Monday, 19 May 2025

കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം ഓഫീസ് റൂം തകർത്ത് പൈസ കവർന്നു.

ക്ഷേത്രങ്ങളിൽ വ്യാപക മോഷണം കുട്ടികളെ പിടികൂടി പോലിസ്

ചാത്തന്നൂർ : കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം പ്രതികളെ മണിക്കൂറുകൾക്ക് അകം പിടികൂടി പോലിസ്. പ്രായപൂർത്തിയാകാത്ത നാല് കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അടുത്തിടെ കാരംകോട് ഭാഗത്തെ വിവിധ 
ക്ഷേത്രങ്ങളിൽ മോഷണം നടന്നിരുന്നു സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരവെ കഴിഞ്ഞ ദിവസം രാത്രി കണ്ണേറ്റ ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തിൽ ഓഫീസിന്റെ ഷട്ടർ തകർത്ത് പൈസ മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി കള്ളന്മാരെ അവരവരുടെ വീടുകളിൽ നിന്നും പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും മോഷണം നടത്തിയ പൈസയും കണ്ടെടുത്തു
സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കുടിയായതിനാൽ മാതാപിതാക്കളെ വിളിച്ചു വരുത്തി പോലീസ് ജുവൈനൽ  ആക്ട്  പ്രകാരം കേസ് എടുത്ത് വിട്ടയച്ചു.

No comments:

Post a Comment