പ്രാഥമിക തലംമുതൽ തൃതീയ തലംവരെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവികസനം നടക്കാത്തതാണ് കേരളത്തിലെ ആരോഗ്യ രംഗം പൂർണ്ണ പരാജയമാകാൻ കാരണം - ശോഭ സുരേന്ദ്രൻ
കൊട്ടിയം: പ്രാഥമിക തലംമുതൽ തൃതീയ തലംവരെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവികസനം നടക്കാത്തതാണ് കേരളത്തിലെ ആരോഗ്യ രംഗം പൂർണ്ണ പരാജയമാകാൻ കാരണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു ചേരീകോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുട്ടികളുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ
പറഞ്ഞത് താലൂക്ക് ആശുപത്രികൾ എല്ലാം ജില്ലാ ആശുപത്രികൾ ആക്കും ജില്ലാ ആശുപത്രികൾ മെഡിക്കൽ ആശുപത്രി തലത്തിലേക്കും മാറ്റും
കൈയിൽ ഭരണം കിട്ടി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അത്യാവശ്യ സൗകര്യങ്ങൾക്കായി
മെഡിക്കൽ കോളേജും ജില്ലാ ആശുപത്രികളും ഉണ്ടായിട്ടും രോഗികൾ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ അനാസ്ഥയാണ് സർക്കാരിന്റെ ആരോഗ്യ നയത്തിന്റെ പരാജയമാണ് മെഡിക്കൽ
കോളേജിൽ അപൂർവരോഗ പരിചരണത്തിനായി കെയർ പദ്ധതി നടപ്പാക്കിയിട്ടില്ല അത് ക
കൊണ്ടാണ് മതിയായ ചികിത്സ കിട്ടാതെ രണ്ട് കുട്ടികൾ മരിക്കാൻ ഉണ്ടായ സാഹചര്യം ഉണ്ടായത് അത് കൊണ്ട് തന്നെ ഈ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം
അരോഗ്യ മന്ത്രി വീണജോർജ് അടിയന്തിരമായി ഇ പ്രശ്നത്തിൽ ഇടപെടണം
ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളായ
എം.എൽ.എയും എം.പിയും സാങ്കേതികത്വം പറഞ്ഞു മാറി നില്ക്കക്കാതെ കേ
കോളനിയുടെ അടിസ്ഥാനവികസന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നും കോളനിയിൽ ഇപ്പോഴും പകർച്ചവ്യാദി പകർന്ന് പിടിക്കുന്ന സാഹചര്യത്തിൽ
ജില്ലയുടെ കളക്ടർ അടിയന്തിരമായി സർവകക്ഷി യോഗം വിളിച്ച്
സ്ഥലതെത്തി കോളനിയിലെ ജനങ്ങൾക്ക് വേണ്ടി അടിയന്തിര സേവനം നടത്തണമെ
മെന്നും ശോഭസുരേന്ദ്രൻ പറഞ്ഞു ഇല്ലെങ്കിൽ ശക്തമായ പ്രഷോഭപരിപാടികളുമായി ബി.ജെ.പി മൂന്നോട്ട് പോകുമെന്നും പറഞ്ഞു.
@ ചേരീകോണത്ത് ജനങ്ങൾക്ക് ആശ്വാസമേകി ശോഭ സുരേദ്രൻ
ശേഷം കോളനിയിൽ ഉള്ളവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ച്
കോളനിയുടെ ശോചനീയവസ്ഥ നേരിട്ട് മനസിലാക്കി ജനങ്ങൾക്ക്
ആശ്വസമേകി എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാക്കുവാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉറപ്പ് നൽകി.
ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്തിനും മറ്റ് ജില്ലാ ഭാരവാഹികൾക്ക് ഒപ്പം കണ്ണനല്ലൂർ ചേരീകോണത്തെ വീട്ടിൽ ശോഭ സുരേന്ദ്രൻ എത്തിയത് ആർ എസ് എസ് കൊട്ടിയം നഗർ കാര്യവാഹ് സുനിത്ത് ദാസ് മുഖത്തല മണ്ടലം പ്രസിഡന്റ് ഗിരീഷ് ഗോപി,
ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എസ്. ജിതിൻദേവ്, പ്രകാശ് പാപ്പാടി, സംസ്ഥാന കൗൺസിൽ അംഗം
.നെടുബന ശിവൻ, വൈസ് പ്രസിഡന്റ് വെറ്റമുക്ക് സോമൻ,
മുഖത്തല രാജേഷ്
പ്രസന്നൻ, സ്റ്റീവാസ്റ്റിൻ, , മുൻ മണ്ഡലം പ്രസിഡന്റ്
ബൈജു പുതുച്ചിറ,
തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കളെ അശ്വസിപ്പിച്ച ശേഷം തൊട്ടടുത്ത വീട്ടിലെത്തി ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ സഹോദരനെയും കണ്ട ശേഷം കോളനിയുടെ ശോചനീയവസ്ഥ കണ്ട് താമസക്കാർക്ക് ഒപ്പം രണ്ടുമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
No comments:
Post a Comment