കൊട്ടിയം തഴുത്തല പി.കെ ജംഗഷനിൽ എസ്.ആർ മൻസിലിൽ
നസിയത്ത്(60) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും
മകൻ ഷാൻ (33)നെ കെട്ടിതൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത്
അത്മഹത്യ ചെയ്യും എന്നറിയിച്ചതിനെ തുടർന്ന്
ഇന്നലെ രാവിലെ 8 മണിയോടെ
അടുത്ത ബന്ധുക്കൾ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടെങ്കിലും അകത്ത്
ആളുണ്ടെന്ന് മനസിലാക്കി
വീടിന്റെ കതവ് തകർത്ത് അകത്ത് കയറിയപ്പോൾ ആണ് ഇരുവരുടെയും മൃതദേഹങ്ങൾ അടുത്തടുത്ത മുറികളിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും അത് അടുത്ത ബന്ധുക്കളെ വിളിച്ചു പറയുകയും ഇരുവരും രണ്ട് മുറികളിൽ മാതാവും മകനും ഒരുമിച്ച് തൂങ്ങി മരിക്കാൻ തീരുമാനിക്കുകയും മാതാവ് തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയിൽ
കയർ പൊട്ടി വീഴുകയും തുടർന്ന് മകൻ മാതാവിനെ കഴുത്തറുത്ത്
കൊന്ന ശേഷം തൂങ്ങി മരിക്കുകയും ചെയ്തതാണ് എന്ന് കരുതുന്നതായി
പോലീസ് പറഞ്ഞു.മാതാവ് ആദ്യം തൂങ്ങി മരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ റൂമിൽ കാണുന്നുണ്ട് എന്നും പേരാ പോലീസ് പറഞ്ഞു രാവിലെ ഏഴ് മണിക്ക് നസിയത്തിനെയും ഷാനിനെയും അയൽവാസികൾ കണ്ടിരുന്നു. അമ്മയും മകനും തമ്മിൽ വഴക്ക് ഉണ്ടായതായി അയൽവാസികൾ പറഞ്ഞു ഇതിന് ശേഷമാണ് ഇരുവരും മരിച്ചിട്ടുള്ളതായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു. തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൻ
റെജീനയെന്ന യുവതിയെ
വിവാഹം കഴിച്ചിരിന്നു ഭാര്യയുമായി പിണക്കത്തിലായിരുന്നു ഇതിനെ തുടർന്ന് ഭാര്യ വീട്ടുകാർ കൊട്ടിയം സ്റ്റേഷനിൽ കൊടുത്ത
കേസും നിലവിലുണ്ട് ഇതിന്റെ
മാനസിക വിക്ഷമത്തിലായിരുന്നു ഇരുവരും എന്ന് ബന്ധുക്കൾ പറഞ്ഞു ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ഇതായിരിക്കും മരണത്തിനുള്ള പ്രധാന കാരണമെന്ന് പോലീസ് പറയുന്നു.കൊട്ടിയം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു
മൃതദേഹങ്ങൾ തുടർ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
@ ആത്മഹത്യയ്ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ.
ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
ഭാര്യയെ രണ്ടു ദിവസം മുൻപ് ഭാര്യയുടെ ബന്ധുക്കൾ വീട്ടിലേക്ക് കുട്ടിക്കൊണ്ടു പോയിരുന്നു. തുടർന്ന് കൊട്ടിയം പോലീസ് സ്റ്റേഷനിൽ കേസ് നിലനില്ക്കുന്നുണ്ട്
കേസിൽ ഇരുവരെയും കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു ഇതിനെ തുടർന്നുള്ള മാനസിക വിക്ഷമത്തിലായിരുന്നു ഷാൻ എന്ന് ബന്ധുക്കൾ പറഞ്ഞു മകൻ അത്മഹത്യ ചെയ്താൽ
ഒപ്പം താന്‍ ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രി
ത്രിയ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. ഷാൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് ഈ വഴിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്
No comments:
Post a Comment