ആശ്രമം ഇ എസ് ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അസുഖം മൂർശചിതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും തുടർന്ന് ഇരുവർക്കും അസുഖം ബാധിക്കുകയായിരുന്നു.
@ ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ചവരുടെ എണ്ണത്തിൽ വർധന.
നടപടി വേണമെന്ന ആവശ്യം ശക്തമാണ് ഇന്നലെ തൃക്കോവിൽ വട്ടം പഞ്ചായത്തിലെ മീനാഷിയാണ് മരിച്ചത് മീനാഷിയുടെ സഹോദരങ്ങൾ ഗുരുതരാവസ്ഥയിലും ഇതേ കേ
കോളനിയിൽ തന്നെ ഏഴോളം പേര് ഇപ്പോൾ വിവിധ ആശ്രുപത്രികളിൽ ചികിത്സയിലാണ്.
ജില്ലയിൽ തൃക്കോവിൽവട്ടം പഞ്ചായത്തിലാണ് കൂടുതൽ കേസുകൾ. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
മലിനമായ കുടിവെള്ളത്തിൻ്റെ ഉപയോഗമാണ് രോഗവ്യാപനത്തിനു കാരണമായി കണ്ടെത്തിയത് എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു
മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ, ജനങ്ങൾ ജഗ്രത പലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.
വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കണം. ശരീരവേദനയോടു കൂടിയ പനി, തലവേദന ക്ഷീണം, ഓക്കനം, ഛർത്തി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മുത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. മേൽപറഞ്ഞ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയം ചികിത്സ തേടണം. ഹെപ്പറ്റൈറ്റിസ് - എ. ഇ വൈറസ് ബാധ മാലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം, എന്നിവ വഴി വളരെ വേഗം പകരും. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്കു ഭക്ഷണം തയാറാക്കുമ്പോഴും രോഗം പകരാം. രോഗിയെ ശുശ്രൂക്ഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ചു വൃത്ത്യയായി കഴുകണം. രോഗികൾ പ്രത്യേകം പാത്രവും ഗ്ലാസും ഉപയോഗിക്കണം.
No comments:
Post a Comment