ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണപ്രതിസന്ധി ആറ് പഞ്ചായത്ത് കമ്മിറ്റികളുടെ മിനിട്സ് പൂർത്തിയാക്കിയില്ല.
തുടർച്ചയായി നടന്ന കഴിഞ്ഞ ആറ് കമ്മിറ്റികളുടെ മിനിട്സ് ഓൺലൈൻ പോർട്ടലിലും കമ്മിറ്റിയുടെ മിനിട്സ് ബുക്കിലും ക്ലോസ് ചെയ്യാത്തത് മൂലം ചാത്തന്നൂർ പഞ്ചായത്തിലെ വിവിധ പദ്ധതി നടത്തിപ്പുകളും ദൈനം ദിനകാര്യങ്ങളും മുടങ്ങുന്ന അവസ്ഥ യായി മാറി. പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ കമ്മിറ്റി ബുക്കിൽ ക്ലോസ് ചെയ്തതിന് ശേഷമാണ് ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്തു മിനിട്സ് ക്ലോസ് ചെയ്തു കമ്മിറ്റി എടുക്കുന്ന ജനങ്ങളുടെ അപേക്ഷകളുടെയും പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതും ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതും ദൈനം ദിനകാര്യങ്ങൾ തടസമില്ലാതെ നടപ്പാക്കുന്നതും.കഴിഞ്ഞ ആറ് മിനിട്സ് ക്ലോസ് ചെയ്യാത്തത് മൂലം നടക്കുന്നില്ല ഒരു കമ്മിറ്റി കഴിഞ്ഞാൽ മിനിമം ഏഴ് ദിവസം മുൻപ് മിനിട് സ് ക്ലോസ് ചെയ്തു കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കണം എന്നാണ് നിയമം എന്നിരിക്കെ
നിലവിൽ ഭരണ പരമായ തീരുമാനങ്ങൾ
എടുക്കാൻ പറ്റാത്ത അവസ്ഥയായി മാറി ഇത് മൂലം രൂക്ഷമായ ഭരണ പ്രതിസന്ധി യാണ് പഞ്ചായത്തിൽ. നിലവിലുള്ള സെക്രട്ടറി ലീവിൽ പോയതോടെ പഞ്ചായതത്തിൽ അസിസ്റ്റന്റ് സെക്രട്ടറി യ്ക്ക് ആണ് ചുമതല ഒരു വിഭാഗം
ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുകയാണ് അസിസ്റ്റന്റ് സേക്രട്ടറി ചെയ്യുന്നത് ഭരണപരമായ തീരുമാന ങ്ങൾ നടപ്പിലാക്കാൻ അസിസ്റ്റന്റ് സെക്രട്ടറിയ്ക്ക് കഴിയുന്നില്ല ഇതിനിടയിൽ ബില്ലുകൾ തടഞ്ഞു വച്ച് വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി
നേതൃത്വം കൊടുക്കുന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയും ചെയ്തതോടെ ഭരണപരമായ കാര്യങ്ങളും പ്രതിസന്ധി യിലായി.
@ ഇടതു മുന്നണിയിലെ അഭിപ്രായവിത്യാസവും കാര്യങ്ങൾ പ്രതിസന്ധിയിലാക്കുന്നു.
ഇടതു മുന്നണി ഭരിക്കുന്ന ചാത്തന്നൂർ പഞ്ചായത്തിൽ സിപി എമ്മുകാരിയായ വൈസ് പ്രസിഡന്റിനോട് കൂടിയാലോചന നടത്താതെ സിപിഐ ക്കാരനായ
പ്രസിഡന്റ് സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണ പ്രതിസന്ധി യ്ക്ക് ആക്കം കൂട്ടി. പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനം എടുക്കാതെ ഘടകസ്ഥാപനങ്ങൾക്ക് സാധനങ്ങൾക്ക് വാങ്ങിയതും പൂർത്തിയാകാത്ത പദ്ധതി കൾക്ക് ബിൽ തുക നൽകിയതും കുടുംബശ്രീയിൽ അനധികൃത നിയമ നങ്ങൾ നടത്തിയതും തൊഴിലുറപ്പ് പദ്ധതിയിൽ കൂടിയാലോചന ഇല്ലാതെ
പ്രസിഡന്റ്
നടത്തിയ ഇടപെടലുകളും ഹരിത കർമ്മസേനയെ പ്രതിസന്ധിയിലാക്കി
പ്ലാസ്റ്റിക് നീക്കം നടത്താഞ്ഞതും എല്ലാം പ്രസിഡന്റ് എടുത്ത തീരുമാനങ്ങൾക്ക് എതിരെ വൈസ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്.
@ പഞ്ചായത്ത് കമ്മിറ്റി അറിയാതെ ടെണ്ടർ നടപടികൾ നടത്താതെ ഘടക സ്ഥാപനങ്ങൾക്ക് തടിയുപകരണങ്ങൾ വാങ്ങി.
പഞ്ചായത്ത് മേൽ നോട്ടം കൊടുക്കുന്ന സർക്കാരിന്റെ ഘടകസ്ഥാപനങ്ങൾക്ക് സാധനങ്ങൾ വാങ്ങിയത് പഞ്ചായത്ത് കമ്മിറ്റി അറിയാതെയാണെന്ന് വൈസ് പ്രസിഡന്റ് അടക്കമുള്ള 17 കമ്മിറ്റിയംഗങ്ങളും ഒരു പോലെ ആരോപിക്കുന്നു. സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് എട്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഇല്ലാതെ ടെണ്ടർ നടപടികൾ ഇല്ലാതെ പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും ചേർന്നു കൊണ്ട് തടിയുപകരണങ്ങൾ വാങ്ങി ഞവരൂർ വാർഡിലെ സ്വകാര്യവ്യക്തിയുടെ ഷെഡിൽ സൂക്ഷിച്ചിരിക്കുന്നത്.
@ ഊരാളുങ്കൽ സോസൈറ്റിയ്ക്ക് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വക
27ലക്ഷം.
കെട്ടിടങ്ങളുടെ സെൻസസ് എടുക്കുന്ന തിനും പുതിയ നികുതി ചുമത്തുന്ന തുമായി ബന്ധപ്പെട്ടു ഊരാളുങ്കൽ സോസൈറ്റിയ്ക്ക് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് 27ലക്ഷം രൂപ നൽകിയത് വിവാദമാകുന്നു. പഴയ കെട്ടിടങ്ങൾ രൂപഭേദം വരുത്തി യിട്ടുണ്ടോ എന്ന് കെട്ടിടങ്ങളിൽ പരിശോധന നടത്തി കെട്ടിടങ്ങൾക്ക് പുതിയ നികുതി ചുമത്തുന്നതിനാണ് ഊരാളുങ്കൽ സോസൈറ്റിയ്ക്ക് കരാർ നൽകിയത്
എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഇല്ലാതെയാണ് ഇങ്ങനെ ഒരു കരാർ കൊടുത്തത് എന്ന് ഭരണ പ്രതിപക്ഷ മെബർമാർ ഒന്നടങ്കം ആരോപിക്കുന്നു.
No comments:
Post a Comment