Saturday, 3 May 2025

മേയ്ദിന പരിപാടികളിൽ തൊഴിലാളികളില്ല ആഘോഷങ്ങൾ വഴിപാടായി.


 മേയ്ദിന പരിപാടികളിൽ തൊഴിലാളികളില്ല ആഘോഷങ്ങൾ വഴിപാടായി.

ചാത്തന്നൂർ : മേയ് ദിനത്തിന്റെ  പ്രസക്തി വർഷം ചെല്ലും തോറും കുറഞ്ഞു വരുന്ന തായി ഇന്നലെ കഴിഞ്ഞ മേയ് ദിനാഘോഷത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇടതു തൊഴിലാളി യൂണിയനുകൾ ആഘോഷപ്പൂർവം കൊണ്ടാടുന്ന പ്രധാന ആഘോഷത്തിനെ തൊഴിലാളികൾ അവഗണിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി ചേർന്നിരി ക്കുന്നു. സി ഐ ടി യു മാത്രമാണ് മേയ് ദിനാഘോഷത്തിൽ സജീവമായി ഉണ്ടായിരുന്നത്  സമസ്ത തൊഴിൽ രംഗത്തും യൂണിയനുകൾ ഉള്ള സി ഐ ടി യു വിന്റെ ആഘോഷങ്ങളിൽ 
തൊഴിലാളികളുടെ പങ്കാളിത്തം സി ഐ ടി യു റാലികളിൽ കുറവായിരുന്നു പാർട്ടി പ്രവർത്തകരും യുവജന സംഘടന ഭാരവാഹികളെയും അണിനിരത്തി ആളിനെ കൂട്ടിയാണ് പരിപാടികൾ നടത്തിയത്. നിർമ്മാണ മേഖലയിൽ യൂണിയനിൽ അംഗത്വം ഉള്ള  തൊഴിലാളികൾ യൂണിയൻ നേതാക്കളുടെ വാക്കുകൾ അവഗണിച്ചു
അവരവരുടെ ജോലിയ്ക്ക് പോയപ്പോൾ പരമ്പരാഗത തൊഴിൽ മേഖലയിൽ ഉള്ളവർ യൂണിയൻ നേതൃത്വത്തിനെ പൂർണ്ണമായും അവഗണിക്കുക യായിരുന്നു. തൊഴിലാളികാൾക്കിടയിൽ
ശക്തമായ പ്രവർത്തനം ഉള്ള 
എ ഐ ടി യു സിയെ തൊഴിലാളികൾ ഉപേക്ഷിക്കുന്ന കാഴ്ചയാണ്‌ കണ്ടെതെങ്കിൽ ഐ എൻ ടി യു സിയ്ക്ക് മേയ് ദിനാഘോഷം സംഘടിപ്പിക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു നേതാക്കളും തൊഴിലാളികളും ഒരുപോലെ ഉപേക്ഷിച്ച യൂണിയൻ ആയി ഐ എൻ ടി യു സി മാറി.

@ തൊഴിലിടങ്ങളിൽ നേതാക്കളുടെ ഇടപെടലുകൾ 

തൊഴിലിടങ്ങളിൽ നേതാക്കളുടെ ഇടപെടലുകൾ  നേതാക്കളുടെ കാര്യസാധനത്തിനുള്ള പ്രവർത്തനമായി മാറിയതാണ് തൊഴിലാളികൾ യൂണിയൻ പ്രവർത്തനം വരി കൊടുക്കുന്നതിൽ മാത്രമായി  ഒതുക്കി നിർത്തിയത്. സ്ഥാപനങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടിയതും തദേശിരായ തൊഴിലാളികളുടെ ആവശ്യങ്ങൾ നേതാക്കൾ നിരാകരിക്കുന്നതും. പാർട്ടി നേതാക്കളും തൊഴിലാളി നേതാക്കളും ഒരാൾ ആയി മാറി മുതലാളിമാർക്ക് വേണ്ടി നേതാക്കൾ രംഗത്ത് എത്തിയതും തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നീതി കിട്ടാതായതും ഇടതുവലതു തൊഴിലാളി സംഘടനകളെ തൊഴിലാളി കൾ അവഗണിക്കാൻ കാരണമായി

@ മേയ് ദിനറാലിയ്ക്ക് ആളില്ല പ്രകടനം ഉപേക്ഷിച്ചു എ ഐ ടി യു സി.

ചാത്തന്നൂരിൽ മേയ് ദിനറാലി ഇടതു ട്രേഡ് യൂണിയനുകൾ വർഷങ്ങളായി മത്സരിച്ചാണ് നടത്തുന്നത് ഇക്കുറിയും ഇരു വിഭാഗവും മത്സരിച്ചു പരിപാടി സംഘടിപ്പിച്ചുവെങ്കിലും എ ഐ ടി യു സി യൂണിയൻ സംഘടിപ്പിച്ച മേയ് ദിന റാലി യിൽ തൊഴിലാളികൾ എത്തിയില്ല നേതാക്കളും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും മാത്രമാണ് 
എത്തിയത്. നിർമ്മാണമേഖലയിൽ നിന്നും എ ഐ ടി യു സി യൂണിയന്റെ വിരലിൽ എണ്ണാവുന്ന പ്രവർത്തകർ മാത്രം എത്തിയതും . തൊഴിലാളി രംഗത്ത് പ്രതാപം നഷ്ടപ്പെട്ടതിന്റെ മുഖ്യതെളിവായി.
സാധാരണഗതിയിൽ എ ഐ ടി യു സി, സി ഐ ടി യു സംഘനകളുടെ എന്നതിൽ ഉപരി സിപിഎം -സിപിഐ സംഘടനകളുടെ ശക്തിപ്രകടനം കൂടിയാണ് മേയ് ദിന ആഘോഷം.സിപിഎമ്മിനെ വെല്ലുവിളി ച്ചു കൊണ്ട് സിപിഐ നേതൃത്വം കൊടുക്കുന്ന പ്രകടനത്തിൽ എല്ലാ വർഷവും അഞ്ഞൂറ് മുതൽ മുകളിലോട്ട് നടത്തുന്ന പ്രകടനമാണ് ഇക്കുറി ഉപേക്ഷിക്കേണ്ടി വന്നത്.

@ മേയ്ദിനറാലി നടത്താതെ ഐ എൻ ടി യു സി 

ഐ എൻ ടി യു സി യും ഇക്കുറി
പതാക പോലും ഉയർത്താതെ 
മേയ്ദിനറാലി ഉപേക്ഷിക്കുക യായിരുന്നു.എല്ലാ വർഷവും ചാത്തന്നൂർ ജങ്ഷനിൽ ഇടതു കക്ഷികൾക്ക് ഒപ്പം റാലി നടത്തി പരിപാടികളും നടത്തി വന്ന വരും ഉൾവലിഞ്ഞതോടെ വർഷങ്ങളായി നടന്ന മേയ്ദിന ആഘോഷങ്ങളുടെ പ്രസക്തി നഷ്ടമാകുകയാണ്‌.


No comments:

Post a Comment